‘എനിക്കും രാജീവ് സാറിനുമില്ലാത്ത കുഴപ്പം എന്തിനാണ് നിങ്ങള്‍ക്ക് ‘ ; വിമര്‍ശനപോസ്റ്റിന് മറുപടിയുമായി ഷെയ്ന്‍ നിഗം
1 min read

‘എനിക്കും രാജീവ് സാറിനുമില്ലാത്ത കുഴപ്പം എന്തിനാണ് നിങ്ങള്‍ക്ക് ‘ ; വിമര്‍ശനപോസ്റ്റിന് മറുപടിയുമായി ഷെയ്ന്‍ നിഗം

ലയാളികള്‍ക്ക് ഏറെ പരിചിതനാണ് നടന്‍ ഷെയ്ന്‍ നിഗം. അകാലത്തില്‍ വിടപറഞ്ഞ നടന്‍ അബിയുടെ മകനായ ഷെയ്ന്‍ നിഗത്തിന് ചുരുങ്ങിയ കാലത്തിനുള്ളില്‍ ശ്രദ്ധേയമായ വേഷങ്ങളിലൂടെ ആരാധകരെ നേടിയെടുക്കാന്‍ സാധിച്ചു. വളരെ ചെറുപ്പം മുതല്‍ അഭിനയം, ഡാന്‍സ് എന്നിവയില്‍ ഷെയ്ന്‍ സജീവമായിരുന്നു. താന്തോന്നി എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ ബാലതാരമായാണ് ഷെയ്ന്‍ സിനിമാ രംഗത്തേക്ക് അരങ്ങേറുന്നത്. കിസ്മത്ത്, കുംബളങി നൈറ്റ്‌സ്, ഇഷ്‌ക്, ഭൂതകാലം തുടങ്ങി നിരവധി സിനിമകളാണ് പിന്നീട് ഷെയ്ന്‍ ചെയ്തത്. ഇപ്പോള്‍ ബെര്‍മുഡ എന്ന സിനിമയാണ് ഷെയ്‌നിന്റേതായി റിലീസിന് തയ്യാറെടുക്കുന്നത്.

ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി തനിക്കെതിരെ ഉയര്‍ന്ന ആരോപണത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഷെയ്ന്‍. തിരുവനന്തപുരം വിമണ്‍സ് കോളേജില്‍ നടന്ന പരിപാടിയില്‍ ഷെയ്ന്‍ വരുന്നത് കാത്ത് രണ്ട് മണിക്കൂറിന് മുകളില്‍ സംവിധായകന്‍ രാജീവ് കുമാര്‍ ഉള്‍പ്പെടെ അണിയറപ്രവര്‍ത്തകര്‍ പൊരിവെയിലത്ത് കാത്ത് നിന്നുവെന്നായിരുന്നു ആരോപണം ഉയര്‍ന്നത്. സിനിമഫൈല്‍ മൂവി ഗ്രൂപ്പില്‍ അര്‍ച്ചന മഹേഷ് എന്ന അക്കൗണ്ടില്‍ നിന്നുമാണ് ഇക്കാര്യം പോസ്റ്റ് ചെയ്തത്. അങ്ങേയറ്റം ആദരവ് അര്‍ഹ്ക്കുന്ന ഒരു സീനിയര്‍ സംവിധായകനെയൊക്കെ മനപൂര്‍വ്വം നോക്കുക്കുത്തിയെപോലെ നിര്‍ത്തുക എന്നത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും എല്ലാം തന്റെ ഇഷ്ടംപോലെ നടക്കണമെന്ന മട്ടാമ് ഷെയ്ന്‍ കൈക്കൊള്ളുന്നതെന്നും കുറിപ്പില്‍ പറയുന്നു. ഈ പോസ്റ്റിന് ഷെയ്ന്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു- മനപ്പൂര്‍വ്വം വെയിറ്റ് ചെയ്യിപ്പിച്ചു എന്ന് താങ്കള്‍ പോസ്റ്റില്‍ പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്? വൈകി എത്തിയത് എന്തുകൊണ്ട് എന്നത് എനിക്കും രാജീവ് സാറിനും അറിയാം. എന്താണ് താങ്കളുടെ പ്രശ്‌നം? എന്നായിരുന്നു ഷെയ്ന്‍ നല്‍കിയ മറുപടി. ഷെയ്‌നിനെ പിന്തുണച്ച് നിരവധി പേരാണ് കമന്റുകള്‍ ചെയ്തിരിക്കുന്നത്.

മിസ്റ്റര്‍ ഷെയ്ന്‍ നിഗം എന്ന് തുടങ്ങിയാണ് സിനിഫൈല്‍ ഗ്രൂപ്പില്‍ വന്ന പോസ്റ്റിന്റെ തുടക്കം. ഒരു സീനിയര്‍ സംവിധായകനെ എങ്ങനെ റെസ്‌പെക്ട് ചെയ്യണം എന്നൊക്കെ നിങ്ങള്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. TK രാജീവ് കുമാര്‍ സര്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ ബര്‍മുഡയുടെ പ്രൊമോഷന്‍ ഇവന്റ് ‘തിരുവനന്തപുരം വുമണ്‍സ് കോളേജില്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു’. പടത്തിലെ നായകനായ ഷൈന്‍ നിഗം പ്രോഗ്രാമിന് വരുന്നതും കാത്ത് രണ്ട് മണിക്കൂറിന് മുകളില്‍ സംവിധായകന്‍ രാജീവ് കുമാര്‍ സാര്‍ ഉള്‍പ്പെടെയുള്ള സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പൊരിവെയിലത്ത് കാത്ത് നിക്കേണ്ടി വന്നു.?? അങ്ങേയറ്റം ആദരവ് അര്‍ഹിക്കുന്ന ഒരു സീനിയര്‍ സംവിധായകനെയൊക്കെ മനപൂര്‍വം ഇങ്ങനെ നോക്കുകുത്തിയെ പോലെ നിര്‍ത്തുക എന്നത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയുന്നില്ല.??ഒരുപക്ഷേ ഇന്നത്തെ പിളേളര്‍ക്കും ഷെയ്‌നും ഒക്കെ അദ്ദേഹത്തെ വേണ്ടത്ര പരിചയമില്ലായിരിക്കാം.

എന്നാല്‍ നമ്മുടെയൊക്കെ അച്ഛനോടോ വീട്ടിലെ മുതിര്‍ന്ന ആള്‍ക്കാരോടോ ചോദിച്ചാല്‍ അവര്‍ പറഞ്ഞു തരും ‘രാജീവ്കുമാര്‍ സര്‍ ആരാണെന്ന്’. എന്തിനേറെ പറയുന്നു.. കലാഭവന്‍ അബിക്ക് പോലും അദ്ദേഹത്തിന്റെ ഗുരു തുല്യനായ ആളായിരിക്കും TK രാജീവ് കുമാര്‍ സര്‍.??
എല്ലാം തന്റെ ഇഷ്ടത്തിന് നടക്കണം എന്ന മട്ടാണ് ഷെയ്ന്‍ എപ്പോഴും കൈക്കൊള്ളുന്നത്. ഒരു നടന്‍ എന്ന നിലയില്‍ ഈ അഹങ്കാരം ഒട്ടും നല്ലതല്ല കേട്ടോ..?? ഇതിന് മുമ്പും വെയില്‍ സിനിമയുടെ ഷൂട്ടിങ്ങിന് ഇടയില്‍ മുടി മുറിച്ച് ഷൂട്ടിങ് തടസ്സപ്പെടുത്തിയ കാര്യവും പ്രേക്ഷകര്‍ മറന്നിട്ടുണ്ടാവില്ല. തന്റെ സിനിമ മോശമായാലും വിമര്‍ശിക്കാന്‍ പാടില്ല, നെഗറ്റിവ് റിവ്യൂസ് ഇടാന്‍ പാടില്ല എന്നൊക്കെ പറയുന്നത് കുറച്ച് ഓവറല്ലേ ഷെയ്ന്‍ ബ്രോ..?????? മനുഷ്യന് തിരിച്ചറിവുകള്‍ നല്ലതാണ്, അങ്ങനെ തന്നെ സംഭവിക്കട്ടെ എന്നായിരുന്നു കുറിപ്പ്.