Jayaram
ബോക്സ് ഓഫീസിൽ ഹിറ്റടിക്കുമോ ജയറാം ?? ‘അബ്രഹാം ഓസ്‌ലർ ‘ ആദ്യ ദിനം നേടിയ കളക്ഷൻ
മലയാളത്തില്‍ ജയറാമിന്‍റെ തിരിച്ചുവരവ് ചിത്രം ആവുമെന്ന് പ്രതീക്ഷിച്ചിരുന്ന ചിത്രമായിരുന്നു ഇന്നലെ തിയറ്ററുകളിലെത്തിയ അബ്രഹാം ഓസ്‍ലര്‍. ജയറാം ടൈറ്റില്‍ റോളില്‍ എത്തിയിരിക്കുന്ന ചിത്രത്തിന്‍റെ സംവിധാനം മിഥുന്‍ മാനുവല്‍ തോമസ് ആണ്. മെഡിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഒരു പൊലീസ് ഓഫീസര്‍ ആണ് ജയറാമിന്‍റെ കഥാപാത്രം. ജയറാമിനൊപ്പം അതിഥി താരമായി എത്തുന്ന മമ്മൂട്ടിയും സര്‍ജന്‍റെ റോളിലെത്തുന്ന ജഗദീഷുമടക്കം തിയറ്ററുകളില്‍ കൈയടി നേടുന്നുണ്ട്. ബോക്സ് ഓഫീസ് വിജയങ്ങള് നേടിയ താരങ്ങളിൽ ജയറാമും എത്തണമെന്ന് സിനിമാപ്രേമികള്‍ ഏറെക്കാലമായി ആഗ്രഹിക്കുന്നു. ജയറാഠ ആ […]
“രണ്ടാം പകുതിയിൽ മമ്മൂട്ടി വരുന്നത്തോട് കൂടി പടത്തിന്റെ ഗ്രാഫ് തന്നെ ഉയർന്നു”
രൂപത്തിലും ഭാവത്തിലും മാറിയ ജയറാം. അതിഥി വേഷത്തില്‍ പ്രതീക്ഷിക്കപ്പെടുന്ന മമ്മൂട്ടി. സംവിധായകനായി മിഥുൻ മാനുവേല്‍ തോമസ്. ഓസ്‍ലറിന്റെ ഹൈപ്പിന് ധാരാളമായിരുന്നു ഇതൊക്കെ. ആ പ്രതീക്ഷകള്‍ നിറവേറ്റുന്ന ചിത്രം തന്നെയാകുന്നു ജയറാം നായകനായി മെഡിക്കല്‍ ത്രില്ലറായി എത്തിയ ഓസ്‍ലര്‍. ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് മലയാള സിനിമാസ്വാദകർ കാത്തിരുന്നത്. ആ കാത്തിരിപ്പ് വെറുതെ ആയില്ലെന്നാണ് ആദ്യ ഷോ കഴിഞ്ഞുള്ള പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ജയറാമിന്‍റെ മലയാളത്തിലേക്കുള്ള നല്ലൊരു തിരിച്ചുവരവാണ് ഓസ്‍ലർ എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. ഫുള്‍ എന്‍ഗേജിംഗ് ആയിട്ടുള്ള […]
23 വർഷം വീൽചെയറിൽ; ആരാധകന്റെ സർജറിയുടെ ചിലവ് ഏറ്റെടുത്ത് ജയറാം
നടൻ ജയറാം ചെയ്യുന്ന കാരുണ്യ പ്രവർത്തനങ്ങൾ വളരെ വലുതാണ്. സഹജീവികളോടുള്ള തന്റെ സ്നേഹത്തിന്റെ ആഴം ഒരിക്കൽക്കൂടി വെളിപ്പെടുത്തിയിരിക്കുകയാണ് ജയറാം. പലപ്പോഴും അത്തരം വാർത്തകൾ പുറത്തു വന്നിട്ടുണ്ട്. ചിലത് ആരും അറിയാതെ പോയിട്ടുമുണ്ട്. ഇപ്പോഴിതാ തന്റെ ഒരു ആരാധകന്റെ ചികിത്സയ്ക്ക് ആവശ്യമായ പണം മുടക്കാൻ തയ്യാറായിരിക്കുകയാണ് താരം. ബിഹൈൻഡ് വുഡ്സിന്റെ ജയറാം ഫാൻസ് മീറ്റിൽ വച്ചായിരുന്നു പ്രഖ്യാപനം. പാലക്കാട് സ്വദേശിയായ ഗീതാകൃഷ്ണൻ ആണ് ജയറാമിന്റെ ആരാധകൻ. പനയിൽ നിന്നും വീണ ഇദ്ദേഹം കഴിഞ്ഞ 23 വർഷമായി വീൽ ചെയറിലാണ് […]
” സിനിമയുടെ ആരംഭം മുതൽ അവസാനം വരെ അവർ കാത്തിരിക്കണം” ; ‘ഓസ്‌ലറി’ലെ മമ്മൂട്ടിയെ കുറിച്ച് ജയറാം
ഒരിടവേളയ്ക്ക് ശേഷമുള്ള ജയറാമിന്റെ ശക്തമായ തിരിച്ചുവരവായിരിക്കും എബ്രഹാം ഓസ്ലര്‍ എന്നാണ് സിനിമാ ലോകവും ആരാധകരും പ്രതീക്ഷിക്കുന്നത്. തുടര്‍ പരാജയങ്ങളെ തുടര്‍ന്നാണ് ജയറാം മലയാളത്തില്‍ നിന്നും ഇടവേളയെടുക്കുന്നത്. എന്നാല്‍ ഈ സമയം തമിഴിലും തെലുങ്കിലും ഹിറ്റ് സിനിമകളുടെ ഭാഗമാവുകയും ചെയ്തു. പൊന്നിയിന്‍ സെല്‍വന്‍ അടക്കമുള്ള സിനിമകളിലെ പ്രകടനം കയ്യടി നേടുകയും ചെയ്തിരുന്നു. കുറ്റവാളികൾക്ക് പിന്നാലെ പായുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥനായി, ഏറെ വൈകാരികത നിറഞ്ഞ വേഷവുമായാണ് എബ്രഹാം ഓസ്‌ലർ എത്തുന്നത്. ഏറെ ദുരുഹതകളും സസ്പെൻസുമൊക്കെ നിറഞ്ഞ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായിരിക്കും […]
സൂപ്പർ ഹിറ്റിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല ; ഈ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ജയറാം എത്തുന്നത് രണ്ട് ഭാവങ്ങളില്‍
അത്രക്ക് പ്രിയപ്പെട്ട ഒരുപിടി സിനിമകൾ സമ്മാനിച്ച പ്രിയ കുടുംബ നായകൻ ആയിരുന്നു ജയറാം. ഒരു നിയോഗം പോലെ പത്മരാജൻ കണ്ടെത്തിയ നായകൻ. മിമിക്രി കാസറ്റ് കണ്ട് തന്റെ അടുത്തേക്ക് വരാൻ പറഞ്ഞുകൊണ്ട് അയച്ച ടെലിഗ്രാമിൽ നിന്ന് തുടങ്ങിയതാണ് 32 വർഷത്തെ ജയറാമിന്റെ സിനിമ ജീവിതം. വിശ്വനാഥന്റെയും ഉത്തമന്റെയും ജീവിതം പറഞ്ഞ ഒരു മനോഹര ചിത്രമായ അപരൻ ജനനം നൽകിയത് ഒരു മനോഹര നായകന് കൂടിയായിരുന്നു. മൂന്നാം പകത്തിലെ പാച്ചുവും ഇന്നലെയിലെ ശരത്തും എല്ലാം കാണിച്ച് തന്നത് ആ […]
മലയാളസിനിമയുടെ നാലാമൻ തിരിച്ചു വരാൻ പോകുന്നു.! സര്‍പ്രൈസുമായി ‘ഓസ്‍ലര്‍’ ട്രെയ്‍ലര്‍
സമീപകാലത്ത് മലയാളത്തില്‍ ജയറാമിന് ലഭിച്ച ഏറ്റവും ശ്രദ്ധേയ ചിത്രമാണ് മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ഓസ്‍ലര്‍. മെഡിക്കല്‍ ത്രില്ലര്‍ വിഭാഗത്തിലുള്ള ചിത്രം ജനുവരി 11 ന് തിയറ്ററുകളിലെത്താന്‍ ഒരുങ്ങുകയാണ്. ജയറാമിന്‍റെ തിരിച്ചുവരവ് ചിത്രമായി മാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഓസ്‍ലറില്‍ പ്രേക്ഷകര്‍ക്ക് കൗതുകം കൂട്ടുന്ന മറ്റൊരു ഘടകം കൂടിയുണ്ട്. മമ്മൂട്ടിയുടെ സാന്നിധ്യമാണ് അത്. മമ്മൂട്ടി അതിഥിതാരമാണെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നുവെങ്കിലും ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും എത്തിയിരുന്നില്ല. എന്നാല്‍ ട്രെയ്‍ലറിലൂടെ അക്കാര്യം ഉറപ്പിക്കുകയാണ് അണിയറക്കാര്‍. ത്രില്ലറുകള്‍ ഒരുക്കുന്നതിലുള്ള തന്‍റെ പ്രാവീണ്യം […]
58ാം ജൻമദിനത്തിൽ നടൻ ജയറാമിന് ആശംസകളുമായി മമ്മൂട്ടി
മലയാളികളുടെ ജനപ്രിയ താരം ജയറാമിന്റെ 58ാം പിറന്നാളായിരുന്നു ഇന്നലെ. താരത്തിന് ആശംസകളുമായി സമൂഹമാധ്യമങ്ങളിൽ സൂപ്പർതാരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് എത്തിയത്. മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയും ജയറാമിന് പിറന്നാൾ ആശംസകൾ അറിയിച്ചു. ജയറാമിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ആശംസ. പ്രിയപ്പെട്ട ജയറാമിന് പിറന്നാൾ ആശംസകൾ, മികച്ച വർഷമായിരിക്കട്ടെ- എന്നായിരുന്നു മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്. ജയറാമിന്റെ ഭാര്യയും നടിയുമായ പാർവതിയും പിറന്നാൾ ആശംസകൾ കുറിച്ചു. എന്റെ പ്രപഞ്ചത്തിന് പിറന്നാൾ ആശംസകൾ എന്നാണ് സോഷ്യൽ മീഡിയയിൽ പാർവ്വതി എഴുതിയത്. മകൻ കാളിദാസ് ജയറാമും […]
മലയാളികളെ മുൾമുനയിൽ നിർത്താൻ മിഥുൻ മാനുവൽ തോമസ് വീണ്ടുമെത്തുന്നു; അബ്രഹാം ഓസ്ലർ ജനുവരി 11ന് തീയേറ്ററുകളിൽ
മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ എബ്രഹാം ഓസ്‍ലര്‍ റിലീസിനൊരുങ്ങുന്നു. ജയറാം നായകനായ ഓസ്ലർ ക്രിസ്തുമസിന് തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിച്ചിച്ചുരുന്നത്. പക്ഷേ അത് നീട്ടി അടുത്ത വർഷമാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്. 2024 ജനുവരി 11 നാണ് വേൾഡ് വൈഡ് റിലീസ് ആയി ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. അതുകൊണ്ട് തന്നെ പ്രേക്ഷകർ അമിത പ്രതീക്ഷയോടെയാണ് ചിത്രത്തെ കാണുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം ജയറാം നായകനായെത്തുമ്പോൾ, അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ പ്രധാന സിനിമയായി അബ്രഹാം ഓസ്‍ലര്‍ […]
‘ അബ്രഹാം ഓസ്ലറി’ൽ മമ്മൂട്ടി ഉണ്ടാകുമോ ? മറുപടിയുമായി ജയറാം
മലയാളത്തില്‍ ഏറെ സെലക്റ്റീവ് ആണ് നിലവില്‍ ജയറാം. മലയാളത്തിനേക്കാള്‍ അദ്ദേഹം അഭിനയിക്കുന്നത് ഇതരഭാഷാ ചിത്രങ്ങളിലുമാണ്. സത്യന്‍ അന്തിക്കാടിന്‍റെ മകള്‍ എന്ന ചിത്രത്തിന് ശേഷം ജയറാമിന്‍റേതായി എത്താനിരിക്കുന്നത് മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അബ്രഹാം ഓസ്‍ലര്‍ ആണ്. ജയറാമിന് ബ്രേക്ക് ആവുമെന്ന് കരുതപ്പെടുന്ന ചിത്രത്തിലെ അദ്ദേഹത്തിന്‍റെ ലുക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു. അഞ്ചാം പാതിരാ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം മിഥുന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പേരിലെ കൗതുകം കൊണ്ട് പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയ ചിത്രം കൂടിയാണ് […]
പവര്‍ഫുള്‍ ലുക്കിലെത്തുന്ന ജയറാം …! അബ്രഹാം ഓസ്ലര്‍ റിലീസ് തിയതി
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് ജയറാം. കുടുംബ പ്രേക്ഷകരുടെ ഇഷ്ടം കവർന്നിട്ടുള്ള നടൻ മലയാള സിനിമയ്ക്ക് നിരവധി ഹിറ്റുകളാണ് സമ്മാനിച്ചിട്ടുള്ളത്. മലയാളത്തിന് പുറമെ തമിഴിലും തന്റേതായ ഒരിടം കണ്ടെത്താൻ ജയറാമിന് സാധിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി മലയാളത്തിൽ വളരെ കുറച്ചു സിനിമകളിലാണ് ജയറാം അഭിനയിച്ചിട്ടുള്ളത്. അതിൽ ഒട്ടുമിക്ക ചിത്രങ്ങളും തിയേറ്ററുകളിൽ പരാജയപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ജയറാം അഭിനയിച്ച അന്യഭാഷാ ചിത്രങ്ങളെല്ലാം തന്നെ വന്‍ വിജയം നേടിയിട്ടുമുണ്ട്. ജയറാമിന്‍റേതായി എത്താനിരിക്കുന്നത് മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം […]