വരികളിൽ കഥയൊളിപ്പിച്ച് സലാറിലെ ആദ്യ ​ഗാനം: ഒറ്റ ദിവസം കൊണ്ട് കണ്ടത് ആറ് മില്യണിലധികം ആളുകൾ
1 min read

വരികളിൽ കഥയൊളിപ്പിച്ച് സലാറിലെ ആദ്യ ​ഗാനം: ഒറ്റ ദിവസം കൊണ്ട് കണ്ടത് ആറ് മില്യണിലധികം ആളുകൾ

സലാറിലെ ആദ്യ ​ഗാനത്തിന്റെ ലിറിക്കൽ വിഡിയോ പുറത്തിറങ്ങി. രവി ബസ്രുർ ആണ് ഈണമൊരുക്കിയത്. കൃഷ്ണ കനത് വരികൾ കുറിച്ച ഗാനം ഹരിണി ആണ് ആലപിച്ചിരിക്കുന്നത്. പുറത്തിറങ്ങി ഒറ്റ ദിവസം കൊണ്ട് പാട്ട് 6 മില്യനിലധികം പ്രേക്ഷകരെയാണ് സ്വന്തമാക്കിയത്.

കെജിഎഫ് എന്ന ഹിറ്റിനു ശേഷം പ്രശാന്ത് നീലിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമായ ‘സലാറിൽ’ പ്രഭാസ് ആണ് നായകൻ. പൃഥ്വിരാജ് വില്ലൻ വേഷത്തിലെത്തുന്നുവെന്നാണ് റിപ്പോർട്ട്. പ്രഭാസും പൃഥ്വിരാജും ഒന്നിക്കുന്നതു കൊണ്ടുതന്നെ രാജ്യമെമ്പാടുമുള്ള സിനിമ പ്രേമികൾ സലാറിന്റെ റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

കൊടും ശത്രുക്കളായി മാറുന്ന രണ്ട് സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രമാണ് ‘സലാർ’. സൗഹൃദമെന്ന ഇമോഷനിലൂടെ പോകുന്ന ചിത്രം, രണ്ട് ഭാഗങ്ങളായാണ് പ്രദര്‍ശനത്തിനെത്തുക. ഭുവൻ ഗൗഡയാണ് ഛായാഗ്രഹണം. എഡിറ്റിങ്: ഉജ്വൽ കുൽക്കർണി.