‘മമ്മൂക്ക ചില്‍ ആണ്, അദ്ദേഹത്തിനോട് സംസാരിക്കുമ്പോള്‍ നമ്മുടെ സുഹൃത്തുക്കളോട് സംസാരിക്കുന്ന പോലെ തോന്നും’ ; ദീപ്തി സതി
1 min read

‘മമ്മൂക്ക ചില്‍ ആണ്, അദ്ദേഹത്തിനോട് സംസാരിക്കുമ്പോള്‍ നമ്മുടെ സുഹൃത്തുക്കളോട് സംസാരിക്കുന്ന പോലെ തോന്നും’ ; ദീപ്തി സതി

മോഡലിങ്ങില്‍ നിന്ന് അഭിനയരംഗത്തേക്ക് എത്തുകയും മലയാളി പ്രേക്ഷകരുടെ മനം കവരുകയും ചെയ്ത നടിയാണ് ദീപ്തി സതി. മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനായ ലാല്‍ ജോസിന്റെ നീന എന്ന സിനിമയിലൂടെയാണ് താരം സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമയില്‍ അഭിനയിക്കുകയും മലയാളികളുടെ മനസില്‍ ഇടം നേടുകയും ചെയ്തു. മലയാളത്തിന് പുറമേ അന്യ ഭാഷ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

മലയാളം സംസാരിക്കാന്‍ ഏറെക്കുറെ പഠിക്കുകയും അഭിമുഖങ്ങളില്‍ എത്തുമ്പോള്‍ മലയാളത്തില്‍ സംസാരിക്കാനും ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ ഒരു പുതിയ അഭിമുഖത്തില് താരം മമ്മൂട്ടിയെക്കുറിച്ച് സംസാരിച്ചിരിക്കുന്ന കാര്യങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മമ്മൂട്ടിക്കൊപ്പമുള്ള തന്റെ രസകരമായ അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. മമ്മൂക്കയെ ഞാന്‍ ആദ്യം കണ്ടപ്പോള്‍ ഭയങ്കര പേടിയുണ്ടായിരുന്നുവെന്നും എങ്ങനെയാണ് സംസാരിക്കേണ്ടത്, മമ്മൂക്ക സ്ട്രിക്റ്റ് ആണോ എന്നൊക്കെ ടെന്‍ഷന്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ മമ്മൂക്ക ചില്‍ ആണെന്നും ദീപ്തി പറയുന്നു.

മമ്മൂക്കയോട് സംസാരിക്കുമ്പോള്‍ നമ്മുടെ സുഹൃത്തുക്കളോട് സംസാരിക്കുന്നപോലെയാണ് തോന്നിയിട്ടുള്ളത്. പുള്ളിക്കാരന്‍സ്റ്റാറാ എന്ന സിനിമയുടെ ലൊക്കേഷനില്‍ ഞാന്‍ സ്‌നാപ് ചാറ്റ് ഉപയോഗിക്കാറുണ്ടായിരുന്നു. വല്ലപ്പോഴും ഞാന്‍ അദ്ദേഹത്തിന് സ്‌നാപ് ചാറ്റിലെ ഫില്‍റ്റര്‍ ഇട്ട് ചിത്രങ്ങളെടുത്ത് കാണിച്ച് കൊടുക്കാറുണ്ടായിരുന്നു. അങ്ങനെ ഞാനാണ് മമ്മൂക്കയ്ക്ക് സ്‌നാപ്ചാറ്റ് ഉപയോഗിക്കാന്‍ പരിചയപ്പെടുത്തിയത്. ആ സമയത്ത് മമ്മൂക്ക സ്‌നാപ്ചാറ്റ് ഡൗണ്‍ലോഡ് ചെയ്തു, അതിനു കാരണം ഞാന്‍ ആയിരുന്നു. ഇപ്പോള്‍ അദ്ദേഹം ഏത് ഉപയോഗിക്കുന്നുണ്ടോ എന്ന് അറിയില്ലെന്നും ദീപ്തി വ്യക്തമാക്കുന്നു.

മമ്മൂക്കയ്ക്ക് എല്ലാം അറിയാം. ടെക്‌നോളജിക്കല്‍ കാര്യങ്ങളെല്ലാം നന്നായി അറിയാമെന്നും ആ സെറ്റില്‍ മമ്മൂക്കയും ദിലീഷ് പോത്തന്‍ സാറും ഇന്നസെന്റ് അങ്കിളും ഒക്കെ ഉണ്ടായിരുന്നു. എനിക്ക് കൂടുതല്‍ കോമ്പിനേഷന്‍ അവരുടെ കൂടെയായിരുന്നുവെന്നും ദീപ്തി കൂട്ടിച്ചേര്‍ത്തു. ലളിതം സുന്ദരം എന്ന സിനിമയിലായിരുന്നു ദീപ്തി അവസാനമായി അഭിനയിച്ചത്. പൃഥ്വിരാജ് നായകനാവുന്ന ഗോള്‍ഡ് ആണ് ഇനി ദീപ്തിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.