21 Sep, 2024
1 min read

‘സൂപ്പര്‍ സ്റ്റാറുകള്‍ക്കിടയില്‍ പൃഥ്വിരാജ് എത്രനാള്‍ നിലനില്‍ക്കുമെന്ന് കണ്ടറിയാം.. നന്ദനം സിനിമ ഇന്നാണ് ഇറങ്ങിയതെങ്കില്‍’; കുറിപ്പ് ശ്രദ്ധേയം

2002ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത കൃഷ്ണഭക്തയായ ബാലാമണിയെന്ന പെണ്‍കുട്ടിയുടെ കഥ പറഞ്ഞ നന്ദനം മലയാളികള്‍ നെഞ്ചോട് ചേര്‍ത്ത ചിത്രങ്ങളിലൊന്നാണ്. നന്ദനത്തിലൂടെയായിരുന്നു പൃഥ്വിരാജിന്റെ സിനിമ അരങ്ങേറ്റം. പത്തൊന്‍പതാം വയസ്സില്‍ കോളേജിലെ വേനല്‍ അവധിക്കാലത്ത് ഓസ്‌ട്രേലിയയില്‍ നിന്നും തിരുവന്തപുരത്തെ വീട്ടിലെത്തിയ പൃഥ്വിയുടെ ജീവിതം തന്നെ മാറ്റി മറിച്ച സിനിമയായിരുന്നു നന്ദനം. അവധികാലത്തിന്റെ ബോറടി മാറ്റാന്‍ അമ്മ മല്ലികാ സുകുമാരന്‍ പറഞ്ഞിട്ടായിരുന്നു രഞ്ജിത്തിനെ കാണാന്‍ പോയതും നന്ദനം എന്ന ചിത്രത്തിലൂടെ നായകനായി മലയാള സിനിമയില്‍ എത്തുന്നത്. അഭിനയിച്ച് നോക്കിയിട്ട് കോളേജിലേക്ക് തിരിച്ചുപോകുവാനുള്ള […]