Mammootty
മമ്മൂട്ടിയിലെ ആ സ്വഭാവത്തിൽ മാറ്റം വന്നത് സൂപ്പർ സ്റ്റാർ ആയതിന് ശേഷം
മലയാള സിനിമയിൽ പകരം വയ്ക്കാനില്ലാത്ത അഭിനേതാക്കളിൽ ഒരാളാണ് മമ്മൂട്ടി. കേരളത്തിന് പുറത്തും നിരവധി ആരാധകരുള്ള നടനാണ് മമ്മൂട്ടി. മറ്റു ഭാഷകളിൽ ശ്രദ്ധേയ സിനിമകളുടെ ഭാഗമായി കൊണ്ടാണ് മമ്മൂട്ടി ഇന്ത്യയൊട്ടാകെ ആരാധകരെ സ്വന്തമാക്കിയത്. 71ാം വയസ്സിലും നാല്പതുകാരന്റെ സൗന്ദര്യവും ഊർജ്ജവും കൊണ്ട് നടക്കുന്ന മമ്മൂട്ടിക്ക് ആ കാരണം കൊണ്ടും ഇന്ന് നിരവധി ആരാധകരുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലെല്ലാം അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരുപക്ഷെ മലയാളം കഴിഞ്ഞാൽ തമിഴകത്തായിരിക്കും മമ്മൂട്ടിക്ക് ഏറ്റവും കൂടുതൽ ആരാധകർ. കാലങ്ങൾ നീണ്ട […]
“ഇംഗ്ലീഷ് പഠനം, പേടി, 30 ദിവസമെടുത്ത ഡബ്ബിംഗ്” ; ചിത്രത്തിലെ ഡബ്ബിങ്ങിനെ കുറിച്ച് മമ്മൂട്ടി
മലയാളികൾ മെഗാസ്റ്റാർ എന്ന വിളിച്ച ഒരു നടനേയുള്ളു, അത് മമ്മൂട്ടിയാണ്. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി പ്രേക്ഷകരെ വിസ്‍മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് നടൻ. ഓരോ വർഷവും പുത്തൻ പരീക്ഷണങ്ങളുമായാണ് മമ്മൂട്ടി എത്തുന്നത്. കഴിഞ്ഞ വർഷം റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, പുഴു അടക്കമുള്ള സിനിമകളുമായെത്തിയ നടൻ ഈ വർഷവും കണ്ണൂർ സ്ക്വാഡ് തുടങ്ങി ഒരുപിടി വ്യത്യസ്ത വേഷങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിക്കുകയാണ്.വേഷങ്ങൾക്കൊപ്പം തന്നെ മമ്മൂട്ടിയുടെ ഭാഷാ പ്രയോഗങ്ങളും ഏറെ ശ്രദ്ധനേടാറുണ്ട്. ഏത് സ്ഥലത്തെ കഥാപാത്രമായാലും ആ ഭാഷയിൽ അതിമനോഹരമായി അഭിനയിച്ച് കയ്യടി […]
‘മത്സരം നമ്മളോട് തന്നെയാവുമ്പോൾ അത് അവസാനിക്കുന്നില്ല’! ഫെൻസിംഗ് വേഷത്തിൽ മമ്മൂട്ടിയുടെ ഫൈറ്റ്, ശ്രദ്ധേയമായി പരസ്യ ചിത്രം.!!
ഫെൻസിംഗ് ജഴ്സിയും ഹെൽമറ്റും വാളുമണിഞ്ഞ് മെയ് വഴക്കത്തോടെയുള്ള നീക്കങ്ങളുമായി നടൻ മമ്മൂട്ടിയെത്തിയ പുതിയ പരസ്യ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. കെൻസ ടിഎംടി സ്റ്റീൽ ബാറിന്‍റേതായെത്തിയിരിക്കുന്ന പുതിയ പരസ്യത്തിലാണ് ഇതുവരെ കാണാത്ത ലുക്കിൽ മമ്മൂട്ടിയെത്തിയിരിക്കുന്നത്. ”വെല്ലുവിളികളെ നേരിടുമ്പോഴാണ് നാം കരുത്തരാകുന്നത്, ലക്ഷ്യം കൃത്യമായിരിക്കണം, അനുഭവങ്ങള്‍ ആയുധങ്ങളാക്കണം, പിന്നിലേക്കുള്ള നീക്കങ്ങൾ മുന്നിലേക്ക് കുതിക്കാനുള്ള തന്ത്രങ്ങളാക്കണം, ജയിക്കേണ്ടത് ഏറ്റവും ശക്തരോടായിരിക്കണം. അത് നമ്മളാണ്, കാരണം മത്സരം നമ്മളോട് തന്നെയാവുമ്പോൾ അത് അവസാനിക്കുന്നില്ല, മികച്ചതിനേക്കാള്‍ മികച്ചത്, കെൻസ ടിഎംടി സ്റ്റീൽ […]
പണം വാരി കൂട്ടി “കണ്ണൂർ സ്ക്വാഡ് “… അമ്പരപ്പിച്ച് പടത്തലവൻ …!
മമ്മൂട്ടി നായകനായ കണ്ണൂര്‍ സ്‍ക്വാഡ് സിനിമ വൻ ഹിറ്റായി മാറിയിരിക്കുകയാണ്. ആദ്യദിനം മുതൽ വൻ മൗത്ത് പബ്ലിസിറ്റിയാണ് കണ്ണൂർ സ്ക്വാഡിന് ലഭിച്ചത്. അത് ബോക്സ് ഓഫീസ് കുതിപ്പിനും ചിത്രത്തെ വളരെ അധികം സഹായിച്ചു എന്ന് നിസംശയം പറയാം. റിലീസിന് കണ്ണൂര്‍ സ്‍ക്വാഡ് 2.40 കോടി രൂപ നേടി ബോക്സ് ഓഫീസില്‍ കുതിപ്പിന് തുടക്കമിട്ടപ്പോള്‍ വൻ വിജയത്തിലേക്കുള്ളതാണ് എന്ന് ഇപ്പോള്‍ മനസിലാകുകയും ചെയ്യുന്നു. കഴിഞ്ഞ ഒക്ടോബർ 19 ന് ലോകേഷ് കനകരാജ് വിജയ് ചിത്രം ലിയോ കേരളത്തിൽ 655 […]
‘ അബ്രഹാം ഓസ്ലറി’ൽ മമ്മൂട്ടി ഉണ്ടാകുമോ ? മറുപടിയുമായി ജയറാം
മലയാളത്തില്‍ ഏറെ സെലക്റ്റീവ് ആണ് നിലവില്‍ ജയറാം. മലയാളത്തിനേക്കാള്‍ അദ്ദേഹം അഭിനയിക്കുന്നത് ഇതരഭാഷാ ചിത്രങ്ങളിലുമാണ്. സത്യന്‍ അന്തിക്കാടിന്‍റെ മകള്‍ എന്ന ചിത്രത്തിന് ശേഷം ജയറാമിന്‍റേതായി എത്താനിരിക്കുന്നത് മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അബ്രഹാം ഓസ്‍ലര്‍ ആണ്. ജയറാമിന് ബ്രേക്ക് ആവുമെന്ന് കരുതപ്പെടുന്ന ചിത്രത്തിലെ അദ്ദേഹത്തിന്‍റെ ലുക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു. അഞ്ചാം പാതിരാ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം മിഥുന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പേരിലെ കൗതുകം കൊണ്ട് പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയ ചിത്രം കൂടിയാണ് […]
ഈ വാരാന്ത്യം കൂടുതല്‍ തിയറ്ററുകളിലേക്ക് ‘കണ്ണൂര്‍ സ്ക്വാഡ്’
മലയാള സിനിമയിൽ അടുത്ത കാലത്തൊരു ട്രെന്റിന് തുടക്കമിട്ടിട്ടുണ്ട്. വലിയ പ്രമോഷനെ ആരവമോ ഒന്നും ഇല്ലാതെ എത്തി, സിനിമയുടെ എല്ലാ ചേരുവയും ഒത്തുചേർന്ന് ഹിറ്റടിക്കുന്ന ചിത്രങ്ങളാണ് അവ. രോമാഞ്ചം ആയിരുന്നു ഈ വർഷം ആ ട്രെന്റിന് തുടക്കമിട്ട ചിത്രം. പിന്നാലെ 2018 പോലുള്ള സിനിമകൾ എത്തി. അക്കൂട്ടത്തിലേക്കാണ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ കണ്ണൂർ സ്ക്വാഡ് എത്തിയത്. പൊതുവിൽ മുൻനിര താരങ്ങളുടെ ചിത്രങ്ങൾക്ക് വൻ ഹൈപ്പാണ് ലഭിക്കുന്നത്. എന്നാൽ സീറോ പ്രൊമോഷൻ, സീറോ ഹൈപ്പ് ആയിരുന്നു കണ്ണൂർ സ്ക്വാഡിന്റെ പ്രത്യേകത. […]
വിജയത്തുടർച്ചയ്ക്ക് ‘ഭ്രമയുഗം’, 5 ഭാഷകളിൽ റിലീസ്
മലയാള സിനിമയിലെ വല്യേട്ടനാണ് മമ്മൂട്ടി. പല കാരണങ്ങൾ കൊണ്ടും നടനെ അങ്ങനെ വിശേഷിപ്പിക്കാം. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടോളമായി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന അദ്ദേഹം മലയാള മണ്ണിന്റെ സ്വകാര്യ അഹങ്കാരമാണ്. പ്രായത്തെ പോലും വെല്ലുന്ന സൗന്ദര്യത്തോടെയും അതിനെയും വെല്ലുന്ന ഊർജത്തോടെയും മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് മമ്മൂട്ടി ഇന്ന്. കാലത്തിനനുസരിച്ച് അടിമുടി സ്വയം നവീകരിച്ചു കൊണ്ടിരിക്കുന്ന നടൻ സിനിമ സ്വപ്‌നം കാണുന്ന ആർക്കും വലിയ പ്രചോദനമാണ്. പൊന്തൻമാട, മൃഗയ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് മുൻകാലങ്ങളിൽ മമ്മൂട്ടി പ്രേക്ഷകനെ […]
“യഥാർത്ഥ പുലികളുമായിട്ടാണ് മമ്മൂക്ക ഫൈറ്റ് ചെയ്തത്. അതൊരു വലിയ അനുഭവം ആയിരുന്നു”
മമ്മൂട്ടി എന്നാൽ മലയാളികൾക്ക് ഒരു വികാരമാണ്. മലയാള സിനിമയിലും മലയാളികളുടെ ജീവിതത്തിലും മമ്മൂട്ടിയ്ക്കുള്ള സ്വാധീനം വാക്കുകൾക്ക് അതീതമാണ്. സിനിമ സ്വപ്‌നം കാണുന്നവർക്കെല്ലാം ഒരു ടെസ്റ്റ് ബുക്കാണ് അദ്ദേഹത്തിന്റെ കരിയർ. സിനിമയിലേക്കെത്തുന്ന ഏതൊരു പുതുമുഖവും മാതൃകയാക്കുന്ന താരവും മമ്മൂട്ടിയാണ്. അഭിനയം കൊണ്ട് മാത്രമല്ല വ്യക്തിത്വം കൊണ്ടും പലർക്കും റോൾ മോഡലാണ് മമ്മൂട്ടി. 72 വയസ്സിലും നടൻ കാഴ്ചയിൽ പ്രായത്തേക്കാൾ ചെറുപ്പമാണ്. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി പ്രേക്ഷകരെ വിസ്‍മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് നടൻ. ഓരോ വർഷവും പുത്തൻ പരീക്ഷണങ്ങളുമായാണ് മമ്മൂട്ടി എത്തുന്നത്. […]
മമ്മൂട്ടിയ്ക്ക് ആദരവുമായി ഓസ്ട്രലിയൻ പാർലമെന്റ് സമിതി
72-ാം വയസിലും മലയാള സിനിമയിലെ നിത്യ യൗവ്വനം എന്നാണ് മമ്മൂട്ടിയെ ആരാധകർ വിശേഷിപ്പിക്കുന്നത്. തീവ്രവും തീക്ഷണവുമായ ആഗ്രഹങ്ങളാണ് ഓരോ മനുഷ്യനെയും ഊർജ്ജസ്വലമായി മുന്നോട്ടു നയിക്കുന്നത്. മലയാളത്തിന്റെ അഭിമാനതാരം മമ്മൂട്ടിയെ സംബന്ധിച്ച് അത് സിനിമയാണ്, സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശമാണ്. അഭിനയം കൊണ്ടും പ്രായം തട്ടാത്ത തന്റെ ലുക്കു കൊണ്ടുമൊക്കെ എന്നും അത്ഭുതപ്പെടുത്തുന്ന താരമാണ് മലയാളിയ്ക്ക് മമ്മൂട്ടി. ഇപ്പോഴിതാ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് ഓസ്‌ട്രേലിയൻ ദേശീയ പാർലമന്റിൽ ആദരവ് നൽകിയിരിക്കുകയാണ്. മമ്മൂട്ടിയെ ആദരിക്കാൻ കാൻബറയിലെ ഓസ്‌ട്രേലിയൻ ദേശീയ പാർലമെന്റിലെ […]
75 കോടി ക്ലബില്‍ ഇടം പിടിച്ച് മമ്മൂട്ടി കമ്പനിയുടെ മമ്മൂട്ടി ചിത്രം “കണ്ണൂര്‍ സ്‌ക്വാഡ്”
മമ്മൂട്ടി നായകനായി വമ്പൻ വിജയ ചിത്രമായിരിക്കുകയാണ് കണ്ണൂര്‍ സ്‍ക്വാഡ്. വൻ ഹൈപ്പില്ലാതെ എത്തിയിട്ടും മമ്മൂട്ടി ചിത്രം അമ്പരപ്പിക്കുന്ന വിജയമാണ് നേടുന്നത്. മമ്മൂട്ടി നായകനായ ഇൻവെസ്റ്റിഗേഷൻ ത്രില്ലര്‍ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന ഒന്നായി മാറിയിരിക്കുന്നു. 75 കോടി ക്ലബില്‍ ഇടം പിടിച്ച് മമ്മൂട്ടി കമ്പനിയുടെ മമ്മൂട്ടി ചിത്രം. ചിത്രത്തിന്റെ വേള്‍ഡ് വൈഡ് കളക്ഷനാണ് 18 ദിവസം കൊണ്ട് 75 കോടി കടന്നത്. കേരളത്തില്‍ നിന്ന് 37 കോടിയിലേറെ ചിത്രം കളക്ട് ചെയ്തപ്പോള്‍ കേരളത്തിനു പുറത്ത് നിന്ന് ആറ് കോടിയോളം […]