‘തന്റെ ഇന്റര്‍വ്യൂ മാത്രമേ ഹിറ്റാവുന്നുള്ളൂ, പടം ഹിറ്റാവുന്നില്ല’; ധ്യാന്‍ ശ്രീനിവാസന്‍
1 min read

‘തന്റെ ഇന്റര്‍വ്യൂ മാത്രമേ ഹിറ്റാവുന്നുള്ളൂ, പടം ഹിറ്റാവുന്നില്ല’; ധ്യാന്‍ ശ്രീനിവാസന്‍

തന്റെ ഇന്റര്‍വ്യൂ മാത്രമാണ് ഹിറ്റാവുന്നതെന്നും, സിനിമകള്‍ ഹിറ്റാവുന്നില്ലെന്നും തുറന്നു പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍. ഇന്റര്‍വ്യൂവിന്റെ അത്രയും കാഴ്ചക്കാര്‍ സിനിമകള്‍ കാണാന്‍ വരുന്നില്ലെന്നും മാത്യു തോമസിന്റെ ഇറങ്ങിയ എല്ലാ പടവും ഹിറ്റാണെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു. ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ ഇക്കാര്യം തുറന്നു പറഞ്ഞത്. ധ്യാനിനൊപ്പം മാത്യു തോമസും അഭിമുഖത്തില്‍ ഉണ്ടായിരുന്നു. ഇന്റര്‍വ്യൂ കാണുന്ന രണ്ടരലക്ഷം ആള്‍ക്കാര്‍ ഗുണം നൂറ് കൂട്ടിയാല്‍ തന്നെ രണ്ടര കോടി രൂപയായി. അത്രയും ആള്‍ക്കാരൊന്നും തിയേറ്ററിലേക്ക് വരുന്നില്ലെന്നും സിനിമ കാണുന്നില്ലെന്നുമാണ് ധ്യാനിന്റെ പരാതി. അവസാനം ഇറങ്ങിയ തന്റെ ചിത്രത്തിനൊന്നും ഇത്രയും കളക്ഷന്‍ പോലും വന്നിട്ടില്ല. ആള്‍ക്കാര്‍ ഇന്റര്‍വ്യൂ മാത്രമേ കാണുന്നുള്ളൂ, ഒരു കാര്യോമില്ല. അതുകൊണ്ട് സിനിമ വിട്ടിട്ട് ഇന്റര്‍വ്യൂ മാത്രം കൊടുത്താല്‍ മതിയോ എന്ന് ആലോചിക്കുകയാണെന്നും ധ്യാന്‍ പറഞ്ഞു.

പക്ഷേ മാത്യുവിന്റെ കാര്യം അങ്ങനെയല്ല. സിനിമകളെല്ലാം തന്നെ ഹിറ്റ്. അതിന് മുമ്പേ ഇറങ്ങിയ വണ്‍, അതും ഹിറ്റായിരുന്നു. ഇവന്‍ ലീഡ് ചെയ്ത പടങ്ങളെല്ലാം ഹിറ്റാണ്. ഇവന്റെ സാന്നിധ്യമുണ്ടെങ്കില്‍ തന്നെ ഹിറ്റാണെന്നും ധ്യാന്‍ വെളിപ്പെടുത്തുന്നു. പല തവണ ഞാന്‍ മാത്യുവിനോട് ചോദിച്ചുനോക്കി, എങ്ങനെയാ സിനിമ ഹിറ്റാവുന്നതെന്ന്. പറഞ്ഞുതരുന്നില്ലെന്നും ധ്യാന്‍ പറഞ്ഞു.

ധ്യാന്‍ ശ്രീനിവാസന്റെ തിരക്കഥയില്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ‘പ്രകാശന്‍ പറക്കട്ടെ’ എന്ന സിനിമ. ചിത്രം സംവിധാനം ചെയ്തത് നവാഗതനായ ഷഹദ് നിലമ്പൂരാണ്. ഒരു കൊച്ചു കുടുംബ ചിത്രമാണ് പ്രകാശന്‍ പറക്കട്ടെ എന്നത്. ചിത്രത്തില്‍ മാത്യു തോമസും, ദിലീഷ് പോത്തനുമാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദിലീഷ് പോത്തന്റെ അഭിയനം എടുത്തു പറയേണ്ട ഒന്നു തന്നെയാണ്. ചിത്രത്തില്‍ മാത്യു തോമസിന്റെ നായികയായി എത്തിയത് പുതുമുഖതാരം മാളവികയാണ്. നിഷസാരംഗും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജൂണ്‍ 17ന് ആയിരുന്നു ചിത്രം തിയേറ്ററില്‍ എത്തിയത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. ഒരു തവണ കാണാനുള്ളതേ ചിത്രത്തില്‍ ഉള്ളൂ. യാതൊരു പുതുമയും ചിത്രത്തില്‍ അവകാശപ്പെടാനില്ല. ലവ് ആക്ഷന്‍ ഡ്രാമ യില്‍ നിന്ന് ഈ സിനിമയിലേക്കെത്തുമ്പോള്‍ ധ്യാനിന്റെ തിരക്കഥയില്‍ പ്രത്യേകിച്ച് മാറ്റമൊന്നും ചിത്രത്തിനില്ല.