” കിടിലൻ ഡയലോഗ് ഡെലിവറി,വ്യത്യസ്തമായ സൈക്കോ..” – ദുൽഖറിന്റെ ചുപ്പിനെ കുറിച്ച് പ്രേക്ഷകർ പറയുന്നതിങ്ങനെ
1 min read

” കിടിലൻ ഡയലോഗ് ഡെലിവറി,വ്യത്യസ്തമായ സൈക്കോ..” – ദുൽഖറിന്റെ ചുപ്പിനെ കുറിച്ച് പ്രേക്ഷകർ പറയുന്നതിങ്ങനെ

ദുൽഖർ സൽമാൻ നായകനായി എത്തുന്ന ആർ ബാൽക്കി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ചുപ്പ്. നിരവധി ആരാധകരാണ് ഈ ഒരു ചിത്രത്തിന് ഉള്ളത്. ആദ്യ ദിനം തന്നെ ചിത്രത്തിന് മികച്ച സ്വീകാര്യതയും അഭിപ്രായങ്ങളും ആയിരുന്നു ലഭിച്ചത്. ഒരു പൂക്കട നടത്തുന്ന തന്നോട് തന്നെ എപ്പോഴും സംസാരിക്കുന്ന ഒരു ഡാനിയേൽ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ആദ്യം തന്നെ ദുൽഖർ സൽമാൻ അവതരിപ്പിച്ചിരിക്കുന്നത്. പിന്നീട് അയാളുടെ ഉള്ളിൽ തന്നെ രണ്ടാളുകൾ ഉണ്ടായെന്ന് പ്രേക്ഷകരെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. ഏത് കാര്യത്തിനും ഉള്ളിലുള്ള ആളിനോട് ഡാനി തന്റെ അഭിപ്രായം ചോദിക്കുകയും ചെയ്യും. ഉള്ളിലുള്ള ആൾ എന്ന് തന്നെ പറയാൻ സാധിക്കില്ല. വേണമെങ്കിൽ ഒരു ശരീരത്തിൽ തന്നെ ജീവിക്കുന്ന രണ്ടുപേർ എന്ന് പറയാൻ സാധിക്കും. അയാൾ രണ്ടു ചായ ഒരുമിച്ചു കുടിക്കാറുണ്ട്.

 

ഡാനീ എപ്പോഴും കടയിൽ കയറുകയാണെങ്കിലും ഒരു സാധനങ്ങളും ഒറ്റ ഒന്നായി കഴിക്കാറില്ല. എല്ലാം രണ്ട്. ചായ ആണെങ്കിലും രണ്ട്, വട ആണെങ്കിലും രണ്ട്. തീയേറ്ററിൽ പോയാലും രണ്ട് ടിക്കറ്റ് ആണ് ഡാനി ബുക്ക് ചെയ്യാറുള്ളത്. അങ്ങനെ ഒരാളുടെ ഉള്ളിൽ തന്നെയുള്ള രണ്ട് വ്യക്തിത്വങ്ങളെ കുറിച്ചാണ് സിനിമയിൽ പ്രതിപാദിച്ചിരിക്കുന്നത്. രണ്ടു റോളുകളും വളരെ പക്വതയോടെ തന്നെ കൈകാര്യം ചെയ്യുവാൻ ദുൽക്കർ സൽമാന് സാധിക്കുകയും ചെയ്തിട്ടുണ്ട്. ദ്വന്ദവ്യക്തിത്വം എന്താണെന്ന് വ്യക്തമായി തന്നെ പ്രേക്ഷകർക്ക് അരികിലേക്ക് തന്നിട്ടുണ്ട് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഡയലോഗ് ഡെലിവറിയിൽ മുൻപന്തിയിൽ തന്നെയാണ് ദുൽഖർ. ചിത്രം കണ്ടവരെല്ലാം തന്നെ അവകാശപ്പെടുന്നത് വളരെ സ്വാഭാവികതയോടെ ആണ് ഹിന്ദി ഭാഷ അദ്ദേഹം കൈകാര്യം ചെയ്തിരിക്കുന്നത്.

സീതരാമം എന്ന ചിത്രത്തിൽ വളരെയധികം വികാരഭരിതമായ രംഗങ്ങൾ കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ച നടൻ തന്നെയാണോ ഈ ചിത്രത്തിൽ ഇത്തരമൊരു കഥാപാത്രമായി എത്തുന്നത് എന്നും ആളുകൾ ചോദിക്കുന്നുണ്ട്. അത്രത്തോളം മികച്ച പ്രകടനമാണ് നടത്തിയത് വെച്ചിരിക്കുന്നത്. ഒരു സൈക്കോ കഥാപാത്രം തന്നെയാണ് ഡാനി എന്ന് പറയണം. അങ്ങനെ ഒരു കഥാപാത്രത്തിലേക്ക് വളരെ പെട്ടെന്ന് തന്നെ താരം എത്തിയല്ലോ എന്നും പ്രേക്ഷകർ പറയുന്നുണ്ട്. വളരെ പ്രത്യേകതകൾ ആണ് ചിത്രത്തിന് എന്നാണ് പ്രേക്ഷകർ പറഞ്ഞു കൊണ്ടിരിക്കുന്നത്.