ഭീഷ്മയ്ക്കു പിന്നാലെ തെലുങ്കിലും ബോക്‌സ്ഓഫീസ് തകര്‍ക്കാന്‍ മമ്മൂട്ടി ; ഏജന്റ് ടീസര്‍ പുറത്തിറങ്ങി
1 min read

ഭീഷ്മയ്ക്കു പിന്നാലെ തെലുങ്കിലും ബോക്‌സ്ഓഫീസ് തകര്‍ക്കാന്‍ മമ്മൂട്ടി ; ഏജന്റ് ടീസര്‍ പുറത്തിറങ്ങി

ലയാളികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന തെലുങ്ക് ചിത്രമാണ് ഏജന്റ്, അതിന് കാരണവും മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുവെന്നതാണ്. നാഗാര്‍ജുനയുടെ മകനും യുവതാരവുമായ അഖില്‍ അക്കിനേനി ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ വാര്‍ത്തകളുംഅപ്‌ഡേറ്റ്‌സും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. കഴിഞ്ഞ ദിവസം ഏജന്റ് എന്ന ചിത്രത്തിന്റെ മമ്മൂട്ടിയുടെ പോസ്റ്റര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. സൈനിക ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. മമ്മൂട്ടിയില്‍ നിന്നുമാണ് ടീസര്‍ തുടങ്ങുന്നത്. ഒരു ക്രിമിനലിനെ പിടിക്കാനുള്ള ഒരുക്കത്തിലാണ് മമ്മൂട്ടിയെ ടീസറില്‍ കാണിച്ചിരിക്കുന്നത്. പിന്നാലെ അഖില്‍ അക്കിനേനി അണ്‍പ്രഡിക്റ്റബിളായ ക്രിമിനലായി എത്തുന്നു. ആക്ഷന്‍ രംഗങ്ങളിലൂടെയാണ് ടീസര്‍ കാണിച്ചിരിക്കുന്നത്. ടീസര്‍ നിമിഷനേരംകൊണ്ട തന്നെ വൈറലായിക്കഴിഞ്ഞു. ഇതോടെ ആരാധകരും സിനിമാ പ്രേമികളും വന്‍ പ്രതീക്ഷയിലാണ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്നത്.

ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രധാന്യമുള്ള ചിത്രം പാന്‍ ഇന്ത്യന്‍ റിലീസ് ആയാണ് എത്തുന്നത്. സുരേന്ദര്‍ റെഡ്ഢിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഹിപ്‌ഹോപ്പ് തമിഴയാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. ഹോളിവുഡ് ത്രില്ലര്‍ ബോണ്‍ സീരിസില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കുന്ന ചിത്രമാണ് ‘ഏജന്റ്’. രാകുല്‍ ഹെരിയനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

മൂന്ന് വര്‍ഷത്തിന് ശേഷമാണ് വീണ്ടും മമ്മൂട്ടി തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുന്നത്. 2019ല്‍ പുറത്തെത്തിയ യാത്രയാണ് അദ്ദേഹത്തിന്റെ അവസാന തെലുങ്ക് ചിത്രം. യാത്ര എന്ന ചിത്രത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ മമ്മൂട്ടി വീണ്ടും തെലുങ്ക് ചിത്രത്തിലെത്തുന്നതിന്റെ സന്തോഷത്തിലാണ് തെലുങ്ക് സിനിമാപ്രമികള്‍. വൈ എസ് രാജശേഖര റെഡ്ഡിയായിട്ടായിരുന്നു യാത്രയില്‍ മമ്മൂട്ടി എത്തിയത്. വലിയ രീതിയില്‍ തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റാന്‍ ചിത്രത്തിന് സാധിച്ചിരുന്നു. മമ്മൂട്ടിയുടേതായി പുറത്തിറങ്ങാന്‍ ഉള്ള സിനിമകളാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലൊരുങ്ങുന്ന നന്‍പകല്‍ നേരത്ത് മയക്കം, നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന റൊഷാക്ക് എന്നിവ.