‘എമ്പുരാൻ’ പാർട്ട്‌ – 3 ഉണ്ടാകും! ലൂസിഫറിനേക്കാളും വിശാലമായ ലോകമായിരിക്കും ‘എമ്പുരാൻ’ ; ആരാധകർക്കും പ്രതീക്ഷകളേറെ
1 min read

‘എമ്പുരാൻ’ പാർട്ട്‌ – 3 ഉണ്ടാകും! ലൂസിഫറിനേക്കാളും വിശാലമായ ലോകമായിരിക്കും ‘എമ്പുരാൻ’ ; ആരാധകർക്കും പ്രതീക്ഷകളേറെ

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് അണിയിച്ചൊരുക്കുന്ന എമ്പുരാൻ എന്ന ചിത്രത്തിലെ സ്ക്രിപ്റ്റ് പൂർത്തീകരിച്ചു എന്ന വാർത്ത ആരാധകർ തികഞ്ഞ സന്തോഷത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. മലയാള സിനിമാ ലോകത്തിന് ഇതുവരെ ലഭിച്ച ഏറ്റവും വലിയ സർപ്രൈസ് തന്നെയായിരിക്കും എമ്പുരാൻ എന്ന സിനിമ. ഇതുവരെ ലഭിക്കാത്ത ഒരു എക്സ്പോഷർ ഈ സിനിമയിലൂടെ മലയാള സിനിമാ ലോകത്തിന് ആഗോള മാർക്കറ്റിൽ ലഭിക്കും എന്ന പ്രതീക്ഷയിലാണ് ഏവരും. മോഹൻലാൽ എന്ന നടന്റെ സിനിമകൾ ഹൈപ്പ് മീറ്റ് ചെയ്യാൻ ഈ ഒരൊറ്റ പ്രൊജക്റ്റ് കൊണ്ട് സാധിക്കട്ടെ എന്നതാണ് ഏവരുടെയും പ്രതീക്ഷ.

രണ്ടാം ഭാഗത്തിന് വേണ്ടി നിർമ്മിച്ച ഒരു സിനിമയല്ല എമ്പുരാൻ. പകരം ലൂസിഫർ എന്ന സിനിമ മൂന്നു ഭാഗങ്ങളായി ഒരു സീരീസ് ആയി പ്ലാൻ ചെയ്ത് സിനിമയാണെന്ന് ഇവിടെ തിരക്കഥാകൃത്തും സംവിധായകനും നമുക്ക് മുന്നിൽ ഉറപ്പിക്കുകയാണ്. ലൂസിഫർ എന്ന സിനിമയിലെക്കാളും ക്ലാരിറ്റി ഉള്ള ഒരു ചിത്രമായി എമ്പുരാൻ മാറുമെന്ന കാര്യത്തിൽ സംശയമില്ല. എമ്പുരാൻ എന്ന ചിത്രം ലൂസിഫർ നേക്കാൾ വിശാലമായ ഒരു ലോകം ആയിരിക്കും ആരാധകർക്കും മുന്നിലേക്ക് എത്തിക്കാൻ പോകുന്നത്. ലൂസിഫർ കണ്ട പ്രകമ്പനം കൊള്ളിച്ച ഓരോ ആരാധകരെയും മനസ്സിലെ ചോദ്യങ്ങൾക്കുള്ള കൃത്യമായ ഉത്തരങ്ങൾ എംപുരാൻ എന്ന ചിത്രത്തിലൂടെ നൽകാൻ സംവിധായകനും തിരക്കഥാകൃത്തിനും സാധിക്കും.

കൗതുകത്തോടെ ഓരോ ആരാധകനും നോക്കിക്കാണുന്നത് നിഗൂഢതകളുടെ വേലിയേറ്റം ആക്കുന്ന എമ്പുരാൻ ഇൽ എന്തൊക്കെ കൗതുകങ്ങൾ ആയിരിക്കും സിനിമയിൽ അണിയിച്ചൊരുക്കാൻ പോകുന്നത് എന്ന് തന്നെയാണ്. ഒരു സാധാരണ ഓഡിയൻസിനെ പോലും തിയേറ്ററിലേക്ക് എത്തിക്കാൻ പോകുന്നത് ലൂസിഫറിനെ ലോകം കാണാനുള്ള ആകാംക്ഷ തന്നെയാണ്. മലയാളത്തിലെ ഏറ്റവും ഹൈപ്പ് കൂടിയ സിനിമയായ പൊടിയിൽനിന്ന് ഇനി ആരാധകർ പ്രതീക്ഷിക്കാൻ പോകുന്ന പേര് എംപുരാൻ തന്നെയായിരിക്കും എന്ന കാര്യത്തിൽ ഓരോ ആരാധകർക്കും സംശയമില്ല. ഇത് ഇനി ചരിത്രമാകാൻ പോകുന്ന സിനിമയായിരിക്കും കാരണം ലൂസിഫർ എന്ന സിനിമ മലയാള ചലച്ചിത്ര ലോകത്തിന് സമ്മാനിച്ചത് പുതിയ ചരിത്രം തന്നെയായിരുന്നു.