malayalam cinema
‘ലോകസിനിമയിൽ ഈ ഒരു ഭാവത്തെ ഇത്ര മനോഹരമായി വേറെ ആര് ചെയ്യും?’ ; മോഹൻലാൽ ആരാധകൻ എഴുതുന്നു
മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ വന്നു മലയാളക്കരയിൽ പുതിയ വസന്തം തീർത്ത താരരാജാവാണ് മോഹൻലാൽ. എത്രയോ കഥാപാത്രങ്ങളാണ് അദ്ദേഹം മലയാളി പ്രേക്ഷകർക്ക് കഴിഞ്ഞ 40 വർഷ കാലയളവിൽ സമ്മാനിച്ചത്. ഇന്നും പൂർവാധികം ആത്മാർത്ഥതയോടെ മോഹൻലാൽ തന്റെ കലാമണ്ഡലത്തിൽ സജീവമായി നിലകൊള്ളുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സിനിമാ നടൻ ആരാണ്? എന്ന ചോദ്യത്തിന് ഓരോ മലയാളിയും നിസ്സംശയം പറയുന്ന പേരാണ് മോഹൻലാൽ. നമ്മുടെ സ്വന്തം ലാലേട്ടൻ. പ്രേക്ഷകർക്ക് ഇത്രയും കൂടുതൽ ഇഷ്ടം ഒരു നടനോട് തോന്നാൻ കാരണം എന്തൊക്കെ […]
“ക്യാമറയ്ക്ക് മുൻപിൽ ഏറ്റവും ഇണക്കത്തോടെ അഭിനയിച്ചത് മോഹൻലാൽ…”: ജഗതി ശ്രീകുമാർ
മലയാളികളുടെ ഏറെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിൽ വില്ലനായാണ് മോഹൻലാൽ മലയാള സിനിമയിലേക്ക് കടന്നുവന്നത്. പിന്നീട് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ ഹൃദയത്തിൽ ഇടം പിടിക്കാൻ താരത്തിന് കഴിഞ്ഞു. ഇന്ന് മലയാള സിനിമയിലെ ഏറ്റവും അധികം ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് മോഹൻലാൽ. വർഷങ്ങൾ നീണ്ട സിനിമ ജീവിതത്തിൽ താരം നേടിയെടുത്ത അംഗീകാരങ്ങൾക്ക് കണക്കുകളില്ല. മോഹൻലാലിന്റെ അഭിനയ മികവിനെ പ്രശംസിക്കാത്തവരായി ആരും തന്നെ ഇല്ല. മലയാള സിനിമയുടെ ഹാസ്യ രാജാവായ […]
” മോഹൻലാൽ.. നിങ്ങളാണ് യഥാർത്ഥ നടൻ…”: തുറന്നുപറഞ്ഞ് സംവിധായകൻ രഞ്ജിത്ത്
മലയാള സിനിമയുടെ താരാരാജാവാണ് മോഹൻലാൽ .ഒരു നടൻ എങ്ങിനെയാവണം എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് മോഹൻലാൽ.ഒരു നടൻ എന്നതിന് പുറമേ പിന്നണി ഗായകൻ ആയും തിളങ്ങിയ താരമാണ് ലാലേട്ടൻ, ബറോസ് എന്ന സിനിമയിലൂടെ സംവിധാനത്തിലേക്കും കാൽവെക്കുകയാണ് പ്രിയതാരം, സംവിധാനം ചെയ്യുന്ന സിനിമയിൽ നായകനായി എത്തുന്നതും താരം തന്നെയാണ്. മലയാള സിനിമക്ക് ലഭിച്ച ഏറ്റവും വലിയ വരമാണ് മോഹൻലാൽ, അതിനുള്ള തെളിവുകളാണ് തരാം നേടിയ അവാർഡുകൾ. പത്മശ്രീ, പത്മഭൂഷൺ എന്നീ ബഹുമാതികൾ നൽകി രാജ്യം ആദരിച്ച ഒരു വെക്തി കൂടിയാണ്. […]
“ലോകത്തിലെ ഏറ്റവും മികച്ച നടൻ മോഹൻലാൽ” ; നിസ്സംശയം തുറന്നുപറഞ്ഞ് ജിസ് ജോയ്
മലയാളികളുടെ അഭിമാനമാണ് മോഹൻലാൽ. മഞ്ഞിൽവിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലെ വില്ലനായി എത്തി, ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടനായി മാറാൻ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മോഹൻലാലിന് സാധിച്ചിരുന്നു. വർഷങ്ങൾ നീണ്ട സിനിമാ ജീവിതത്തിൽ താരം നേടിയ അവാർഡുകൾക്ക് കണക്കുകളില്ല, അവയിൽ അഞ്ച് ദേശീയ ചലച്ചിത്ര അവാർഡുകൾ, ഒമ്പത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ, ഫിലിംഫെയർ അവാർഡുകൾ എന്നിവ ഉൾപ്പെടുന്നു. ഇപ്പോഴിതാ സംവിധായകൻ ജിസ് ജോയ് മോഹൻലാലിനെ പറഞ്ഞ വാക്കുകളാണ് ജനശ്രദ്ധ നേടിയിരിക്കുന്നത്. മലയാള സിനിമയ്ക്ക് നിരവധി മികച്ച […]
‘എന്തുകൊണ്ട് മമ്മൂട്ടി ഇത്ര Updated..?’ ; എല്ലാ ഭാഷയിലുമുള്ള സിനിമകളും സീരിസുകളും ഒക്കെ കണ്ടും പുസ്തകങ്ങൾ വായിച്ചും സ്വയം വിമർശിച്ചും ഒക്കെയാവും ആ മനുഷ്യൻ നമ്മൾ ഇന്ന് ഈ കൊട്ടിഘോഷിക്കുന്ന Updation-ലേക്ക് എത്തിയിട്ടുണ്ടാകുക : സിനിമാ മോഹി വിനയാക് എഴുതുന്നു..
മലയാളം സിനിമയിലെ മെഗാസ്റ്റാറും മഹാനടനുമാണ് മമ്മൂട്ടി. 300ലധികം സിനിമകളിൽ അഭിനയിച്ച അദ്ദേഹം ഇന്നും പ്രേക്ഷകരെ തന്റെ പുതിയ സിനിമകളിലൂടെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു. കാലം മാറുന്നതിനൊപ്പം മമ്മൂട്ടിയും മാറി സഞ്ചരിക്കുന്ന കാഴ്ചയാണ് പ്രേക്ഷകർ കാണുന്നത്. മമ്മൂട്ടി അഭിനയജീവിതം ആരംഭിച്ചത് മുതൽ എല്ലാകാലത്തും അതാത് കാലത്തിന്റെ പ്രതിനിധിയായി അദ്ദേഹം ഉണ്ടായിരുന്നു. മമ്മൂട്ടിയെ മാറ്റിനിർത്തി ഒരു മലയാളം സിനിമ പഠനം പോലും ചിന്തിക്കാവുന്നതിലും അപ്പുറമാണ്. മമ്മൂട്ടി ഇല്ലാതെ അപൂർണ്ണമാണ് മലയാളം സിനിമ. മൂന്നുതവണ മികച്ച അവാർഡും നിരവധി തവണ സംസ്ഥാന – അന്തർദേശീയ […]
“ഞാൻ ഇന്ന് എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിനുള്ള കാരണം ഞാൻ അദ്ദേഹത്തിന്റെ മകൻ ആയതുകൊണ്ടാണ്”… അച്ഛന്റെ ഓർമ്മകൾ പങ്കുവെച്ച് വിജയരാഘവൻ
ക്യാരക്ടർ റോളുകളിലൂടെ മലയാള സിനിമയിൽ തിളങ്ങിയ താരങ്ങളിൽ ഒരാളാണ് വിജയരാഘവൻ. സഹനടനായും വില്ലനായും പ്രേക്ഷകർക്കും മുന്നിലെത്തിയിരുന്ന താരത്തിന്റെ കരിയറിലെ വഴിത്തിരിവായ ചിത്രമായിരുന്നു ‘റാംജിറാവു സ്പീക്കിംഗ്’ പോലുള്ള ചിത്രങ്ങൾ. മലയാളികളുടെ എക്കാലത്തെയും ജനപ്രിയ നടനാണ് വിജയരാഘവൻ. ഇപ്പോഴിതാ കാൻ ചാനൽ എന്ന മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ വിജയരാഘവൻ നടനും നാടകാ കൃത്തുമായ അച്ഛന്റെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ്. “അച്ഛൻ കാണുന്ന പോലെ ദേഷ്യക്കാരൻ അല്ല. ഞാനും അച്ഛനും തമ്മിൽ ഭയവും ബഹുമാനവും ഒക്കെയുള്ള ബന്ധമാണ്. എന്റെ ഏറ്റവും നല്ല സുഹൃത്താണ്. […]
“ഒരു മോശം സിനിമയിൽ നായകനാകുന്നതിനേക്കാളും നല്ല സിനിമയിൽ ചെറിയ റോളിലെത്തുന്നതിനാണ് ഞാൻ പ്രാധാന്യം കൊടുക്കുന്നത്”… കാളിദാസ് ജയറാം പറയുന്നു
2000 – ൽ പുറത്തിറങ്ങിയ സത്യൻ അന്തിക്കാടിന്റെ ‘കൊച്ചു കൊച്ചു സന്തോഷങ്ങൾ’ എന്ന സിനിമയിലൂടെ ബാലതാരമായി കരിയർ തുടങ്ങിയ യുവനടനാണ് കാളിദാസ് ജയറാം. ‘നച്ചത്തിരം നാഗർ കിരത്’ ആണ് കാളിദാസന്റെതായി ഒടുവിൽ റിലീസ് ആയ ചിത്രം. ഇപ്പോഴിതാ കലാട്ട പ്ലസ് എന്ന ചാനലിന് കൊടുത്ത അഭിമുഖത്തിൽ താരം പറയുന്ന കാര്യങ്ങളാണ് സോഷ്യൽ മീഡിയകളിൽ ചർച്ചയാകുന്നത്. എപ്പോഴും നല്ല സിനിമകളുടെ ഭാഗമാകാൻ ആണ് ആഗ്രഹിക്കുന്നത് എന്നാണ് കാളിദാസ് പറയുന്നത്. “എനിക്ക് നല്ല സിനിമകളുടെ ഭാഗമാകണമായിരുന്നു. ഉദാഹരണത്തിന് വിക്രം. അതൊരു […]
“പടം കണ്ടപ്പോൾ മനസ്സിലായി ആൾക്കാരുടെ ഉള്ളിലുള്ള, നമ്മൾ ഇതുവരെ കണ്ടിട്ടില്ലാത്ത ആഴം എന്താണെന്ന്”… അമൽ നീരദിനെക്കുറിച്ച് ഷൈൻ ടോം ചാക്കോ പറയുന്നു
ഷൈൻ ടോം ചാക്കോയെ നായകനാക്കി അച്ചു വിജയൻ സംവിധാനം ചെയ്ത ‘വിചിത്രം’ ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ചിത്രത്തിന് ക്ലീൻ യു എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. നിഖിൽ രവീന്ദ്രൻ തിരക്കഥയെഴുതിയ ചിത്രത്തിൽ ലാൽ, ബാലു വർഗീസ്, ജോളി ചിറയത്ത്, കനി കുസൃതി, കെതഗി നാരായൺ തുടങ്ങിയവരും അണിനിരക്കുന്നു. പേരുകൊണ്ടും പോസ്റ്ററിന്റെ പ്രത്യേകത കൊണ്ടും വിചിത്രം ശ്രദ്ധേയമായൊരു ചിത്രമാണ്. ജോയ് മൂവി പ്രൊഡക്ഷന്റെ ബാനറിൽ ഡോക്ടർ അജിത്ത് ജോയും അച്ചു വിജയനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇപ്പോൾ ഇതാ […]
“ഇന്ത്യൻ മുസ്ലിം അല്ലെങ്കിൽ ഭാരതീയനായ, ഭാരതത്തോട് സ്നേഹമുള്ള മുസ്ലിം അങ്ങനൊന്നില്ല. ഈ മണ്ണിൽ ജനിച്ച മുസ്ലിങ്ങളെല്ലാം ഭാരതത്തോട് സ്നേഹമുള്ളവരാണ്”; സുരേഷ് ഗോപി പറയുന്നു
സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രമാണ് ‘മേ ഹൂം മൂസ’. രൂപേഷ് റെയിനിന്റെതാണ് തിരക്കഥ. സെപ്റ്റംബർ 30 – നാണ് മേ ഹൂം മൂസ റിലീസ് ചെയ്തത്. ചിത്രത്തിനും മികച്ച പ്രതികരണങ്ങളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. സുരേഷ് ഗോപിയുടെ വ്യത്യസ്തമായ ഒരു കഥാപാത്രം തന്നെ സിനിമയിൽ കാണാം. ഹൃദയത്തിൽ രാജ്യസ്നേഹം നിറഞ്ഞു തുളുമ്പുന്ന സൈനികനായ മുഹമ്മദ് മൂസ എന്ന പൊന്നാനികാരന്റെ കഥാപാത്രത്തെയാണ് സുരേഷ് ഗോപി ചിത്രത്തിൽ അഭിനയിച്ചത്. 19 വർഷം പാക്കിസ്ഥാനിലെ ജയിലിൽ കിടന്നതിനുശേഷം ഇന്ത്യയിലേക്ക് […]
സാറ്റർഡേ നൈറ്റിന് ക്ലീൻ യൂ സർട്ടിഫിക്കറ്റ്; ചിത്രം ഉടനെ തീയേറ്ററുകളിലേക്ക്
കായംകുളം കൊച്ചുണ്ണിക്ക് ശേഷം നിവിൻ പോളി – റോഷൻ ആൻഡ്രൂസ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘സാറ്റർഡേ നൈറ്റ്’. നവീൻ ഭാസ്കർ ആണ് ചിത്രത്തിന് രചന നിർവഹിച്ചിരിക്കുന്നത്. ഇതൊരു കോമഡി എന്റർടൈനറായി ഒരുങ്ങുന്ന ചിത്രമാണ്. ചിത്രത്തിൽ സ്റ്റാൻലി എന്ന കഥാപാത്രത്തെയാണ് നിവിൻ പോളി അവതരിപ്പിക്കുന്നത്. അജു വർഗീസ്, ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പൻ, സിജു വിൽസൺ, സൈജു കുറുപ്പ്, മാളവിക, പ്രതാപ് പോത്തൻ, സാരി, വിജയ് മേനോൻ, അശ്വിൻ മാത്യു എന്നിവരും സാറ്റർഡേ നൈറ്റിൽ പ്രധാന കഥാപാത്രങ്ങളെ […]