Mammootty
‘മമ്മൂട്ടി സാറിനോടുള്ള ആരാധനയും ആത്മബന്ധവുമാണ് തന്നെ ഒരു സംവിധായകനാക്കിയത്’; ജി മാര്‍ത്താണ്ഡന്‍
മലയാള ചലച്ചിത്ര രംഗത്തെ പ്രശസ്ത സംവിധായകനാണ് ജി മാര്‍ത്താണ്ഡന്‍. സംവിധായകന്‍ രാജീവ് നാഥ് 1995ല്‍ സംവിധാനം ചെയ്ത എന്നാല്‍ റിലീസ് ആകാത്ത ‘സ്വര്‍ണ്ണചാമരം’ എന്ന ചിത്രത്തില്‍ അസോസിയേറ്റ് സംവിധായകന്‍ ആയിട്ടാണ് ജി മാര്‍ത്താണ്ഡന്‍ സിനിമാ ജീവിതം തുടങ്ങുന്നത്. തുടര്‍ന്ന് സംവിധായകന്‍ നിസാറിനൊപ്പം അസോസിയേറ്റായി നീണ്ടകാലം ജോലി ചെയ്തു. പിന്നീട് പ്രശസ്ത സംവിധായകരായ അന്‍വര്‍ റഷീദ്, രഞ്ജിപ്പണിക്കര്‍, ലാല്‍, ഷാഫി, രഞ്ജിത്ത്, മാര്‍ട്ടിന്‍ പ്രക്കാട്ട്, ടി കെ രാജീവ് കുമാര്‍, ഷാജി കൈലാസ് എന്നിവരുടെ അസോസിയേറ്റ് ഡയറക്ടര്‍ ആയും […]
‘അക്ബര്‍ ആണ്, അവര്‍ തിരിച്ചു വരും’ ; മമ്മൂട്ടി ചിത്രം ‘ഗ്യാങ്സ്റ്റര്‍’ രണ്ടാം ഭാഗവുമായി ആഷിക് അബു വരുന്നു
മമ്മൂട്ടിയെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രമായിരുന്നു ഗ്യാങ്‌സ്റ്റര്‍. ആഷിഖ് അബുവിന്റെ കരിയറിലെ രണ്ടാമാത്തെ ചിത്രമായിരുന്നു ഇത്. 2014ലായിരുന്നു ഗ്യാങ്‌സ്റ്റര്‍ പുറത്തിറങ്ങിയത്. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന് ആഷിഖ് അബു തന്നെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ഗ്യാങ്സ്റ്ററിന്റെ രണ്ടാം ഭാഗത്തിന് ശ്യാം പുഷ്‌ക്കരനാണ് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് വര്‍ക്കുകള്‍ വൈകിയത് കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നായിരുന്നുവെന്നും ആഷിഖ് പറയുന്നു. ഗ്യാങ്സ്റ്റര്‍ 2 ചിത്രീകരണം ഉടന്‍ തന്നെ ആരംഭിക്കുമെന്നും ആഷിഖ് അബു പറഞ്ഞു. […]
‘താനെടുത്ത തീരുമാനം തെറ്റായി പോയി’! മമ്മൂട്ടി ചിത്രത്തിന്റെ പരാജയ കാരണം ആദ്യമായി വ്യക്തമാക്കി ഷാജി കൈലാസ്
മലയാള ചലച്ചിത്ര രംഗത്തെ പ്രശസ്ത സംവിധായകന്‍ ആണ് ഷാജി കൈലാസ്. മലയാള സിനിമയ്ക്ക് നിരവധി ആക്ഷന്‍ ചിത്രങ്ങള്‍ സമ്മാനിച്ച ഷാജി കൈലാസ് കമ്മീഷണര്‍, മാഫിയ, നരസിംഹം, വല്യേട്ടന്‍, ഏകലവ്യന്‍, ആറാം തമ്പുരാന്‍, തുടങ്ങി നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളാണ് മലയാളത്തിന് സംഭാവന ചെയ്തത്. ഷാജി കൈലാസ് സംവിധാനം ചെയ്ത സിനിമകലില്‍ അധികവും ബോക്സ് ഓഫീസ് ഹിറ്റ് ചിത്രങ്ങളായിരുന്നു. 1989 ല്‍ ന്യൂസ് എന്ന ലോ ബജറ്റ് ചിത്രമാണ് അദ്ദേഹത്തിന്റെ സംവിധാനത്തില്‍ പിറന്ന ആദ്യ ചിത്രം. അതുപോലെ അദ്ദേഹം […]
അവധിക്കാലം ആഘോഷിക്കാന്‍ കുടുംബസമേതം ലണ്ടനില്‍ എത്തി മമ്മൂട്ടി
അവധിക്കാലം ആഘോഷിക്കാന്‍ കുടുംബസമേതം ലണ്ടനില്‍ എത്തിയിരിക്കുകയാണ് മമ്മൂട്ടി. ഇതോടെ മമ്മൂട്ടിയുടേയും കുടുംബത്തിന്റേയും ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. മമ്മൂട്ടി, ഭാര്യ സുല്‍ഫത്ത്, ദുല്‍ഖര്‍, മകള്‍ മറിയം എന്നിവരെ ചിത്രത്തില്‍ കാണാം. ദുല്‍ഖറിന്റെ ഫാന്‍ ഗ്രൂപ്പുകളിലാണ് ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലണ്ടന്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ചിത്രങ്ങളാണിതെന്നാണ് റിപ്പോര്‍ട്ട്. പാന്റും ഷര്‍ട്ടും ധരിച്ച് ഒരു കിടിലന്‍ ലുക്കിലാണ് മമ്മൂട്ടി ഉള്ളത്. അതേസമയം, മമ്മൂട്ടി അഭിനയിച്ചു കൊണ്ടിരിക്കുന്ന റോഷാക്കിന്റെ ഷൂട്ടിങ് കഴിഞ്ഞ ആഴ്ചയാണ് കഴിഞ്ഞത്. അടുത്ത ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നതിനു മുന്നേയുള്ള യാത്രയാണ് […]
‘മമ്മൂക്ക ചില്‍ ആണ്, അദ്ദേഹത്തിനോട് സംസാരിക്കുമ്പോള്‍ നമ്മുടെ സുഹൃത്തുക്കളോട് സംസാരിക്കുന്ന പോലെ തോന്നും’ ; ദീപ്തി സതി
മോഡലിങ്ങില്‍ നിന്ന് അഭിനയരംഗത്തേക്ക് എത്തുകയും മലയാളി പ്രേക്ഷകരുടെ മനം കവരുകയും ചെയ്ത നടിയാണ് ദീപ്തി സതി. മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനായ ലാല്‍ ജോസിന്റെ നീന എന്ന സിനിമയിലൂടെയാണ് താരം സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമയില്‍ അഭിനയിക്കുകയും മലയാളികളുടെ മനസില്‍ ഇടം നേടുകയും ചെയ്തു. മലയാളത്തിന് പുറമേ അന്യ ഭാഷ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. മലയാളം സംസാരിക്കാന്‍ ഏറെക്കുറെ പഠിക്കുകയും അഭിമുഖങ്ങളില്‍ എത്തുമ്പോള്‍ മലയാളത്തില്‍ സംസാരിക്കാനും ശ്രമിക്കാറുണ്ട്. […]
ഗ്രാന്‍ഡ് മാസ്റ്ററിന് ശേഷം മാസ് ത്രില്ലറുമായി ബി ഉണ്ണികൃഷ്ണന്‍ ; പോലീസ് വേഷത്തില്‍ മമ്മൂട്ടി, വില്ലനായി തെന്നിന്ത്യന്‍ താരം
മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ഗ്രാന്‍ഡ് മാസ്റ്ററിന് ശേഷം വീണ്ടുമൊരു ത്രില്ലര്‍ ചിത്രവുമായി എത്തുകയാണ് ബി ഉണ്ണികൃഷ്ണന്‍. പോലീസ് വേഷത്തിലായിരുന്നു ഗ്രാന്‍ഡ്മാസ്റ്ററില്‍ മോഹന്‍ലാല്‍ എത്തിയതെങ്കില്‍ പുതിയ സിനിമയില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് പോലീസ് വേഷത്തിലെത്തുന്നത്. മമ്മൂട്ടിയുടെ പൗരഷവും ശരീരവുമെല്ലാം ഒരു പോലീസ് ഉദ്യോഗസ്ഥന് യോജിച്ചതാണെന്ന് അദ്ദേഹം പല കഥാപാത്രങ്ങളിലൂടെയും തെളിയിച്ചിട്ടുണ്ട്. ഇനിയും പേരിട്ടിട്ടില്ലാത്ത സിനിമയുടെ പൂജ എറണാകുളത്ത് നടന്നു. ഈ സിനിമയുടെ തിരക്കഥ ഒരുക്കുന്നത് ആറാട്ട് എന്ന സിനിമയുടെ തിരക്കഥാകൃത്ത് ഉദയകൃഷ്ണയാണ്. സിനിമയുടെ ചിത്രീകരണം ജൂലൈ 15 മുതല്‍ പൂയംകുട്ടിയില്‍വെച്ചായിരിക്കും […]
അഖില്‍ അക്കിനേനി – മമ്മൂട്ടി നായകന്മാരാകുന്ന പാന്‍ ഇന്ത്യ സിനിമ ‘ഏജന്റ്’ റിലീസിന് ഒരുങ്ങുന്നു!
അഖില്‍ അക്കിനേനി നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം ഏജന്റ് ഡിസംബര്‍ 24ന് തിയേറ്ററില്‍ എത്തും. ചിത്രത്തില്‍ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന സിനിമ പാന്‍ ഇന്ത്യന്‍ റിലീസായി തിയേറ്ററുകളില്‍ എത്തും. ‘യാത്ര’ എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണിത്. ചിത്രത്തില്‍ ഇന്റര്‍പോള്‍ ഓഫീസറായാണ് മമ്മൂട്ടി എത്തുന്നത്. ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രം തെലുങ്ക് കൂടാതെ, മലയാളം, തമിഴ്, കന്നട, ഹിന്ദി […]
‘കടുവ’ കൂട്ടിലാകുമോ? മാപ്പ് അപേക്ഷിച്ച് ഷാജി കൈലാസും പൃഥ്വിരാജും… വേദന പങ്കുവെച്ച പെൺകുട്ടിയുടെ കുറിപ്പ് ചർച്ചയാകുന്നു
ഷാജി കൈലാസ് സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം കടുവ കാണാനെത്തിയപ്പോഴുണ്ടായ അനുഭവം ഫാത്തിമ അസ്‌ല എന്ന പെൺകുട്ടി തന്റെ ഫേസ്ബുക്കിൽ കുറിച്ചു. ചെറുതെങ്കിലും സമൂഹത്തെ വലിയ രീതിയിൽ ചിന്തിപ്പിക്കുന്ന ഒരു കുറിപ്പ് ആയിരുന്നു അത്. സിനിമയിൽ ആണെങ്കിലും മാസ്സ് കാണിക്കാനും, ആഘോഷിക്കാനും, കയ്യടിക്കാനുമുള്ള രംഗങ്ങളും സംഭാഷണങ്ങളും ചേർക്കുമ്പോൾ കുറച്ചൊന്നു ശ്രദ്ധിക്കണമെന്ന് ഫാത്തിമയുടെ ഈ കുറിപ്പിലൂടെ മനസ്സിലാകും. അത്തരത്തിലുള്ള സംഭാഷണങ്ങൾ എല്ലാവരും ഒരു പോലെ ആസ്വദിക്കണം എന്നില്ല. അതിൽ ഏറെ വേദനിക്കുന്നവരും ഉണ്ട്. അവരുടെയെല്ലാം പ്രതിനിധിയാണ് ഫാത്തിമ. ഫാത്തിമയും […]
”സിനിമ പൊട്ടിയാലും സൂപ്പര്‍ താരങ്ങള്‍ പ്രതിഫലം കുത്തനെ കൂട്ടുന്നു, മലയാള സിനിമ പ്രതിസന്ധിയിലേക്ക് ” ; ജി സുരേഷ് കുമാര്‍
കോവിഡ് പ്രതിസന്ധികാലത്ത് ഇതുവരെ സിനിമാ മേഖല കണ്ടിട്ടില്ലാത്തത്രയും വലിയ പ്രതിസന്ധിയിലൂടെയാണ് രണ്ട് വര്‍ഷങ്ങള്‍ കടന്നുപോയത്. അടുത്തിടെ തിയേറ്ററുകളിലെത്തിയ മലയാള സിനിമകളില്‍ ഭൂരിഭാഗവും പരാജയപ്പെട്ടിരുന്നു. ഇപ്പോഴിതാ മലയാള സിനിമ പോകുന്നത് കടുത്ത പ്രതിസന്ധിയിലേക്കാണെന്നാണ് ഫിലിം ചേംബര്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ട്. ഇതിന് കാരണം സൂപ്പര്‍ താരങ്ങള്‍ അവരുടെ പ്രതിഫലം കുത്തനെ കൂട്ടുന്നതാണെന്നും സിനിമ പരാജയപ്പെട്ടാലും പ്രതിഫലം വര്‍ധിപ്പിക്കുന്നുവെന്നും ഫിലിം ചേംബര്‍ പ്രസിഡന്റ് ജി സുരേഷ് കുമാര്‍ പറയുന്നു. മാതൃഭൂമി ന്യൂസിനോടാണ് ഇക്കാര്യങ്ങള്‍ അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ”സിനിമ പൊട്ടിയാലും പ്രതിഫല തുക […]
”സാധാരണ സൂപ്പര്‍ താരങ്ങള്‍ അത്തരം ചിത്രങ്ങളില്‍ അഭിനയിക്കാറില്ല, മമ്മൂട്ടി പരാതിയൊന്നും കൂടാതെ അഭിനയിച്ചു” ; മനസ് തുറന്ന് നയന്‍താര
തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആണ് നയന്‍താര. സത്യന്‍ അന്തിക്കാടിന്റെ മനസ്സിനക്കരെ എന്ന കുടുംബ ചിത്രത്തില്‍ നിന്ന് തുടങ്ങിയതാണ് നയന്‍താരയുടെ സിനിമാ ജീവിതം. ഇടയ്ക്ക് മലയാളത്തില്‍ നിന്നും തമിഴിലേക്ക് ചേക്കേറുക കൂടി ചെയ്തപ്പോള്‍ പൂര്‍ണ്ണമായും ഒരു ന്യൂ ജനറേഷന്‍ നായിക എന്ന നിലയിലേക്ക് നയന്‍സ് ബ്രാന്‍ഡ് ചെയ്യപ്പെട്ടു. 2010 ല്‍ ബോഡിഗാഡ്, എലെക്ട്ര എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മലയാള സിനിമയില്‍ നിന്നും 5 വര്‍ഷത്തോളം നയന്‍താര വിട്ടു നിന്നിരുന്നു. നയന്‍താരയ്‌ക്കൊപ്പം മലയാളത്തില്‍ ഏറ്റവും അധികം അഭിനയിച്ച താരം […]