“എടാ മോനെ.. ഷമ്മി ഒക്കെ പഴയതാ ഇത് വേറെ..” UC യിൽ ആവേശമായി ഫഹദ്
1 min read

“എടാ മോനെ.. ഷമ്മി ഒക്കെ പഴയതാ ഇത് വേറെ..” UC യിൽ ആവേശമായി ഫഹദ്

രോമാഞ്ചത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ഫഹദ് ഫാസിൽ ചിത്രം ‘ആവേശം’ ഏപ്രിൽ പതിനൊന്നിന് തിയറ്ററുകളിലെത്തും. രംഗൻ എന്ന ഗുണ്ടാ തലവനെയാണ് ഫഹദ് ഫാസിൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഒരു കളർഫുൾ ആക്ഷൻ കോമഡി വിഭാഗത്തിൽ ഉൾപ്പെടുന്ന സിനിമയായിരിക്കും ആവേശം. റിലീസിന് മുന്നോടിയായി ഇപ്പോഴിതാ ഫഹദ് ഫാസിലും ടീമും പ്രമോഷൻ പരിപാടികളുടെ തിരക്കുകളിൽ ആണ്. കഴിഞ്ഞ ദിവസം യുസി കോളേജിൽ നടന്ന പ്രമോഷൻ പരിപാടിയിൽ ഫഹദിനെ കുറെ നാളുകൾക്ക് ശേഷം ഇത്ര ആക്ടീവായി കിട്ടിയ സന്തോഷത്തിലാണ് ആരാധകർ.

ഇക്കാന്റെ കണ്ണുകൊണ്ടുള്ള അഭിനയം പടച്ചോനാണേ കിടിലനാണ്, ഉഷാറാണെന്ന് ഒരു വിദ്യാർത്ഥി ഫഹദിനോട് പറയുകയും കയ്യടികളുടെ പെരുമഴയുമായിരുന്നു. കോളേജ് വിദ്യാർത്ഥികളോടൊപ്പം ആവേശം സിനിമയിലെ ഗാനരംഗത്തിന് തകർപ്പൻ ഡാൻസും ഫഹദ് ഫാസിൽ കളിക്കുകയുണ്ടായി. ആവേശം ടീസർ കണ്ടപ്പോൾ ഷമ്മി എന്ന കഥാപാത്രത്തെ പോലെ തോന്നി എന്ന് പറഞ്ഞ കുട്ടിയോട് കിടിലൻ മറുപടിയും ഫഹദ് നൽകി. “എടാ മോനെ.. ഷമ്മി ഒക്കെ പഴയതാ ഇത് വേറെ..” എന്നായിരുന്നു മറുപടി.

മഞ്ഞുമ്മൽ ബോയ്സ് സീൻ മാറുമെന്ന് പറഞ്ഞ പോലെ ഈ സിനിമയും സീൻ മാറ്റുമോ എന്ന് പ്രമേഷനെത്തിയ സുഷിനോട് ചോദിച്ചിരുന്നു. വർക്ക് ചെയ്യുന്ന എല്ലാ സിനിമകളും സീൻ മാറണമെന്നാണ് ആഗ്രഹം, ഇതും അതുപോലെ മാറട്ടെ എന്നും സുഷിൻ പറയുന്നുണ്ട്. അൻവർ റഷീദ് എന്റെർറ്റൈന്മെന്റ്സ് ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെ ബാനറിൽ അൻവർ റഷീദ്, നസ്രിയ നാസിം എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.കോളേജ് പിള്ളേരും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥ പറയുന്ന ആവേശം രോമാഞ്ചം സിനിമ പോലെ തന്നെ റിയല്‍ ലൈഫ് സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. ഭീഷ്മപര്‍വ്വം എന്ന സൂപ്പര്‍ ഹിറ്റിനു ശേഷം എ&എ റിലീസ് വിതരണം ചെയ്യുന്ന ചിത്രം കൂടിയാണ് ആവേശം.

,

ഫഹദിന് പുറമെ മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ എത്തുന്നുണ്ട്. സമീര്‍ താഹിര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. രോമാഞ്ചത്തിലെ ഹിറ്റ് കൂട്ടുകെട്ട് ആവര്‍ത്തിച്ചുകൊണ്ട് വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിന്‍ ശ്യാമാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.