prithivraj
‘എമ്പുരാനില്‍ മുണ്ടോണോ ധരിക്കുന്നത്, നോര്‍ത്തിന്ത്യന്‍ താരം അതിഥി വേഷത്തില്‍ എത്തുമോ’; സംശയങ്ങളെ കുറിച്ച് പൃഥ്വിരാജ് സുകുമാരന്‍
‘കാന്താര’ സിനിമാ ഇന്‍ഡസ്ട്രിയില്‍ വലിയ മാറ്റങ്ങള്‍ക്കാണ് വഴിവച്ചതെന്ന് പൃഥ്വിരാജ് സുകുമാരന്‍. ഫിലിം കംപാനിയന്റെ അഭിമുഖത്തിനിടെയാണ് കാന്താര എന്ന സിനിമ ചര്‍ച്ച വിഷയമായത്. വിവിധ ഇന്‍ഡസ്ട്രികളില്‍ കഴിവു തെളിയിച്ച താരങ്ങളും സംവിധായകരുമായിരുന്നു ഫിലിം കംപാനിയന്‍ ഷോയില്‍ പങ്കെടുത്തത്. പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ വലിയ ബജറ്റിലുള്ള സിനിമകള്‍ വേണമെന്നില്ല എന്നാണ് കാന്താരയുടെ വിജയം സൂചിപ്പിക്കുന്നതെന്ന് രാജമൗലി പറഞ്ഞപ്പോള്‍ താരങ്ങളുടെ സ്‌റ്റൈലോ പേരോ ഒന്നുമല്ല ഒരു പാന്‍ ഇന്ത്യന്‍ സിനിമ നിര്‍ണയിക്കുന്നതെന്ന് പൃഥ്വിരാജും പറഞ്ഞു. മലയാളം ഇന്‍ഡസ്ട്രിയില്‍ നിന്ന് വന്ന ചലച്ചിത്രപ്രവര്‍ത്തകന്‍ എന്ന […]
‘കടുവാക്കുന്നേല്‍ കുറുവാച്ചന്റെ അച്ഛന്റെ വേഷം മലയാളത്തിലെ സീനിയര്‍ സൂപ്പര്‍സ്റ്റാര്‍ ചെയ്താല്‍ നന്നായിരിക്കും’; പൃഥ്വിരാജ്
തിയേറ്ററില്‍ എത്തുന്നതിന് മുന്‍പേ തന്നെ വാര്‍ത്തകളില്‍ ഇടം നേടിയ ചിത്രമാണ് ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ. അദ്ദേഹം ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചു വന്ന ചിത്രമായിരുന്നു അത്. ഒട്ടേറെ നിയമ പോരാട്ടങ്ങള്‍ നടത്തിയാണ് ചിത്രം തീയേറ്ററുകളില്‍ എത്തിയത്. കടുവക്കുന്നേല്‍ കുര്യച്ചനായി ചിത്രത്തില്‍ പൃഥ്വിരാജ് നിറഞ്ഞു നില്‍ക്കുകയായിരുന്നു. സിനിമയിലെ പ്രമേയം എന്നത്.. പാലാ പട്ടണത്തിലെ പ്രമാണിമാരായ രണ്ട് കുടുംബങ്ങളിലെ ആണുങ്ങള്‍ തമ്മിലുണ്ടാകുന്ന ഈഗോയുടെ കഥയാണ്. കുടമറ്റം ഇടവകയിലെ രണ്ട് കുടുംബങ്ങളിലെ ആണുങ്ങള്‍ തമ്മിലുണ്ടാകുന്ന ഈഗോ പിന്നീട് […]
ഗർജ്ജിച്ച് രാജുവേട്ടൻ!! തുടര്‍ച്ചയായി രണ്ടാമത്തെ 50 കോടി! ; മലയാളസിനിമ ഇനി ഭരിക്കാന്‍ പോകുന്നത് പൃഥ്വിരാജ്
ഈ തലമുറയിലെ നടന്‍മാരില്‍ മലയാള സിനിമ ഭരിക്കാന്‍ പോകുന്നത് പൃഥ്വിരാജ് സുകുമാരന്‍ ആണെന്നതിന് അടിവരയിടുകയാണ് കടുവയുടെ വലിയ വിജയം. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത് പുറത്ത് വന്ന ചിത്രം ജൂലൈ ഏഴിനായിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്. റിലീസ് ചെയ്തു ഒരു മാസം പിന്നിടും മുന്‍പേ അന്‍പത് കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരിക്കുകയാണ് കടുവ. ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങള്‍ വഴി പുറത്ത് അറിയിച്ചത്. ചിത്രം ആഗസ്ത് നാലിന് ആമസോണ്‍ പ്രൈം […]
‘പൃഥ്വിരാജ് ഇപ്പോഴും സിനിമ പഠിച്ചു കൊണ്ടിരിക്കുകയാണ്’ : സുധീർ കരമന
സുകുമാരൻ, കരമന ജനാർദ്ദനൻ നായർ എന്നിവർ മലയാള സിനിമയിലെ രണ്ട് മഹാ പ്രതിഭകളായിരുന്നു. അഭിനയത്തിന്റെ കാര്യത്തിൽ ഇരുവരും ഉണ്ടാക്കിവെച്ച പേരും പ്രശസ്തിയും അതേപോലെ നിലനിർത്തുന്നവരാണ് സുകുമാരന്റെ മകൻ പൃഥ്വിരാജും ജനാർദ്ദനൻ നായരുടെ മകൻ സുധീർ കരമനയും. പൃഥ്വിരാജും സുധീറും ഒരുമിച്ച് നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സുധീർ ആദ്യമായി അഭിനയിച്ച വാസ്തവത്തിൽ പൃഥ്വിരാജ് ആയിരുന്നു നായകൻ. തുടക്കം തൊട്ട് അവസാന ചിത്രമായ കടുവയിൽ വരെ എത്തിനിൽക്കുന്ന ആ കൂട്ടുകെട്ടിൽ നിരവധി നല്ല സിനിമകൾ ലഭിച്ചിട്ടുണ്ട്. മലയാളത്തിൽ നല്ല ചിത്രങ്ങള്‍ […]
മഹാവീര്യറിലെ തകർപ്പൻ പ്രകടനം കണ്ടു, പേഴ്സണൽ ആയിട്ട് ചോദിക്കുവാ.. ഇത്രയും കാലം നിങ്ങൾ എവിടെയായിരുന്നു മിസ്റ്റർ ലാലു അലക്സ്..
നിത്യജീവിതത്തിൽ അറിഞ്ഞും അറിയാതെയും നാം ഉപയോഗിക്കുന്ന ചില സിനിമ ഡയലോഗുകൾ ഉണ്ട്. അത്തരത്തിൽ വർഷങ്ങളായി മലയാളിയുടെ നാവിൻ തുമ്പിലുള്ള ഒരു കാര്യമാണ്…പേഴ്സണൽ ആയിട്ട് ചോദിക്കുവാ…. വാട്ട് നോൺസെൻസ് ആർ യു ടോക്കിങ് മിസ്റ്റർ…. എന്നത്. ഈ ഡയലോഗ് നമ്മൾ എപ്പോഴും പറയുമെങ്കിലും ഇത് പറഞ്ഞ ആളെക്കുറിച്ച് നമ്മൾ ഓർക്കാറുണ്ടോ…? ഇല്ലെങ്കിൽ അത് ഓർമ്മിപ്പിക്കാൻ തിരശ്ശീലയിൽ വീണ്ടും നിറഞ്ഞാടുകയാണ് ലാലു അലക്സ്. മൂന്ന് പതിറ്റാണ്ടുകളായി മലയാളസിനിമകളിൽ സജീവമായ അദ്ദേഹം ഇടയ്ക്ക് എങ്ങോട്ടോ പോയി. പിറവം സ്വദേശിയായ ലാലു അലക്സ് […]
“ദുല്‍ഖര്‍ ഉണ്ടാക്കിയ പാതയിലൂടെയാണ് ഇന്ന് ഞാന്‍ നടക്കുന്നത്” :പൃഥ്വിരാജ് സുകുമാരൻ
വലിയ സിനിമകള്‍ വലിയ രീതിയില്‍ തന്നെ ഓരോ നാട്ടിലും നേരിട്ടുതന്നെ പോയി പ്രമോഷന്‍ നടത്തുന്നതാണ് ഇന്നത്തെ പുതിയ രീതി. പല ഭാഷകളിലായി ഒരുക്കുന്ന മലയാള സിനിമയുടെ പുതിയ റിലീസ് രീതിയെ കുറിച്ച് നടന്‍ പൃഥ്വിരാജിനോട് ചോദിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ച ഉത്തരമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചായാകുന്നത്.”സത്യത്തില്‍ ഇത്തരം റിലീസും ഇത്തരത്തിലുള്ള പ്രചാരണ പരിപാടികളും തുടക്കം കുറിച്ചത് താനല്ലെന്നും കുറുപ്പ് എന്ന ചിത്രത്തിലൂടെ ദുല്‍ഖര്‍ സല്‍മാനാണ് ഈ സാധ്യത മലയാള സിനിമയ്ക്ക് തുറന്നു കാണിച്ചു തന്നനെന്നും പൃഥ്വിരാജ് പറയുന്നു. ചിത്രത്തിനുവേണ്ടി […]
ഇപ്പോള്‍ മൂളാന്‍ തോന്നുന്നത് ശുദ്ധസംഗീതമല്ല.. നഞ്ചിയമ്മയുടെ കലക്കാത്ത ചന്ദനമരമാണ്.. വിമര്‍ശകര്‍ക്കെതിരെ കുറിപ്പ്
‘ഉള്‍ക്കാട്ടില്‍ എവിടെയോ പഴുത്ത ഒരു ഫലത്തിനെ സച്ചിയിങ്ങനെ പറിച്ചെടുത്ത് ലോകത്തിന്റെ മുന്നിലേക്ക് പ്രദര്‍ശിപ്പിക്കുകയായിരുന്നു’…. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നഞ്ചിയമ്മയെ തേടിയെത്തിയിരിക്കുന്നു എന്ന വാര്‍ത്ത പുറത്ത് വന്നതിന് ശേഷം സംവിധായകനും എഴുത്തുകാരനുമായ രഞ്ജിത്ത് പറഞ്ഞ വാക്കുകളാണിത്. ആ ഒറ്റ വരിയില്‍ തന്നെ എല്ലാമുണ്ടായിരുന്നു. നഞ്ചിയമ്മയെക്കുറിച്ചും, അവരെ കണ്ടെത്തിയ ആളെക്കുറിച്ചും. നഞ്ചിയമ്മയെ വിശേഷിപ്പിക്കാന്‍ ഇതിനുമപ്പുറം മറ്റ് വാക്കുകള്‍ ഉണ്ടെന്ന് തോന്നുന്നില്ല. എന്നാല്‍ ആ അവാര്‍ഡ് ദഹിക്കാത്ത ചിലരും സമൂഹത്തില്‍ ഉണ്ട്. നഞ്ചിയമ്മയ്ക്ക് പുരസ്‌ക്കാരം ലഭിച്ചെങ്കിലും മലയാള സിനിമാ ഗാനലോകത്ത് […]
ബ്രോ ഡാഡിയിലെ ‘അന്ന’ ഞാൻ ആയിരുന്നെങ്കിൽ പൊളിച്ചേനേയെന്ന് പ്രിയവാര്യർ!
അരങ്ങേറ്റം കുറിച്ച സിനിമ കൊണ്ടുതന്നെ ലോകത്തെമ്പാടും ആരാധകരെ സൃഷ്ടിച്ച നടിയാണ് പ്രിയ വാര്യര്‍. ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഒരു അഡാറ് ലവ് എന്ന ചിത്രത്തിലൂടെയാണ് പ്രിയ അഭിനയരംഗത്തേക്ക് കടക്കുന്നത്. ആ ഒരു സിനിമ കൊണ്ട് തന്നെ തെന്നിന്ത്യയിലെ തിരക്കേറിയ താരമായി മാറിയിരിക്കുകയാണ് പ്രിയ വാര്യര്‍. ഇതുവരെ അഭിനയിച്ച സിനിമയുടെ എണ്ണം എടുത്തു നോക്കിയാൽ ചുരുങ്ങിയ എണ്ണം മാത്രമേ ഉള്ളുവെങ്കിലും പ്രിയ വാര്യരുടെ ഓരോ സിനിമയുടെ അപ്ഡേഷൻസ് പുറത്തു വരുമ്പോൾ സമൂഹമാധ്യമങ്ങളിൽ അത് നിറഞ്ഞു നിൽക്കാറുണ്ട്. അഡാറ് […]
‘കടുവ’ കൂട്ടിലാകുമോ? മാപ്പ് അപേക്ഷിച്ച് ഷാജി കൈലാസും പൃഥ്വിരാജും… വേദന പങ്കുവെച്ച പെൺകുട്ടിയുടെ കുറിപ്പ് ചർച്ചയാകുന്നു
ഷാജി കൈലാസ് സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം കടുവ കാണാനെത്തിയപ്പോഴുണ്ടായ അനുഭവം ഫാത്തിമ അസ്‌ല എന്ന പെൺകുട്ടി തന്റെ ഫേസ്ബുക്കിൽ കുറിച്ചു. ചെറുതെങ്കിലും സമൂഹത്തെ വലിയ രീതിയിൽ ചിന്തിപ്പിക്കുന്ന ഒരു കുറിപ്പ് ആയിരുന്നു അത്. സിനിമയിൽ ആണെങ്കിലും മാസ്സ് കാണിക്കാനും, ആഘോഷിക്കാനും, കയ്യടിക്കാനുമുള്ള രംഗങ്ങളും സംഭാഷണങ്ങളും ചേർക്കുമ്പോൾ കുറച്ചൊന്നു ശ്രദ്ധിക്കണമെന്ന് ഫാത്തിമയുടെ ഈ കുറിപ്പിലൂടെ മനസ്സിലാകും. അത്തരത്തിലുള്ള സംഭാഷണങ്ങൾ എല്ലാവരും ഒരു പോലെ ആസ്വദിക്കണം എന്നില്ല. അതിൽ ഏറെ വേദനിക്കുന്നവരും ഉണ്ട്. അവരുടെയെല്ലാം പ്രതിനിധിയാണ് ഫാത്തിമ. ഫാത്തിമയും […]
ഒരു തവണയല്ല, രണ്ടാമതും ‘കടുവ’ ഇറങ്ങും.. അപ്പൻ കടുവയായി സൂപ്പർ താരങ്ങളിലൊരാൾ എത്തുമെന്ന് തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാം
നീണ്ട ഒരു ഇടവേളയ്ക്കു ശേഷം പൃഥ്വിരാജ് – ഷാജി കൈലാസ് എന്നിവർ ഒന്നിക്കുന്ന മാസ് എന്റെർറ്റൈൻർ ചിത്രം കടുവയുടെ റിലീസ് തീയതി മാറ്റിവെച്ച നിരാശയിലാണ് ആരാധകർ. ഈ മാസം 30 ന് തിയേറ്ററുകളിൽ എത്തുമെന്ന് അറിയിച്ച ചിത്രം ജൂലൈ ഏഴിനാണ് റിലീസ് ആകുന്നത്.നീണ്ട ഇടവേളക്ക് ശേഷം സംവിധായകൻ ഷാജി കൈലാസ് സിനിമാരംഗത്തേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും കടുവയ്ക്കുണ്ട്. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പൗരുഷമുള്ള കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. മലയാളത്തിന് പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും […]