21 Jan, 2025
1 min read

‘നേര്’ എന്ന പേരിലേക്കെത്തിയത് ഇങ്ങനെ; സിനിമയ്ക്ക് പേര് നൽകിയയാളെ വെളിപ്പെടുത്തി ജീത്തു ജോസഫ്

മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന നേര് എന്ന ചിത്രം വലിയ തിയേറ്റർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്. ഈയിടെയായി കണ്ടു വരുന്ന പതിവ് മോഹൻലാൽ ചിത്രങ്ങളെ അപേക്ഷിച്ച് നേര് വളരെയേറെ വ്യത്യസ്തത പുലർത്തുന്ന ചിത്രമാണ്. മാസ് ഡയലോ​ഗുകളും ത്രില്ലിങ്ങ് മൊമെന്റുകളുമൊന്നുമില്ലാതെ വർഷങ്ങൾക്ക് ശേഷം ഒരു മോഹൻലാൽ ചിത്രം വമ്പിച്ച തിയേറ്റർ വിജയം നേടിയെടുത്തിരിക്കുകയാണ്. ഇപ്പോൾ ഈ സിനിമയുടെ പേരിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. സിനിമയുമായി ബന്ധപ്പെട്ട ഒരു മീറ്റിങ്ങിൽ പേരിനെക്കുറിച്ചുള്ള ചർച്ച വരികയും അസിസ്റ്റന്റ് ഡയറക്ടർമാരിലൊരാളായ ഒരു […]

1 min read

‘ലാഗില്ലാതെ സിനിമ ചെയ്യാൻ എനിക്കറിയില്ല, എന്‍റെ മേക്കിങ് സ്റ്റൈൽ അതാണ്’: ജീത്തു ജോസഫ്

ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങിയ ‘നേര്’ എന്ന ചിത്രം തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ഇപ്പോഴിതാ സിനിമയുടെ വൻ വിജയത്തിന് ശേഷം ജീത്തു ജോസഫ് ഇപ്പോഴത്തെ മാറിയ പ്രേക്ഷക സമൂഹത്തെ കുറിച്ച് പറഞ്ഞ വാക്കുകള്‍ വൈറലായിരിക്കുകയാണ്. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് ജീത്തു ഇത് പറഞ്ഞിരിക്കുന്നത്. ”ഇപ്പോള്‍ സിനിമയുടെ സാങ്കേതികവശങ്ങളെക്കുറിച്ച് പ്രേക്ഷകർക്ക് നല്ല അറിവുണ്ട്. ലോക സിനിമകളടക്കം കണ്ട് ഏവരുടേയും ആസ്വാദനരീതി തന്നെ മാറി. അതിനാൽ തന്നെ നമ്മുടെ മേക്കിങ് സ്റ്റൈൽ നവീകരിക്കേണ്ടതുണ്ട്. അപ്പോഴും […]

1 min read

50 കോടി ക്ലബ്ബിൽ വീണ്ടും മോഹൻലാൽ; ‘ദൃശ്യം’ മുതൽ ‘നേര്’ വരെ

ജീത്തു ജോസഫ് – മോ​ഹൻലാൽ കൂട്ടുകെട്ടിലിറങ്ങിയ ഏറ്റവും പുതിയ ചിത്രം ‘നേര്’ ബോക്സ് ഓഫീസിൽ അൻപത് കോടി ക്ലബ്ബിൽ ഇടംപിടിച്ചിരിക്കുകയാണ്. മലയാള സിനിമയിലെ ഇരുപതാമത്തെ 50 കോടി വേൾഡ് വൈഡ് ​ഗ്രോസ് കളക്ഷൻ നേടുന്ന ചിത്രമാണ് ‘നേര്’. 2023ലെ ക്രിസ്തുമസ് ചിത്രമായി ചിത്രത്തിൻ്റെ രചന അഡ്വക്കേറ്റ് ശാന്തി മായാദേവിയാണ്. അനശ്വര രാജൻ, സിദ്ധിഖ്, ജഗദീഷ്, പ്രിയാമണി, ശ്രീധന്യ, നന്ദു തുടങ്ങിയവരാണ് മറ്റ് പ്രമുഖതാരങ്ങൾ. പത്ത് വർഷം മുൻപ് 2013ലെ ക്രിസ്തുമസ് കാലത്താണ് ആദ്യമായൊരു മലയാള ചിത്രം ലോകവ്യാപകമായി […]

1 min read

48000 ടിക്കറ്റുകൾ; കൊച്ചി മൾട്ടിപ്ലക്സിൽ കോടികൾ വാരി മോഹൻലാൽ ചിത്രം നേര്

ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിലിറങ്ങിയ നേര് വൻ വിജയത്തോടെ തിയേറ്ററുകൾ നിറയ്ക്കുകയാണ്. ആദ്യദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി സ്വന്തമാക്കിയ ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവെക്കുന്നു. ചിത്രത്തിൽ അനശ്വര രാജന്റെ പ്രകടനത്തിനും മികച്ച പ്രേക്ഷക പ്രശംസ ലഭിക്കുന്നുണ്ട്. ഈ അവസരത്തിൽ കൊച്ചി മൾട്ടിപ്ലക്സസിൽ നിന്നും മോഹൻലാൽ ചിത്രം നേടിയ കണക്കുകളാണ് പുറത്തുവരുന്നത്. നേര് റിലീസ് ആയിട്ട് ഒരാഴ്ച പിന്നിട്ടു കഴിഞ്ഞു. ഇത്രയും ദിവസത്തെ കൊച്ചി മൾട്ടിപ്ലക്സസിലെ കണക്കാണ് പുറത്തുവന്നത്. ഏകദേശം 48000 ടിക്കറ്റുകളാണ് ഇവിടെ […]

1 min read

”ആ ചിത്രം കണ്ട് അന്ധനായ ഒരാൾ എന്നെ തേടിവന്നു, സിനിമ കാണാൻ വേണ്ടി അവർ എടുത്ത എഫേർട്ട് ഓർമ്മ വന്നു”; അനശ്വര രാജൻ

നേര് എന്ന ജീത്തു ജോസഫ് ചിത്രത്തിലൂടെ അനശ്വര സിനിമാ ലോകത്തെ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. അത്രയ്ക്കും മികച്ച അഭിനയമായിരുന്ന താരം കാഴ്ചവെച്ചത്. തന്റെ കഥാപാത്രത്തെ ഏറ്റക്കുറച്ചിലില്ലാതെ താരം പ്രേക്ഷകന് മുന്നിലെത്തിച്ചു. അനശ്വര രാജന്റെ കരിയറിയിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് നേരിലെ സാറ എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. ഇപ്പോഴിതാ അനശ്വര അഭിനയിച്ച ഒരു സിനിമയിലെ പ്രകടനത്തെ പ്രശംസിക്കാൻ അന്ധനായ ഒരാൾ തന്നെ തേടി വന്ന അനുഭവം പങ്കുവെക്കുകയാണ് അനശ്വര രാജൻ. ഉദാഹരണം സുജാത എന്ന സിനിമയിലെ അനശ്വരയുടെ […]

1 min read

ക്രിസ്മസ് കളക്ഷനിലെ സർവകാല റെക്കോർഡ് തിരുത്തി നേര്; ഇത് മോഹൻലാലിന്റെ വിജയം

ക്രിസ്മസ് കളക്ഷനിൽ ഇതുവരെയുള്ള റക്കോർഡ് തിരുത്തിയിരിക്കുകയാണ് നേര് എന്ന ജീത്തു ജോസഫ് ചിത്രം. വലിയ ഹൈപ്പുകളൊന്നുമില്ലാതെ തിയേറ്ററുകളിലെത്തിയ സിനിമ ഓരോ ദിവസം കൂടുംതോറും തീയേറ്റർ നിറഞ്ഞ് ഓടുകയാണ്. ക്രിസ്‍മസിന് കേരളത്തിൽ നിന്ന് നാല് കോടി രൂപ നേര് നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോർട്ട്. ക്രിസ്‍മസിന് ഒരു മലയാള സിനിമയുടെ കളക്ഷനിൽ റെക്കോർഡിട്ടിരിക്കുകയാണ് നേര് എന്നാണ് ട്രേഡ് അനലിസ്റ്റുകൾ നൽകുന്ന വിവരം. ആഗോളതലത്തിൽ നേര് ആകെ 30 കോടി രൂപയിൽ അധികം നേടി എന്നും ബോക്സ് ഓഫീസ് […]

1 min read

”ഈ അടുത്ത കാലത്തൊന്നും എനിക്ക് ഇത്രയും ചീത്തപ്പേര് ഉണ്ടാക്കിയ സിനിമ വേറെ ഉണ്ടായിട്ടില്ല”; നടൻ സിദ്ദിഖ്

മോഹൻലാൽ- ജീത്തു ജോസഫ് ചിത്രം നേര് തിയേറ്ററുകളിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. കോർട്ട് റൂം ഡ്രാമ ജോണറിൽ വലിയ ഹൈപ്പുകളൊന്നുമില്ലാതെ ഇറങ്ങിയ ചിത്രത്തിൽ താരങ്ങളെല്ലാം അസാദ്ധ്യ പ്രകടനമാണ് കാഴ്ചവെച്ചത്. മോഹൻലാൽ ​ഗംഭീര തിരിച്ച് വരവ് നടത്തിയ ചിത്രമെന്ന് എല്ലാവരും അഭിപ്രായപ്പെടുന്നുണ്ടെങ്കിലും അനശ്വര രാജനും സി​ദ്ദിഖും കൂടെ നേരിൽ സ്കോർ ചെയ്യുന്നുണ്ട്. പൂർണ്ണമായും നെ​ഗറ്റീവ് റോളിലാണ് സിദ്ദീഖ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. അതേസമയം ഈ അടുത്ത കാലത്തൊന്നും തനിക്ക് ഇത്രയും ചീത്തപ്പേര് ഉണ്ടാക്കിയ സിനിമ വേറെ ഉണ്ടായിട്ടില്ല എന്നാണ് സിനിമയെക്കുറിച്ച് സിദ്ദിഖ് […]

1 min read

‘നേര് മലയാളികളുടെ സദാചാര ആ​ഗ്രഹങ്ങൾക്ക് പുറത്താണ്’; പ്രിയപ്പെട്ട മോഹൻലാലിനും അനശ്വര രാജനും അഭിവാദ്യങ്ങൾ

നേര് വല്ലാത്തൊരു സിനിമയാണ്, തിയേറ്ററിൽ നിന്നിറങ്ങി നേരത്തോട് നേരം എത്തിയിട്ടും കഥാപാത്രങ്ങളും കഥയും ഹൃദയത്തിൽ നിന്നിറങ്ങിപ്പോകുന്നില്ല. മോഹൻലാൽ ​ഗംഭീര തിരിച്ച് വരവ് നടത്തി അസാധ്യ പെർഫോമൻസ് നടത്തിയ സിനിമയാണെങ്കിലും ഇതൊരു അനശ്വര രാജൻ ചിത്രം കൂടിയാണെന്ന് പറഞ്ഞാൽ തെറ്റ് പറയാൻ കഴിയില്ല. കാരണം അവർ അത്രയ്ക്കും മിടുക്കോടെയാണ് സ്ക്രീനിന് മുന്നിലെത്തിയത്. ഒരൊറ്റ സീനിൽ പോലും ഏറിയും കുറഞ്ഞും കാണപ്പെട്ടില്ല. ഇരയായും സെക്കന്റുകൾക്കിടയിലെങ്കിലും അതിജീവിതയായും അവർ തകർത്തഭിനയച്ചു. അവർക്കൊപ്പം ആ നേർത്ത ഭം​ഗിയുള്ള വിരലുകളും ഭം​ഗിയായി അഭിനയിച്ചു. അവസാന […]

1 min read

”പ്രതിഭയ്ക്ക് ഒരിക്കലും മങ്ങലേൽക്കില്ല, നിങ്ങളത് ശരിക്കും ഉപയോ​ഗിച്ചു”; നേര് കണ്ട് ജീത്തു ജോസഫിനെ അഭിനന്ദിച്ച് പ്രിയദർശൻ

നേര് എന്ന ജീത്തു ജോസഫ് ചിത്രം മോഹൻലാലിന് ഏറെക്കാലത്തിന് ശേഷം ബ്രേക്ക് നൽകുമെന്നാണ് സിനിമ കണ്ടിറങ്ങിയവരെല്ലാം അഭിപ്രായപ്പെടുന്നത്. പ്രേക്ഷകർ ആഗ്രഹിക്കുന്ന ആ മോഹൻലാലിനെയാണ് ചിത്രത്തിൽ കാണാനാകുന്നത് എന്നാണ് കണ്ടവരെല്ലാം പറയുന്നത്. പ്രകടനത്തിൽ വിസ്‍മയിപ്പിക്കുകയാണ് മോഹൻലാൽ. ഇതിനിടെ മോഹൻലാലിനെ വീണ്ടെടുത്ത ജീത്തു ജോസഫിനെ സംവിധായകൻ പ്രിയദദർശൻ അഭിനന്ദിച്ചത് ആരാധകരെയും ആവേശത്തിലാക്കിയിരിക്കുകയാണ്. ”പ്രതിഭയ്‍ക്ക് ഒരിക്കലും മങ്ങലേൽക്കില്ല. മോഹൻലാലിന്റെ കഴിവ് പുറത്തെടുത്തിരിക്കുകയാണ് ജീത്തു. നിങ്ങൾ അത് ശരിയായി ഉപയോഗിച്ചു. നേരിന്റെ വിജയത്തിന് നിങ്ങൾക്ക് അഭിനന്ദനങ്ങൾ” എന്നാണ് സംവിധായകൻ പ്രിയദർശൻ സാമൂഹ്യ മാധ്യമത്തിൽ […]

1 min read

‘പുസ്തകമെഴുതാനുള്ള പണത്തിന് വേണ്ടി പ്രണവ് ആ സിനിമയിൽ അസിസ്റ്റന്‍റ്  ഡയറക്ടറാകാൻ എത്തി’: ജീത്തു ജോസഫ്

മലയാളികള്‍ മോഹൻലാലിന്‍റേതു പോലെ അദ്ദേഹത്തിന്‍റെ മകൻ പ്രണവ് മോഹൻലാലിന്‍റെ സിനിമകളും ഏറെ ആവേശത്തോടെ ഏറ്റെടുക്കാറുണ്ട്. അഭിനയത്തിന് പുറമെ യാത്രകളും എഴുത്തുകളും ഇഷ്ടമേഖലയാക്കിയയാളാണ് പ്രണവ്. ഏതാനും സിനിമകളിൽ അഭിനയിച്ചിട്ടുള്ള പ്രണവ് ജീത്തു ജോസഫിന്‍റെ ലൈഫ് ഓഫ് ജോസുട്ടി എന്ന ചിത്രത്തിൽ അസിസ്റ്റന്‍റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോഴിതാ ആ സമയത്ത് പ്രണവ് പറഞ്ഞൊരു കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. “ഒരുപാട് സിനിമകൾ ചെയ്യണമെന്നെന്നൊന്നും പ്രണവിന് ആഗ്രഹമില്ല. പക്ഷേ ചെയ്യുന്നത് വൃത്തിയായി ചെയ്യണമെന്നുണ്ട്. ആദി ചെയ്യുന്ന സമയത്താണെങ്കിലും ഗിറ്റാർ വായിക്കുന്ന […]