” ബ്രില്ല്യന്റ് ആയിത്തന്നെ ലാൽതന്റെ കഥാപാത്രം അവതരിപ്പിച്ചു, എന്നാൽ തീയേറ്ററിൽ ചിത്രം വേണ്ടത്ര വിജയം നേടിയില്ല, അതിന്റെ കാരണം ഇതാണ്. ” – സിദ്ധിഖ്‌ തുറന്നു പറയുന്നു
1 min read

” ബ്രില്ല്യന്റ് ആയിത്തന്നെ ലാൽതന്റെ കഥാപാത്രം അവതരിപ്പിച്ചു, എന്നാൽ തീയേറ്ററിൽ ചിത്രം വേണ്ടത്ര വിജയം നേടിയില്ല, അതിന്റെ കാരണം ഇതാണ്. ” – സിദ്ധിഖ്‌ തുറന്നു പറയുന്നു

സിദ്ദിഖ് സംവിധാനം ചെയ്ത് 2013 പുറത്തെത്തിയ ചിത്രമാണ് ലേഡീസ് ആൻഡ് ജന്റിൽമാൻ എന്ന ചിത്രം. മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ ഒരു വ്യത്യസ്തമായ കഥാപാത്രം തന്നെ ആയിരുന്നു ലേഡീസ് ആൻഡ് ജന്റിൽമാൻ. മീര ജാസ്മിൻ സിനിമയിൽ നിന്നും ഇടവേള എടുക്കുന്നതിനു മുൻപ് മീരാ ജാസ്മിൻ പ്രധാനവേഷത്തിലെത്തിയ ഒരു ചിത്രമെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. മീരാ ജാസ്മിൻ, മംമ്ത മോഹൻദാസ്, മിത്രാ കുര്യൻ, പത്മപ്രിയ തുടങ്ങി നിരവധി നായിക നിരയായിരുന്നു ചിത്രത്തിൽ ഉണ്ടായിരുന്നത്. സ്പിരിറ്റ് എന്ന ചിത്രത്തിൽ മോഹൻലാലിന്റെ അഭിനയത്തിന് വളരെയധികം കൈയ്യടികൾ നിറഞ്ഞുനിന്ന ഒരു സമയത്താണ് ലേഡീസ് ആൻഡ് ജന്റിൽമാൻ എന്ന ചിത്രം വരുന്നത്.

 

ഇപ്പോൾ ചിത്രത്തെക്കുറിച്ച് സിദ്ദിഖ് സംസാരിക്കുകയാണ്. തനിക്ക് നല്ല പേടി ഉണ്ടായിരുന്നു. കാരണം ഈ സിനിമയിൽ ഒരു കള്ളുകുടിയൻ കഥാപാത്രം തന്നെയാണ് മോഹൻലാലിന്റെ. കള്ളുകുടിയൻ കഥാപാത്രങ്ങൾ തമ്മിൽ സാമ്യം വരുമോ എന്നതായിരുന്നു എന്റെ അപ്പോഴത്തെ ഭയം എന്നത്. പക്ഷേ ആ കള്ളുകുടിയനെ ഒരു വിധത്തിലും ഓർമ്മിപ്പിക്കാതെ ആണ് ഈ ചിത്രത്തിൽ ലാൽ അഭിനയിച്ചിരുന്നത്. ഭയങ്കര രസമായിരുന്നു ലാലിന്റെ ഈ ഒരു അഭിനയം കാണുവാൻ തന്നെ. ഭാര്യ മരിച്ചു പോയ ഒരു വ്യക്തിയാണ് ആ കഥാപാത്രം. എന്നാൽ ഭാര്യ മരിച്ചു എന്ന് ഇപ്പോഴും വിശ്വസിക്കുവാൻ അയാൾക്ക് സാധിച്ചിട്ടില്ല എന്നതാണ് സത്യം. അങ്ങനെയുള്ള ഒരു മദ്യപാനിയെ ബ്രില്ല്യന്റ് ആയിത്തന്നെ ലാൽ അവതരിപ്പിച്ചു.

 

നാല് പെൺകുട്ടികളും ചന്ദ്രബോസ് എന്ന് പറയുന്ന ഒരു മദ്യപാനിയും തമ്മിലുള്ള കഥയാണിത്. തീയേറ്ററിൽ ചിത്രം വേണ്ടത്ര വിജയം നേടിയില്ല അതുകൊണ്ടുതന്നെ ഞാൻ രണ്ടുമൂന്നു വട്ടം ഈ ചിത്രത്തെക്കുറിച്ച് അനലൈസ് ചെയ്തു. അപ്പോഴൊക്കെ എനിക്ക് തോന്നിയ ഒരു കാര്യം എന്നത് ഒരു ഐടി ആംബിയൻസ് സിനിമയിൽ വന്നതായിരുന്നു സിനിമയുടെ പ്രശ്നം എന്ന് തന്നെയാണ്. പെൺകുട്ടികൾ എല്ലാവരും തന്നെ ഐടി പ്രൊഫഷണൽ ആയാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. സോഫ്റ്റ്‌വെയർ ട്രാൻസാക്ഷൻ ഒക്കെ വരുന്നതായി സിനിമയിൽ കാണിക്കുന്നുണ്ട്. അന്നും ഇന്നും ആളുകൾക്ക് അത്ര പരിചയമില്ലാത്ത ഒരു മേഖലയാണ് അത്. ഇപ്പോഴും കഥകൾ വരുമ്പോൾ ആളുകൾ അതിന്റെ കാര്യങ്ങൾ അത്രയും ഡീറ്റെയിൽ ആയി കിട്ടുന്നുണ്ടോ എന്നത് എനിക്ക് സംശയം ഉള്ള കാര്യമാണ്. സിനിമയിലും അത് തന്നെയാണ് സംഭവിച്ചത് എന്ന് സിദ്ദിഖ് പറയുന്നു.