“സിനിമയിൽ സേവാ ഭാരതിയുടെ ആംബുലൻഡ് ഉപയോഗിച്ചതിൽ എന്താണ് തെറ്റ്?” : വിമർശനങ്ങളോട് പ്രതികരിച്ച് ഉണ്ണിമുകുന്ദൻ
1 min read

“സിനിമയിൽ സേവാ ഭാരതിയുടെ ആംബുലൻഡ് ഉപയോഗിച്ചതിൽ എന്താണ് തെറ്റ്?” : വിമർശനങ്ങളോട് പ്രതികരിച്ച് ഉണ്ണിമുകുന്ദൻ

ഉണ്ണി മുകുന്ദൻ നിർമ്മിച്ച് ഉണ്ണിമുകുന്ദൻ തന്നെ നായകനായി അഭിനയിച്ച ഹിറ്റ് സിനിമയാണ് മേപ്പടിയാൻ. വിഷ്ണു മോഹൻ സംവിധാനം ചെയ്ത ഈ സിനിമ ബോക്സ് ഓഫീസിൽ ഒരു വിജയചിത്രം ആയിരുന്നു. ഒരുപാട് പേർക്ക് ഈ സിനിമ ഒരുപാട് ഇഷ്ടപ്പെട്ടുവെങ്കിലും ചില വിമർശനങ്ങൾ ഈ സിനിമയ്ക്കെതിരെ വന്നിട്ടുണ്ടായിരുന്നു. ഹിന്ദു അജണ്ട നടപ്പാക്കാനുള്ള ഉണ്ണിയുടെ ഓരോ ശ്രമങ്ങൾ എന്നൊക്കെയുള്ള തരം വിമർശനങ്ങളാണ് പൊതുവേ ഉയർന്നു വരാറുള്ളത്. എന്നാൽ അത്തരം വിമർശനങ്ങൾക്ക് ഉണ്ണിമുകുന്ദൻ മറുപടി പറഞ്ഞിരിക്കുകയാണ്. പ്രമുഖ മാധ്യമമായ ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ഇഷ്ടപ്പെടാത്ത എത്രയോ സോ കോൾഡ് ഹിന്ദു കഥാപാത്രങ്ങൾ ക്രിസ്ത്യൻ കഥാപാത്രങ്ങൾ എല്ലാം താൻ വേണ്ടെന്ന് വച്ചിട്ടുണ്ട് എന്നും ഹിന്ദു കഥാപാത്രങ്ങൾ മാത്രമല്ലാതെ എത്രയോ ക്രിസ്ത്യൻ കഥാപാത്രങ്ങൾ താൻ ചെയ്തിട്ടുണ്ട് എന്നും പിന്നെ തന്നെ മാത്രം എന്തിനാണ് അത്തരമൊരു സ്പോട്ടിൽ വെക്കുന്നത് എന്നും ഉണ്ണി മുകുന്ദൻ ചോദിക്കുന്നു. ഒട്ടും ഫെയർ അല്ല അത്, മലയാളത്തിൽ വേറെ എത്രയോ നടന്മാർ ഇങ്ങനെയുള്ള ഓരോ കഥാപാത്രങ്ങളും ചെയ്യുന്നു അവരോടൊന്നും ഇല്ലാത്ത ചോദ്യങ്ങൾ എന്നോട് മാത്രം എന്തിനാണ് ചോദിക്കുന്നത് എന്നും ഉണ്ണി മുകുന്ദൻ ചോദിക്കുന്നു.

ഇപ്പോഴും ചോദിക്കുവാണ് മേപ്പടിയാൻ എന്ന സിനിമയിൽ എന്താണ് ഇത്ര പ്രശ്നം? ആ സിനിമയിൽ തന്റെ കഥാപാത്രം സേവാ ഭാരതിയുടെ ആംബുലൻസിൽ പോയതാണോ? ആ വണ്ടിയുടെ റെലവൻസ് തന്നെ ആ സിനിമയിൽ ഒന്ന് നോക്കൂ. അതിലൂടെ ഒരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റും ഞങ്ങൾ പറയുന്നില്ല. താനും ഒരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് അതുമായി ബന്ധപ്പെട്ട് ഇതുവരെ പറഞ്ഞിട്ടില്ല. വളർന്നുവന്ന ചില സാഹചര്യങ്ങളുണ്ട് എന്നും പെട്ടെന്ന് അതൊക്കെ ചെയ്യരുത് എന്ന് പറഞ്ഞാൽ കാര്യമില്ല എന്നും ഉണ്ണി പറയുന്നു. അതുപോലെ ഹനുമാൻ സ്വാമിയുടെ ചിത്രം പോസ്റ്റ്‌ ചെയ്താൽ താൻ ഭയങ്കര ഇതാണെന്നൊക്കെ പറയരുത്.

ഒരാളുടെയും അടുത്ത് പോയി നിങ്ങൾ അമ്പലത്തിൽ പോകരുതെന്നോ പള്ളിയിൽ എന്തിനാണ് പോകുന്നത് എന്നൊക്കെ ചോദിക്കാറോ പറയാറോ ഇല്ല. അതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യങ്ങളാണ്. ഞാൻ സാധാരണ ഒരു കുടുംബത്തിൽ നിന്നും വന്ന ആളാണ്, ഇതിനുമുമ്പ് എത്രയോ സിനിമകൾ ചെയ്തിട്ടുണ്ട് എന്നും ഉണ്ണി ഓർമിപ്പിക്കുന്നു. അമ്പലത്തിൽ കയറി താൻ കുറി തൊട്ടതാണ് പ്രശ്നം എങ്കിൽ ഇനി വരുന്ന പത്ത് സിനിമയിലും അമ്പലത്തിൽ കയറും കുറിയും തൊടുമെന്ന് ഉണ്ണി പറയുന്നു. അതിനെ സംബന്ധിച്ച് എത്ര ചർച്ച വന്നാലും വിഷയമല്ല, ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയിൽ താൻ നിസ്കരിക്കുന്നുണ്ട് എന്നും ഉണ്ണി വ്യക്തമാക്കി. അനൂപ് സംവിധാനം ചെയ്യുന്ന ഈ സിനിമ ഈ മാസം ഇരുപത്തിയഞ്ചാം തീയതിയാണ് റിലീസ് ചെയ്യുന്നത്. ദിവ്യ പിള്ളൈ, ബാല, ആത്മീയ രാജൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ സിനിമയിൽ അവതരിപ്പിക്കുന്നത്.

 

News summary : Unni Mukundan about criticism on his Meppadiyan movie.