05 May, 2024
Breaking News

”മോഹൻലാൽ രാജ്യത്തിന് അഭിമാനം, മണിച്ചിത്രത്താഴ് അൻപത് തവണയാണ് കണ്ടത്”; സെൽവരാഘവൻ

”ഞാൻ ലൂസിഫറിനേക്കാൾ പവർഫുൾ ആയിരിക്കോ എമ്പുരാനിൽ എന്ന് നിങ്ങളാണ് പറയേണ്ടത്”; ടൊവിനോ തോമസ്

74 ദിവസം തിയേറ്ററിൽ, ആദ്യ 200 കോടി ചിത്രം; മഞ്ഞുമ്മൽ ബോയ്സ് അഞ്ച് ഭാഷകളിൽ ഇന്ന് തിയേറ്ററുകളിലെത്തും

“ക്യൂട്നെസ്സ്ന്റെ കാര്യത്തിൽ ലാലേട്ടനെ കടത്തി വെട്ടാൻ ഇനി ഒരുത്തൻ വരണം” ; കുറിപ്പ്

”മഞ്ജു ചേച്ചി വീണ്ടും അഭിനയിച്ചിരുന്നെങ്കിൽ ഇപ്പോൾ കിട്ടുന്ന സ്നേഹം ഉണ്ടായിരുന്നില്ല”; ശെരിക്കും ആർക്കാണ് സ്നേഹം നഷ്ടപ്പെട്ടതെന്ന് ആരാധകർ

”ക്യാമറയ്ക്ക് മുൻപിൽ ഞാൻ നാണക്കാരി”; സെൽഫിയെടുക്കുമ്പോൾ നാണിച്ച് നിൽക്കുന്ന പടം പങ്കുവെച്ച് രശ്മിക മന്ദാന

News Block

1 min read

”മോഹൻലാൽ രാജ്യത്തിന് അഭിമാനം, മണിച്ചിത്രത്താഴ് അൻപത് തവണയാണ് കണ്ടത്”; സെൽവരാഘവൻ

മലയാളത്തിലെ ഏറ്റവുമധികം റിപ്പീറ്റ് വാല്യു ഉള്ള ചിത്രങ്ങളിൽ മുന്നിൽ നിൽക്കുന്ന സിനിമയാണ് മണിച്ചിത്രത്താഴ്. ഇന്നും ടിവിയിൽ മണിച്ചിത്രത്താഴ് എന്ന ക്ലാസിക്…
1 min read

”നിറത്തിന്റെ പേരിൽ രാമകൃഷ്ണനെ അപമാനിച്ചത് ശരിയായില്ല”; സത്യഭാമയെ വിമർശിച്ച് ഫഹദ് ഫാസിൽ

ഡോ. ആർഎൽവി രാമകൃഷ്ണനെ നർത്തകി സത്യഭാമ അധിക്ഷേപിച്ച സംഭവത്തിൽ പ്രതികരിച്ച് നടൻ ഫഹദ് ഫാസിൽ രം​ഗത്ത്. നിറത്തിന്റെ പേരിൽ അദ്ദേഹത്തെ നർത്തകി സത്യഭാമ അധിക്ഷേപിച്ചത് തെറ്റാണെന്നായിരുന്നു താരം പ്രതികരിച്ചത്. ആലുവ യുസി കോളജിൽ തന്റെ റിലീസിനൊരുങ്ങുന്ന ആവേശത്തിന്റെ പ്രമോഷൻ പരിപാടിക്കിടെ ഒരു വിദ്യാർഥി ചോദിച്ച ചോദ്യത്തിന്റെ മറുപടിയായാണ് ഫഹദ് പ്രതികരിച്ചത്. തന്റെ നിലപാട് താൻ പറയാമെന്നും ഇനി ഇത്തരം ചോദ്യങ്ങൾ വേണ്ടെന്നും പറഞ്ഞുകൊണ്ടായിരുന്നു ഫഹദ് സംഭവത്തിൽ മറുപടി പറഞ്ഞത്. 2023ലെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ രോമാഞ്ചത്തിന് ശേഷം […]

1 min read

സുരേശനും സുമലതയ്ക്കും ഒപ്പം സെൽഫിയെടുക്കാൻ സെൽഫി ബൂത്തുകൾ റെഡി!! മെയ് 16ന് തിയേറ്ററുകളിൽ

സുരേശനേയും സുമലതയേയും 1000 കണ്ണുമായ് എന്ന് ആലേഖനം ചെയ്ത ഓട്ടോറിക്ഷയേയും പരിചയമില്ലാത്ത മലയാളികളുണ്ടോ… കാത്തുകാത്തിരുന്ന് ഒടുവിൽ സുരേശനും സുമലതയും നായകനും നായികയുമായെത്തുന്ന ചിത്രം തിയേറ്ററുകളിലേക്ക് എത്താനൊരുങ്ങുകയാണ്. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ഒരുക്കുന്ന ‘സുരേശന്‍റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ’യുടെ റിലീസിന് മുന്നോടിയായി ഇപ്പോഴിതാ കേരളത്തിലെ വിവിധ തിയേറ്ററുകളിൽ സുരേശനും സുമലതയ്ക്കും ഒപ്പം സെൽഫിയെടുക്കാൻ ഒരു സെൽഫി ബൂത്ത് സെറ്റ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ. മെയ് 16നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. സിനിമയുടെ വരവറിയിച്ച് എത്തിയിരിക്കുന്ന സെൽഫി ബൂത്തിലെത്തി സെൽഫിയെടുക്കാൻ നിരവധി സിനിമാപ്രേമികളാണ് […]

1 min read

അരികിലകലെയായ്… അകലെയരികിലായ്….! ഒട്ടേറെ നിഗൂഢതകള്‍ ഒളിപ്പിച്ച് ‘ഒരു കട്ടിൽ ഒരു മുറി’യിലെ ഗാനം

“അരികിലകലെയായ്… അകലെയരികിലായ്….’ ഈ വരികള്‍ മാറിയും മറിഞ്ഞും ഇടയ്‍ക്കിടെ കടന്നുവരുന്നൊരു പാട്ട്. ആ പാട്ടിൽ ഒളിപ്പിച്ച ദുരൂഹമായ ചില വസ്തുതകള്‍… അവയിലൂടെ സിനിമയിലേക്ക് തരുന്ന ചില സൂചനകൾ… സോഷ്യൽമീഡിയയിൽ ഏറെ ചർച്ചയായി മാറിയിരിക്കുകയാണ് ‘ഒരു കട്ടിൽ ഒരു മുറി’ എന്ന ഷാനവാസ് കെ ബാവക്കുട്ടി ഒരുക്കുന്ന സിനിമയിലേതായി ഇറങ്ങിയിരിക്കുന്ന രണ്ടാമത്തെ ഗാനം. ചിത്രത്തിലേതായി മുമ്പ് പുറത്തിറങ്ങിയ ‘നെഞ്ചിലെ എൻ നെഞ്ചിലേ…’ എന്ന പ്രണയഗാനം ഏറെ ശ്രദ്ധേയമായിരുന്നു.   സിനിമയുടേതായിറങ്ങിയ പോസ്റ്ററുകളും പാട്ടും ടീസറും ഒക്കെ അടുത്തിടെ ഏറെ […]

1 min read

“എടാ മോനെ.. ഷമ്മി ഒക്കെ പഴയതാ ഇത് വേറെ..” UC യിൽ ആവേശമായി ഫഹദ്

രോമാഞ്ചത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ഫഹദ് ഫാസിൽ ചിത്രം ‘ആവേശം’ ഏപ്രിൽ പതിനൊന്നിന് തിയറ്ററുകളിലെത്തും. രംഗൻ എന്ന ഗുണ്ടാ തലവനെയാണ് ഫഹദ് ഫാസിൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഒരു കളർഫുൾ ആക്ഷൻ കോമഡി വിഭാഗത്തിൽ ഉൾപ്പെടുന്ന സിനിമയായിരിക്കും ആവേശം. റിലീസിന് മുന്നോടിയായി ഇപ്പോഴിതാ ഫഹദ് ഫാസിലും ടീമും പ്രമോഷൻ പരിപാടികളുടെ തിരക്കുകളിൽ ആണ്. കഴിഞ്ഞ ദിവസം യുസി കോളേജിൽ നടന്ന പ്രമോഷൻ പരിപാടിയിൽ ഫഹദിനെ കുറെ നാളുകൾക്ക് ശേഷം ഇത്ര ആക്ടീവായി കിട്ടിയ സന്തോഷത്തിലാണ് ആരാധകർ. […]

1 min read

ആടുജീവിതം കണ്ട് കമൽഹാസനും മണിരത്‌നവും; റിവ്യൂ പങ്കുവെച്ച് പൃഥ്വി

ലോകസിനിമയ്ക്ക് മുന്നിൽ മലയാള സിനിമയുടെ യശസ്സ് ഒരിക്കൽക്കൂടി ഉയർത്താൻ കെൽപ്പുള്ള ചിത്രമെന്ന് ആരാധകർ ഉറച്ചുവിശ്വസിക്കുന്ന ബ്ലെസിയുടെ ‘ആടുജീവിതം’ റിലീസിനൊരുങ്ങുകയാണ്. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രം 28-ന് പ്രേക്ഷകർക്ക് മുന്നിലെത്തും. മലയാളത്തിൽ ഇന്നും ബെസ്റ്റ് സെല്ലറുകളിൽ ഒന്നായ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ബ്ലെസി ഇതേപേരിൽ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നജീബ് എന്ന നായകകഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. ഇപ്പോഴിതാ റിലീസിന് ഒരു ദിവസം മാത്രം ശേഷിക്കെ മറ്റ് ഭാഷകളില്‍ നടത്തിയ പ്രീമിയര്‍ ഷോകളില്‍ മികച്ച […]

1 min read

”മരിച്ചാലും എന്റെ ഹൃദയം മമ്മൂസ് എന്ന് പറഞ്ഞ് കൊണ്ടിരിക്കും”; മമ്മൂട്ടിയെ ഇങ്ങനെ വിളിക്കുന്ന സുകുമാരി അന്ന് പറഞ്ഞത്..!

നടി സുകുമാരിയുടെ വിയോ​ഗം ഇന്നും മലയാള സിനിമയ്ക്ക് തീരാ നഷ്ടമാണ്. ഒരുപാട് മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിച്ച താരത്തെ പ്രേക്ഷകർ ഇന്നും ഓർക്കുന്നു. നടൻ മമ്മൂട്ടിയും സുകുമാരിയും തമ്മിൽ വളരെ അടുത്ത ബന്ധമായിരുന്നു. തന്നെ വളരെ സ്നേഹത്തോടെ മമ്മൂസ് എന്നു വിളിക്കുന്ന അപൂർവ്വം ചിലരെ ഉള്ളൂ, അതിൽ ഒന്ന് സുകുമാരിയമ്മ ആണെന്ന് മമ്മൂട്ടി തന്നെ ഒരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. സുകുമാരിയമ്മയെ സംബന്ധിച്ചും മമ്മൂട്ടി സ്വന്തം മകനെ പോലെയായിരുന്നു. വർഷങ്ങൾക്ക് മുൻപ് മമ്മൂട്ടിയും സുകുമാരിയും ഒരുമിച്ച് പങ്കെടുത്ത […]

1 min read

”നിന്നെ കിനാവ് കാണും കണ്ണിലാകെ…. വീണ്ടും കോരിത്തരിപ്പിച്ച് എആർ റഹ്മാൻ”; ആടുജീവിതത്തിലെ പുതിയ ​ഗാനം കേൾക്കാം…

പ്രേക്ഷകർ അക്ഷമരായി കാത്തിരിക്കുകയാണ് ആടുജീവിതം എന്ന ഇതിഹാസ സിനിമയ്ക്ക് വേണ്ടി. റഹ്മാൻ കമ്പോസ് ചെയ്ത ചിത്രത്തിലെ പെരിയോനെ എന്ന ​ഗാനം പ്രേക്ഷകർ ഇതിനോടകം നെഞ്ചേറ്റിക്കഴിഞ്ഞു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ രണ്ട് മില്യണിലധികം ആളുകളാണ് ഈ പാട്ട് യൂട്യൂബിൽ കേട്ടത്. കൂടാതെ റീലുകളിലും ട്രെൻഡിങ് ആണ്. ഇപ്പോൾ ചിത്രത്തിലെ അടുത്ത ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ. ‘നിന്നെ കിനാവ് കാണും കണ്ണിലാകെ….’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ടൈറ്റിൽ ഓമനേ… എന്നാണ്. ചിന്മയിയും വിജയ് യേശുദാസും […]

1 min read

തിയേറ്റർ ഒഴിയാനൊരുങ്ങി മഞ്ഞുമ്മൽ ബോയ്സ്; ഇനി ഒടിടിയിൽ, റിലീസ് തിയതി പുറത്ത്

മലയാളത്തിലും തമിഴ് നാട്ടിലും ഒരേ പോലെ തരം​ഗമായി മാറിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. കൂടാതെ സോഷ്യൽ മീഡിയ റീൽസുകളിലും മഞ്ഞുമ്മൽ തരംഗമാണ്. ‘കുതന്ത്രം’ എന്ന ഗാനത്തിനൊപ്പം സുഭാഷിനെ രക്ഷിക്കുന്ന വീഡിയോയുടെ വൈറൽ റീൽസ് വരെ ഇൻസ്റ്റഗ്രാമിൽ എത്തുന്നുണ്ട്. ഒരുപാട് ​ഗ്രാഫിക് വിഷ്വൽസും സമൂഹമാധ്യമങ്ങളിൽ തരം​ഗമാണ്. ഇതിനിടെ ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് തിയതി പുറത്തെത്തിയിരിക്കുകയാണ്. ചിത്രം ഏപ്രിൽ 5ന് ആണ് ഒ.ടി.ടിയിൽ എത്തുക. ഏപ്രിൽ 5 മുതൽ മഞ്ഞുമ്മൽ ബോയ്‌സ് ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കും. 200 […]

1 min read

14 വർഷത്തെ അഭിനിവേശം….!!! ‘ആടുജീവിതം’ ​ഗ്രാന്റ് റിലീസിന് ആശംസയുമായി സൂര്യ

മലയാളി സിനിമാപ്രേമികളില്‍ ആടുജീവിതം സൃഷ്ടിച്ച കാത്തിരുപ്പ് അപൂര്‍വ്വം ചിത്രങ്ങളേ സൃഷ്ടിച്ചിട്ടുള്ളൂ. എന്നാല്‍ റിലീസിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ മറുഭാഷാ സിനിമാപ്രേമികള്‍ക്കും ഈ ചിത്രത്തില്‍ കൗതുകമുണ്ട്. അഞ്ച് ഭാഷകളിലായി പാന്‍ ഇന്ത്യന്‍ റിലീസുമാണ് ചിത്രത്തിന്. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രം 28-ന് പ്രേക്ഷകർക്ക് മുന്നിലെത്തും. മലയാളത്തിൽ ഇന്നും ബെസ്റ്റ് സെല്ലറുകളിൽ ഒന്നായ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ബ്ലെസി ഇതേപേരിൽ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നജീബ് എന്ന നായകകഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. ഇപ്പോഴിതാ ‘ആടുജീവിത’ത്തിന് […]

1 min read

“എന്തുകൊണ്ടു് ജന ഗണ മന പോലെയൊരു highly commercial mass subject മോഹൻലാലിനോട് സംസാരിക്കാൻ അവർക്ക് ചിന്ത പോകാഞ്ഞത് “

പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് ‘ജന ഗണ മന’. തിയേറ്ററുകളിൽ മികച്ച പ്രതികരണം ലഭിച്ച ചിത്രമാണിത്.സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെയും മാജിക് ഫ്രെയിംസിന്‍റെയും ബാനറുകളിലാണ് നിര്‍മാണം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകര്‍, ആണ്. സഹ നിര്‍മ്മാണം ജസ്റ്റിന്‍ സ്റ്റീഫന്‍. ചിത്രത്തിൽ പൃഥ്വിരാജ് വക്കീൽ വേഷത്തിൽ എത്തിയത്. ഇപ്പോഴിതാ പൃഥ്വിരാജിന് പകരം വക്കീൽ വേഷത്തിൽ മോഹൻലാൽ എത്തിയാൽ സീൻ മാറിയേനെ എന്നാണ് […]