മൊത്തം 300 കോടി കഴിഞ്ഞ് കളക്ഷൻ.. കേരളത്തിൽ 50 കോടിയിലേക്ക്.. ; ഞെട്ടിച്ച് കാന്താരാ കളക്ഷൻ റിപ്പോർട്ട്‌

ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച് നായകനായി തകർത്താടിയ കന്നഡ ചലച്ചിത്രത്തിന്റെ മലയാളം പതിപ്പ്  ഒക്ടോബർ 21നാണ് കേരളത്തിലുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്തത്. പൃഥ്വിരാജ് സുകുമാരൻ  വിതരണ കമ്പനിയാണ് കേരളത്തിലേക്ക് ഡബ്ബ് ചെയ്ത റിലീസിന് എത്തിച്ചത്. ഇന്ത്യ മുഴുവൻ ഈ സിനിമ ചർച്ചയായ സാഹചര്യത്തിലാണ്  മലയാളത്തിലേക്കും  കാന്താര മൊഴിമാറ്റം ചെയ്യപ്പെട്ടത് ആഗോളതരത്തിൽ 300 കോടിയിലധികം കളക്ഷൻ നേടി മുന്നേറുന്ന ഈ ചലച്ചിത്രം കേരള ബോക്സ് ഓഫീസ് 50 കോടി കടക്കുമോ എന്നാണ് ആരാധകർ  നോക്കുന്നത്  കാരണം അത്രയ്ക്ക് ഗംഭീര പ്രേക്ഷക  പങ്കാളിത്തോട് കൂടിയാണ്  തിയേറ്ററുകളിൽ കാന്താര  പ്രദർശിക്കപ്പെടുന്നത്.

 

ചിത്രത്തിന്റെ ഈ വിജയത്തിന് പ്രധാന പങ്കുവെച്ചത്   ഋഷഭ് ഷെട്ടിതന്നെയാണ്. ചിത്രത്തിന്റെ രചനയും,സംവിധാനവും നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും ഋഷഭ് ഷെട്ടിതന്നെയാണ്.മുന്ന് മേഖലയിലും അസാമാന്യമായ മികവ് തന്നെയാണ് കാഴ്ചവെച്ചിരിക്കുന്നത്. ശിവ  എന്ന കഥാപാത്രമായ് മറ്റാരെയും സങ്കൽപ്പിക്കാൻ കഴിയാത്തവിധം  മനോഹരമാക്കി. തീയറ്ററിൽ പ്രേക്ഷകർക്ക്  സിനിമയിൽ ഉടനീളം മികച്ച  ദൃശ്യവിസ്മയമാണ്  സമ്മാനിക്കുന്നത്.2022 ൽ ബോക്സ് ഓഫീസിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന രണ്ടാമത്തെ കന്നട ചിത്രമായിരിക്കുകയാണ് കാന്താര. കൂടാതെ കന്നട സിനിമയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ മൂന്നാമത്തെ ചിത്രം എന്ന റെക്കോഡും കാന്താര സ്വന്തമാക്കി.

121 തീയറ്ററുകളിലാണ്  കേരളത്തിൽ കാന്താര  മലയാളം പതിപ്പ് എത്തിയത്. ആദ്യ ദിനങ്ങളിൽ തന്നെ മികച്ച പബ്ലിസിറ്റി നേടിയതോടെ പല മലയാള സിനിമകളേക്കാൾ പ്രേക്ഷകരുണ്ട്  ഈ കന്നഡ മൊഴിമാറ്റ  സിനിമയ്ക്ക്. രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ കേരളത്തിൽ 208 സ്ക്രീനുകളിലാണ് കാന്താര പ്രദർശിക്കുന്നതെന്ന് വിതരണക്കാരായ പൃഥ്വിരാജ് പ്രൊഡക്ഷൻസ് അറിയിച്ചിരുന്നു.

  എല്ലാവർക്കും പരിചിതരായ  കെജിഎഫ്’ നിര്‍മ്മാതാക്കളായ ഹൊംബാലെ ഫിലിംസാണ്  നിർമ്മിച്ചത്. കാന്താര’യിലെ ഓരോ ഫ്രെയിമും. ക്ലൈമാക്സ് അടുക്കുന്നതോടെ പ്രേക്ഷകർ കാഴ്ച്ചയുടെ വിസ്മയലോകത്തേക്ക് എത്തിക്കുന്നു.അരവിന്ദ് എസ്. കശ്യപിന്റെ സിനിമോട്ടോഗ്രഫി പ്രത്യേക കൈയ്യടി അർഹിക്കുന്നുണ്ട്.. ആ മാന്ത്രികതയുടെ പരമോന്നതിയിലേക്ക് എത്തിക്കുന്നതിൽ അജനീഷ് ലോക്നാഥിന്റെ പശ്ചാത്തല സംഗീതത്തിനും വലിയ പങ്കുണ്ട്. ഇവയെല്ലാം ചേർന്ന് മികച്ച ദൃശ്യാനുഭവമൊരുക്കുന്ന ‘കാന്താര’ തിയേറ്ററിൽ തന്നെ ആസ്വദിക്കേണ്ട സിനിമയാണ്. ചിത്രത്തില്‍ സപ്‍തമി ഗൗഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്‍പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

Summury : Kantara malayalm nearing 50cr 

Related Posts