‘പൃഥ്വിരാജ് ഇപ്പോഴും സിനിമ പഠിച്ചു കൊണ്ടിരിക്കുകയാണ്’ : സുധീർ കരമന
1 min read

‘പൃഥ്വിരാജ് ഇപ്പോഴും സിനിമ പഠിച്ചു കൊണ്ടിരിക്കുകയാണ്’ : സുധീർ കരമന

സുകുമാരൻ, കരമന ജനാർദ്ദനൻ നായർ എന്നിവർ മലയാള സിനിമയിലെ രണ്ട് മഹാ പ്രതിഭകളായിരുന്നു. അഭിനയത്തിന്റെ കാര്യത്തിൽ ഇരുവരും ഉണ്ടാക്കിവെച്ച പേരും പ്രശസ്തിയും അതേപോലെ നിലനിർത്തുന്നവരാണ് സുകുമാരന്റെ മകൻ പൃഥ്വിരാജും ജനാർദ്ദനൻ നായരുടെ മകൻ സുധീർ കരമനയും. പൃഥ്വിരാജും സുധീറും ഒരുമിച്ച് നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സുധീർ ആദ്യമായി അഭിനയിച്ച വാസ്തവത്തിൽ പൃഥ്വിരാജ് ആയിരുന്നു നായകൻ. തുടക്കം തൊട്ട് അവസാന ചിത്രമായ കടുവയിൽ വരെ എത്തിനിൽക്കുന്ന ആ കൂട്ടുകെട്ടിൽ നിരവധി നല്ല സിനിമകൾ ലഭിച്ചിട്ടുണ്ട്.

മലയാളത്തിൽ നല്ല ചിത്രങ്ങള്‍ ഉണ്ടായതില്‍ പൃഥ്വിയുടെ പങ്ക് വളരെ വലുതാണെന്നും സിനിമ എന്ന മാധ്യമത്തെ പൃഥ്വിരാജ് ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുകയാണെന്നും സുധീർ പറഞ്ഞു. സ്വന്തം സീന്‍ മികച്ചതാക്കുന്നതിനോടൊപ്പം ആ സിനിമയില്‍ കൂടെയുള്ള അഭിനേതാക്കളേയും അദ്ദേഹം നന്നായി ശ്രദ്ധിക്കാറുണ്ട്. സ്വന്തം ഡയലോഗ് പോലെതന്നെ മറ്റുള്ളവരുടെ ഡയലോഗും പൃഥ്വിക്ക് ഹൃദിസ്ഥമാണ്. സിനിമയോട് അത്രയധികം അഭിനിവേശമുള്ള ഒരു വ്യക്തി കൂടെയുള്ളപ്പോള്‍ സിനിമകള്‍ നന്നായി വരികതന്നെ ചെയ്യുമെന്ന് സുധീർ പറഞ്ഞു. പൃഥ്വിരാജ് എന്ന വ്യക്തിയുടെ നിലപാടുകളോടും തനിക്ക് അങ്ങേയറ്റം യോജിപ്പാണുള്ളതെന്നും ശക്തമായ നിലപാടുകള്‍ക്ക് പിന്നില്‍ കാതലായ കാരണങ്ങള്‍ ഉണ്ടാകുമെന്നും സുധീര്‍ കരമന കൂട്ടിച്ചേർത്തു.

ഞാന്‍ അഭിനയിച്ച ആദ്യ സീന്‍ ജഗതിചേട്ടനും പൃഥ്വിരാജിനുമൊപ്പമായിരുന്നുഎന്നും വാസ്തവത്തിലെ പാമ്പ് വാസു എന്ന ഗുണ്ടയുടെ വേഷം മറക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. എന്ന് നിന്റെ മൊയ്തീന്‍, സപ്തമശ്രീ തസ്‌കര, പിക്കറ്റ് 43, വിമാനം, അന്‍വര്‍ കടുവ തുടങ്ങിയവയാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ച ചിത്രങ്ങൾ. എnn നിന്റെ മൊയ്തീൻ എന്ന സിനിമയിലെ പാട്ട് രംഗത്തിൽ പൃഥ്വിരാജിനോടൊപ്പം സ്ത്രീ വേഷത്തിൽ എത്തിയ സുധീർ കരമനയുടെ പ്രകടനം ചിരിപടർത്തുകയും പ്രേക്ഷക പ്രശംസ നേടുകയും ചെയ്തിരുന്നു.

2006 ല്‍ പുറത്തിറങ്ങിയ വാസ്തവത്തിനുശേഷം താൻ പൃഥ്വിരാജുമൊത്ത് അനവധി സിനിമകള്‍ ചെയ്തെന്നും ഒരുപക്ഷേ മറ്റൊരു നടന്റെ കൂടെയും ഞാന്‍ ഇത്രയധികം സ്‌ക്രീന്‍ സ്‌പെയ്‌സ് പങ്കിട്ടിട്ടുണ്ടാവില്ലെന്നും സുധീർ പറഞ്ഞു. അതുകൊണ്ട് തന്നെ പൃഥ്വിയോടൊപ്പം അഭിനയിച്ച സിനിമകളെല്ലാം സുധീറിന്റെയും നല്ല സിനിമകളായി മാറുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.