ഗോകുല്‍ സുരേഷിനെ തോളോട് തോള്‍ നിര്‍ത്തി ദുല്‍ഖര്‍ സല്‍മാന്‍ ; താരപുത്രന്മാര്‍ ഒന്നിക്കുന്ന ‘കിങ് ഓഫ് കൊത്ത സെറ്റില്‍ പിറന്നാള്‍ ആഘോഷം, ചിത്രങ്ങള്‍ വൈറല്‍
1 min read

ഗോകുല്‍ സുരേഷിനെ തോളോട് തോള്‍ നിര്‍ത്തി ദുല്‍ഖര്‍ സല്‍മാന്‍ ; താരപുത്രന്മാര്‍ ഒന്നിക്കുന്ന ‘കിങ് ഓഫ് കൊത്ത സെറ്റില്‍ പിറന്നാള്‍ ആഘോഷം, ചിത്രങ്ങള്‍ വൈറല്‍

ലയാളികളുടെ ഫയര്‍ബ്രാന്‍ഡുകളാണ് മമ്മൂട്ടിയും സുരേഷ് ഗോപിയും. മലയാളത്തിന്റെ ഹിറ്റ് മോക്കര്‍ ജോഷിയുടെ ചിത്രങ്ങളില്‍ ഇരുവരും നായകരായെത്തിയാല്‍ പിന്നെ തിയേറ്റര്‍ ഇളകി മറിയും. എണ്‍പതുകളില്‍ ജോഷി – മമ്മൂട്ടി – സുരേഷ്‌ഗോപി കൂട്ടുകെട്ടില്‍ പിറന്ന സൂപ്പര്‍ഡ്യൂപ്പര്‍ഹിറ്റ് സിനിമയായിരുന്നു ന്യൂഡല്‍ഹി. ഇപ്പോഴിതാ അവരുടെ പിന്‍ഗാമികളായി അഭിലാഷ് ജോഷി, ദുല്‍ഖര്‍സല്‍മാന്‍, ഗോകുല്‍സുരേഷ് എന്നിവര്‍ ഒരു സിനിമയ്ക്കായി ഒന്നിക്കുന്നു. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ‘കിങ് ഓഫ് കൊത്ത’ എന്ന ബിഗ്ബജറ്റ് ചിത്രത്തില്‍ ഗോകുല്‍ സുരേഷും പ്രധാന വേഷമാണ് ചെയ്യുന്നത്. പിന്‍തലമുറക്കാരുടെ സംഗമം കൂടിയായി മാറുകയാണ് കിംഗ് ഓഫ് കൊത്ത എന്ന ചിത്രം.

സുരേഷ് ഗോപി- ജോഷി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ പാപ്പന്‍ എന്ന ചിത്രത്തില്‍ ഗോകുലിന്റെ പ്രകടനം വളരെ മികച്ചതായിരുന്നുവെന്ന് എല്ലാവരും അഭിപ്രായപ്പെട്ടിരുന്നു. അതിന് ശേഷം പതിയെ പതിയെ ഗോകുലിന്റെ സിനിമ കരിയര്‍ തെളിഞ്ഞു വരികയാണ്. ദുല്‍ഖറും ഗോകുലും ഒന്നിച്ച് നില്‍ക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. കിങ് ഓഫ് കൊത്ത സിനിമയുടെ സെറ്റില്‍വെച്ചായിരുന്നു ഗോകുലിന്റെ പിറന്നാള്‍ ആഘോഷം നടന്നത്. അനിയന്‍ മാധവും ഗോകുലിനൊപ്പം ബര്‍ത്ത്‌ഡേകേക്ക് മുറിക്കാന്‍ എത്തിയിരുന്നു. കേക്ക് കട്ട് ചെയ്യുന്നതിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്.

‘കിങ് ഓഫ് കൊത്ത’ ഒരു പിരീഡ് ആക്ഷന്‍ ത്രില്ലറായിരിക്കും. ദുല്‍ഖര്‍ ഇതുവരെ ചെയ്യാത്ത തരത്തിലുള്ള ചിത്രം വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും ശക്തവും മാസുമായ കഥാപാത്രമായിരിക്കും ചിത്രത്തിലേത് എന്നാണ് സൂചന. ഗ്യാങ്സ്റ്റര്‍ ചിത്രമായി ഒരുങ്ങുന്ന ‘കിംഗ് ഓഫ് കൊത്ത’ മാസ് എന്റര്‍ടെയ്നറാണെന്നും സൂചനയുണ്ട്. ചിത്രത്തില്‍ നടി ശാന്തി കൃഷ്ണയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയായെത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ‘പൊറിഞ്ചു മറിയം ജോസി’ന് തിരക്കഥാകൃത്ത് അഭിലാഷ് എന്‍ ചന്ദ്രനാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്.

നൈലാ ഉഷ, ഷബീര്‍ കല്ലറയ്ക്കല്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജോഷിയുടെ കഴിഞ്ഞ രണ്ടു ചിത്രങ്ങളിലെയും നായിക കൂടിയാണ് നൈലാ ഉഷ. ജോഷിയുടെ പാപ്പനില്‍ അഭിനയിച്ച് ഉടനെ ഗോകുലും നൈലയും അദ്ദേഹത്തിന്റെ മകന്റെ ചിത്രത്തിലും എത്തുകയാണ്.