ആൻഡ്രൂസിനെ കാത്തിരുന്ന അമ്മച്ചിയും ലൈറ്റ് ഇടാതെ പുറത്തിറങ്ങാതെ ഇരുന്ന റെജിയും ; നൊമ്പരമായ മലയാള സിനിമയിലെ രണ്ടു ക്രിസ്തുമസുകൾ
1 min read

ആൻഡ്രൂസിനെ കാത്തിരുന്ന അമ്മച്ചിയും ലൈറ്റ് ഇടാതെ പുറത്തിറങ്ങാതെ ഇരുന്ന റെജിയും ; നൊമ്പരമായ മലയാള സിനിമയിലെ രണ്ടു ക്രിസ്തുമസുകൾ

ലോകമെമ്പാടും ക്രിസ്തുമസ് ആഘോഷത്തിന്റെ തിരക്കിലാണ്. ക്രിസ്തുമസ് അഥവാ യേശു ക്രിസ്തുവിന്റെ ജനനമാണ്‌ ഈ ദിവസത്തിൽ ലോകം അനുസ്മരിക്കുന്നത്‌. ഡിസംബർ 25 ആണ്‌ ക്രിസ്തുമസായി ആഘോഷിക്കപ്പെടുന്നത് എങ്കിലും ചില ക്രിസ്തീയ സഭകളിൽ മറ്റു ചില ദിവസങ്ങളിലാണ്‌ ഈ ആഘോഷം നടത്തപ്പെടുന്നത്. ക്രിസ്തീയ ഭൂരിപക്ഷമുള്ള രാജ്യങ്ങളിലടക്കം എല്ലായിടത്തും ക്രിസ്തുമസ്‌ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ്. മിക്ക ദേശങ്ങളിലും ഒരു മതവിഭാഗത്തിന്റെ പ്രത്യേക ആഘോഷം എന്നതിനുമപ്പുറം ക്രിസ്തുമസ് എല്ലാവർക്കും സന്തോഷം പകരുന്ന ഒരു മഹത് ആഘോഷമായി മാറിയിട്ടുണ്ട്‌. ക്രിസ്തുമസ് പപ്പാഞ്ഞിയെ വരവേറ്റും പരസ്പരം സമ്മാനങ്ങൾ കൈമാറിയും ബന്ധങ്ങൾ പരസ്പരം പുതുക്കിയും എല്ലാം ചെയ്ത് സ്നേഹത്തിന്റെ പുതിയ തലങ്ങൾ കണ്ടെത്താനുള്ള അവസരമായാണ്‌ ഈ നാളുകൾ ലോകം കാണുന്നത്.

മലയാള സിനിമയിൽ കണ്ട നൊമ്പരപ്പെടുത്തിയ ആ രണ്ട്‌ ക്രിസ്സ്മസ് രാത്രികൾ സിനിമ പ്രാന്തൻ എന്ന പേജിൽ ചിത്രങ്ങൾ അടക്കം പോസ്റ്റ്‌ ചെയ്തിരിക്കുന്നു. സിനിമാ പ്രേക്ഷകർക്ക് നൊമ്പരപെടുത്തുന്ന ക്രിസ്തുമസ് ഓർമ്മകൾ സമ്മാനിക്കുന്നതാണ് അവ. ആൻഡ്രൂസ് ഈ ക്രിസ്സ്മസ്സിനെങ്കിലും തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ച് അവനു വേണ്ടതെല്ലാം ഉണ്ടാക്കി വച്ച് പ്രതീക്ഷയോടെ കാത്തിരിക്കുന്ന അമ്മച്ചി. രാത്രി കരോൾ കഴിഞ്ഞ പോവുന്ന സംഘത്തിന് ഇടയിൽ ബാക്കിയാവുന്ന ഒരാളെ കാണുമ്പോൾ തന്റെ മകൻ ആൻഡ്രൂസ് ആണെന്ന് തെറ്റിദ്ധരിച്ച് ഓടിയെത്തുന്നുണ്ട് അവർ.. എന്നാൽ മുന്നിൽ വന്നു നിന്ന സേതുമാധവൻ ആൻഡ്രൂസിന്റെ മരണ വാർത്തയുമായി വന്നതാണെന്ന് തിരിച്ചറിയാതെ ആൻഡ്രൂസിനു വേണ്ടി പിന്നെയും പ്രതീക്ഷ വറ്റാതെ കാത്തിരിക്കുന്ന ആ അമ്മച്ചി ഇന്നും ഒരു വിങ്ങലാണ്..

മനസ്സിനക്കര സിനിമയിലേതാണ് അടുത്ത രംഗം. വീടിനുമുന്നിലെ ഇടവഴിയിലൂടെ കടന്നു പോവുന്ന ക്രിസ്മസ് കരോള്‍.. ഉമ്മറക്കോലായിലിരുന്ന് ഒന്നു നോക്കിയ ശേഷം അയാള്‍ തിരിഞ്ഞ് തല താഴ്ത്തുന്നുണ്ട്.. കരോള്‍ ഗാനം പതിയെ കാതകന്ന് പോയി നിശ്ചലമാവുന്നതിനൊടുക്കം ഒരു ശൂന്യതയാണ്.. ചാക്കോ മാപ്ലയുടെ വിയോഗം റെജിയുടെ ജിവിതത്തിലുണ്ടാക്കിയ അതേ ശൂന്യത.. ആഘോഷവും ആർഭാടവും ആഹ്ലാദവും ഉള്ള ക്രിസ്തുമസ് മാത്രമല്ല ഇതുപോലെ ആയിരം വീടുകളിൽ ക്രിസ്തുമസ് ആഘോഷിക്കുമ്പോൾ ചില വീടുകളിൽ ലൈറ്റ് ഇടാതെ, പുറത്തിറങ്ങാതെ ഇരിക്കുന്ന ചിലർ ഉണ്ടാവും.. മനസ്സിനക്കരെയിലെ റെജിയെ പോലെ എന്ന് ജിൽ ജോയ് എന്നൊരു പ്രേക്ഷകൻ സിനിഫൈൽ ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്ത് എഴുതി.. അങ്ങനെയും മനുഷ്യർ ഉണ്ടാകും എന്ന ഓർമ്മപ്പെടുത്തലാണ് ഈ പോസ്റ്റുകൾ നമുക്ക് നൽകുന്നത്. ഇതോടൊപ്പം എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകളും നേരുകയാണ്.

 

News summary : Touching christmas scenes.