” മോഹൻലാൽ.. നിങ്ങളാണ് യഥാർത്ഥ നടൻ…”: തുറന്നുപറഞ്ഞ് സംവിധായകൻ രഞ്ജിത്ത്
1 min read

” മോഹൻലാൽ.. നിങ്ങളാണ് യഥാർത്ഥ നടൻ…”: തുറന്നുപറഞ്ഞ് സംവിധായകൻ രഞ്ജിത്ത്

മലയാള സിനിമയുടെ താരാരാജാവാണ് മോഹൻലാൽ .ഒരു നടൻ എങ്ങിനെയാവണം എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് മോഹൻലാൽ.ഒരു നടൻ എന്നതിന് പുറമേ പിന്നണി ഗായകൻ ആയും തിളങ്ങിയ താരമാണ് ലാലേട്ടൻ, ബറോസ് എന്ന സിനിമയിലൂടെ സംവിധാനത്തിലേക്കും കാൽവെക്കുകയാണ് പ്രിയതാരം, സംവിധാനം ചെയ്യുന്ന സിനിമയിൽ നായകനായി എത്തുന്നതും താരം തന്നെയാണ്. മലയാള സിനിമക്ക് ലഭിച്ച ഏറ്റവും വലിയ വരമാണ് മോഹൻലാൽ, അതിനുള്ള തെളിവുകളാണ് തരാം നേടിയ അവാർഡുകൾ. പത്മശ്രീ, പത്മഭൂഷൺ എന്നീ ബഹുമാതികൾ നൽകി രാജ്യം ആദരിച്ച ഒരു വെക്തി കൂടിയാണ്.

മലയാള സിനിമയ്ക്ക്  ഏറെ വിജയ് ചിത്രങ്ങൾ സമ്മാനിച്ച മലയാളികളുടെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാളാണ് രഞ്ജിത്ത് ബാലകൃഷ്ണൻ. സംവിധായകനായി മാത്രമല്ല തിരക്കഥാകൃത്തായും ഒരു നടനായും മലയാളികൾക്ക് സുപരിചിതനായ താരമാണ് രഞ്ജിത്ത്. മോഹൻലാൽ നായകനായി എത്തിയ  രാവണപ്രഭു എന്ന സിനിമയാണ് രഞ്ജിത്ത്  ആദ്യമായി സംവിധാനം ചെയ്തത്.നന്ദനം,പ്രാഞ്ചിയേട്ടൻ ഇങ്ങനെ ധാരാളം നല്ല സിനിമകൾ സമ്മാനിച്ച രഞ്ജിത്ത്  ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളികളുടെ ഹൃദയത്തിൽ ഇടംപിടിച്ചു.താരം മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

രഞ്ജിത്ത് ഇന്റർവ്യൂകളിൽ  തന്റെ പ്രിയ താരങ്ങളെ കുറിച്ചും  തന്റെ സിനിമാനുഭവങ്ങളും പങ്കെടുക്കുന്ന ഒരാളാണ്. അങ്ങിനെ ഒരു ഇന്റർവ്യൂവിൽ മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. ഐ,വി ശശി സംവിധാനത്തിൽ  മോഹൻലാൽ നായകനായി എത്തിയ ദേവാസുരത്തിന്റെ തിരക്കഥാകൃത്ത് ആയിരുന്നു രഞ്ജിത്ത് ആ സിനിമയിലെ  മോഹൻലാലിന്റെ അഭിനയത്തെക്കുറിച്ച് ആയിരുന്നു  അദ്ദേഹത്തിന്റെ വാക്കുകൾ . അദ്ദേഹത്തിന്റെ വാക്കുകൾ ഇതായിരുന്നു.  മോഹൻലാലിന്റെ അഭിനയം കണ്ട് കോരിത്തരിച്ചു നിന്ന  ഒരു മഴയുള്ള രാത്രിയുണ്ട്.

ദേവാസുരത്തിലെ  മംഗലശ്ശേരി നീലകണ്ഠൻ തന്റെ അമ്മ  വിളിപ്പിച്ചത് അനുസരിച്ച് രോഗക്കിടക്കയിലുള്ള  അമ്മയെ പോയി കണ്ടിട്ട് താൻ  മംഗലശ്ശേരിയുടെ  പാരമ്പര്യം അർഹതയില്ലാത്ത അച്ഛൻ ആരാണെന്ന് അറിയാത്തവനാണെന്ന നടുക്കുന്നസത്യം മനസിലാക്കി വരുന്ന ഒരു സീൻ ഉണ്ട്. കാർ ഷെഡ് തുറന്ന് അച്ഛൻ ഉപയോഗിച്ച കറിനോട് ഹൃദയം തകർന്ന് സംസാരിക്കുന്ന സീൻ. കോരിച്ചൊരിയുന്ന മഴ ആയതുകൊണ്ട്  ചിലത് വ്യക്തമാവാത്തതുകൊണ്ട്  വീണ്ടും ആവർത്തിച്ച് എടുക്കേണ്ടിവന്നു. മോഹൻലാലിന്റെ അഭിനയം കണ്ട് ഹൃദയം നിറഞ്ഞ രാത്രിയായിരുന്നു അത്. പക്ഷേ ഓരോ ഷോട്ട് കഴിയുമ്പോഴും മോഹൻലാൽ ആയി മാറി തന്റെ അടുത്ത്  ഷോട്ടുമായി ഒരു ബന്ധവുമില്ലാത്ത  കാര്യങ്ങളും തമാശകളും പറഞ്ഞു നിൽക്കും, ഷോട്ട് റെഡി എന്ന് പറയുന്ന അടുത്ത നിമിഷം തന്നെ മനസ് തളർന്നു നിൽക്കുന്ന മംഗലശ്ശേരി നീലകണ്ഠനായി മാറുകയും ചെയ്തു. നിമിഷങ്ങൾക്കുള്ളിൽ  നടൻ കഥാപാത്രമായി മാറുന്ന മാജിക്,  “ലാൽ നിങ്ങളാണ് നടൻ  എന്ന് എന്റെ മനസ്സ് പലവട്ടം മന്ത്രിച്ച്  കൊണ്ടിരുന്നു” ദേവാസുരത്തിലെ ആ രാത്രി  ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒരു രാത്രിയാണ് ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

 

Summury:Diroctor ranjith about actor mohanlal