പാന്‍ ഇന്ത്യന്‍ ചിത്രമായി എമ്പുരാന്‍ എത്തുന്നു…. ; നിര്‍മ്മാണ പങ്കാളി ലൈക്കാ പ്രൊഡക്ഷന്‍സ്

2019 മാര്‍ച്ചില്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനെ ചെയ്ത ചിത്രമായിരുന്നു ലൂസിഫര്‍. പ്രഖ്യാപനം സമയം മുതല്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന ചിത്രം ഒടുവില്‍ തിയറ്ററില്‍ എത്തിയപ്പോള്‍ സൂപ്പര്‍ ഹിറ്റ്. മലയാളത്തിലേക്ക് പൃഥ്വിരാജ് എന്ന സംവിധായകനെയും ലൂസിഫര്‍ സമ്മാനിച്ചു. സ്റ്റീഫന്‍ നെടുമ്പള്ളിയായി മോഹന്‍ലാല്‍ നിറഞ്ഞാടിയ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. രണ്ട് വര്‍ഷത്തിലേറെ ആയി എമ്പുരാന്‍ വരുന്നുവെന്ന പ്രഖ്യാപനം നടന്നിട്ട്. എന്നാല്‍ എന്നാകും ഷൂട്ടിംഗ് തുടങ്ങുന്നതെന്നോ ആരൊക്കെയാകും അണിയറ പ്രവര്‍ത്തകര്‍ എന്നോ ഉള്ള വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവന്നില്ല. അതുകൊണ്ട് തന്നെ പല അഭ്യൂഹങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. ഒടുവില്‍ വന്‍ അപ്ഡേറ്റ് പുറത്തുവിടാന്‍ പൃഥ്വിരാജും കൂട്ടരും തയ്യാറിയിരിക്കുകയാണ്.

മലയാള സിനിമാലോകം കാത്തിരിക്കുന്ന ‘എമ്പുരാന്‍’ ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ലൂസിഫറിന്റെ ഗ്ലിംപ്‌സും പിന്നെ അവസാനം അവന്‍ വരുന്നുവെന്നും പറഞ്ഞാമ് വീഡിയോ ഇറങ്ങിയിരിക്കുന്നത്. ഒരു തീപ്പൊരിക്കുള്ള ഐറ്റം ഉണ്ടെന്നാണ് വീഡിയോ പങ്കുവെച്ച് പ്രേക്ഷകര്‍ കുറിക്കുന്നത്. ‘ചില കഥകള്‍ തീരുന്നയിടം….അവസാനിച്ചു എന്ന് തോന്നുന്നയിടം…ഇരുട്ട് മാറി വെളിച്ചം പരന്നുവെന്നു ലോകം പറഞ്ഞു പറഞ്ഞു പഠിപ്പിച്ച ഇടം….കണ്ണിമ വെട്ടാതെ കരുതിയിരിക്കുക….. അവിടെയാണ് ഇതിഹാസങ്ങള്‍ ജനിക്കുന്നത്…..’He is coming back……..എമ്പുരാന്‍… എന്നാണ് വീഡിയോയില്‍ പറയുന്നത്. ലൈക്കാ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. അടുത്തമാസം അഞ്ചിന് ചിത്രം ആരംഭിക്കുമെന്നും വീഡിയോയില്‍ പങ്കുവെച്ചിട്ടുണ്ട്.

കഴിഞ്ഞദിവസം മോഹന്‍ലാല്‍ ഒരു പോസ്റ്റ് പങ്കുവച്ചുകൊണ്ടാണ് അപ്ഡേറ്റ് പുറത്തുവിടുമെന്ന് അറിയിച്ചത്. പോസ്റ്റ് നിമിഷങ്ങള്‍ക്കം വൈറലായിരിരുന്നു. മോഹന്‍ലാല്‍ പങ്കുവച്ച ചിത്രത്തില്‍ ചോര പുരണ്ടിരിക്കുന്ന ഒരു മോതിരമാണ് കാണാന്‍ സാധിക്കുക. അതേസമയം, പ്രഖ്യാപിച്ചിട്ട് വര്‍ഷങ്ങള്‍ ആയെങ്കിലും ‘എമ്പുരാന്‍’ സിനിമയുടെ അപ്ഡേറ്റുകളൊന്നും ഇതുവരെ വന്നിരുന്നില്ല. സോഷ്യല്‍ മീഡിയ നിറയെ എമ്പുരാന്‍ അപ്ഡേറ്റുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ്. ‘ഖുറേഷി’യുടെ മോതിരം പങ്കുവച്ചു കൊണ്ടുള്ള അപ്ഡേറ്റ് പോസ്റ്ററും തരംഗം സൃഷ്ടിക്കുകയാണ്. ചെറുതായാലും വലുതായാലും, എമ്പുരാന്റെ ഓരോ അപ്‌ഡേറ്റിന്റെയും നിലവാരം വേറെ ലെവലാണ്, ദ ഈവിള്‍ അറൈവിംഗ് സൂണ്‍’, എന്നാണ് പലരും കുറിക്കുന്നത്.

ലൂസിഫറില്‍ ഇന്ദ്രജിത്ത് പറയുന്ന ‘ഹിന്ദുക്കള്‍ക്ക് ഇവന്‍ മഹിരാവണന്‍, ഇസ്ലാമില്‍ അവന് ഇബിലീസ് എന്ന് പറയും, ക്രിസ്ത്യാനികളിക്കിടയില്‍ അവന് ഒരു പേരെ ഉള്ളൂ.. ലൂസിഫര്‍..’, എന്ന ഡയോലഗുകളും ആരാധകര്‍ പങ്കുവയ്ക്കുകയാണ്. അതേസമയം, ഒക്ടോബര്‍ 5ന് എമ്പുരാന്റെ ഷൂട്ടിംഗ് തുടങ്ങുമെന്നാണ് വിവരം. പൃഥ്വിരാജും സംഘവും ലൊക്കേഷന്‍ കാണാന്‍ പോയതിന്റെ ചിത്രങ്ങള്‍ മാസങ്ങള്‍ക്ക് മുമ്പ് എത്തിയിരുന്നുവെങ്കിലും മറ്റ് വാര്‍ത്തകളൊന്നും ഇതുവരെ എത്തിയിരുന്നില്ല. ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ എത്തിയിരുന്നു.

മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യര്‍, ടൊവിനോ തോമസ് എന്നിവരും രണ്ടാം ഭാഗത്തിലുണ്ടാകും. ഹോളിവുഡ് സിനിമയ്ക്ക് സമാനമായ ലൊക്കേഷനും ചിത്രീകരണവുമാണ് എമ്പുരാനായി ആസൂത്രണം ചെയ്യുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യ കൂടാതെ മറ്റ് ആറ് രാജ്യങ്ങളില്‍ കൂടി സിനിമയുടെ ചിത്രീകരണം നടക്കും.

Related Posts