പ്രേക്ഷകപ്രീതി നേടി ‘പ്രണയവിലാസം; കളക്ഷന്‍ റിപ്പോര്‍ട്ട് ഇങ്ങനെ
1 min read

പ്രേക്ഷകപ്രീതി നേടി ‘പ്രണയവിലാസം; കളക്ഷന്‍ റിപ്പോര്‍ട്ട് ഇങ്ങനെ

കഴിഞ്ഞ വര്‍ഷം തിയേറ്ററുകളില്‍ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു സൂപ്പര്‍ ശരണ്യ. അര്‍ജുന്‍ അശോകന്‍ നായകനായ ചിത്രത്തില്‍ അനശ്വര രാജന്‍, മമിത ബൈജു എന്നിവരും പ്രധാനകഥാപാത്രങ്ങളായി എത്തി. എന്നാല്‍ സൂപ്പര്‍ ശരണ്യക്ക് ശേഷം മൂവരും ഒന്നിക്കുന്ന ചിത്രമാണ് പ്രണയ വിലാസം. പ്രണയം പശ്ചാത്തലമാക്കി ഒരുക്കിയ ഈ ചിത്രം സംവിധാനം ചെയ്തത് നിഖില്‍ മുരളിയാണ്.

pranaya vilasam 10 Days Kerala Boxoffice Collection Update: Gross: 2.05 Cr Verdict : Below Average Still far better than many 2023 released low budget Malayalam films. More colorful posters & better pre – release content would have definitely made the difference.

Pranaya Vilasam' release date: Anaswara Rajan starrer to hit the big screens on THIS date | Malayalam Movie News - Times of India

ജ്യോതിഷ് എം, സുനു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്.
പ്രണയവും ക്യാമ്പസും എല്ലാം ചേര്‍ന്ന ഒരു കുടുംബചിത്രമാണ് പ്രണയ വിലാസം. സൂരജ് എന്ന കഥാപാത്രമായി അര്‍ജുന്‍ അശോകന്‍ എത്തുമ്പോള്‍ ഗോപികയായി മമിത ബൈജു ചിത്രത്തിലെത്തുന്നു. അതേസമയം, മിയ, ഹക്കിം ഷാ, മനോജ് കെ.യു എന്നിവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഷിനോസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സംഗീതം ഒരുക്കുന്നത് ഷാന്‍ റഹ്മാന്‍ ആണ്.

Pranaya Vilasam Movie Review: Emotionally stirring tale about finding closure- Cinema express

റൊമാന്റിക് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ റിലീസ് ഫെബ്രുവരി 24 ന് ആയിരുന്നു. സൂപ്പര്‍ ശരണ്യ താരങ്ങള്‍ വീണ്ടും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന് പോസിറ്റീവ് മൌത്ത് പബ്ലിസിറ്റിയാണ് ലഭിച്ചത്. ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് സീ5 ആണ്. സീ കേരളത്തിനാണ് സാറ്റലൈറ്റ് റൈറ്റ്. ഓഡിയോ റൈറ്റ്സ് തിങ്ക് മ്യൂസിക്കിനാണ്.

Pranaya Vilasam - Official Teaser | Arjun Ashokan, Anaswara, Mamitha | Shaan Rahman | Nikhil Muraly - YouTube

ജ്യോതിഷ് എം, സുനു എ വി എന്നിവര്‍ ചേര്‍ന്നാണ് കഥയൊരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ഷിനോസ്, എഡിറ്റിം?ഗ് ബിനു നെപ്പോളിയന്‍, ഗാനരചന സുഹൈല്‍ കോയ, മനു മഞ്ജിത്ത്, വിനായക് ശശികുമാര്‍, സം?ഗീതം ഷാന്‍ റഹ്മാന്‍, ആര്‍ട്ട് ഡയറക്ടര്‍ രാജേഷ് പി വേലായുധന്‍, മേക്കപ്പ് റോണക്സ് സേവ്യര്‍, കോസ്റ്റ്യൂം സമീറ സനീഷ്, സൗണ്ട് ഡിസൈന്‍ ശങ്കരന്‍ എ എസ്, കെ സി സിദ്ധാര്‍ത്ഥന്‍, സൗണ്ട് മിക്സ് വിഷ്ണു സുജതന്‍, മാര്‍ക്കറ്റിംഗ് സ്നേക്ക് പ്ലാന്റ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷബീര്‍ മലവട്ടത്ത്, ചീഫ് അസോസിയേറ്റ് സുഹൈല്‍ എം, കളറിസ്റ്റ് ലിജു പ്രഭാകര്‍, സ്റ്റില്‍സ് അനൂപ് ചാക്കോ, നിദാദ് കെ എന്‍, ടൈറ്റില്‍ ഡിസൈന്‍ കിഷോര്‍ വയനാട്, പോസ്റ്റര്‍ ഡിസൈനര്‍ യെല്ലോ ടൂത്ത്,പി ആര്‍ ഒ- എ എസ് ദിനേശ്.

Pranaya Vilasam Movie Starring Arjun Ashokan Mamitha Baiju Anashwara Film First Song Released | Pranaya Vilasam : 'May the heart trees blossom…' ; A love song from 'Pranayavilasa' featuring Arjun, Anaswara and Mamita