‘താനെടുത്ത തീരുമാനം തെറ്റായി പോയി’! മമ്മൂട്ടി ചിത്രത്തിന്റെ പരാജയ കാരണം ആദ്യമായി വ്യക്തമാക്കി  ഷാജി കൈലാസ്
1 min read

‘താനെടുത്ത തീരുമാനം തെറ്റായി പോയി’! മമ്മൂട്ടി ചിത്രത്തിന്റെ പരാജയ കാരണം ആദ്യമായി വ്യക്തമാക്കി ഷാജി കൈലാസ്

മലയാള ചലച്ചിത്ര രംഗത്തെ പ്രശസ്ത സംവിധായകന്‍ ആണ് ഷാജി കൈലാസ്. മലയാള സിനിമയ്ക്ക് നിരവധി ആക്ഷന്‍ ചിത്രങ്ങള്‍ സമ്മാനിച്ച ഷാജി കൈലാസ് കമ്മീഷണര്‍, മാഫിയ, നരസിംഹം, വല്യേട്ടന്‍, ഏകലവ്യന്‍, ആറാം തമ്പുരാന്‍, തുടങ്ങി നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളാണ് മലയാളത്തിന് സംഭാവന ചെയ്തത്. ഷാജി കൈലാസ് സംവിധാനം ചെയ്ത സിനിമകലില്‍ അധികവും ബോക്സ് ഓഫീസ് ഹിറ്റ് ചിത്രങ്ങളായിരുന്നു. 1989 ല്‍ ന്യൂസ് എന്ന ലോ ബജറ്റ് ചിത്രമാണ് അദ്ദേഹത്തിന്റെ സംവിധാനത്തില്‍ പിറന്ന ആദ്യ ചിത്രം. അതുപോലെ അദ്ദേഹം മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെ നായകന്മാരാക്കി സംവിധാനം ചെയ്ത സിനിമകള്‍ എല്ലാം വന്‍ വിജയമായിരുന്നു. ദി കിംഗ്, വല്യേട്ടന്‍, ആറാം തമ്പുരാന്‍ എന്നിവ ഇതിനുദാഹരണങ്ങളാണ്. അദ്ദേഹത്തിന്റെ ഏറ്റവും ഒടുവില്‍ റിലീസ് ആയ ചിത്രമാണ് കടുവ. മികച്ച പ്രതികരണത്തോടെ ചിത്രം തിയേറ്ററില്‍ മുന്നേറുകയാണ്. ചിത്രത്തില്‍ പൃഥ്വിരാജ് ആണ് നായകന്‍.

അതുപോലെ മമ്മൂട്ടിയെ നായകനാക്കി നിരവധി ഹിറ്റ് സിനിമകള്‍ ഷാജി കൈലാസ് ഒരുക്കിയിരുന്നു. മമ്മൂട്ടിയെ തന്നെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത മറ്റൊരു ചിത്രമാണ് ദ്രോണ 2010. 2010 ആയിരുന്നു ചിത്രം തിയേറ്ററില്‍ എത്തിയത്. മമ്മൂട്ടിയെ കൂടാതെ നവ്യ നായര്‍, മനോജ് കെ. ജയന്‍, കനിഹ, തിലകന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. പട്ടാഴി മാധവന്‍ നമ്പൂതിരി, കുഞ്ഞുണ്ണി എന്നിങ്ങനെ ഡബിള്‍ റോളില്‍ ആയിരുന്നു ചിത്രത്തില്‍ മമ്മൂട്ടി എത്തിയത്. എന്നാല്‍ ഈ ചിത്രം ബോക്സ് ഓഫീസില്‍ വലിയ വിജയം നേടിയില്ല. ഇപ്പോള്‍ ചിത്രത്തിന്റെ പരാജയത്തിന് കാരണം വെളിപ്പെടുത്തുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ ഷാജി കൈലാസ്.

മൂന്ന് നാല് സിനിമകള്‍ അട്ടര്‍ ഫ്‌ളോപ്പായി പോയെന്നും, അതുകൊണ്ട് മനസ് ഒന്ന് റിഫ്രഷ് ചെയ്യണമെന്ന് വിചാരിച്ചെന്നും അതുകൊണ്ടാണ് കുറച്ചു നാള്‍ ബ്രേക്ക് എടുത്തതെന്നും ഷാജി കൈലാസ് പറയുന്നു. ദ്രോണ എന്ന സിനിമയ്ക്ക് പറ്റിയ പ്രശ്നം ഹാഫ് തമ്മില്‍ മാറിപ്പോയതാണ്. ഇന്ന രീതിയില്‍ എടുത്തിരുന്നെങ്കില്‍ എന്ന് പിന്നീട് ചിന്തിച്ചിരുന്നു. അത് കറക്റ്റായിരുന്നെന്നും ഷാജി കൈലാസ് കൂട്ടിച്ചേര്‍ത്തു. ഫസ്റ്റ് ഹാഫില്‍ കാണിച്ച മമ്മൂട്ടിയുടെ കഥാപാത്രത്തെ ജനം ഇഷ്ടപ്പെട്ടു. എന്നാല്‍ സെക്കന്റ് ഹാഫിലെത്തിയ കഥാപാത്രത്തെ ജനങ്ങള്‍ ഇഷ്ടപ്പെട്ടുമില്ല. ആ സാധനം ഒന്ന് മാറ്റിയിരുന്നെങ്കില്‍ കുറച്ചുകൂടി നന്നായേനെയെന്ന് പിന്നീട് ആണ് തനിക്ക് മനസിലായത് അദ്ദേഹം പറഞ്ഞു. അതായത് ജനങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഒരു കഥാപാത്രം മരിച്ചിട്ട് പിന്നീട് മറ്റൊരു കഥാപാത്രത്തിലൂടെ വീണ്ടുമൊരു സിനിമ ഉണ്ടാവുകയായിരുന്നു സെക്കന്റ് ഹാഫില്‍. അപ്പോള്‍ സിനിമ വേറെ സ്പിരിച്ച്വല്‍ ലെവലിലേക്ക് പോയി. സിനിമയുടെ ആദ്യമൊക്കെ കഥാപാത്രം നാച്ചുറലായിരുന്നു. രണ്ട് വ്യത്യാസം അവിടെ കാണിച്ചു. സ്പിരിച്ച്വലായ കഥാപാത്രത്തെ ജനത്തിന് ഇഷ്ടപ്പെട്ടില്ല. അത് തന്നെയാണ് സിനിമ പരാജയപ്പെടാന്‍ കാരണം. ഷാജി കൈലാസ് പറഞ്ഞു.