prithviraj sukumaran
”സലാർ ഗെയിം ഓഫ് ത്രോൺസ് പോലെ, 30 സെക്കന്റിനുള്ളിൽ ഞാൻ ഓക്കെ പറഞ്ഞു”; പൃഥ്വിരാജ്
ചലച്ചിത്രലോകം ഏറെ പ്രതീക്ഷയോടെയും ആകാംഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് ‘സലാർ’. പ്രഭാസ്, പൃഥ്വിരാജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രം ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗാണ്ടർ, കെ വി രാമ റാവു എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. ഡിസംബർ 22നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഇതിനിടെ ചിത്രത്തിന്റെ വിശേഷങ്ങൽ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ പൃഥ്വിരാജ്. സലാർ ഗെയിം ഓഫ് ത്രോൺസ് പോലെയാണെന്ന് പറയുന്ന താരം, താൻ 30 സെക്കന്റ് സമയമെടുത്താണ് കഥാപാത്രം ചെയ്യാൻ ആഗ്രഹമുണ്ടെന്ന് അറിയിച്ചത് […]
വരികളിൽ കഥയൊളിപ്പിച്ച് സലാറിലെ ആദ്യ ഗാനം: ഒറ്റ ദിവസം കൊണ്ട് കണ്ടത് ആറ് മില്യണിലധികം ആളുകൾ
സലാറിലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വിഡിയോ പുറത്തിറങ്ങി. രവി ബസ്രുർ ആണ് ഈണമൊരുക്കിയത്. കൃഷ്ണ കനത് വരികൾ കുറിച്ച ഗാനം ഹരിണി ആണ് ആലപിച്ചിരിക്കുന്നത്. പുറത്തിറങ്ങി ഒറ്റ ദിവസം കൊണ്ട് പാട്ട് 6 മില്യനിലധികം പ്രേക്ഷകരെയാണ് സ്വന്തമാക്കിയത്. കെജിഎഫ് എന്ന ഹിറ്റിനു ശേഷം പ്രശാന്ത് നീലിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമായ ‘സലാറിൽ’ പ്രഭാസ് ആണ് നായകൻ. പൃഥ്വിരാജ് വില്ലൻ വേഷത്തിലെത്തുന്നുവെന്നാണ് റിപ്പോർട്ട്. പ്രഭാസും പൃഥ്വിരാജും ഒന്നിക്കുന്നതു കൊണ്ടുതന്നെ രാജ്യമെമ്പാടുമുള്ള സിനിമ പ്രേമികൾ സലാറിന്റെ റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കൊടും […]
പ്രതീക്ഷയെ പുനർനിർവചിക്കുന്നു; അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആടുജീവിതത്തെക്കുറിച്ചൊരു സർപ്രൈസ്; പൃഥ്വിയുടെ വാക്കുകളിങ്ങനെ
മലയാളികളുടെ അഞ്ച് വർഷത്തെ കാത്തിരിപ്പാണ് ആടുജീവിതം ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ ആടുജീവിതം എന്ന സിനിമ. ബെന്യാമിന്റെ ഇതേപേരിലുള്ള വിഖ്യാത നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഈ സിനിമ. പുസ്തകം വായിച്ച് ഉള്ള് പിടഞ്ഞവരെല്ലാം അത് തിയേറ്ററിൽ കാണാൻ കാത്തിരിക്കുകയാണ്. ചിത്രീകരണം പൂർത്തിയായെങ്കിലും സിനിമ എന്ന് തിയേറ്ററുകളിലെത്തുമെന്ന് വ്യക്തമായിരുന്നില്ല. എന്നാൽ ആ കാത്തിരിപ്പ് അവസാനിക്കാൻ പോകുകയാണെന്നാണ് പൃഥ്വിരാജ് നൽകുന്ന സൂചന. ആടുജീവിതത്തിന്റെ ഔദ്യോഗിക റിലീസ് തീയതി ഈ മാസം മുപ്പതിന് പ്രഖ്യാപിക്കുമെന്നാണ് പൃഥ്വിരാജ് സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്. വൈകീട്ട് നാലുമണിക്കായിരിക്കും പ്രഖ്യാപനം. ഔദ്യോഗിക സോഷ്യൽ […]
‘ഷൂട്ടിനിടെ പൃഥ്വി തളർന്ന് വീണു’ : ആടുജീവിതത്തിൽ പൃഥ്വിരാജിന്‍റെ ഡെഡിക്കേഷന്‍
സിനിമാപ്രേമികളെല്ലാം ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ്- ബ്ലെസി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആടുജീവിതം. പൃഥ്വിരാജിന്റെ കരിയറിലെ വമ്പന്‍ സിനിമയായി എത്തുന്ന ഈ സിനിമ സംവിധായകന്‍ ബ്ലെസിയുടെയും സ്വപ്‌ന ചിത്രമാണ്. എ.ആര്‍. റഹ്മാനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷങ്ങളായി തുടരുന്ന സിനിമയുടെ ചിത്രീകരണം ഇടയ്ക്ക് കോവിഡിനെ തുടര്‍ന്ന് മുടങ്ങിയിരുന്നു. മലയാളസിനിമയുടെ ചരിത്രത്തില്‍ ഇത്രയും നീണ്ട ഷെഡ്യൂളുകള്‍ ഉണ്ടായ ചിത്രം വേറെ ഉണ്ടാകില്ല. ചിത്രീകരണത്തിനായി 160-ലേറെ ദിവസങ്ങളാണ് വേണ്ടിവന്നതെങ്കിലും അത് പൂര്‍ത്തിയാക്കാന്‍ നാലര വര്‍ഷത്തോളം കാത്തിരിക്കേണ്ടിവന്നു. ഫൈനല്‍ ഷെഡ്യൂള്‍ […]
ഇനി രാജാവിന്റെ വരവ്….!! “എമ്പുരാൻ” ഫസ്റ്റ് ലുക്ക് പോസ്റ്റർ
മോഹന്‍ലാലിന്‍റെ അപ്കമിംഗ് ഫിലിമോഗ്രഫിയില്‍ ഏറ്റവും പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള ഒന്നാണ് എമ്പുരാന്‍. പൃഥ്വിരാജിന്‍റെ സംവിധാന അരങ്ങേറ്റമായിരുന്ന, വമ്പന്‍ വിജയം നേടിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗമായി എത്തുന്ന ചിത്രം. ലൂസിഫര്‍ വിജയത്തിന് തൊട്ടുപിന്നാലെ പ്രഖ്യാപിച്ചിരുന്ന ചിത്രം കൊവിഡ് പശ്ചാത്തലത്തില്‍ മുന്നോട്ട് നീങ്ങിയ പ്രോജക്റ്റുകളില്‍ ഒന്നാണ്. മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ മൂന്നാമത് ചിത്രമാണിത്. ഇതുരണ്ടും കൂടാതെ ബ്രോ-ഡാഡിക്ക് വേണ്ടിയും ഇവർ ഒന്നിച്ചിരുന്നു. ലഡാക്കിലാണ് ആദ്യ ഷെഡ്യൂളിന്റെ പൂർത്തീകരണം. പൃഥ്വിരാജ് മൂന്നാമത് സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ മുരളി ഗോപിയുടേതാണ്. സായിദ് മസൂദ് […]
ആരാധകരുടെ കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ ആ റിപ്പോര്‍ട്ട്… “സലാർ” NEW UPDATE
പ്രഭാസിനെ നായകനായി, കെജിഎഫ്, കാന്താര എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരണ്ടൂർ നിർമ്മിക്കുന്ന ‘സലാർ’ (Salaar) സംവിധാനം ചെയ്യുന്നത് പ്രശാന്ത് നീലാണ്. പ്രശാന്ത് നീലും പ്രഭാസും ഒരു ചിത്രത്തിനായി ഒന്നിക്കുമ്പോള്‍ വൻ പ്രതീക്ഷകളുമാണ്. സലാറിന്റെ പുതിയൊരു അപ്ഡേറ്റാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. ഡിസംബര്‍ ഒന്നിന് പ്രഭാസിന്റെ സലാറിന്റെ ട്രെയിലര്‍ പുറത്തുവിടും എന്നതാണ് പുതിയ അപ്‍ഡേറ്റ്.ഡിസംബര്‍ 22നാണ് സലാറിന്റെ റിലീസ്. ഒടിടി റൈറ്റ്‍സിന് സലാറിന് 160 കോടി രൂപയാണ് ലഭിച്ചത് എന്നാണ് പുതിയ റിപ്പോര്‍ട്ട്. […]
“എമ്പുരാൻ” സെറ്റ് വർക്ക് പുരോഗമിക്കുന്നു …! പൃഥ്വിയും സംഘവും യുകെയില്‍
മോഹൻലാലിനെ നായകനാക്കി പൃഥ്‌വിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ലൂസിഫർ മലയാള സിനിമയിൽ ഒരു തരംഗം തന്നെ സൃഷ്ടിച്ചിരുന്നു. ഇപ്പോളിതാ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ ഒരുക്കുന്നതിന്റെ തിരക്കുകളിലാണ് താരം. സ്റ്റീഫൻ നെടുമ്പള്ളിയായി മോഹൻലാൽ നിറഞ്ഞാടിയ ‘ലൂസിഫർ’ മലയാളത്തിലെ ബ്ലോക്ബസ്റ്ററുകളിൽ ഒന്നാണ്. മലയാളികൾ ഒന്നടങ്കം ഏറെ നാളായി കാത്തിരിക്കുന്ന സിനിമയാണ് ‘എമ്പുരാൻ’. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമാകാറുണ്ട്. 2019 ല്‍ ലൂസിഫര്‍ വിജയമായതിന് ശേഷം പ്രഖ്യാപിക്കപ്പെട്ട സിനിമയുടെ ചിത്രീകരണം അണിയറക്കാര്‍ക്ക് ആരംഭിക്കാന്‍ കഴിഞ്ഞത് […]
“അടുത്ത 10 കൊല്ലങ്ങളിൽ നമ്മുടെ ഇൻഡസ്ട്രിയുടെ വളർച്ചയിൽ പൃഥ്വിരാജിന് നിർണായകമായ പങ്കുണ്ടായിരിക്കും ” കുറിപ്പ്
അഭിനയത്തിലൂടെയും നിര്‍മ്മാണത്തിലൂടെയും മലയാള ചലച്ചിത്രമേഖലയില്‍ മായാത്ത മുദ്ര പതിപ്പിച്ച മലയാളത്തിന്റെ യുവനടനാണ് പൃഥ്വിരാജ് സുകുമാരൻ . 2002-ല്‍ ‘നന്ദനം’ എന്ന ചിത്രത്തിലെ അരങ്ങേറ്റത്തോടെയാണ് അദ്ദേഹത്തിന്റെ ചലച്ചിത്ര യാത്ര ആരംഭിച്ചത്, അതിനുശേഷം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലായി നൂറിലധികം സിനിമകളില്‍ തിളങ്ങി. പത്ത് വർഷം മുമ്പ് കണ്ട സ്വപ്നങ്ങളെല്ലാം കയ്യെത്തി പിടിച്ച് പാൻ ഇന്ത്യൻ ലെവലിൽ അറിയപ്പെടുന്ന താരമായി. പൃഥ്വിരാജ് ഇന്ന് നടൻ മാത്രമല്ല സംവിധായകനും നിർമാതാവും ഡിസ്ട്രിബ്യൂട്ടറുമെല്ലമാണ്. ഇപ്പോഴിതാ താരത്തെക്കുറിച്ച് സിനി ഫൈൽ ഗ്രൂപ്പിൽ വന്ന […]
ഇലക്ട്രിക് വുഡ് കട്ടറുമായി ചുണ്ടിലെരിയുന്ന സിഗരറ്റുമായി ഡബിൾ മോഹൻ! പൃഥ്വിരാജിന് ജന്മദിനാശംസയുമായി ‘വിലായത്ത് ബുദ്ധ’ ടീം.
ഇലക്ട്രിക് വുഡ് കട്ടറും കൈകളിലേന്തി നിൽക്കുന്ന ചന്ദന മോഷ്ടാവായ ഡബിൾ മോഹന്‍റെ പോസ്റ്റര്‍ പങ്കുവെച്ച് നടൻ പൃഥ്വിരാജ് സുകുമാരന് ജന്മദിനാശംസ നേർന്ന് ‘വിലായത്ത് ബുദ്ധ’ ടീം. പൃഥ്വിയുടെ 41-ാം ജന്മദിനം പ്രമാണിച്ചാണ് അദ്ദേഹം നായകനായെത്തുന്ന ‘വിലായത്ത് ബുദ്ധ’യുടെ ജന്മദിന സ്പെഷൽ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഉർവ്വശി തിയെറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ് സേനൻ നിര്‍മ്മിക്കുന്ന, ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ‘വിലായത്ത് ബുദ്ധ’യുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്നുകൊണ്ടിരിക്കുകയാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫറി’ന്‍റെ സഹസംവിധായകൻ ആയിരുന്നു ജയൻ […]
പൃഥ്വിരാജിന്റെ പിറന്നാളിന് ഫ്ലൈയിംഗ് കിസുമായി മോഹൻലാല്‍,
പത്ത് വർഷം മുമ്പ് കൊടുത്ത ഒരു ഇന്റർവ്യൂവിൽ തന്നെ തന്റെ കാഴ്ചപ്പാടുകൾ വ്യക്തമായി പറയുകയും പിന്നീട് അതെല്ലാം സാധിച്ചെടുത്ത് ഒരു ബ്രാൻഡായി മാറുകയും ചെയ്ത താരമാണ് പൃഥ്വിരാജ് സുകുമാരൻ. മറ്റുള്ളവരെ പുകഴ്ത്തിയും അവർക്കുവേണ്ട രീതിയിലുള്ള അഭിപ്രായം പറഞ്ഞും ഇൻഡസ്ട്രയിൽ നിൽക്കാൻ താൽപര്യമില്ലാത്ത നടൻ കൂടിയാണ് പൃഥ്വിരാജ്. എന്ത് കാര്യം വന്നാലും മറ്റുള്ളവരാൽ സ്വാധീനിക്കപ്പെടാതെ പ്രതികരിക്കാറുണ്ട് പൃഥ്വിരാജ്. ആ ഒരു ആറ്റിട്യൂട് ഉള്ളത് കൊണ്ട് തന്നെ പാതി മുക്കാൽ പേർക്കും ഇദ്ദേഹം ഒരു അഹങ്കാരിയും താന്തോന്നിയുമായി. പക്ഷെ അത് […]