25 Dec, 2024
1 min read

സൂപ്പർ ഹിറ്റിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല ; ഈ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ജയറാം എത്തുന്നത് രണ്ട് ഭാവങ്ങളില്‍

അത്രക്ക് പ്രിയപ്പെട്ട ഒരുപിടി സിനിമകൾ സമ്മാനിച്ച പ്രിയ കുടുംബ നായകൻ ആയിരുന്നു ജയറാം. ഒരു നിയോഗം പോലെ പത്മരാജൻ കണ്ടെത്തിയ നായകൻ. മിമിക്രി കാസറ്റ് കണ്ട് തന്റെ അടുത്തേക്ക് വരാൻ പറഞ്ഞുകൊണ്ട് അയച്ച ടെലിഗ്രാമിൽ നിന്ന് തുടങ്ങിയതാണ് 32 വർഷത്തെ ജയറാമിന്റെ സിനിമ ജീവിതം. വിശ്വനാഥന്റെയും ഉത്തമന്റെയും ജീവിതം പറഞ്ഞ ഒരു മനോഹര ചിത്രമായ അപരൻ ജനനം നൽകിയത് ഒരു മനോഹര നായകന് കൂടിയായിരുന്നു. മൂന്നാം പകത്തിലെ പാച്ചുവും ഇന്നലെയിലെ ശരത്തും എല്ലാം കാണിച്ച് തന്നത് ആ […]

1 min read

മലയാളസിനിമയുടെ നാലാമൻ തിരിച്ചു വരാൻ പോകുന്നു.! സര്‍പ്രൈസുമായി ‘ഓസ്‍ലര്‍’ ട്രെയ്‍ലര്‍

സമീപകാലത്ത് മലയാളത്തില്‍ ജയറാമിന് ലഭിച്ച ഏറ്റവും ശ്രദ്ധേയ ചിത്രമാണ് മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ഓസ്‍ലര്‍. മെഡിക്കല്‍ ത്രില്ലര്‍ വിഭാഗത്തിലുള്ള ചിത്രം ജനുവരി 11 ന് തിയറ്ററുകളിലെത്താന്‍ ഒരുങ്ങുകയാണ്. ജയറാമിന്‍റെ തിരിച്ചുവരവ് ചിത്രമായി മാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഓസ്‍ലറില്‍ പ്രേക്ഷകര്‍ക്ക് കൗതുകം കൂട്ടുന്ന മറ്റൊരു ഘടകം കൂടിയുണ്ട്. മമ്മൂട്ടിയുടെ സാന്നിധ്യമാണ് അത്. മമ്മൂട്ടി അതിഥിതാരമാണെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നുവെങ്കിലും ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും എത്തിയിരുന്നില്ല. എന്നാല്‍ ട്രെയ്‍ലറിലൂടെ അക്കാര്യം ഉറപ്പിക്കുകയാണ് അണിയറക്കാര്‍. ത്രില്ലറുകള്‍ ഒരുക്കുന്നതിലുള്ള തന്‍റെ പ്രാവീണ്യം […]

1 min read

സുരേഷ് ഗോപി നായകനാകുന്ന പുതിയ ചിത്രം ‘വരാഹം’ ; ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു

മലയാള സിനിമയിലെ മുൻനിര താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മോഹൻലാലിനും മമ്മൂട്ടിക്കും ശേഷം മലയാളത്തിൽ ഏറ്റവും ആഘോഷിക്കപ്പെട്ട നടനാണ് അദ്ദേഹം. ആക്ഷൻ, മാസ് സിനിമകളിൽ തിളങ്ങിയിട്ടുള്ള സുരേഷ് ഗോപിയുടെ പൊലീസ് വേഷങ്ങൾക്ക് പ്രത്യേക ആരാധക വൃന്ദം തന്നെയുണ്ട്. അതേസമയം കരിയറിൽ ഉയർച്ച താഴ്ചകൾ ഒരുപോലെ നേരിടേണ്ടി വന്നിട്ടുള്ള നടനാണ് സുരേഷ് ഗോപി. ഏറെക്കാലം സിനിമയിൽ നിന്ന് വിട്ട് നിന്ന സുരേഷ് ഗോപി വീണ്ടും സിനിമകളിൽ സജീവമായിക്കൊണ്ടിരിക്കുകയാണ്. ഗരുഡനാണ് സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം. നവാഗതനായ അരുൺ […]

1 min read

‘ഭ്രമയുഗത്തിലെ’ കാരണവര്‍ ക്രൂരനോ ? സോഷ്യല്‍ മീഡിയ കിടുക്കി മെഗാസ്റ്റാർ

70 വയസ്സിന് ശേഷമുള്ള മമ്മൂട്ടിയുടെ പുതിയ ഇന്നിങ്ങ്സിനായാണ് താന്‍ കാത്തിരിക്കുന്നതെന്ന നടന്‍ പൃഥ്വിരാജിന്റെ വാക്കുകള്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ട്രെന്‍ഡിങ്ങാണ്. 2022 മുതല്‍ മമ്മൂട്ടിയുടേതായി പുറത്തിറങ്ങുന്ന സിനിമകളാണ് ഇതിന് കാരണം. ഒരേസമയം വാണിജ്യസിനിമകളും പ്രമേയം കൊണ്ട് വ്യത്യസ്തമായ ചിത്രങ്ങളും തുടര്‍ച്ചയായി സമ്മാനിക്കാന്‍ താരത്തിനാകുന്നു.2024 ൽ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്നവയാണ്. എന്നും പുതുമകൾ തേടുന്ന സൂപ്പർ താരം കൂടിയാണ് മമ്മൂട്ടി. പൊന്തൻമാട, മൃ​ഗയ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് മുൻകാലങ്ങളിൽ മമ്മൂട്ടി പ്രേക്ഷകനെ ത്രസിപ്പിച്ചതെങ്കിൽ സമീപകാലത്ത് റോഷാക്ക്, […]

1 min read

50 കോടി ക്ലബ്ബിൽ വീണ്ടും മോഹൻലാൽ; ‘ദൃശ്യം’ മുതൽ ‘നേര്’ വരെ

ജീത്തു ജോസഫ് – മോ​ഹൻലാൽ കൂട്ടുകെട്ടിലിറങ്ങിയ ഏറ്റവും പുതിയ ചിത്രം ‘നേര്’ ബോക്സ് ഓഫീസിൽ അൻപത് കോടി ക്ലബ്ബിൽ ഇടംപിടിച്ചിരിക്കുകയാണ്. മലയാള സിനിമയിലെ ഇരുപതാമത്തെ 50 കോടി വേൾഡ് വൈഡ് ​ഗ്രോസ് കളക്ഷൻ നേടുന്ന ചിത്രമാണ് ‘നേര്’. 2023ലെ ക്രിസ്തുമസ് ചിത്രമായി ചിത്രത്തിൻ്റെ രചന അഡ്വക്കേറ്റ് ശാന്തി മായാദേവിയാണ്. അനശ്വര രാജൻ, സിദ്ധിഖ്, ജഗദീഷ്, പ്രിയാമണി, ശ്രീധന്യ, നന്ദു തുടങ്ങിയവരാണ് മറ്റ് പ്രമുഖതാരങ്ങൾ. പത്ത് വർഷം മുൻപ് 2013ലെ ക്രിസ്തുമസ് കാലത്താണ് ആദ്യമായൊരു മലയാള ചിത്രം ലോകവ്യാപകമായി […]

1 min read

ഒരിടവേളക്ക് ശേഷം നാദിർഷ; ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’ ഒഫീഷ്യൽ ടൈറ്റിൽ ലുക്ക് പുറത്ത്..!!

തിരക്കഥാകൃത്തും സംവിധായകനുമായ റാഫിയുടെ തിരക്കഥയിൽ നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻറെ ഒഫീഷ്യൽ ടൈറ്റിൽ ലുക്ക് പുറത്തിറങ്ങി. ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ റാഫിയുടെ മകൻ മുബിൻ എം. റാഫിയും അർജുൻ അശോകനും ഷൈൻ ടോം ചാക്കോയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘ഞാൻ പ്രകാശൻ’, ‘മകൾ’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ യുവ താരം ദേവിക സഞ്ജയ്‌ നായികയായെത്തുന്നു. സൂപ്പർഹിറ്റായി മാറിയ ‘കട്ടപ്പനയിലെ ഋത്വിക് റോഷൻ’ എന്ന സിനിമയ്ക്ക് ശേഷം […]

1 min read

ശ്രീദേവി മർഡർ കേസിന് പിന്നാലെ ആനന്ദ് നാരായണനും സംഘവും: ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഫെബ്രുവരി 9ന് തിയേറ്ററുകളിൽ

ശ്രീദേവി കൊലപാതക കേസ് അന്വേഷിക്കാൻ എസ്ഐ ആനന്ദ് നാരായണനും സംഘവും എത്തുന്നു. ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ടൊവിനോ തോമസ് ചിത്രം ഫെബ്രുവരി 9ന് തിയേറ്ററുകളിലെത്തും. സിനിമയുടേതായി പുറത്തിറങ്ങിയ റിലീസ് അനൗൺസ്‍മെൻറ് പോസ്റ്റർ ഏറെ ശ്രദ്ധ നേടുകയാണ്. ടൊവിനോയ്ക്ക് പുറമെ വിനീത് തട്ടിൽ, പ്രമോദ് വെളിയനാട്, രാഹുൽ രാജഗോപാൽ എന്നിവരാണ് പോസ്റ്ററിലുള്ളത്. തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയനായ സംഗീത സംവിധായകൻ സന്തോഷ് നാരായണൻ സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും ഉൾപ്പടെ ഒരു മലയാള സിനിമയുടെ സംഗീതം പൂർണ്ണമായും നിർവഹിക്കുന്ന ആദ്യ […]

1 min read

ഓസ്ട്രേലിയയിൽ മാസ് റിലീസിനൊരുങ്ങി കാതൽ; ഡിസംബർ ഏഴിന് തിയേറ്ററുകളിൽ

സിനിമകളുടെ തെരഞ്ഞെടുപ്പില്‍ സമീപകാലത്ത് മമ്മൂട്ടിയോളം ഞെട്ടിച്ച ഒരു സൂപ്പര്‍താരം മലയാള സിനിമയില്‍ വേറെ ഉണ്ടാവില്ല എന്നാണ് തോന്നുന്നത്. അദ്ദേഹത്തിന്റെ കാതൽ ദി കോർ എന്ന ചിത്രം അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ്. മമ്മൂട്ടിയുടെ സിനിമകൾ പ്രഖ്യാപിക്കുമ്പോൾ പ്രേക്ഷകർ അമിതാവേശത്തോടെയാണ് കാത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം കൂടിയായ കാതൽ ഡിസംബര്‍ ഏഴിനു ഓസ്ട്രേലിയയില്‍ റിലീസ് ചെയ്യും. മമ്മൂട്ടിയുടെ സമീപകാല സിനിമകള്‍ കൈവരിച്ച വമ്പന്‍ വിജയങ്ങള്‍ കാതലിനും വിദേശ രാജ്യങ്ങളില്‍ പ്രിയം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. മമ്മൂട്ടിയും ജ്യോതികയും പ്രധാന […]

1 min read

”ബിഗ് ബി” തിയേറ്ററിൽ മിസ്സായവർക്ക് വൻ ട്രീറ്റ് ലോഡിംങ് ….!!

മലയാള സിനിമാപ്രേമികള്‍ക്കിടയില്‍ കള്‍ട്ട് സ്റ്റാറ്റസ് നേടിയെടുത്തിട്ടുള്ള സിനിമകളിലൊന്നാണ് മമ്മൂട്ടി നായകനായ ബിഗ് ബി. തിയേറ്ററില്‍ വെച്ച് കാണാത്തതില്‍ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് നഷ്ടബോധം തോന്നിയ ചിത്രങ്ങളിലൊന്നാണ് അമല്‍ നീരദ് മമ്മൂട്ടി കൂട്ടുകെട്ടില്‍ പിറന്ന ബിഗ് ബി. സ്ലോ മോഷന്റെ ആശയ പാഠങ്ങള്‍ മലയാളികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്ത ചിത്രം ബോക്‌സോഫീസില്‍ വേണ്ടത്ര ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നില്ല. എന്നാല്‍ 2007 ല്‍ പുറത്തിറങ്ങിയ ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടെങ്കിലും ടെലിവിഷനില്‍ എത്തിയതോടെ വലിയ ശ്രദ്ധനേടി. അമല്‍ നീരദ് സംവിധാനം ചെയ്ത സിനിമയിലെ മിക്ക […]

1 min read

കെജിഎഫ് ഫ്രാഞ്ചൈസിയുമായി സലാറിന് ബന്ധമുണ്ടോ? വെളിപ്പെടുത്തലുമായി പ്രശാന്ത് നീല്‍ 

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമകളില്‍ ഒന്നാണ് സലാര്‍. പ്രഭാസ്, പൃഥ്വിരാജ് സുകുമാരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാര്‍ പാര്‍ട്ട് വണ്‍ സീസ്ഫയര്‍. കെജിഎഫ് ഫ്രാഞ്ചൈസിക്ക് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നത് തന്നെയാണ് ആളുകളില്‍ ഇത്ര ആകാംഷയ്ക്കുള്ള കാരണവും. ഒപ്പം പ്രഭാസ് നായകനായി എത്തുന്ന ചിത്രത്തില്‍ പൃഥ്വിരാജും കൂടി എത്തുന്നതോടെ മലയാളികളും ഏറെ ആവേശത്തിലാണ്. ചിത്രം ഡിസംബറില്‍ തിയറ്ററില്‍ എത്താന്‍ ഒരുങ്ങുന്നതിനിടെ സിനിമയെ കുറിച്ച് പ്രശാന്ത് […]