12 Sep, 2024
1 min read

ഈ പ്രണയം ത്രില്ലടിപ്പിക്കും, ഒപ്പം പൊട്ടിച്ചിരിപ്പിക്കും! ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’ റിവ്യൂ വായിക്കാം

സൂപ്പർ ഹിറ്റ് ചിരിപടങ്ങളൊരുക്കി ശ്രദ്ധേയരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിച്ചപ്പോൾ തിയേറ്ററുകളിൽ ഉണർന്നത് നോൺസ്റ്റോപ്പ് പൊട്ടിച്ചിരി. കൊച്ചി പശ്ചാത്തലമാക്കി റൊമാന്‍റിക് ആക്ഷൻ കോമഡി ചിത്രമായി തിയേറ്ററുകളിലെത്തിയിരിക്കുകയാണ് ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’. റാഫിയുടെ തിരക്കഥയിൽ നാദിര്‍ഷ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം കൊച്ചിയിലെ മയക്കുമരുന്ന് മാഫിയയേയും, വിദേശത്തേക്ക് ചേക്കേറുന്ന പുതിയ തലമുറയേയും, അവരിൽ ചിലരുടെയൊക്കെ വീട്ടിലെ അവസ്ഥകളേയും, അവർ അറിയാതേയും അറിഞ്ഞുകൊണ്ടും ചെന്നുപെടുന്ന പ്രശ്നങ്ങളേയും, ഇതിനിടയിൽ പെട്ടുപോകുന്ന ചില പോലീസുകാരുടെ പ്രശ്നങ്ങളേയുമൊക്കെ തുറന്ന് കാണിച്ചിരിക്കുകയാണ്. കൊച്ചിയിൽ […]

1 min read

ഹിറ്റടിക്കാനൊരുങ്ങി റാഫിയും നാദിർഷായും; വൺസ് അപോൺ എ ടൈം കൊച്ചി ട്രെയ്ലർ പുറത്ത്

മലയാളത്തിന്റെ ഹിറ്റ് മേക്കർ റാഫിയുടെ തിരക്കഥയിൽ നാദിർഷ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’ റിലീസിനൊരുങ്ങുന്നു. മെയ് 31 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. അർജുൻ അശോകൻ, ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിൽ റാഫിയുടെ മകൻ മുബിൻ എം റാഫിയാണ് നായകനായെത്തുന്നത്. ‘ഞാൻ പ്രകാശൻ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ദേവിക സഞ്ജയ് ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. കോമഡി- […]