‘തലമുറകളുടെ നായകന്‍’, ഒരേയൊരു മമ്മൂട്ടി : അസീസ് പറയുന്നു 

വലിപ്പ ചെറുപ്പം നോക്കാതെ എല്ലാവരുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന ആളാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. ചെറിയ താരങ്ങളോട് പോലു മമ്മൂക്ക വിശേഷങ്ങള്‍ ചോദിച്ച് അറിയുകയും മറ്റും ചെയ്യാറുണ്ട്. ആദ്യമൊക്കെ മമ്മൂട്ടി വലിയ ദേഷ്യക്കാരനാണെന്നു അഭിനയിക്കുന്ന ചെറിയ താരങ്ങളെ ശ്രദ്ധിക്കാറില്ലെന്നുമൊക്കയുള്ള റിപ്പോര്‍ട്ട് പ്രചരിച്ചിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയും മാറ്റും സജീവമായപ്പോള്‍ മെഗാസ്റ്റാറിനെ കുറിച്ച് പ്രചരിച്ച വാര്‍ത്തകള്‍ പാപ്പരാസികളുടെ സൃഷ്ടികള്‍ മാത്രമാണെന്ന് തെളിയുകയായിരുന്നു. ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് മമ്മൂട്ടിയെ കുറിച്ച് നടന്‍ അസീസ് പറഞ്ഞ വാക്കുകളാണ്. മലയാളികള്‍ക്ക് സുപരിചിതനാണ് അസീസ് നെടുമങ്ങാട്. മിമിക്രി വേദികളിലൂടെ ശ്രദ്ധ നേടിയ അസീസ് മിനിസ്‌ക്രീനിലും സിനിമയിലുമെല്ലാം നിറ സാന്നിധ്യമാണ്.

നിലവില്‍ മമ്മൂട്ടി നായകനായി എത്തിയ കണ്ണൂര്‍ സ്‌ക്വാഡ് എന്ന ചിത്രത്തില്‍ സുപ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുകയാണ് അസീസ്. ജോസ് എന്ന പൊലീസ് ഉദ്യോഗസ്ഥനായുള്ള നടന്റെ പ്രകടനത്തിന് മികച്ച പ്രതികരണം ലഭിച്ചു കൊണ്ടിരിക്കുകയാണ്. ‘തലമുറകളുടെ നായകന്‍’ എന്ന വിശേഷണതിന് മമ്മൂട്ടിയോളം അര്‍ഹനായ മറ്റൊരു നടനില്ലെന്ന് അസീസ് കുറിക്കുന്നു. ‘മഹായാനത്തിലെ ചന്ദ്രുവിനെ അറിയാത്ത Mammootty ആരാധകര്‍ കാണാന്‍ സാധ്യത ഇല്ല. ഇക്കായ്ക് മികച്ച നടനുള്ള Kerala state award നേടിക്കൊടുത്ത സിനിമയും കഥാപാത്രവും. റോണിയുടെയും റോബിയുടെയും അച്ഛന്‍ ആണ് 1989ഇല്‍ മമ്മൂട്ടിയെ നായകനാക്കി ‘മഹായാനം’ എന്ന ക്ലാസിക് നിര്‍മിച്ചത്. ഇന്ന് 34 വര്‍ഷത്തിന് ശേഷം അദ്ദേഹത്തിന്റെ മൂത്തമകന്റെ തിരക്കഥയില്‍ ഇളയമകന്‍ സംവിധാനം ചെയ്തു അതേ മമ്മൂട്ടിയെ നായകന്‍ ആക്കി മറ്റൊരു സൂപ്പര്‍ഹിറ്റ് സിനിമ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടര്‍ന്നു. ‘തലമുറകളുടെ നായകന്‍’ എന്ന വിശേഷണതിനു ഇതിലും അര്‍ഹനായ മറ്റൊരു നടനില്ല. ഒരേ ഒരു മമ്മൂട്ടി’, എന്നാണ് അസീസ് കുറിച്ചത്.

അതേസമയം മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിനെത്തിയത്. വലിയ ഹൈപ്പില്ലാതെയായിരുന്നു റിലീസ്. എന്നാല്‍ റിലീസിന് കണ്ണൂര്‍ സ്‌ക്വാഡിന്റെ കളക്ഷന്‍ മികച്ചതായിരുന്നു. ജോര്‍ജ് മാര്‍ട്ടിന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായി മമ്മൂട്ടി എത്തിയ ചിത്രം പ്രശംസിക്കപ്പെടുകയാണ്. ആദ്യദിനം മികച്ച അഭിപ്രായം നേടി മുന്നേറിയ ചിത്രം ജോബി വര്‍ഗ്ഗീസ് രാജാണ് സംവിധാനം ചെയ്തത്. ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ ഹൗസായ വേഫെറര്‍ ഫിലിംസാണ് ചിത്രത്തിലെ കേരളത്തിലെ വിതരണാവകാശം എടുത്തിരിക്കുന്നത്. വടക്കേ ഇന്ത്യന്‍ ഗ്രാമത്തിലെ ഒരു ആക്ഷന്‍ രംഗം ആവേശമുണ്ടാക്കുന്നതാണെന്നും പ്രായം ഇത്രയായിട്ടും മമ്മൂട്ടി അതിശയിപ്പിക്കുംവിധം ചെയ്യുന്നു എന്നും ഒരു പ്രേക്ഷകന്‍ കുറിക്കുന്നു. മികച്ച മേക്കിംഗാണെന്നാണ് മറ്റൊരാളുടെ അഭിപ്രായം. ഒരു ക്രൈമും പിന്നീട് അതിനെ കുറിച്ചുള്ള അന്വേഷണവുമെല്ലാം വിശ്വസനീയമായി അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് കണ്ണൂര്‍ സ്‌ക്വാഡിന്റെ മേന്‍മ എന്നും അഭിപ്രായപ്പെടുന്നു.

Related Posts