15 Mar, 2025
1 min read

‘മുന്നറിയിപ്പിലെ രാഘവനും ബിഗ് ബിയിലെ ബിലാലും ഇന്നും ഞെട്ടിച്ചു കൊണ്ടിരിക്കുന്ന രണ്ട് മമ്മൂട്ടി കഥാപാത്രങ്ങളാണ്’ ; കുറിപ്പ് ശ്രദ്ധ നേടുന്നു

പ്രഖ്യാപനം മുതലേ വാര്‍ത്തകളിലിടം നേടിയ സിനിമയാണ് മമ്മൂട്ടി നായകനായെത്തുന്ന റോഷാക്ക്. മമ്മൂട്ടിയുടെ വ്യത്യസ്തമായ കഥാപാത്രമായിരിക്കും ചിത്രത്തിലേതെന്നാണ് സിനിമയുടെ പുറത്തുവരുന്ന ഓരോ പുതിയ അപ്‌ഡേറ്റുകളും സൂചിപ്പിക്കുന്നത്. സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ്’റോഷാക്ക്’. റോഷാക്കിന്റേതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകളെല്ലാം ഏറെ ശ്രദ്ധനേടിയിരുന്നു. ചിത്രത്തിന്റെ ട്രയ്‌ലറിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോഷാക്ക്. മമ്മൂട്ടിയുടെ നിര്‍മ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം […]

1 min read

‘ദേശീയതയ്ക്ക് ഊന്നല്‍ നല്‍കുന്ന മുസല്‍മാനായ മൂസയുടെ കഥയാണ് ‘മേ ഹൂം മൂസ’ പറയുന്നത്’ ; മലപ്പുറം ഭാഷ സംസാരിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല! സുരേഷ് ഗോപി

സുരേഷ് ഗോപിയെ കേന്ദ്രകഥാപാത്രമാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മേ ഹൂം മൂസ’. ഇന്ത്യന്‍ ആര്‍മിയിലെ അംഗമായ മലപ്പുറം പൊന്നാനിക്കാരനായ ‘മൂസ’ എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. സുരേഷ് ഗോപിയില്‍ നിന്നും പ്രേക്ഷകര്‍ ഇതുവരെ കാണാത്ത ഒരു കഥാപാത്രമായിരിക്കും ചിത്രത്തിലെ അദ്ദേഹത്തിന്റെ ‘മൂസ’ എന്ന കഥാപാത്രം. രാജ്യത്തെ അകമഴിഞ്ഞു സ്‌നേഹിക്കുന്ന, സേവിക്കുന്ന ഒരു കഥാപാത്രം. മൂസയുടെ ജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിന്റെ പ്രമേയം. പുനം ബജ്‌വ, അശ്വിനി […]

1 min read

ശ്രീലങ്കയില്‍ നിന്നുള്ള തന്റെ ആരാധകരെ കണ്ട് വണ്ടറടിച്ച് ദുല്‍ഖര്‍ സല്‍മാന്‍!

മലയാളത്തിന് പുറമെ തമിഴ്, തെളുങ്ക്, ഹിന്ദി ചിത്രങ്ങളിലെല്ലാം തന്റെ പ്രതിഭ തെളിയിച്ച് മുന്നേറുകയാണ് മലയാളത്തിന്റെ യുവതാരമായ ദുല്‍ഖര്‍ സല്‍മാന്‍. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ എന്ന നിലയില്‍ ആണ് അദ്ദേഹം സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചതെങ്കിലും, ഇപ്പോള്‍ തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ ദുല്‍ഖറിന് സാധിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ മറ്റുഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ടെന്ന് മാത്രമല്ല, അവിടങ്ങളിലും ആരാധകരെ നേടിയെടുത്തിട്ടുണ്ട് താരം. എന്നാല്‍ ശ്രീലങ്കില്‍ പോലും ആരാധകരെ നേടിയിരിക്കുകയാണ് താരം. സംഭവം എന്താണെന്ന് വെച്ചാല്‍, ശ്രീലങ്കയിലുള്ള ദമ്പതികള്‍ ദുല്‍ഖറിനോടുള്ള ആരാധന മൂത്ത് […]

1 min read

‘മോഹന്‍ലാലിനെ നായകനാക്കി ഒരു ഗംഭീര സിനിമ ചെയ്യും’; ആഗ്രഹം തുറന്നു പറഞ്ഞ് നടന്‍ ശങ്കര്‍

മലയാള സിനിമയില്‍ 1980 കളില്‍ നിറഞ്ഞു നിന്ന പ്രശസ്ത നായക നടനാണ് ശങ്കര്‍. ‘ഒരു തലൈ രാഗം’ എന്ന തമിഴ് സിനിമയിലാണ് ശങ്കര്‍ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. വലിയ സാമ്പത്തിക നേട്ടം കൈവരിച്ച ചിത്രമായിരുന്നു അത്. മാത്രമല്ല, ആ ചിത്രം ചെയ്തതോട് കൂടി അദ്ദേഹം കൂടുതല്‍ ശ്രദ്ധ നേടുകയും ചെയ്തു. പിന്നീട് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറഅറം കുറിച്ചു. ഫാസില്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ ആയിരുന്നു വില്ലന്‍ കഥാപാത്രത്തെ […]

1 min read

‘ലൂസിഫര്‍ മൂന്നാം ഭാഗത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും കൂടി ഇന്ത്യന്‍ സിനിമയുടെ സകല റെക്കോര്‍ഡുകളും തൂത്തുവാരും’ ; കുറിപ്പ് വൈറല്‍

2019 ല്‍ മലയാളത്തിലിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ലൂസിഫര്‍. പൃഥിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സായ് കുമാര്‍, സാനിയ ഇയ്യപ്പന്‍, വിവേക് ഒബ്‌റോയ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. ആ വര്‍ഷത്തെ റെക്കോഡ് കളക്ഷന്‍ സ്വന്തമാക്കിയ ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാനായുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ പ്രേക്ഷകര്‍. പൃഥ്വിരാജിന്റെ സംവിധാനത്തിലേക്കുള്ള ചുവടുവെപ്പും ലൂസിഫര്‍ അടയാളപ്പെടുത്തി. രണ്ടാം ഭാഗം എമ്പുരാന്‍ ലൂസിഫറിനേക്കാള്‍ വലിയ കാന്‍വാസില്‍ ഒരുക്കാനാണ് പൃഥി ശ്രമിക്കുന്നത്. 400 കോടി […]

1 min read

” കിടിലൻ ഡയലോഗ് ഡെലിവറി,വ്യത്യസ്തമായ സൈക്കോ..” – ദുൽഖറിന്റെ ചുപ്പിനെ കുറിച്ച് പ്രേക്ഷകർ പറയുന്നതിങ്ങനെ

ദുൽഖർ സൽമാൻ നായകനായി എത്തുന്ന ആർ ബാൽക്കി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ചുപ്പ്. നിരവധി ആരാധകരാണ് ഈ ഒരു ചിത്രത്തിന് ഉള്ളത്. ആദ്യ ദിനം തന്നെ ചിത്രത്തിന് മികച്ച സ്വീകാര്യതയും അഭിപ്രായങ്ങളും ആയിരുന്നു ലഭിച്ചത്. ഒരു പൂക്കട നടത്തുന്ന തന്നോട് തന്നെ എപ്പോഴും സംസാരിക്കുന്ന ഒരു ഡാനിയേൽ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ആദ്യം തന്നെ ദുൽഖർ സൽമാൻ അവതരിപ്പിച്ചിരിക്കുന്നത്. പിന്നീട് അയാളുടെ ഉള്ളിൽ തന്നെ രണ്ടാളുകൾ ഉണ്ടായെന്ന് പ്രേക്ഷകരെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. ഏത് കാര്യത്തിനും […]

1 min read

രൂപത്തിലും ഭാവത്തിലും അടിമുടി മാറ്റവുമായി സുരേഷ് ഗോപി ; ‘മേ ഹൂം മൂസ’യ്ക്ക് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്

സുരേഷ് ഗോപി, പൂനം ബജ്വ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മേ ഹൂം മൂസ’. പ്രഖ്യാപന സമയം മുതല്‍ ഏറെ ശ്രദ്ധ നേടിയ സുരേഷ് ഗോപി ചിത്രം കൂടിയാണ് മേ ഹൂം മൂസ. പാപ്പന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം സുരേഷ് ഗോപിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായ വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ‘മേ ഹൂം മൂസ’യ്ക്ക് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ വിവരം […]

1 min read

‘പേരല്ല ബ്രാന്‍ഡാകുന്നത്, താന്‍ ചെയ്ത വര്‍ക്കുകളാണ് ബ്രാന്‍ഡാകുന്നത്, ആ സ്ഥാനത്തേക്ക് കൂടുതല്‍ പേര് വരണം ‘; പൃഥ്വിരാജ് സുകുമാരന്‍

യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന താരമാണ് പൃഥ്വിരാജ് സുകുമാരന്‍. ക്യാമറയ്ക്ക് മുന്നില്‍ നിന്നു കൊണ്ട് കരിയര്‍ ആരംഭിച്ച താരം ഇന്ന് ഇന്ത്യന്‍ സിനിമ ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന പേരുകളിലൊന്നാണ്. അഭിനയത്തിനോടാപ്പം തന്നെ നിര്‍മ്മാണം സംവിധാനം എന്നിങ്ങനെ മലയാളസിനിമയുടെ ഐക്കണായി മാറിയിരിക്കുകയാണ് താരം. ചുരുങ്ങിയ കാലയളവില്‍ പ്രതിഭ തെളിയിക്കുന്ന നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകരാന്‍ പൃഥ്വിക്കായി. മലയാളത്തില്‍ മാത്രമല്ല തമിഴ്, ഹിന്ദി ഭാഷകളിലും പൃഥ്വിരാജ് തന്റെ വിജയക്കൊടി പാറിച്ചു. സിനിമയുടെ എല്ലാ മേഖലകളിലും […]

1 min read

ഗോഡ്ഫാദറിനൊപ്പം ലൂസിഫറും റിലീസ് ചെയ്യാൻ തീരുമാനം; വിമർശനങ്ങളുമായി മലയാളി പ്രേക്ഷകർ

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ബ്ലോക്ക് ബസ്റ്റർ പൊളിറ്റിക്കൽ ത്രില്ലർ ചിത്രമാണ് ‘ലൂസിഫർ’. മുരളി ഗോപി തിരക്കഥ എഴുതിയ ചിത്രം ആന്റണി പെരുമ്പാവൂരാണ് നിർമ്മിച്ചത്. പൃഥ്വിരാജിന്റെ ആദ്യ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം എന്ന പ്രത്യേകതയും ലൂസിഫറിനുണ്ട്. ലൂസിഫറിന്റെ തെലുങ്ക് റീമേക്കാണ് ചിരഞ്ജീവി നായകനായെത്തുന്ന ‘ഗോഡ് ഫാദർ’. മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായാണ് തെലുങ്കിൽ ചിരഞ്ജീവി എത്തുന്നത്. ഗോഡ് ഫാദർ ചിരഞ്ജീവിയുടെ 153 മത്തെ ചിത്രമാണ്. ലൂസിഫർ വമ്പൻ ഹിറ്റായി മാറിയതിനു പുറകെയാണ് […]

1 min read

‘ഒരു കഥാപാത്രത്തിന്റെ ആന്തരികമായ മാനസിക വ്യാപാരങ്ങളെ ഉള്‍ക്കൊള്ളാന്‍ പോന്ന കാലിബര്‍ ഉള്ള നടനാണ് മോഹന്‍ലാല്‍’; കുറിപ്പ് ശ്രദ്ധ നേടുന്നു

മലയാളത്തിന്റെ മഹാനടനാണ് മോഹന്‍ലാല്‍. നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാ സ്വപ്‌നങ്ങള്‍ക്ക് ഭാവവും ഭാവുകത്വവും നല്‍കിയ നടനവിസ്മയമാണ് മോഹന്‍ലാല്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ വില്ലനായി അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് വളര്‍ന്ന് ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ സുപരിചിതനായ ഇതിഹാസ താരമായി മാറുകയായിരുന്നു. മലയാള സിനിമാ ബോക്‌സ്ഓഫീസിന്റെ ഒരേ ഒരു രാജാവ് എന്ന വിശേഷണവും മോഹന്‍ലാലിന് തന്നെയാണ് ഇന്നും സ്വന്തം. ഇതുവരെ മറ്റാര്‍ക്കും തകര്‍ക്കാനാവാത്ത ബോക്‌സ്ഓഫീസ് റെക്കോര്‍ഡുകളും മോഹന്‍ലാലിന്റെ പേരിലാണ് ഉള്ളത്. ക്യാമറയ്ക്ക് മുന്നില്‍ എത്തുമ്പോള്‍ മോഹന്‍ലാലിന്റെ വിരലുകള്‍ പോലും അദ്ദേഹത്തോടൊപ്പം അഭിനയിക്കുമെന്നാണ് പല […]