ഇനി രാജാവിന്റെ വരവ്….!! “എമ്പുരാൻ” ഫസ്റ്റ് ലുക്ക് പോസ്റ്റർ
1 min read

ഇനി രാജാവിന്റെ വരവ്….!! “എമ്പുരാൻ” ഫസ്റ്റ് ലുക്ക് പോസ്റ്റർ

മോഹന്‍ലാലിന്‍റെ അപ്കമിംഗ് ഫിലിമോഗ്രഫിയില്‍ ഏറ്റവും പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള ഒന്നാണ് എമ്പുരാന്‍. പൃഥ്വിരാജിന്‍റെ സംവിധാന അരങ്ങേറ്റമായിരുന്ന, വമ്പന്‍ വിജയം നേടിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗമായി എത്തുന്ന ചിത്രം. ലൂസിഫര്‍ വിജയത്തിന് തൊട്ടുപിന്നാലെ പ്രഖ്യാപിച്ചിരുന്ന ചിത്രം കൊവിഡ് പശ്ചാത്തലത്തില്‍ മുന്നോട്ട് നീങ്ങിയ പ്രോജക്റ്റുകളില്‍ ഒന്നാണ്. മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ മൂന്നാമത് ചിത്രമാണിത്. ഇതുരണ്ടും കൂടാതെ ബ്രോ-ഡാഡിക്ക് വേണ്ടിയും ഇവർ ഒന്നിച്ചിരുന്നു. ലഡാക്കിലാണ് ആദ്യ ഷെഡ്യൂളിന്റെ പൂർത്തീകരണം. പൃഥ്വിരാജ് മൂന്നാമത് സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ മുരളി ഗോപിയുടേതാണ്. സായിദ് മസൂദ് എന്ന കഥാപാത്രമാണ് പൃഥ്വിരാജിന്റേത്.

കഴിഞ്ഞ മാസം ഷൂട്ടിംഗ് ആരംഭിച്ച മലയാള ചിത്രം L2 എമ്പുരാന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായിരുന്നു. ഷെഡ്യൂൾ റാപ്പ് കഴിഞ്ഞ ശേഷമുള്ള ചിത്രം പൃഥ്വിരാജ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതും വൈറലായിരുന്നു. ചിത്രത്തിന്‍റെ ഓരോ അപ്ഡേറ്റിനും വലിയ ആരാധക പ്രതികരണമാണ് ലഭിക്കാറ്. ഇപ്പോഴിതാ ഒരു അപ്രതീക്ഷിത പ്രഖ്യാപനം കൂടി നിര്‍മ്മാതാക്കളുടെ ഭാഗത്തുനിന്ന് എത്തിയിരിക്കുകയാണ്.സിനിമാപ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്.ദീപാവലി ആഘോഷത്തോടനുബന്ധിച്ച് പോസ്റ്റർ എത്തും എന്ന് കഴിഞ്ഞ ദിവസം ഒരു പോസ്റ്റർ പങ്കുവെച്ച് നിർമ്മാതാകൾ അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രരത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയിരിക്കുകയാണ്.

ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഒരു പോസ്റ്ററിനൊപ്പമാണ് ഇക്കാര്യം നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ഇത് അറിയിച്ചുകൊണ്ടുള്ള പോസ്റ്ററില്‍ ഹെലികോപ്റ്ററും തോക്കും മറ്റൊരു വാഹനവും ഒക്കെയുണ്ട്. ലൂസിഫറിന്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളിയുടെ മറ്റൊരു മുഖമായ ഖുറേഷി അബ്രാം ഖുറേഷിയുടെ, ലൂസിഫര്‍ ടെയില്‍ എന്‍ഡ് സീനിനെ ഓര്‍മ്മിപ്പിക്കുന്നുണ്ട് ഈ പോസ്റ്റര്‍.

ഇരുപതോളം വിദേശ രാജ്യങ്ങളില്‍ ചിത്രീകരിക്കുന്ന സിനിമയാണ് ഇത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തും. ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, ശശി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ തുടങ്ങിയവരും ഈ ചിത്രത്തിൽ ശക്തമായ സാന്നിധ്യമാണ്. നിരവധി വിദേശ താരങ്ങളും ഇൻഡ്യയിലെ വിവിധ ഭാഷകളിൽ നിന്നുള്ള പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.