‘അക്ബര്‍ ആണ്, അവര്‍ തിരിച്ചു വരും’ ; മമ്മൂട്ടി ചിത്രം ‘ഗ്യാങ്സ്റ്റര്‍’ രണ്ടാം ഭാഗവുമായി ആഷിക് അബു വരുന്നു
1 min read

‘അക്ബര്‍ ആണ്, അവര്‍ തിരിച്ചു വരും’ ; മമ്മൂട്ടി ചിത്രം ‘ഗ്യാങ്സ്റ്റര്‍’ രണ്ടാം ഭാഗവുമായി ആഷിക് അബു വരുന്നു

മ്മൂട്ടിയെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രമായിരുന്നു ഗ്യാങ്‌സ്റ്റര്‍. ആഷിഖ് അബുവിന്റെ കരിയറിലെ രണ്ടാമാത്തെ ചിത്രമായിരുന്നു ഇത്. 2014ലായിരുന്നു ഗ്യാങ്‌സ്റ്റര്‍ പുറത്തിറങ്ങിയത്. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന് ആഷിഖ് അബു തന്നെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ഗ്യാങ്സ്റ്ററിന്റെ രണ്ടാം ഭാഗത്തിന് ശ്യാം പുഷ്‌ക്കരനാണ് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് വര്‍ക്കുകള്‍ വൈകിയത് കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നായിരുന്നുവെന്നും ആഷിഖ് പറയുന്നു.

ഗ്യാങ്സ്റ്റര്‍ 2 ചിത്രീകരണം ഉടന്‍ തന്നെ ആരംഭിക്കുമെന്നും ആഷിഖ് അബു പറഞ്ഞു. തന്റെ കരിയറില്‍ തനിക്ക് ഏറെ പ്രിയപ്പെട്ട ചിത്രങ്ങളില്‍ ഒന്നാണ് ഗ്യാങ്സ്റ്റര്‍ എന്നും സിനിമയുടെ ആദ്യഭാഗം ഒരുക്കി കഴിഞ്ഞപ്പോള്‍ തന്നെ രണ്ടാം ഭാഗത്തേക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. എന്നാല്‍ ചിത്രത്തിന് വേണ്ടത്ര പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കാത്തതിനെതുടര്‍ന്ന് രണ്ടാം ഭാഗം നീണ്ടു പോവുകയായിരുന്നു, ഇപ്പോള്‍ അതിനുള്ള സമയം ആയെന്നു തോന്നുന്നുവെന്നും ആഷിഖ് അബു അഭിമുഖത്തില്‍ വ്യക്തമാക്കി. ഗ്യാങ്സ്റ്ററിന്റെ രണ്ടാം ഭാഗം ഒരുക്കുന്നതോടൊപ്പം ബോളിവുഡില്‍ ഷാരൂഖാനെ നായകനാക്കി ഒരു സിനിമ പ്ലാന്‍ ചെയ്യുന്നുണ്ടെന്നും ഷാരൂഖാനായി നേരത്തെ ഈ പ്ലാന്‍ സംസാരിച്ചിരുന്നുവെന്നും ആഷിഖ് അഭിമുഖത്തില്‍ പറയുകയുണ്ടായി.

രണ്ടാം ഭാഗം വരുന്നുവെന്ന വാര്‍ത്ത വന്നതോടെ മമ്മൂട്ടി ആരാധകരും സിനിമാ പ്രേമികളും വന്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. ഗ്യാങ്‌സ്റ്റര്‍ ആദ്യ ഭാഗം തിയേറ്ററുകളില്‍ പരാജയം ഏറ്റു വാങ്ങേണ്ടി വന്നിരുന്നു. വന്‍ ഹൈപ്പില്‍ എത്തിയ ചിത്രം ഗംഭീര ഇനീഷ്യല്‍ കളക്ഷന്‍ നേടിയെങ്കിലും ബോക്‌സ്ഓഫീസില്‍ പരാജയപ്പെടുകയായിരുന്നു. അഹമ്മദ് സിദ്ദിഖ്, അഭിലാഷ് എസ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് രചിച്ച ഈ ചിത്രം നിര്‍മ്മിച്ചതും ആഷിഖ് അബു ആയിരുന്നു.

മമ്മൂട്ടിയെ നായകനാക്കി ഡാഡി എന്ന ചിത്രം ഒരുക്കിയായിരുന്നു ആഷിഖ് തന്റെ സിനിമാ ജീവിതം തുടക്കം കുറിച്ചത്. പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു. ഒരു ഇടവേളക്ക് ശേഷമാണ് മമ്മൂട്ടിയെ നായകനാക്കി ഗ്യാങ്സ്റ്റര്‍ രണ്ടാം ഭാഗം സംവിധാനം ചെയ്ത് ശക്തമായി തിരിച്ചു വരാന്‍ ഒരുങ്ങുകയാണ് അദ്ദേഹം. ഗ്യാങ്സ്റ്ററിന്റെ ആദ്യഭാഗത്തില്‍ നൈല ഉഷ, ശേഖര്‍ മേനോന്‍, അപര്‍ണ ഗോപിനാഥ്, ജോണ്‍ പോള്‍, കുഞ്ചന്‍, ടി.ജി.രവി തുടങ്ങി വന്‍ താരനിരയായിരുന്നു അണിനിരന്നത്.