21 Jan, 2025
1 min read

ഈ പ്രണയം ത്രില്ലടിപ്പിക്കും, ഒപ്പം പൊട്ടിച്ചിരിപ്പിക്കും! ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’ റിവ്യൂ വായിക്കാം

സൂപ്പർ ഹിറ്റ് ചിരിപടങ്ങളൊരുക്കി ശ്രദ്ധേയരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിച്ചപ്പോൾ തിയേറ്ററുകളിൽ ഉണർന്നത് നോൺസ്റ്റോപ്പ് പൊട്ടിച്ചിരി. കൊച്ചി പശ്ചാത്തലമാക്കി റൊമാന്‍റിക് ആക്ഷൻ കോമഡി ചിത്രമായി തിയേറ്ററുകളിലെത്തിയിരിക്കുകയാണ് ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’. റാഫിയുടെ തിരക്കഥയിൽ നാദിര്‍ഷ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം കൊച്ചിയിലെ മയക്കുമരുന്ന് മാഫിയയേയും, വിദേശത്തേക്ക് ചേക്കേറുന്ന പുതിയ തലമുറയേയും, അവരിൽ ചിലരുടെയൊക്കെ വീട്ടിലെ അവസ്ഥകളേയും, അവർ അറിയാതേയും അറിഞ്ഞുകൊണ്ടും ചെന്നുപെടുന്ന പ്രശ്നങ്ങളേയും, ഇതിനിടയിൽ പെട്ടുപോകുന്ന ചില പോലീസുകാരുടെ പ്രശ്നങ്ങളേയുമൊക്കെ തുറന്ന് കാണിച്ചിരിക്കുകയാണ്. കൊച്ചിയിൽ […]

1 min read

‘വൺസ് അപോൺ എ ടൈം ഇൻ കൊച്ചി’ ട്രെയ്ലർ നാളെ ഇറങ്ങും

നിരവധി ഹിറ്റ് സിനിമകൾക്ക് രചന നിർവഹിച്ച റാഫിയുടെ തിരക്കഥയിൽ ഹിറ്റ്‌ ചിത്രങ്ങൾ മാത്രം തന്നിട്ടുള്ള നാദിർഷയുടെ പടമെത്തുന്നു. മുബിൻ എം. റാഫി ആദ്യമായി നായകനായി എത്തുന്ന ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’യുടെ ട്രെയ്ലർ നാളെ റിലീസ് ചെയ്യുകയാണ്. മേയ് 31നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക. അർജുൻ അശോകൻ, ഷൈൻ ടോം ചാക്കോ എന്നിവരും മുബിനൊപ്പം കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ ദേവിക സഞ്ജയ് ആണ് നായികയായി എത്തുന്നത്. ഞാൻ പ്രകാശൻ, മകൾ എന്നി ചിത്രങ്ങളിലൂടെ ശ്രദ്ധ […]

1 min read

ആദ്യമായി 50 കോടി ക്ലബിലെത്തുന്ന ഹൊറർ ചിത്രം; പുതുചരിത്രം കുറിച്ച് സ്വന്തം മമ്മൂട്ടി

‘ഭൂതകാലം’ എന്ന ഹൊറർ- മിസ്റ്ററി ത്രില്ലറിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘ഭ്രമയുഗം’ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ഫെബ്രുവരി 15 ന് തിയേറ്ററുകളിൽ എത്തിയ ചിത്രം ഇപ്പോഴിതാ 50 കോടി ക്ലബ്ബിലും എത്തി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ നിർമ്മാതാക്കൾ തന്നെയാണ് വിവരം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ആദ്യമായാണ് ഒരു ഹൊറർ- മിസ്റ്ററി ജോണറിൽ ഇറങ്ങിയ ഒരു ചിത്രം മലയാളത്തിൽ 50 കോടി ക്ലബ്ബിലേക്ക് എത്തുന്നത്. കൂടാതെ ചിത്രം ബ്ലാക്ക് ആന്റ് വൈറ്റ് ആണെന്നുള്ളതും […]

1 min read

നാലേ നാല് ദിവസം കൊണ്ട് വാലിബന്റെ ലൈഫ് ടൈം കളക്ഷൻ മറികടന്ന് ഭ്രമയു​ഗം

ബോക്സ് ഓഫിസിൽ വൻ കുതിപ്പോടെ മമ്മൂട്ടിയുടെ ഭ്രമയു​ഗം. കേരളത്തിലെ കണക്ക് മാത്രം നോക്കിയാൽ ബോക്സോഫീസിൽ ആദ്യ ഞായറാഴ്ച ചിത്രം മികച്ച കളക്ഷനാണ് സിനിമ നേയിയത്. കേരളത്തിൽ നിന്നും ഈ വർഷം റിലീസ് ഡേയിൽ അല്ലാതെ ഒരു ദിവസം ഒരു ചിത്രം നേടുന്ന കൂടിയ കളക്ഷനാണ് മമ്മൂട്ടിയുടെ ഭ്രമയുഗം സ്വന്തമാക്കിയത്. കേരളത്തിൽ നിന്ന് മാത്രം 12 കോടിക്ക് അടുത്ത് ചിത്രം നാല് ദിവസത്തിൽ ഉണ്ടാക്കിയെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. നാല് ദിവസത്തിനുള്ളിൽ ചിത്രത്തിൻറെ ആഗോള ഗ്രോസ് കണക്കും […]

1 min read

”ഒരതിഥി എത്തുന്ന മഹത്തായ ദിവസം, എന്റെ മനയ്ക്കലേക്ക് സ്വാ​ഗതം”; ടീസർ പോലും ശ്വാസം അടക്കിപ്പിടിച്ച് കാണണം, ഇതെന്താണ് മമ്മൂക്കായെന്ന് ആരാധർ

അടുത്ത കാലത്ത് മമ്മൂട്ടിയുടെതായി ഇറങ്ങിയ ചിത്രങ്ങൾ എല്ലാം പ്രേക്ഷക നിരൂപണ പ്രശംസ നേടുകയാണ്. മാത്രമല്ല, ഈ ചിത്രങ്ങൾ ബോക്സ്ഓഫിസിലും വിജയിക്കുക എന്ന് പറഞ്ഞാൽ ചില്ലറക്കാര്യമല്ലല്ലോ. കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിൽ അത്രയ്ക്കും സൂക്ഷ്മതയാണ് മമ്മൂട്ടിക്ക്. വൈവിധ്യമുള്ളതും ഗംഭീരവുമായ ഒരുപിടി ചിത്രങ്ങളാണ് കഴിഞ്ഞ രണ്ട് വർഷങ്ങളിലായി അദ്ദേഹത്തിൻറേതായി വെള്ളിത്തിരയിലെത്തിയത്. തികച്ചും വ്യത്യസ്തമായ ഒരു ചിത്രമാണ് മമ്മൂട്ടിയുടെ ഈ വർഷത്തെ ആദ്യ റിലീസ് ആയി എത്തുക. ഭൂതകാലം എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ രാഹുൽ സദാശിവൻ ഒരുക്കുന്ന ഭ്രമയുഗം ആണ് അത്. […]

1 min read

പ്രേക്ഷകപ്രീതി നേടി ‘പ്രണയവിലാസം; കളക്ഷന്‍ റിപ്പോര്‍ട്ട് ഇങ്ങനെ

കഴിഞ്ഞ വര്‍ഷം തിയേറ്ററുകളില്‍ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു സൂപ്പര്‍ ശരണ്യ. അര്‍ജുന്‍ അശോകന്‍ നായകനായ ചിത്രത്തില്‍ അനശ്വര രാജന്‍, മമിത ബൈജു എന്നിവരും പ്രധാനകഥാപാത്രങ്ങളായി എത്തി. എന്നാല്‍ സൂപ്പര്‍ ശരണ്യക്ക് ശേഷം മൂവരും ഒന്നിക്കുന്ന ചിത്രമാണ് പ്രണയ വിലാസം. പ്രണയം പശ്ചാത്തലമാക്കി ഒരുക്കിയ ഈ ചിത്രം സംവിധാനം ചെയ്തത് നിഖില്‍ മുരളിയാണ്. pranaya vilasam 10 Days Kerala Boxoffice Collection Update: Gross: 2.05 Cr Verdict : Below Average Still […]

1 min read

സംവിധാനത്തിൽ വീണ്ടും ഒരുകൈ നോക്കാൻ ഹരിശ്രീ അശോകൻ; നിർമിച്ച് നായകനാവാൻ ദിലീപും

മലയാള സിനിമ പ്രേക്ഷകര്‍ക്ക് ഒന്നടങ്കം ഏറെ പ്രിയപ്പെട്ടതാണ്  ദിലീപ്-ഹരിശ്രീ അശോകന്‍ കൂട്ടുകെട്ട്. ഇരുവരും ഒന്നിച്ച് എത്തിയ  മിക്ക ചിത്രങ്ങളും തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. പഞ്ചാബി ഹൗസ്, ഈ പറക്കുംതളിക, മീശമാധവന്‍, സിഐഡി മൂസ ഉള്‍പ്പെടെയുളള ചിത്രങ്ങളെല്ലാം ദിലീപ് ഹരിശ്രീ അശോകന്‍ കൂട്ടുകെട്ടിന്റെതായി വലിയ വിജയം നേടിയ സിനിമകളാണ്. പ്രേക്ഷകരെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ച നര്‍മ്മ മൂഹൂര്‍ത്തങ്ങളുമായിട്ടാണ് ഇരുവരും അധിക  ചിത്രങ്ങളിലും എത്തിയത്. അതിൽ പല സിനിമകളും ഇന്നും ആളുകൾ ആസ്വദിക്കുന്നതാണ്. ഹരിശ്രീ അശോകന്റെ രമണനും സുന്ദരനുമെല്ലാം ഇന്നും […]

1 min read

‘സംവിധായകനാവാൻ റസൂൽ പൂക്കുട്ടി’ : നായക വേഷത്തിൽ ആസിഫ് അലിയും, അർജുൻ അശോകനും ; മുഖ്യകഥാപാത്രം ചെയ്യാൻ നടൻ സത്യരാജും

ശബ്ദത്തിൻ്റെ മാന്ത്രികതകൊണ്ട് ലോക മലയാളികൾക്ക് മുന്നിൽ വിസ്‌മയം തീർത്ത വ്യക്തിയാണ് റസൂൽ പൂക്കുട്ടി.  ഓസ്‌കാർ അവാർഡിൻ്റെ തിളക്കത്തിൽ അഭിനാർഹമായ നേട്ടം കൈവരിച്ച അദ്ദേഹം സംവിധാന രംഗത്തേയ്ക്ക് കൂടി കാൽവെയ്പ്പ് നടത്തുകയാണ്. റസൂൽ പൂക്കുട്ടിയുടെ നിർമാണ സംരംഭമായ റസൂൽ പൂക്കുട്ടി പ്രൊഡക്ഷൻസ് ഒരുക്കുന്ന ‘ഒറ്റ’ എന്ന ചിത്രമാണ് അദ്ദേഹത്തിൻ്റെ ആദ്യ സിനിമ. ആസിഫ് അലിയും, അർജുൻ അശോകനുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഇരുവർക്കുമൊപ്പം തമിഴ് നടൻ സത്യരാജും ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിനിമയുടെയും, നിർമാണ കമ്പനിയുടെയും […]