10 Sep, 2024
1 min read

‘സംവിധായകനാവാൻ റസൂൽ പൂക്കുട്ടി’ : നായക വേഷത്തിൽ ആസിഫ് അലിയും, അർജുൻ അശോകനും ; മുഖ്യകഥാപാത്രം ചെയ്യാൻ നടൻ സത്യരാജും

ശബ്ദത്തിൻ്റെ മാന്ത്രികതകൊണ്ട് ലോക മലയാളികൾക്ക് മുന്നിൽ വിസ്‌മയം തീർത്ത വ്യക്തിയാണ് റസൂൽ പൂക്കുട്ടി.  ഓസ്‌കാർ അവാർഡിൻ്റെ തിളക്കത്തിൽ അഭിനാർഹമായ നേട്ടം കൈവരിച്ച അദ്ദേഹം സംവിധാന രംഗത്തേയ്ക്ക് കൂടി കാൽവെയ്പ്പ് നടത്തുകയാണ്. റസൂൽ പൂക്കുട്ടിയുടെ നിർമാണ സംരംഭമായ റസൂൽ പൂക്കുട്ടി പ്രൊഡക്ഷൻസ് ഒരുക്കുന്ന ‘ഒറ്റ’ എന്ന ചിത്രമാണ് അദ്ദേഹത്തിൻ്റെ ആദ്യ സിനിമ. ആസിഫ് അലിയും, അർജുൻ അശോകനുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഇരുവർക്കുമൊപ്പം തമിഴ് നടൻ സത്യരാജും ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിനിമയുടെയും, നിർമാണ കമ്പനിയുടെയും […]