മദ്യപിക്കാറുണ്ടോ എന്ന് ചോദിച്ച അവതാരകന് കിടിലന്‍ മറുപടി കൊടുത്ത് മെഗാസ്റ്റാര്‍ മമ്മൂട്ടി
1 min read

മദ്യപിക്കാറുണ്ടോ എന്ന് ചോദിച്ച അവതാരകന് കിടിലന്‍ മറുപടി കൊടുത്ത് മെഗാസ്റ്റാര്‍ മമ്മൂട്ടി

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ, മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാര്‍ ആണ് നാം എല്ലാം സ്നേഹത്തോടെ വിളിക്കുന്ന മമ്മൂക്ക. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ആരാധകരെ കൈയ്യിലെടുത്ത മഹാനടനാണ് അദ്ദേഹം. പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസമെന്നാണ് താരത്തെ കുറിച്ച് ആരാധകര്‍ പലപ്പോഴും പറയാറുള്ളത്. ആ പ്രിയ നടന്റെ മുഖം വെള്ളിത്തിരയില്‍ പതിഞ്ഞിട്ട് അരനൂറ്റാണ്ട് പിന്നിട്ടു. പലപ്പോഴും മമ്മൂട്ടിയുടേതായി പുറത്തുവരുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്.

എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത് മമ്മൂക്കയുടെ മുന്‍കാലത്തെ ഒരു അഭിമുഖമാണ്. തന്റെ ആദ്യ ശമ്പളം എത്ര ആണെന്നാണ് ആദ്യം അദ്ദേഹത്തോട് ചോദിച്ചത്. മമ്മൂക്ക മറുപടി പറഞ്ഞത് ഇങ്ങനെ… 50 രൂപ എന്നാണ്. എന്നാല്‍ അടുത്ത ചോദ്യം മമ്മൂക്ക മദ്യപിച്ചിട്ടുണ്ടോ എന്നായിരുന്നു.. രുചിച്ചു നോക്കിയിട്ടുണ്ട് എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്.

അതേസമയം, മമ്മൂട്ടിയുടെ മറ്റൊരു പഴയകാല അഭിമുഖവും കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു. 1992 ല്‍ ഖത്തറില്‍ നടന്ന ‘മെഗാസ്റ്റാര്‍ മമ്മൂട്ടി നൈറ്റ്’ എന്ന പേരില്‍ നടന്ന സ്റ്റേജ് ഷോയ്ക്ക് എത്തിയപ്പോള്‍ നടത്തിയ അഭിമുഖത്തിന്റെ വീഡിയോയാണ് അത്. എ.വി.എം ഉണ്ണി നടത്തിയ അഭിമുഖമാണ് യൂ ട്യൂബില്‍ പുറത്തിറങ്ങിയിരിക്കുന്നത്.

അഭിമുഖത്തില്‍, അന്നത്തെ സിനിമാ ചിത്രീകരണത്തെ കുറിച്ചും, സിനിമയിലേക്ക് കടന്നുവരാന്‍ താല്‍പര്യമുള്ള ‘പുതുതലമുറ’ക്ക് വേണ്ടി നല്‍കാനുള്ള പാഠവും മമ്മൂട്ടി അഭിമുഖത്തില്‍ പറയുന്നുണ്ട്. വെറും സിനിമാ മോഹം കൊണ്ട് മാത്രം ആരും സിനിമയിലേക്ക് വന്ന് അബദ്ധത്തില്‍ ചാടരുതെന്നും, സിനിമയെ കുറിച്ചും, സിനിമാ ചിത്രീകരണത്തെ കുറിച്ചും അറിയാതെ ഉള്ള ജോലി നഷ്ടപ്പെടുത്തി സിനിമാക്കാരനാകാന്‍ നോക്കരുതെന്നും മമ്മൂട്ടി അഭിമുഖത്തിലൂടെ വ്യക്തമാക്കുകയാണ്.