‘ഈ വാര്‍ത്ത കഴിയുമെങ്കില്‍ ഷെയര്‍ ചെയ്യണം, സ്ഫടികം റീമാസ്റ്റര്‍ വെര്‍ഷന്‍ അവസാന പണിപ്പുരയില്‍’; സംവിധായകന്‍ ഭദ്രന്‍
1 min read

‘ഈ വാര്‍ത്ത കഴിയുമെങ്കില്‍ ഷെയര്‍ ചെയ്യണം, സ്ഫടികം റീമാസ്റ്റര്‍ വെര്‍ഷന്‍ അവസാന പണിപ്പുരയില്‍’; സംവിധായകന്‍ ഭദ്രന്‍

മോഹന്‍ലാലിന്റെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാാണ് ഭദ്രന്‍ സംവിധാനം ചെയ്ത സ്ഫടികം. ചിത്രം പുറത്തിറങ്ങി 27 വര്‍ഷങ്ങള്‍ക്കിപ്പുറവും മോഹന്‍ലാല്‍ അവതരിപ്പിച്ച ആടു തോമ എന്ന നായകകഥാപാത്രത്തിന് ഇന്നും ആരാധകര്‍ ഏറെയാണ്. ചിത്രത്തിലെ തോമാച്ചായന്റെ ഡയലോ?ഗ് പറയാത്ത മലയാളികള്‍ ഇല്ലെന്നുവേണം പറയാന്‍. അത്രയധികം പ്രിയപ്പെട്ടതാണ് സ്ഫടികം എന്ന ചിത്രം മലയാളികള്‍ക്ക്. ചിത്രത്തിലെ ഏഴിമല പൂഞ്ചോല എന്ന ഗാനവും ഇന്നും ജനങ്ങള്‍ പാടി നടക്കുന്ന ഗാനമാണ്. പുതിയ സാങ്കേതിക മികവില്‍ ചിത്രം വീണ്ടും തിയറ്ററുകളില്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഭദ്രന്‍.

മോഹന്‍ലാല്‍ അവതരിപ്പിച്ച ആടുതോമയും തിലകന്‍ വേഷമിട്ട ചാക്കോ മാഷും വീണ്ടും സ്‌ക്രീനില്‍ എത്തുന്നതിനായി ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണ് മലയാളികള്‍. ചിത്രത്തിലെ ഏഴിമല പൂഞ്ചോല എന്ന ഗാനം റീമാസ്റ്റര്‍ ചെയ്ത് പുറത്തിറങ്ങിയതാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ഇതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ഭദ്രന്‍. ഏഴിമല പൂഞ്ചോല എന്ന പാട്ട് റീമാസ്റ്ററിംഗ് ചെയ്ത് ഇറക്കിയതായി അവകാശപ്പെടുന്ന ഒരു വീഡിയോ കാണുക ഉണ്ടായെന്നും എന്നാല്‍ അത് ഏത് തരത്തിലുള്ള റീ മാസ്റ്ററിംഗ് ആണ് ചെയ്തിരിക്കുന്നതെന്ന് അറിയില്ലെന്നും ഭദ്രന്‍ കുറിപ്പില്‍ പറയുന്നു.

‘എന്നെ സ്‌നേഹിക്കുന്ന,സിനിമയെ സ്‌നേഹിക്കുന്ന പ്രേക്ഷകരുടെ ശ്രദ്ധയിലേയ്ക്ക് സന്തോഷപൂര്‍വ്വം ഒരു കാര്യം അറിയിക്കട്ടെ. സ്ഫടികം സിനിമയിലെ ‘ഏഴിമല പൂഞ്ചോല ‘എന്ന പാട്ട് റീമാസ്റ്റര്‍ ചെയ്ത് ഇറക്കിയതായി അവകാശപ്പെടുന്ന ഒരു വീഡിയോ കാണുക ഉണ്ടായി. അതിന്റെ കീഴെ ചേര്‍ത്തിരിക്കുന്ന ആരാധകരുടെ എക്‌സിസ്റ്റിങ്ങായുള്ള ആയുള്ള കമന്റുകളും കണ്ടു. സന്തോഷം. അത് ഏത് തരത്തിലുള്ള റീമാസ്റ്ററിംങ് ആണ് അവര്‍ ചെയ്തിരിക്കുന്നത് എന്ന് ഞങ്ങള്‍ക്കറിയില്ല. ആര് ചെയ്തിരിക്കുന്നു എന്നും അറിയില്ല…അതേ രൂപത്തില്‍ സിനിമ കണ്ടാല്‍ കൊള്ളാം എന്നുള്ള കമെന്റുകള്‍ എന്നെ തെല്ല് അലോസരപ്പെടുത്താതിരുന്നില്ല.

ഞാന്‍ കൂടി ഉള്‍പ്പെട്ട ജിയോമെട്രിക്ക് ഫിലിം ഹൗസ് എന്ന കമ്പനി,10 മടങ്ങ് ക്വാളിറ്റിയിലും ടെക്‌നിക്കല്‍ എക്‌സലെന്‍സിയിലും അതിന്റെ ഒറിജിനല്‍ നെഗറ്റീവില്‍ നിന്നുള്ള പെര്‍ഫെക്ട് റീമാസ്റ്ററിംങ് പ്രൊഡ്യൂസര്‍ ആര്‍. മോഹനില്‍ നിന്ന് വാങ്ങി തിയേറ്ററില്‍ എത്തിക്കാനുള്ള അവസാന പണിപ്പുരയില്‍ ആണ്. ചെന്നൈ, 4ഫ്രെയിംസ് സൗണ്ട് കമ്പനിയില്‍ അതിന്റെ 4k അറ്റ്‌മോസ് മിക്‌സിങ്ങും ഇന്‍ട്രസ്റ്റിങ്ങായുള്ള ആഡ് ഓണുകളും ചേര്‍ത്ത് കൊണ്ട് തിയേറ്റര്‍ റിലീസിലേക്ക് ഒരുക്കി കൊണ്ടിരിക്കുകയാണ്. ഈ വാര്‍ത്ത കഴിയുമെങ്കില്‍ ഒന്ന് ഷെയര്‍ ചെയ്താല്‍ നല്ലതായിരുന്നു. സ്‌നേഹത്തോടെ ഭദ്രന്‍.’