malayalam cinema
“അമ്മയെ ഓർത്തു ഞാൻ അസ്വസ്ഥനാകുന്നു” പൊഖ്റാനിൽ നിന്നും കൊച്ചിയെ കുറിച്ചുള്ള ആശങ്കകൾ പങ്കുവെച്ച് മോഹൻലാൽ
“പലരും പറഞ്ഞു ലാൽ രക്ഷപ്പെട്ടു എന്ന്, പക്ഷേ താൽകാലികമായി നാടുവിട്ട ആരും രക്ഷപ്പെടുന്നില്ലല്ലോ” ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിൽ ഉണ്ടായ തീപ്പിടുത്തം വിഷപ്പുകയിൽ മുക്കിയ കൊച്ചിയെ കുറിച്ചുള്ള ആശങ്കകൾ പങ്കുവെച്ച് കൊണ്ട് പൊഖ്റാനിൽ നിന്നും മോഹൻലാൽ എഴുതിയ കുറിപ്പാണ് ഇപ്പൊൾ വൈറൽ ആയിരിക്കുന്നത്.”ഞാനീ കുറിപ്പ് എഴുതുന്നത് രാജസ്ഥാനിലെ പൊഖ്റാൻ മരുഭൂമിയിൽ ഇരുന്നാണ്. കൊടുംചൂടാണ് എന്നതൊഴിച്ചാൽ ഇവിടെ കാറ്റും വെളിച്ചവുമെല്ലാം പ്രസന്നമാണ്; ശുദ്ധമാണ്. എന്നാൽ, അതൊന്നും ആസ്വദിക്കാൻ എനിക്കിപ്പോൾ തോന്നുന്നില്ല. കാരണം, എന്റെ അമ്മ കൊച്ചിയിലാണുള്ളത്. ബ്രഹ്മപുരത്തുനിന്നുമുള്ള വിഷപ്പുക അമ്മ […]
മലയാള സിനിമയില്‍ ഏറ്റവും സ്വാധീനിച്ച ചില സ്ത്രീകഥാപാത്രങ്ങളെക്കുറിച്ച് കുറിപ്പ്
ഇന്ന് ലോക വനിതാ ദിനം. ലോകത്തെ സ്ത്രീകളെക്കുറിച്ച് നമ്മള്‍ ചിന്തിക്കുന്ന ദിവസം കൂടിയാണ്. സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായിട്ടാണ് ഈ ദിവസം നമ്മള്‍ ആചരിക്കുന്നു. മുന്നിലെ പ്രതിസന്ധികള്‍ മറികടന്നുകൊണ്ടാണ് ഓരോ സ്ത്രീയും ജീവിത്തില്‍ മുന്നേറുന്നത്. നാല് ചുവരിനുള്ളില്‍ സ്ത്രീകള്‍ ഇരുന്നിരുന്ന കാലമൊക്കെ മാറി ഇന്ന് മര്‍മ്മപ്രധാന മേഖലയുടെ അമരത്ത് പോലും സ്ത്രീകളാണ് ഇരിക്കുന്നത്. തളിച്ചിടേണ്ടവര്‍ അല്ല സ്ത്രീകള്‍ എന്ന് അവര്‍ തെളിയിച്ചു കഴിഞ്ഞു. മലയാള സിനിമകളില്‍ നിരവധി സിനിമകള്‍ സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കി ചെയ്തിട്ടുണ്ട്. സ്ത്രീകഥാപാത്രത്തിന് മുന്‍തൂക്കം നല്‍കി ചെയ്ത […]
ആൻഡ്രൂസിനെ കാത്തിരുന്ന അമ്മച്ചിയും ലൈറ്റ് ഇടാതെ പുറത്തിറങ്ങാതെ ഇരുന്ന റെജിയും ; നൊമ്പരമായ മലയാള സിനിമയിലെ രണ്ടു ക്രിസ്തുമസുകൾ
ലോകമെമ്പാടും ക്രിസ്തുമസ് ആഘോഷത്തിന്റെ തിരക്കിലാണ്. ക്രിസ്തുമസ് അഥവാ യേശു ക്രിസ്തുവിന്റെ ജനനമാണ് ഈ ദിവസത്തിൽ ലോകം അനുസ്മരിക്കുന്നത്. ഡിസംബർ 25 ആണ് ക്രിസ്തുമസായി ആഘോഷിക്കപ്പെടുന്നത് എങ്കിലും ചില ക്രിസ്തീയ സഭകളിൽ മറ്റു ചില ദിവസങ്ങളിലാണ് ഈ ആഘോഷം നടത്തപ്പെടുന്നത്. ക്രിസ്തീയ ഭൂരിപക്ഷമുള്ള രാജ്യങ്ങളിലടക്കം എല്ലായിടത്തും ക്രിസ്തുമസ് ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ്. മിക്ക ദേശങ്ങളിലും ഒരു മതവിഭാഗത്തിന്റെ പ്രത്യേക ആഘോഷം എന്നതിനുമപ്പുറം ക്രിസ്തുമസ് എല്ലാവർക്കും സന്തോഷം പകരുന്ന ഒരു മഹത് ആഘോഷമായി മാറിയിട്ടുണ്ട്. ക്രിസ്തുമസ് പപ്പാഞ്ഞിയെ വരവേറ്റും പരസ്പരം […]
ഐ.എഫ്.എഫ്.കെ വേദിയെ കോരിത്തരിപ്പിച്ച് മമ്മൂട്ടിയുടെ ‘നൻപകൽ നേരത്ത് മയക്കം’
മലയാള സിനിമയുടെ താര രാജാവാണ് പത്മശ്രീ ഭരത് മമ്മൂട്ടി. എന്താണ് ഒരു നടൻ എന്നതിന് ഉത്തമ ഉദാഹരണമാണ് മമ്മൂട്ടി. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ് മമ്മൂക്ക.വർഷങ്ങൾ നീണ്ട തന്റെ സിനിമ ജീവിതത്തിൽ നിന്നും നേടിയെടുത്ത അംഗീകാരങ്ങൾക്ക് കണക്കുകളില്ല. ഇന്ന് മലയാള സിനിമയിലെ ഏറ്റവും അധികം ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഈ വർഷം റിലീസ് ചെയ്ത എല്ലാ മമ്മൂക്ക ചിത്രങ്ങളും വൻവിജയം തന്നെയാണ് കാഴ്ചവെച്ചത്. ഓരോ സിനിമയിലും വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയാണ് താരം നമ്മെ അതിശയിപ്പിച്ചത്. […]
മലയാളികൾക്ക് അഭിമാനം:, “ബേസിൽ ജോസഫിനെ അഭിനന്ദിച്ച് മോഹൻലാൽ”
ഏഷ്യന്‍ അക്കാദമി അവാര്‍ഡ് 2022 ല്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയ ബേസിൽ ജോസഫിനെ അഭിനന്ദിച്ച് മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ. ‘‘അഭിനന്ദനങ്ങൾ പ്രിയ ബേസിൽ, ഈ അംഗീകാരം നമ്മുടെ നാടിന് അഭിമാനമാണ്.’’–മോഹൻലാൽ ട്വിറ്ററിൽ കുറിച്ചു. ബേസിൽ പുരസ്കാരം സ്വീകരിക്കുന്ന വിഡിയോ പങ്കുവച്ചായിരുന്നു മോഹൻലാലിന്റെ ട്വീറ്റ്. മോഹന്‍ലാലിന്റെ ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ച ബേസില്‍ അദ്ദേഹത്തിന് നന്ദിയും പറഞ്ഞു.മലയാളികളുടെ ഏറെ പ്രിയപ്പെട്ട സംവിധായകനാണ് ബേസിൽ ജോസഫ്. താരത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ എല്ലാ ചിത്രങ്ങളും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. കുഞ്ഞിരാമായണം, […]
“സൗദി വെള്ളക്ക” കണ്ട് കണ്ണ് നിറഞ്ഞ് എ. ആർ മുരുകദോസ്…, തരുൺ മൂർത്തിക്ക് അഭിനന്ദന പ്രവാഹം
ഓപ്പറേഷന്‍ ജാവ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ‘സൗദി വെള്ളാക്ക’ തിയേറ്ററുകളിൽ വലിയ വലിയ വിജയം കൈവരിച്ചിരിക്കുകയാണ്. വലിയ സംഘർഷങ്ങളോ അടിപിടിയോ ത്രില്ലിങ്ങോ ഇല്ലാതെ വളരെ ലളിതമായ ഒരു കഥ ഏതൊരു പ്രേക്ഷകന്റെയും മനസ്സുനിറക്കുന്ന കഥ.സിനിമ കണ്ട് ഇറങ്ങിയ എല്ലാ പ്രേക്ഷകരും നല്ല അഭിപ്രായം തന്നെയാണ് പങ്കെടുക്കുന്നത്.ഈ സിനിമയെ കുറിച്ചുള്ള പ്രേക്ഷകരുടെയും സിനിമ താരങ്ങളുടെയും അഭിപ്രായങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ജനശ്രദ്ധ നേടിയിരുന്നു. തമിഴിലെ സൂപ്പർഹിറ്റ് സംവിധായകൻ […]
ഒരുപാട് നാൾക്കു ശേഷം ഹൃദയംകൊണ്ട് ഒരു സിനിമ കണ്ടു,, “സൗദി വെള്ളക്കയെ” കുറിച്ച് പ്രേക്ഷകന്റെ ഹൃദയസ്പർശിയായ വാക്കുകൾ…
ഓപ്പറേഷന്‍ ജാവ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് സൗദി വെള്ളക്ക. ഡിസംബർ രണ്ടിനാണ് ചിത്രം തീയറ്ററുകളിൽ റിലീസ് ചെയ്തത്.‘ഓപ്പറേഷൻ ജാവ’ സൈബർ ഫോറൻസിക് വിഷയവുമായെത്തി കൊറോണക്കാലത്തെ തീയറ്ററുകളെ സജീവമാക്കിയിരുന്നു. അവിടെ നിന്ന് ‘സൗദി വെള്ളക്ക’ യിൽ എത്തുമ്പോഴും നിയമ വ്യവസ്ഥ തന്നെയാണ് സിനിമയുടെ മൂല കഥ. കോടതിയിൽ കെട്ടി കിടക്കുന്ന ലക്ഷ കണക്കിന് കേസുകളാണ് ഇത്തവണ ‘സൗദി വെള്ളക്ക’ യുടെ വിഷയം. സിനിമയെക്കുറിച്ച് കൂടുതൽ വിശകലനങ്ങൾ തേടി കഷ്ടപ്പെട്ട് സിനിമ […]
“ശ്രീനിവാസന്റെ മൂർച്ചയുള്ള സംഭാഷണങ്ങളും പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളും ഇനിയുമുണ്ടാകും. പവിഴമല്ലി വീണ്ടും പൂത്തുലയും” പ്രിയ സുഹൃത്തിനെ കണ്ട സന്തോഷം പങ്കുവെച്ച് സത്യൻ അന്തിക്കാട്
മലയാള സിനിമയ്ക്ക് ശ്രീനിവാസൻ നൽകിയ സംഭാവനകൾ ഒട്ടനവധിയാണ്. തിരക്കഥാകൃത്തായും നടനായും പ്രേക്ഷക മനസ്സുകളിൽ മായാതെ നിൽക്കുന്ന ഒരുപാട് കഥയും കഥാപാത്രങ്ങളും സമ്മാനിച്ച വ്യക്തി കൂടിയാണ് അദ്ദേഹം. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് സിനിമയിൽ നിന്നും വിട്ടു നിന്ന അദ്ദേഹം വീണ്ടും സജീവമാവുകയാണ്. അദ്ദേഹം വീണ്ടും ക്യാമറയ്ക്ക് മുന്നിൽ എത്തുകയാണെന്ന വാർത്ത മലയാള പ്രേക്ഷകർ ഹൃദയം കൊണ്ടാണ് സ്വീകരിച്ചത്. ശ്രീനിവാസന്റെ തിരിച്ചുവരവ് മകൻ വിനീത് ശ്രീനിവാസനൊപ്പമാണ്. മനോജ് റാം സിംഗിന്റെ തിരക്കഥയിൽ നവാഗതനായ ജയലാൽ ദിവാകരൻ സംവിധാനം ചെയ്യുന്ന ‘കുറുക്കൻ’ […]
“രാജമാണിക്യത്തിന്റെ മുകളിൽ നിൽക്കുന്ന ഒരു സബ്ജക്ടാണ് എന്റെ മനസ്സിലുള്ളത്”… ടി. എസ്. സജി പറയുന്നു
സംവിധായകൻ, അസോസിയേറ്റ് ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ഒരു സിനിമാ വ്യക്തിത്വമാണ് ടി. എസ്. സജി ‘ഇന്ത്യാഗേറ്റ്’, ‘ചിരിക്കുടുക്ക’, ‘ആഘോഷം’, ‘തില്ലാന തില്ലാന’, തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ. ഒട്ടനവധി സിനിമകളിൽ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം അസോസിയേറ്റ് ഡയറക്ടറായി ടി. എസ്. സജി വർക്ക് ചെയ്തിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ട ചിത്രങ്ങളാണ് ‘കോട്ടയം കുഞ്ഞച്ചനും’ ‘കിഴക്കൻ പത്രോസും’ ഇപ്പോൾ ഇതാ ടി. എസ്. സജി മമ്മൂക്കയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. മാസ്റ്റർ […]
“സിനിമയിൽ സേവാ ഭാരതിയുടെ ആംബുലൻഡ് ഉപയോഗിച്ചതിൽ എന്താണ് തെറ്റ്?” : വിമർശനങ്ങളോട് പ്രതികരിച്ച് ഉണ്ണിമുകുന്ദൻ
ഉണ്ണി മുകുന്ദൻ നിർമ്മിച്ച് ഉണ്ണിമുകുന്ദൻ തന്നെ നായകനായി അഭിനയിച്ച ഹിറ്റ് സിനിമയാണ് മേപ്പടിയാൻ. വിഷ്ണു മോഹൻ സംവിധാനം ചെയ്ത ഈ സിനിമ ബോക്സ് ഓഫീസിൽ ഒരു വിജയചിത്രം ആയിരുന്നു. ഒരുപാട് പേർക്ക് ഈ സിനിമ ഒരുപാട് ഇഷ്ടപ്പെട്ടുവെങ്കിലും ചില വിമർശനങ്ങൾ ഈ സിനിമയ്ക്കെതിരെ വന്നിട്ടുണ്ടായിരുന്നു. ഹിന്ദു അജണ്ട നടപ്പാക്കാനുള്ള ഉണ്ണിയുടെ ഓരോ ശ്രമങ്ങൾ എന്നൊക്കെയുള്ള തരം വിമർശനങ്ങളാണ് പൊതുവേ ഉയർന്നു വരാറുള്ളത്. എന്നാൽ അത്തരം വിമർശനങ്ങൾക്ക് ഉണ്ണിമുകുന്ദൻ മറുപടി പറഞ്ഞിരിക്കുകയാണ്. പ്രമുഖ മാധ്യമമായ ജിഞ്ചർ മീഡിയക്ക് നൽകിയ […]