‘ഇമ്മാതിരി പ്രൊജക്ടുകള്‍…അതും ജന്മദിനം തന്നെ വന്‍ അപ്‌ഡേറ്റുകള്‍..’; പൃഥ്വിരാജിനെക്കുറിച്ചുള്ള കുറിപ്പ് വൈറല്‍

ലയാള സിനിമയുടെ രാജകുമാരനാണ് പൃഥ്വിരാജ് സുകുമാരന്‍. നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ്, ഗായകന്‍ എന്നീ നിലകളില്‍ എല്ലാം തന്നെ തന്റെ കഴിവ് തെളിയിച്ച താരം കൂടിയാണ് അദ്ദേഹം. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പെത്തിയ നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ തുടക്കമിട്ടതെങ്കിലും നന്ദനമാണ് താരത്തിന്റെ ആദ്യം പുറത്തിറങ്ങിയ ചിത്രം. നടനായും നായകനായും ഒരുമിച്ച് അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ് ഇന്ന് മലയാളിക്കെന്നല്ല, ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കുതന്നെ സുപരിചിതനാണ്. നടനായി മലയാളത്തില്‍ മാത്രം പൂര്‍ത്തിയാക്കിയത് നൂറിലധികം ചിത്രങ്ങള്‍. തമിഴ്, ഹിന്ദി, തെലുങ്ക് തുടങ്ങിയ ഇതര ഭാഷകളിലായി പതിനഞ്ചോളം ചിത്രങ്ങള്‍. പൃഥ്വിരാജിന്റെ നാല്പതാം പിറന്നാള്‍ ആയിരുന്നു കഴിഞ്ഞ ദിവസം. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിരവധി ചിത്രങ്ങളാണ് പൃഥ്വിരാജിന്റേതായി വാരാനിരിക്കുന്നത്. ഇപ്പോഴിതാ പൃഥ്വിരാജിനെക്കുറിച്ചും അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ചിത്രങ്ങളെക്കുറിച്ചും ബദ്രിനാഥ് സിനിഫൈല്‍ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പാണ് വൈറലാവുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം

ഇമ്മാതിരി പ്രൊജക്ടുകള്‍..അതും ജന്മദിനം തന്നെ വന്‍ അപ്‌ഡേറ്റുകള്‍..
മറ്റുള്ള ഇന്‍ഡസ്ടറികള്‍ വന്‍ നായകന്മാരുടെ പ്രൊജക്ടുകള്‍ കൂടുതലും അപ്‌ഡേറ്റ് ചെയുന്നത് അവരുടെ ജന്മദിനത്തിന് ആണ്. അതിനുള്ള കാരണം അതിന് കിട്ടുന്ന റീച് ആണ്. ട്വിറ്ററില്‍ ആ ദിവസം ജന്മദിന ടാഗ് വരുമ്പോ ഈ അപ്‌ഡേറ്റ് കൂടുതല്‍ ആള്‍കാരിലേക്ക് എത്തും. പക്ഷെ മോളിവുഡില്‍ ഇതുവരെയും അങ്ങനെയുള്ള മാര്‍ക്കറ്റിംഗ് ഗിമിക്കസ് കാണാറില്ല. കാരണം ഇവിടെ ഒരു വര്‍ഷം 150 സിനിമകള്‍ ഇറങ്ങുന്നുണ്ട് എങ്കില്‍ അതില്‍ കിടിലന്‍ പ്രോമോ കൊടുത്തു ഇറക്കുന്ന പടങ്ങള്‍ ഒരുപക്ഷെ 5 ഇല്‍ താഴെ ആകും
ആ സ്ഥിതിയില്‍ ആണ് ഇത്തവണ മാറ്റം വന്നിരിക്കുന്നത്.

ഇന്ന് വന്ന ആദ്യ അപ്‌ഡേറ്റ് എന്ന് പറയുന്നത് മലയാളത്തിലെ തന്നെ ഒരു പക്കാ Pan ഇന്ത്യന്‍ റീച് കിട്ടുന്ന പ്രൊജക്റ്റ് ആയ കാളിയന്റെ മോഷന്‍ പോസ്റ്റര്‍ ആണ്. നല്ല കിടിലന്‍ പ്രോമോ കൊടുത്തു ഇറക്കിയാല്‍ ബോക്‌സ് ഓഫീസില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ പറ്റാവുന്ന ചിത്രം ആണ്.അടുത്തതായി വരുന്നത് ഒരുപാട് ഒഫീഷ്യല്‍ & അണ്ണോഫിഷല്‍ റുമര്‍ ഉണ്ടായിരുന്ന പാന്‍ ഇന്ത്യന്‍ പ്രൊജക്റ്റ് ആയ സലാറിലെ പൃഥ്വിരാജിന്റെ കഥാപാത്ര പോസ്റ്റര്‍. അത് വന്നതോടെ സലാറിലെ പൃഥ്വി കഥാപാത്രം കസറും എന്ന് ഉറപ്പായി. പിന്നീട് വന്നത് അകാലത്തില്‍ നമ്മളെ വിട്ടു പോയ സച്ചിയുടെ സ്വപ്ന പ്രൊജക്റ്റ് ആയ വിലായത്ത് ബുദ്ധയുടെ ക്യാരക്ടര്‍ പോസ്റ്റര്‍. അതും ബുക്ക് വായിച്ചവര്‍ക്ക് അറിയാം കിടിലന്‍ കഥയാണ് എന്നത്.

ഇപ്പോ ഒടുവില്‍ ആയി വന്നത് മലയാളത്തിലെ ഏറ്റവും വലിയ പണം വാരി ചിത്രത്തിന്റെ സംവിധായകന്‍ ആയ വൈശാഖിന്റെ മാസ്സ് എന്റെര്‍റ്റൈനര്‍ന്റെ ടൈറ്റില്‍ പോസ്റ്റര്‍. എന്തായാലും സ്‌ക്രിപ്റ്റ് റൈറ്ററില്‍ പ്രതീക്ഷയുള്ളത് കൊണ്ട് വൈശാഖ് കിടു ആകുമെന്ന് ഉറപ്പ്. ഇനി വരാന്‍ ഉള്ളത് കാപ്പയുടെ ടീസര്‍ അതും കൂടി ആകുമ്പോ അപ്‌ഡേറ്റ്കള്‍ കഴിയും. ഇതുപോലെ പ്രോപ്പര്‍ രീതികള്‍ വഴി പ്രോമോ കൊടുത്താല്‍ നമ്മുടെ സിനിമകളും outside കേരള നല്ല റീച് ഉണ്ടാകും. നമ്മുടെ യുവനടന്മാരും ഇതുപോലെയുള്ള മാര്‍ക്കറ്റിംഗ് രീതികള്‍ പിന്തുടരട്ടെ എന്ന് ആശംസിക്കുന്നു.

 

 

 

 

Related Posts