” ആൾ ദൈവത്തെ കാണാൻ പോയി എന്നൊക്കെ പറഞ്ഞ് കളിയാക്കുന്നവർ സ്വന്തം ഉള്ളിലേക്ക് തന്നെ നോക്കൂ”
1 min read

” ആൾ ദൈവത്തെ കാണാൻ പോയി എന്നൊക്കെ പറഞ്ഞ് കളിയാക്കുന്നവർ സ്വന്തം ഉള്ളിലേക്ക് തന്നെ നോക്കൂ”

തലമുറകള്‍ മാറി മാറി വന്നാലും മലയാളികളുടെ ആഘോഷമാണ് മോഹന്‍ലാല്‍. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹന്‍ലാല്‍ കേരളക്കരയുടെ മനസ്സില്‍ ചേക്കേറിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും മോഹന്‍ലാല്‍ എന്ന നടവിസ്മയും തിരശ്ശീലയില്‍ ആടിത്തീര്‍ത്തത് എത്രയോ മികച്ച കഥാപാത്രങ്ങള്‍. ഇനിയും ചെയ്യാനിരിക്കുന്നത് അതിലേറെ മികച്ച വേഷങ്ങള്‍. നടനായി മാത്രമല്ല ഗായകനായും നിര്‍മ്മാതാവായും കളിക്കളത്തിലെ ആവേശപ്പൂരത്തില്‍ ക്രിക്കറ്ററായുമൊക്കെ മോഹന്‍ലാല്‍ വിസ്മയിപ്പിച്ചു. നാല് പതിറ്റാണ്ടുകള്‍ നീണ്ട അഭിനയ ജീവിതത്തില്‍ മോഹന്‍ലാല്‍ എന്ന പേര് വലിയൊരു ബ്രാന്‍ഡായി മാറി കഴിഞ്ഞു. ബോക്‌സ് ഓഫീസുകളിലും മോഹന്‍ലാല്‍ തരം?ഗം സൃഷ്ടിച്ചു. ആദ്യമായി 100 കോടി ക്ലബില്‍ ഇടം നേടുന്ന മലയാള സിനിമ മോഹന്‍ലാലിന്റെ പുലിമുരുകനാണ്. സമീപകാലത്ത് പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രങ്ങള്‍ നിരാശയാണ് ആരാധകര്‍ക്ക് സമ്മാനിച്ചതെങ്കിലും, വരാനിരിക്കുന്നത് അഭ്രപാളികളില്‍ പ്രകമ്പനം സൃഷ്ടിക്കാന്‍ ഉതകുന്ന സിനിമകളാണ്. ഇപ്പോഴിതാ മോഹന്‍ലാലിനെക്കുറിച്ച് സിനിഫൈല്‍ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

മാതാ അമൃതാനന്ദമയി നടൻ മോഹൻലാലിനൊപ്പം. (ഫയൽ ചിത്രം)

 

കുറിപ്പിന്റെ പൂര്‍ണരൂപം 

മോഹൻലാൽ എന്ന നടൻ മലയാളികൾ അറിഞ്ഞോ അറിയാതെയോ അവരുടെ ജീവിതത്തിന്റെ ഒരു ഭാഗം ആയിമാറിയിട്ട് കൊല്ലങ്ങൾ ഏറെയായി. കഴിഞ്ഞ നാല്പതിൽ അധികം വർഷങ്ങളായി താൻ അഭിനയിച്ച സിനി മകളിലൂടെയും, പരസ്യങ്ങളിലൂടെയും, സ്റ്റേജ് ഷോ കളിലൂടെയും, പാട്ടുകളിലൂടെയും, ഇടയ്ക്കുണ്ടാകുന്ന വിവാദങ്ങളിലൂടെയും അദ്ദേഹം എപ്പോഴും നമ്മളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.

ഇപ്പോൾ 63 വയസ്സായ അദ്ദേഹം career ന്റെ സായാഹ്നത്തിലാണ്. അപ്പോഴും ചിലർ അയാൾ ആരെയും ബുദ്ധിമുട്ടിക്കാതെ പിന്തുടരുന്ന വിശ്വാസങ്ങളെ ചൂണ്ടികാണിച്ചു പരിഹസിക്കുന്ന തിരക്കിലാണ്. ആൾ ദൈവത്തിനു മുൻപിൽ പോയി കുമ്പിട്ടു എന്നാണ് കുറ്റം.

എന്നാൽ ഈ കുറ്റം പറയുന്നവർ നിത്യേന പോയി പ്രാർത്ഥിക്കുന്ന ആരാധനാലയങ്ങളിൽ അവർ ഉണ്ടെന്നു വിശ്വസിക്കുന്ന ദൈവങ്ങൾ സത്യമോ മിഥ്യയോ?. ചെകുത്താനെ കല്ലെറിയലും, തൂക്കവും, പത്രത്തിൽ കിടത്തി പ്രാർത്ഥിക്കലും ഒക്കെ ചെയ്യുന്ന നമുക്ക് അയാളെ വിമർശിക്കാനുള്ള അർഹത ഉണ്ടോ. Atleast unlike real gods, human god’s actions are quantifiable and visible.അവർ തുടങ്ങിയ ആശുപത്രി പതിനായിരക്കണക്കിന് പേരുടെ ജീവൻ ഇതുവരെ രക്ഷിച്ചിട്ടുണ്ടാകാം.

മോഹൻലാലിനെ പ്രേക്ഷകർ ഇഷ്ടപ്പെട്ടത് അദ്ദേഹത്തിന്റെ personal ജീവിതം നോക്കിയോ വിശ്വാസങ്ങൾ നോക്കിയോ അല്ല.. മറിച്ച് actor എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ talent കണ്ടാണ്. വിമർശനങ്ങളും അദ്ദേഹത്തിന്റെ തൊഴിൽ മേഖലയെ ബന്ധപ്പെടുത്തി തന്നെയാകണം.

അല്ലാതെ മോഹൻലാൽ ആൾ ദൈവത്തെ കാണാൻ പോയി എന്നൊക്കെ പറഞ്ഞ് കളിയാക്കുന്നവർ സ്വന്തം ഉള്ളിലേക്ക് തന്നെ നോക്കി തെളിവോടെ ചില ചോദ്യങ്ങൾ ചോദിച്ചാൽ പലതിനും ഉത്തരം ഉണ്ടാവില്ല.