22 Dec, 2024
1 min read

‘വർഷങ്ങൾക്കു ശേഷം’ സിനിമ കണ്ടപ്പോൾ ഞാനും എന്റെ പഴയ കാലങ്ങളിലേക്ക് പോയി ” ; മോഹൻലാൽ

ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്കു ശേഷം തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി ഓടി കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്കു ശേഷം സിനിമയ്ക്ക് പ്രശംസയുമായി നടൻ മോഹൻലാൽ എത്തിയിരിക്കുകയാണ്. തന്നെയും സിനിമ പഴയ കാലങ്ങളിലേക്ക് കൊണ്ടുപോയെന്നും ചിത്രത്തിന്റെ എല്ലാ പ്രവർത്തകരോടും നന്ദി പറയുന്നുവെന്നും മോഹൻലാൽ കുറിച്ചു. ഭാര്യ സുചിത്രയ്ക്ക് ഒപ്പമാണ് മോഹൻലാൽ സിനിമ കണ്ടത്. ഇതിന്റെ ഫോട്ടോയും സ്വന്തം കൈപ്പടയിൽ എഴുതിയ കുറിപ്പും […]

1 min read

റിലീസിന് മുൻപ് ‘വർഷങ്ങൾക്കു ശേഷ’ത്തെ പിന്നിലാക്കി ‘ആവേശം’

വിഷു- പെരുന്നാൾ റിലീസ് ആയി വരാനിരിക്കുന്നത് മൂന്ന് സിനിമകളാണ്. ഒരു മർട്ടി സ്റ്റാർ ചിത്രവും രണ്ട് മുൻനിര താര സിനിമകളും. ആവേശം, വർഷങ്ങൾക്കു ശേഷം, ജയ് ഗണേഷ് എന്നിവയാണ് ആ സിനിമകൾ. നിലവിൽ വൻ ഹൈപ്പിൽ നിൽക്കുന്ന മോളിവുഡിന് കുറച്ചുകൂടി ഹൈപ്പ് നൽകാൻ ഒരുങ്ങുന്നവയാണ് ഈ മൂന്ന് സിനിമകളുമെന്നാണ് വിലയിരുത്തലുകൾ. ഏപ്രിൽ 11ന് ആണ് മൂന്ന് സിനിമകളും തിയറ്ററുകളിൽ എത്തുക. ഈ അവസരത്തിൽ ഇവയുടെ പ്രീ സെയിൽ ബിസിനസ് കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്. ഫഹദ് ഫാസിൽ നായകനായി […]

1 min read

”മോഹൻലാൽ ഹിപ്പോക്രാറ്റാണെന്ന് അച്ഛൻ പറഞ്ഞത് തിരിച്ചറിവില്ലാത്തത് കൊണ്ട്”; അപകീർത്തിപ്പെടുത്തൽ അഭിപ്രായമല്ലെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖം നോക്കാതെ എന്തും വെട്ടിത്തുറന്ന് പറയുന്ന ആളാണ് നടനും സംവിധായകനുമായ ശ്രീനിവാസൻ. കുറച്ച് മാസങ്ങൾക്ക് മുൻപ് ശ്രീനിവാസൻ നടൻ മോഹൻലാലിനെതിരെ നടത്തിയ പ്രസ്താവനകൾ വിവാദമായിരുന്നു. എന്നാൽ അന്ന് തന്നെ ഇതിനെ തള്ളിപ്പറഞ്ഞ വ്യക്തിയാണ് ശ്രീനിവാസൻറെ മകനും നടനുമായ ധ്യാൻ ശ്രീനിവാസൻ. ഇപ്പോൾ കുറച്ചുകൂടി രൂക്ഷമായ ഭാഷയിൽ ഈ വിഷയത്തിൽ പ്രതികരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. ശ്രീനിവാസൻ ഉൾപ്പടെയുള്ള എഴുത്തുകാർക്ക് അറിവുണ്ടെങ്കിലും തിരിച്ചറിവില്ലെന്നാണ് ധ്യാൻ പറയുന്നത്. തിരിച്ചറിവില്ലാത്തതുകൊണ്ടാണ് മോഹൻലാൽ ഹിപ്പോക്രാറ്റാണ് എന്ന് അച്ഛൻ വിളിച്ചുപറഞ്ഞത്. ഒരാളെ അപകീർത്തിപ്പെടുത്തുന്ന പരാമർ‌ശം ഒരിക്കലും […]

1 min read

ഇന്ദ്രൻസ്- ധ്യാൻ ശ്രീനിവാസൻ ചിത്രം ഉടൽ ഒടിടിയിലേക്ക്; ജനുവരി അഞ്ച് മുതൽ സ്ട്രീം ചെയ്യും

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച ഉടൽ എന്ന ചിത്രം തിയേറ്ററുകളിലേക്കെത്തുകയാണ്. ഇന്ദ്രൻസ്, ധ്യാൻ ശ്രീനിവാസൻ, ദുർഗ കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ജനുവരി 5 മുതൽ സ്ട്രീമിങ്ങ് ആരംഭിക്കുന്ന ചിത്രത്തിന്റെ പ്രദർശനാവകാശം സൈന പ്ലേയാണ് സ്വന്തമാക്കിയിരിക്കുന്നത്. തിയറ്ററുകളിലാകെ ഭീതി പടർത്തിയ ‘ഉടൽ’ രതീഷ് രഘുനന്ദനാണ് തിരക്കഥയെഴുതി സംവിധാനം ചെയ്തത്. 2022 മെയ് 20ന് തിയറ്റർ റിലീസ് ചെയ്ത ഈ ചിത്രം പ്രമേയം, ദൃശ്യാവിഷ്ക്കാരം, കഥാപശ്ചാത്തലം, ഭാവപ്രകടനം എന്നിവയാൽ പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു. […]

1 min read

‘വീട്ടിലിരുന്ന് മടുത്തു, ജീവിക്കാന്‍ പണം വേണം, അതിനിടയിൽ ചില അപ്രതീക്ഷിത സംഭവങ്ങളുണ്ടായി’: ധ്യാൻ ശ്രീനിവാസൻ

ധ്യാൻ ശ്രീനിവാസനെ നായകനാക്കി നവാഗതനായ അനില്‍ ലാൽ സംവിധാനം ചെയ്ത ‘ചീനാ ട്രോഫി‘ തിയേറ്ററുകളിൽ മികച്ച പ്രേക്ഷാഭിപ്രായം നേടി മുന്നേറുകയാണ്. ഒരു കോമഡി-ഫാമിലി എന്‍റര്‍ടെയ്നറായി ഒറുക്കിയിരിക്കുന്ന സിനിമയിൽ ജോണി ആന്‍റണി, കെൻഡി സിർദോ, കെപിഎസി ലീല, ജാഫർ ഇടുക്കി, സുധീഷ്, ഷെഫ് പിള്ള തുടങ്ങി നിരവധിപേരാണ് അഭിനയിച്ചിട്ടുള്ളത്. ഇപ്പോഴിതാ സിനിമയുടെ പ്രചരണാർത്ഥം നടത്തിയ അഭിമുഖത്തിൽ ധ്യാൻ പറഞ്ഞ വാക്കുകള്‍ സോഷ്യൽമീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. രണ്ടുമൂന്ന് വർഷത്തേക്ക് എന്നിലേക്ക് വരുന്ന സിനിമകളെല്ലാം ചെയ്യമെന്ന തീരുമാനമെടുത്തിരിക്കുകയാണ്. കൊറോണ കമ്മിറ്റ്‍മെന്‍റ്സ് […]

1 min read

”ഇക്കാര്യത്തി‌ൽ എനിക്ക് കമ്പനിയുണ്ട്, ആരോ നിർബന്ധിച്ച് കൊണ്ടിരുത്തിയ പോലെയാണ് ഞാനും അപ്പുവും”: ധ്യാൻ ശ്രീനിവാസൻ

പ്രണവ് മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി വിനീത് ശ്രീനാവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. ഹൃദയം എന്ന ചിത്രത്തിലായിരുന്നു ഇരുവരും നേരത്തെ ഒന്നിച്ചെത്തിയത്. ഈ സിനിമയിൽ വിനീതിന്റെ സഹോദരനായ ധ്യാൻ ശ്രീനിവാസനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോൾ പ്രണവുമായി ഒന്നിച്ച് അഭിനയിച്ചതിന്റെ അനുഭവം പങ്കുവച്ചിരിക്കുകയാണ് ധ്യാൻ. താനും പ്രണവും ആരോ നിർബന്ധിച്ച് കൊണ്ടുവന്നിരുത്തിയതുപോലെയാണ് എന്നാണ് ധ്യാൻ ഒറ്റ വാക്കിൽ പറഞ്ഞത്. ”എനിക്ക് അഭിനയത്തോട് വലിയ പാഷന്‍ ഇല്ലാത്തിടത്തോളം അങ്ങ് ചെയ്തു പോകുന്നു എന്നേയുള്ളൂ. ഞാനും അപ്പുവും അഭിനയിക്കുന്ന […]

1 min read

അവൻ എന്തും തുറന്നു പറയുവാനുള്ള ലൈസൻസ് നേടിക്കഴിഞ്ഞു; ഞാൻ ധ്യാൻ ആയാൽ: വിനീത് ശ്രീനിവാസൻ

മലയാള സിനിമയിൽ ഗായകൻ, രചയിതാവ്, നടൻ, സംവിധായകൻ എന്നീ നിലകളിലൊക്കെ പ്രശസ്തനായ താരമാണ് വിനീത് ശ്രീനിവാസൻ. ഗായകൻ എന്നതിന് പുറമേ ഗാനരചന, സംഗീതസംവിധാനം, സിനിമ തിരക്കഥാ രചന, സംവിധാനം തുടങ്ങി സിനിമയുടെ എല്ലാ മേഖലയിലും തന്റെ കയ്യൊപ്പ് ചാർത്താൻ വിനീത് ശ്രീനിവാസന് സാധിച്ചിട്ടുണ്ട്. മലയാളികൾക്ക് ഒട്ടേറെ ഹിറ്റുകൾ സമ്മാനിച്ച നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ മൂത്ത മകനാണ് വിനീത് ശ്രീനിവാസൻ. 2003ല്‍ പ്രിയദർശൻ സംവിധാനം ചെയ്ത കിളിച്ചുണ്ടൻ മാമ്പഴത്തിൽ വിദ്യാസാഗർ സംഗീതം ചെയ്ത കസവിന്റെ തട്ടമിട്ട് എന്ന […]

1 min read

വിവാഹ ശേഷം മദ്യപാനം നിര്‍ത്തി, ഭാര്യ മദ്യപിക്കും ഞാന്‍ അത് നോക്കിയിരിക്കും: ധ്യാന്‍ ശ്രീനിവാസന്‍

മലയാളികൾക്ക് ഏവർക്കും സുപരിചിതനായ താരമാണ് ധ്യാൻ ശ്രീനിവാസൻ. താരത്തിന്റെ ജ്യേഷ്ഠനായ  വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തിര എന്ന സിനിമയിലൂടെയാണ് താരം സിനിമ ജീവിതത്തിലേക്ക് കാലെടുത്തു വെക്കുന്നത്.  കുഞ്ഞിരാമായണം, അടി കപ്യാരെ കൂട്ടമണി, എന്നീ സിനിമകളിലൂടെ താരം നമ്മെ ചിരിപ്പിച്ചതിന് കണക്കുകൾ ഇല്ല. നടൻ എന്നതിന് പുറമേ ഒരു മികച്ച സംവിധായകനും, തിരക്കഥാകൃത്തും കൂടിയാണ് താരം. താരം സംവിധാനം ചെയ്ത ലൗ ആക്ഷൻ ഡ്രാമ തീയറ്ററുകളിൽ വൻ വിജയം നേടിയിരുന്നു. ധ്യാൻ ശ്രീനിവാസൻ നിരവധി അഭിമുഖങ്ങൾ നടത്തിയിരുന്നു. […]

1 min read

‘വമ്പൻ അന്യഭാഷാ സിനിമകളെ പേടിച്ച് മലയാളസിനിമകൾ തിയറ്ററിൽ ഇറങ്ങിയില്ല’ ; ചരിത്രത്തിലാദ്യമായി വിഷുവിന് മലയാളസിനിമകൾ റിലീസ് ചെയ്തില്ലെന്ന് ധ്യാൻ ശ്രീനിവാസൻ

മലയാള സിനിമയിലെ യുവതാരങ്ങള്‍ക്കിടയില്‍ ഏറെ ശ്രദ്ധ നേടിയ താരസഹോദരന്മാരാണ് വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും. ശ്രീനിവാസന്റെ മക്കള്‍ എന്ന മേല്‍വിലാസത്തില്‍ നിക്കാതെ ഇരുവരും തങ്ങളുടേതായ തട്ടകങ്ങളില്‍ എത്തികഴിഞ്ഞു. അഭിനയത്തിന് പുറമേ സംവിധാനത്തിലും നിര്‍മ്മാണരംഗത്തുമെല്ലാം ധ്യാന്‍ ഇപ്പോള്‍ സജീവമാണ്. ഇപ്പോഴിതാ ധ്യാന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. മലയാള സിനിമ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്നും മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി മലയാളം സിനിമ റിലീസ് ഇല്ലാതിരുന്ന ആദ്യത്തെ വിഷുവായിരുന്നു ഇതെന്നും ധ്യാന്‍ പറയുന്നു. കെ.ജി.എഫിനേയും ബീസ്റ്റിനേയും […]

1 min read

‘തന്റെ ഇന്റര്‍വ്യൂ മാത്രമേ ഹിറ്റാവുന്നുള്ളൂ, പടം ഹിറ്റാവുന്നില്ല’; ധ്യാന്‍ ശ്രീനിവാസന്‍

തന്റെ ഇന്റര്‍വ്യൂ മാത്രമാണ് ഹിറ്റാവുന്നതെന്നും, സിനിമകള്‍ ഹിറ്റാവുന്നില്ലെന്നും തുറന്നു പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍. ഇന്റര്‍വ്യൂവിന്റെ അത്രയും കാഴ്ചക്കാര്‍ സിനിമകള്‍ കാണാന്‍ വരുന്നില്ലെന്നും മാത്യു തോമസിന്റെ ഇറങ്ങിയ എല്ലാ പടവും ഹിറ്റാണെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു. ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ ഇക്കാര്യം തുറന്നു പറഞ്ഞത്. ധ്യാനിനൊപ്പം മാത്യു തോമസും അഭിമുഖത്തില്‍ ഉണ്ടായിരുന്നു. ഇന്റര്‍വ്യൂ കാണുന്ന രണ്ടരലക്ഷം ആള്‍ക്കാര്‍ ഗുണം നൂറ് കൂട്ടിയാല്‍ തന്നെ രണ്ടര കോടി രൂപയായി. അത്രയും ആള്‍ക്കാരൊന്നും തിയേറ്ററിലേക്ക് വരുന്നില്ലെന്നും സിനിമ കാണുന്നില്ലെന്നുമാണ് ധ്യാനിന്റെ […]