News Block
Fullwidth Featured
“ഞാനും അതേ പാർട്ടിയുടെ ആളാണ്, ചുമതലകൾ ഭരണാധികാരികൾ നിർവഹിക്കുന്നുണ്ടെന്ന് താൻ കരുതുന്നു”; സുരഭി ലക്ഷ്മിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ നിറയുമ്പോൾ
മലയാള സിനിമ- സീരിയൽ രംഗത്ത് തന്റേതായ വ്യക്തിത്വം കൊണ്ടും അഭിനയം കൊണ്ടും അടയാളപ്പെടുത്തലുകൾ നടത്തിയ താരമാണ് സുരഭി ലക്ഷ്മി. ഒട്ടേറെ വ്യത്യസ്തമായ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ താരം എന്നും തന്റേതായ നിലപാട് ഏതൊരു കാര്യത്തിലും സ്വന്തം നിലപാട് കാത്തുസൂക്ഷിക്കുന്ന ഒരാൾ കൂടിയാണ്.താരത്തിന്റെ പല അഭിപ്രായവും സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായി മാറാറുണ്ട്. ഇപ്പോൾ കുഞ്ചാക്കോബോബൻ നായകൻ ആയി എത്തിയ ന്നാ താൻ കൊണ്ട് കേസുകൊടുക്ക് എന്ന ചിത്രത്തിന്റെ പശ്ചാത്തലത്തിൽ താരം പറഞ്ഞ വാക്കുകൾ ആണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. […]
‘ആഴമുണ്ട് പക്ഷേ ഉലച്ചിലുകളും ഉണ്ടായിട്ടുണ്ട്’; മമ്മൂട്ടി – സുരേഷ് ഗോപി ബന്ധത്തെക്കുറിച്ച് സുരേഷ് ഗോപി പറയുന്നു
മലയാള സിനിമയുടെ ആക്ഷൻ സൂപ്പർസ്റ്റാറാണ് സുരേഷ് ഗോപി. ഒരിടവേളയ്ക്ക് ശേഷം ഇദ്ദേഹം നായകനായ ‘പാപ്പൻ’ എന്ന സിനിമ ഇപ്പോഴും പ്രേക്ഷക പിന്തുണയോടെ തിയേറ്ററുകളിൽ നിറഞ്ഞു നിൽക്കുകയാണ്. ആർ. ജെ. ഷാനിന്റെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്ത ചിത്രമാണ് ‘പാപ്പൻ’. സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് എന്ന പ്രത്യേകതയും ഈ സിനിമയ്ക്ക് ഉണ്ട്. അച്ഛൻ മകൻ കോമ്പോയ്ക്ക് വളരെ നല്ല തിയേറ്റർ പ്രതികരണങ്ങളാണ് കിട്ടുന്നത്. സുരേഷ് ഗോപിയുടെ കരിയറിലെ 252 – […]
‘എനിക്കും രാജീവ് സാറിനുമില്ലാത്ത കുഴപ്പം എന്തിനാണ് നിങ്ങള്‍ക്ക് ‘ ; വിമര്‍ശനപോസ്റ്റിന് മറുപടിയുമായി ഷെയ്ന്‍ നിഗം
മലയാളികള്‍ക്ക് ഏറെ പരിചിതനാണ് നടന്‍ ഷെയ്ന്‍ നിഗം. അകാലത്തില്‍ വിടപറഞ്ഞ നടന്‍ അബിയുടെ മകനായ ഷെയ്ന്‍ നിഗത്തിന് ചുരുങ്ങിയ കാലത്തിനുള്ളില്‍ ശ്രദ്ധേയമായ വേഷങ്ങളിലൂടെ ആരാധകരെ നേടിയെടുക്കാന്‍ സാധിച്ചു. വളരെ ചെറുപ്പം മുതല്‍ അഭിനയം, ഡാന്‍സ് എന്നിവയില്‍ ഷെയ്ന്‍ സജീവമായിരുന്നു. താന്തോന്നി എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ ബാലതാരമായാണ് ഷെയ്ന്‍ സിനിമാ രംഗത്തേക്ക് അരങ്ങേറുന്നത്. കിസ്മത്ത്, കുംബളങി നൈറ്റ്‌സ്, ഇഷ്‌ക്, ഭൂതകാലം തുടങ്ങി നിരവധി സിനിമകളാണ് പിന്നീട് ഷെയ്ന്‍ ചെയ്തത്. ഇപ്പോള്‍ ബെര്‍മുഡ എന്ന സിനിമയാണ് ഷെയ്‌നിന്റേതായി റിലീസിന് തയ്യാറെടുക്കുന്നത്. […]
‘ബ്രൂസ്‌ലി’ : ഉണ്ണി മുകുന്ദന്റെ വില്ലനായി ഡോക്ടർ റോബിൻ രാധാകൃഷ്ണൻ ; നിർമ്മാതാവ് ഗോകുലം ഗോപാലൻ
മലയാളത്തിൽ തന്നെ ഏറ്റവും വലിയ നിർമ്മാണ കമ്പനികളിലൊന്നായ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കി ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് ബ്രൂസ്‌ലി. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഏതാനും ദിവസങ്ങൾക്ക് മുൻപ് റിലീസ് ചെയ്തിരുന്നു. ഉദയകൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ ദുർഗ കൃഷ്ണയാണ് നായികയായി എത്തുന്നത്. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ ആരാധകർക്ക് സുപരിചിതനായ ഡോക്ടർ റോബിൻ രാധാകൃഷ്ണൻ ചിത്രത്തിൽ വില്ലനാകും. എനിക്ക് റോബിൻ രാധാകൃഷ്ണൻ മകനെപ്പോലെയാണ് എന്നാണ് […]
മദ്യപിക്കാറുണ്ടോ എന്ന് ചോദിച്ച അവതാരകന് കിടിലന്‍ മറുപടി കൊടുത്ത് മെഗാസ്റ്റാര്‍ മമ്മൂട്ടി
മലയാളികളുടെ സ്വകാര്യ അഹങ്കാരമായ, മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാര്‍ ആണ് നാം എല്ലാം സ്നേഹത്തോടെ വിളിക്കുന്ന മമ്മൂക്ക. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ആരാധകരെ കൈയ്യിലെടുത്ത മഹാനടനാണ് അദ്ദേഹം. പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസമെന്നാണ് താരത്തെ കുറിച്ച് ആരാധകര്‍ പലപ്പോഴും പറയാറുള്ളത്. ആ പ്രിയ നടന്റെ മുഖം വെള്ളിത്തിരയില്‍ പതിഞ്ഞിട്ട് അരനൂറ്റാണ്ട് പിന്നിട്ടു. പലപ്പോഴും മമ്മൂട്ടിയുടേതായി പുറത്തുവരുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത് മമ്മൂക്കയുടെ മുന്‍കാലത്തെ ഒരു […]
ജൂനിയർ എൻടിആർ വീണ്ടും രാഷ്ട്രീയത്തിലേക്കോ? മിഷന്‍ സൗത്ത് പദ്ധതിയുമായി ബന്ധപ്പെട്ട് ജൂനിയർ എൻടിആറുമായി കൂടിക്കാഴ്ച നടത്തി അമിത്ഷാ
തെലുങ്ക് നടൻ ജൂനിയർ എൻടിആറുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തിയ വാർത്തയാണ് ഇന്ന് ഏവരും ഉറ്റുനോക്കി കൊണ്ടിരിക്കുന്നത് . തെലുങ്കാന സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ കെ. രാജഗോപാല്‍ റെഡ്ഡി രാജി വെച്ചതിന്റെ പശ്ചാത്തലത്തിൽ ഉപതെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കുന്ന ഘട്ടത്തിലാണ് ഉള്ളത്. ഇതുമായി ബന്ധപ്പെട്ട് നല്‍ഗൊണ്ട ജില്ലയിലെ മുനുഗോഡിൽ എത്തിയതായിരുന്നു അമിത് ഷാ . അതേ സമയം ജൂനിയർ എൻടിആറുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തിയത് ബി.ജെ.പിയുടെ മിഷന്‍ സൗത്ത് പദ്ധതിയുടെ ഭാഗമായിട്ടാണ് എന്നാണ് ബി.ജെ.പി നേതാക്കള്‍ […]
‘കുഞ്ഞുങ്ങളെപറ്റി എത്ര കഥകേട്ടാലും അദ്ദേഹത്തിന് മതിയാവില്ല’; സുരേഷ് ഗോപിയെക്കുറിച്ച് ആസിഫ് അലിക്ക് പറയാനുള്ളത്
മലയാളത്തിന്റെ യുവ നടന്മാരില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ആസിഫ് അലി. സിനിമ പാരമ്പര്യമില്ലാത്ത കുടുംബത്തില്‍ നിന്ന് സിനിമയില്‍ എത്തിയ ആസിഫ് വളരെ ചെറിയ സമയം കൊണ്ടാണ് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയത്. യുവാക്കള്‍ക്കിടയിലും കുടുംബപ്രേക്ഷകര്‍ക്ക് ഇടയിലും ഒരുപോലെ ആരാധകരുള്ള നടന്‍ ഏതെന്ന് ചോദിച്ചാല്‍ അതിനുത്തരം ആസിഫ് എന്ന് തന്നെയായിരിക്കും. അവതാരകനായും വീഡിയോ ജോക്കിയായുമൊക്കെ ജോലി ചെയ്ത് വരുന്നതിനിടയിലാണ് ആസിഫിന് സിനിമയില്‍ അവസരം ലഭിക്കുന്നത്. ഋതു എന്ന ചിത്രത്തിലൂടെ ആയിരുന്നു ആസിഫ് അലി സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഇതുവരെ താരം […]
വസീം തീർത്ത ഓളം അവസാനിക്കുന്നില്ല; തല്ലുമാല ഇതുവരെ നേടിയ കളക്ഷൻ റെക്കോർഡ് ഞെട്ടിപ്പിക്കുന്നത്…
ഖാലിദ് റഹ്മാന്റെ സംവിധാനത്തിൽ ടോവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് തല്ലുമാല. ചിത്രം നേടിയ കളക്ഷൻ 40 കോടിയിലേക്ക് കടക്കുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം മനസ്സിലാക്കാൻ സാധിക്കുന്നത്.. ഒമ്പത് ദിവസം പിന്നിടുമ്പോഴാണ് ഈ ഒരു കളക്ഷനിലേക്ക് ചിത്രം എത്തിയിരിക്കുന്നത്. ഒൻപതാം ദിവസം ചിത്രം നേടിയത് 1.75 കോടി രൂപയാണ്. ഇതിൽ 1.6 കോടി രൂപ കേരളത്തിൽ നിന്നാണ് കളക്ട് ചെയ്തിരിക്കുന്നത്. ചിത്രം ഇതുവരെ നേടിയ 38.5 കോടി രൂപയാണ്. 20 […]
പ്രതിഫലത്തിന്റെ കാര്യത്തിലും ഏറ്റവും മുന്നില്‍ നടന്‍ മോഹന്‍ലാല്‍ തന്നെ! തൊട്ടുതാഴെ മെഗാസ്റ്റാര്‍ ; പുതിയ റിപ്പോര്‍ട്ട് പുറത്ത്
മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ വാങ്ങുന്ന പ്രതിഫലത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആണ് സോഷ്യല്‍ മീഡിയയിലും മറ്റും കുറച്ചു ദിവസങ്ങളായി നടക്കുന്നത്. നിലവില്‍ താരങ്ങള്‍ വാങ്ങുന്ന പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാക്കള്‍ രംഗത്ത് എത്തിയിരുന്നു.. അപ്പോള്‍ പൃഥ്വിരാജ് അടക്കമുള്ള നടന്മാര്‍ പറയുന്നത് ഇങ്ങനെയാണ്, ഒരു താരം തന്നെയാണ് തന്റെ ശമ്പളം തീരുമാനിക്കുന്നതെന്നും, ആ ശമ്പളം കൊടുക്കാന്‍ കഴിയില്ലെങ്കില്‍ ആ താരത്തെ വെച്ച് ചിത്രം ചെയ്യാതിരിക്കാനുള്ള സ്വാതന്ത്ര്യം നിര്‍മ്മാതാവിനുണ്ടെന്നുമാണ്. ഇപ്പോഴിതാ താരങ്ങളുടെ പ്രതിഫലത്തിന്റെ ഒരു പുതിയ റിപ്പോര്‍ട്ടാണ് ഏറെ ശ്രദ്ധ നേടുന്നത്, ഐഎംഡിബി […]
“നിങ്ങള്‍ക്കിഷ്ടമുള്ള സിനിമ മാത്രം പോയി കാണുക, എന്നിട്ട് ആ സിനിമയെ വാനോളം പുകഴ്ത്തി ആളെ കൂട്ടു, ഇഷ്ടമില്ലാത്ത ജോണറിലുള്ളത് കാണണ്ട, അല്ലാതെ കീറിമുറിക്കൽ വേണ്ട”: ലാല്‍ജോസ്
മലയാള സിനിമയിൽ നിരവധി മികച്ച സിനിമകൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് ലാൽ ജോസ്. എന്നും ഒന്നിനൊന്ന് മനോഹരമായ കഥകളുള്ള ചിത്രങ്ങളായിരുന്നു ലാൽജോസ് ഒരുക്കിയിട്ടുള്ളത്. അയാളും ഞാനും തമ്മിലും, ക്ലാസ്മേറ്റ്സും ഒന്നും അത്ര പെട്ടെന്ന് മറക്കാൻ പ്രേക്ഷകർക്ക് സാധിക്കില്ലല്ലോ. എല്ലാ ചിത്രങ്ങളിലും തന്റെതായ വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കുന്ന സംവിധായകൻ കൂടിയാണ് ലാൽജോസ്. ഇപ്പോൾ സിനിമ കാണുന്ന പ്രേക്ഷകരുടെ മാത്രം കാലമല്ല. നിരൂപകരാണ് കൂടുതലും. പലരും ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെ മറ്റും നിരൂപണം ആയി എത്താറുണ്ട്. നിരവധി ആളുകൾ പടം ഇറങ്ങുന്ന […]