Mohanlal
പാൻ ഇന്ത്യൻ ചിത്രം “വൃഷഭ” രണ്ടാം ഷെഡ്യൂൾ മുംബൈയിൽ
മലയാളികളുടെ പ്രിയപ്പെട്ട താരം മോഹൻലാൽ നായകനായി എത്തുന്ന പാൻ ഇന്ത്യൻ ചിത്രമാണ് ‘വൃഷഭ’ . തെലുങ്കിലും മലയാളത്തിലുമായാണ് ദ്വിഭാഷാചിത്രത്തിന്റെ നിർമാണം. തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും മൊഴിമാറ്റം ചെയ്യുന്ന ചിത്രം അടുത്തവർഷം രാജ്യമൊട്ടാകെ റിലീസ് ചെയ്യും. ഏകതാ കപുറിന്റെ ബാലാജി ടെലിഫിലിംസ്, കണക്റ്റ് മീഡിയ, എ.വി.എസ്. സ്റ്റുഡിയോ എന്നിവയുടെ സഹകരണത്തിലൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നന്ദകിഷോർ ആണ്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായ കാര്യം നേരത്തെ പറഞ്ഞിരുന്നു. ചിത്രത്തിലെ മോഹൻലാലിന്റെ ലുക്കും പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ വൃഷഭയുടെ […]
ജയിലറിലെ ‘മാത്യു’വും ‘നരസിംഹ’യും വീണ്ടും ഒരുമിക്കുന്നു; വരുന്നത് പാന്‍ ഇന്ത്യന്‍ ചിത്രം
രജനികാന്ത് നായകനായെത്തി വമ്പന്‍ വിജയമായ ചിത്രമാണ് ജയിലര്‍. മാസും ക്ലാസുമായ നായകനായിട്ട് രജനികാന്ത് ചിത്രത്തില്‍ എത്തിയപ്പോള്‍ ജയിലര്‍ക്ക് ലഭിച്ചത് പ്രതീക്ഷകള്‍ക്കപ്പുറമുള്ള വിജയം. രാജ്യമൊട്ടാകെ സ്വാകാര്യത നേടിയെന്നതാണ് രജനികാന്ത് ചിത്രത്തിന്റെ വിജയത്തെ പ്രത്യേകതയുള്ളതാക്കുന്നത്. ജയിലര്‍ തമിഴകത്ത് മാത്രം 205 കോടി രൂപയാണ് നേടിയത്. കേരളത്തില്‍ നിന്ന് നേടിയത് 58.50 കോടി രൂപയാണ്. വിദേശത്ത് നിന്ന് നേടിയത് 195 കോടിയും അങ്ങനെ ആകെ 635 കോടിയും ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജയിലര്‍ ഇത്ര വലിയ വിജയം നേടിയതില്‍ അതിലെ കാസ്റ്റിംഗിന് […]
“ഷിബു ബേബി ജോണിന്റെ അടുത്ത ബ്ലോക്ക് ബസ്റ്ററിനായി തയ്യാറാകൂ” : പെപ്പെ
മലയാളികള്‍ ഏറെ നാളായി കാത്തിരുന്ന പ്രഖ്യാപനമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരു സിനിമ. അഭ്യൂഹങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവില്‍ സിനിമ പ്രഖ്യാപിച്ചപ്പോള്‍ ഇരുകയ്യും നീട്ടി പ്രേക്ഷര്‍ അത് ഏറ്റെടുത്തു. സസ്‌പെന്‍സുകള്‍ക്ക് ഒടുവില്‍ ‘മലൈക്കോട്ടൈ വാലിബന്‍’ എന്ന പേര് കൂടി പുറത്തുവന്നതോടെ ആരാധകരുടെ ആവേശത്തിന് അതിരുകള്‍ ഇല്ലായിരുന്നു. ചിത്രത്തിന്റേതായി പുറത്തുവന്ന അപ്‌ഡേറ്റുകള്‍ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രം അടുത്ത വര്‍ഷം ജനുവരിയില്‍ തിയറ്ററുകളില്‍ എത്തും. ഷിബു ബേബി ജോണ്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രം കൂടിയാണിത്. ഇപ്പോഴിതാ വാലിബന്‍ […]
മോഹൻലാലിന്റെ പുതിയ വര്‍ക്കൗട്ട് ഫോട്ടോ വൈറലാവുന്നു
മലായാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. കഴിഞ്ഞ 4 പതിറ്റാണ്ടായി സിനിമയിൽ സജീവമാണ് താരം. 1978 ൽ പുറത്തിറങ്ങിയ തിരനോട്ടം എന്ന ചിത്രത്തിലൂടെ ക്യാമറയ്ക്ക് മുന്നിൽ എത്തി താരം, സ്വന്തം കഠിന പ്രയ്തനത്തിലൂടെയാണ് സിനിമയിൽ തൻറേതായ ഇടം കണ്ടെത്തിയത്. സിനിമയോടുളള അടക്കാനാവാത്ത ഭ്രമമാണ് മോഹൻലാലിനെ ഇന്നു കാണുന്ന സൂപ്പർ താരപദവിയിലേയ്ക്ക് എത്തിച്ചത്. മലയാള സിനിമയുടെ വിപണി വളര്‍ന്നത് ചലച്ചിത്ര വ്യവസായം പലപ്പോഴും തിരിച്ചറിഞ്ഞത് മോഹന്‍ലാല്‍ ചിത്രങ്ങളിലൂടെയാണ്. ദൃശ്യമായും പുലിമുരുകനായും ലൂസിഫറായുമൊക്കെ ബോക്സ് ഓഫീസില്‍ പല പല പടികള്‍. […]
മോഹൻലാലിന്റെ ദൃശ്യത്തിനെ കടത്തിവെട്ടി മമ്മൂട്ടി ചിത്രം ‘കണ്ണൂർ സ്ക്വാഡ് ‘
മലയാള സിനിമയുടെ വിപണി വളര്‍ന്നത് ചലച്ചിത്ര വ്യവസായം പലപ്പോഴും തിരിച്ചറിഞ്ഞത് മോഹന്‍ലാല്‍ ചിത്രങ്ങളിലൂടെയാണ്. ദൃശ്യമായും പുലിമുരുകനായും ലൂസിഫറായുമൊക്കെ ബോക്സ് ഓഫീസില്‍ പല പല പടികള്‍. മറ്റ് തെന്നിന്ത്യന്‍ സിനിമാ മേഖലകളെ താരതമ്യം ചെയ്യുമ്പോള്‍ നന്നേ ചെറുതെങ്കിലും കഴിഞ്ഞ പത്ത് വര്‍ഷങ്ങളില്‍ മലയാള സിനിമ ചവിട്ടിക്കടന്ന വഴികള്‍ പലതുണ്ട്. 50 കോടി ക്ലബ്ബ് എന്നത് പോലും കളക്ഷനില്‍ കൈയെത്താദൂരത്ത് നിന്നതില്‍ നിന്നും 150 കോടി ക്ലബ്ബിലേക്ക് മലയാള സിനിമ വളര്‍ന്നിരിക്കുന്നു. ബോക്സ് ഓഫീസ് നേട്ടം പരിഗണിക്കുമ്പോള്‍ മാത്രമല്ല, ഭാഷാതീതമായി […]
ഇനി ചെകുത്താന്റെ വരവ്….! മലയാളത്തിലെ ഏറ്റവും വലിയ ചിത്രം “എമ്പുരാന് ” തുടക്കമായി
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രമാണ് ലൂസിഫര്‍. 2019 മാര്‍ച്ച് 19 നാണ് ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ‘ലൂസിഫര്‍’ തിയറ്ററുകളിലെത്തിയത്. ബോക്സ് ഓഫീസില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറിയ ലൂസിഫര്‍ മലയാളത്തില്‍ ആദ്യമായി 200 കോടി ഗ്രോസ് കളക്ഷന്‍ നേടുന്ന സിനിമയായി മാറി. മുരളി ഗോപി തിരക്കഥയൊരുക്കിയ ചിത്രത്തില്‍ മഞ്ജു വാരിയര്‍, ടൊവിനോ തോമസ്, വിവേക് ഒബ്റോയ്, സായ് കുമാര്‍, കലാഭവന്‍ ഷാജോണ്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. കേരള രാഷ്ട്രീയത്തിലെ പ്രബലനായ സ്റ്റീഫന്‍ […]
” ആൾ ദൈവത്തെ കാണാൻ പോയി എന്നൊക്കെ പറഞ്ഞ് കളിയാക്കുന്നവർ സ്വന്തം ഉള്ളിലേക്ക് തന്നെ നോക്കൂ”
തലമുറകള്‍ മാറി മാറി വന്നാലും മലയാളികളുടെ ആഘോഷമാണ് മോഹന്‍ലാല്‍. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹന്‍ലാല്‍ കേരളക്കരയുടെ മനസ്സില്‍ ചേക്കേറിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും മോഹന്‍ലാല്‍ എന്ന നടവിസ്മയും തിരശ്ശീലയില്‍ ആടിത്തീര്‍ത്തത് എത്രയോ മികച്ച കഥാപാത്രങ്ങള്‍. ഇനിയും ചെയ്യാനിരിക്കുന്നത് അതിലേറെ മികച്ച വേഷങ്ങള്‍. നടനായി മാത്രമല്ല ഗായകനായും നിര്‍മ്മാതാവായും കളിക്കളത്തിലെ ആവേശപ്പൂരത്തില്‍ ക്രിക്കറ്ററായുമൊക്കെ മോഹന്‍ലാല്‍ വിസ്മയിപ്പിച്ചു. നാല് പതിറ്റാണ്ടുകള്‍ നീണ്ട അഭിനയ ജീവിതത്തില്‍ മോഹന്‍ലാല്‍ എന്ന പേര് വലിയൊരു ബ്രാന്‍ഡായി […]
പാന്‍ ഇന്ത്യന്‍ ചിത്രമായി എമ്പുരാന്‍ എത്തുന്നു…. ; നിര്‍മ്മാണ പങ്കാളി ലൈക്കാ പ്രൊഡക്ഷന്‍സ്
2019 മാര്‍ച്ചില്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനെ ചെയ്ത ചിത്രമായിരുന്നു ലൂസിഫര്‍. പ്രഖ്യാപനം സമയം മുതല്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന ചിത്രം ഒടുവില്‍ തിയറ്ററില്‍ എത്തിയപ്പോള്‍ സൂപ്പര്‍ ഹിറ്റ്. മലയാളത്തിലേക്ക് പൃഥ്വിരാജ് എന്ന സംവിധായകനെയും ലൂസിഫര്‍ സമ്മാനിച്ചു. സ്റ്റീഫന്‍ നെടുമ്പള്ളിയായി മോഹന്‍ലാല്‍ നിറഞ്ഞാടിയ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. രണ്ട് വര്‍ഷത്തിലേറെ ആയി എമ്പുരാന്‍ വരുന്നുവെന്ന പ്രഖ്യാപനം നടന്നിട്ട്. എന്നാല്‍ എന്നാകും ഷൂട്ടിംഗ് തുടങ്ങുന്നതെന്നോ ആരൊക്കെയാകും അണിയറ പ്രവര്‍ത്തകര്‍ എന്നോ ഉള്ള വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവന്നില്ല. […]
‘കണ്ണന്‍ ഭായിയെ ഇങ്ങേര് കൊന്നേനെ’; കിംഗ് ഓഫ് കൊത്തയിലെ കലിപ്പന്‍
ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കിങ് ഓഫ് കൊത്ത കഴിഞ്ഞ ദിവസമാണ് ഒടിടിയിലെത്തി. ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് കിങ് ഓഫ് കൊത്ത സ്ട്രീം ചെയ്യുന്നത്. തിയറ്ററുകളില്‍ പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ ചിത്രത്തിന് സാധിച്ചിരുന്നില്ല. ഓണം റിലീസായി എത്തിയ ചിത്രത്തിന് ഇന്‍ഷ്യല്‍ കളക്ഷന് പുറമെ ബോക്‌സ്ഓഫീസില്‍ മറ്റൊരു ചലനം സൃഷ്ടിക്കാന്‍ സാധിക്കാതെ പോയി. അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്തത്. വലിയ ഹൈപ്പില്‍ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തിയേറ്ററില്‍ നിന്നും ലഭിച്ചത്. ഇപ്പോഴിതാ […]
കേരള ബോക്‌സ്ഓഫീസ് 2023 കളക്ഷനില്‍ ദുല്‍ഖര്‍ രണ്ടാമന്‍ ; മുന്നില്‍ ഒരു സൂപ്പര്‍ സ്റ്റാര്‍
കഴിഞ്ഞകുറച്ച് ദിവസങ്ങളായി സിനിമ കളക്ഷനെക്കുറിച്ചും അതില്‍ ഒന്നാമതായിട്ടുള്ള സിനിമാ താരം ആര്, സിനിമ ഏതാണെന്നുള്ള ചോദ്യങ്ങളെല്ലാമാണ് സോഷ്യല്‍ മീഡിയയയില്‍ ചര്‍ച്ചാവിഷയം. ഇതില്‍ മമ്മൂട്ടിയാണോ മോഹന്‍ലാല്‍ ആണോ ഒന്നാമത് എന്നുള്ള ചോദ്യങ്ങളാണ് ഏറ്റവും കൂടുതല്‍ സോഷ്യല്‍ മീഡിയകളില്‍ പരക്കുന്നത്. കളക്ഷന്റെ കണക്കുകളാണ് ഇപ്പോള്‍ ഒരു സിനിമയുടെ വിജയം തന്നെ നിര്‍ണയിക്കുക. റിലീസിന് എത്രയാണ് ഒരു ചിത്രം സ്വന്തമാക്കുന്നത് എന്നത് അതിന്റെ കുതിപ്പില്‍ നിര്‍ണായകവുമാണ്. കേരളത്തില്‍ 2023ല്‍ റിലീസ് ദിവസ കളക്ഷനില്‍ ഒന്നാമത് എത്താന്‍ മലയാളത്തില്‍ നിന്നുള്ള സിനിമയ്ക്ക് സാധിച്ചില്ല […]