”ബിഗ് ബി” തിയേറ്ററിൽ മിസ്സായവർക്ക് വൻ ട്രീറ്റ് ലോഡിംങ് ….!!
1 min read

”ബിഗ് ബി” തിയേറ്ററിൽ മിസ്സായവർക്ക് വൻ ട്രീറ്റ് ലോഡിംങ് ….!!

മലയാള സിനിമാപ്രേമികള്‍ക്കിടയില്‍ കള്‍ട്ട് സ്റ്റാറ്റസ് നേടിയെടുത്തിട്ടുള്ള സിനിമകളിലൊന്നാണ് മമ്മൂട്ടി നായകനായ ബിഗ് ബി. തിയേറ്ററില്‍ വെച്ച് കാണാത്തതില്‍ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് നഷ്ടബോധം തോന്നിയ ചിത്രങ്ങളിലൊന്നാണ് അമല്‍ നീരദ് മമ്മൂട്ടി കൂട്ടുകെട്ടില്‍ പിറന്ന ബിഗ് ബി. സ്ലോ മോഷന്റെ ആശയ പാഠങ്ങള്‍ മലയാളികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്ത ചിത്രം ബോക്‌സോഫീസില്‍ വേണ്ടത്ര ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നില്ല. എന്നാല്‍ 2007 ല്‍ പുറത്തിറങ്ങിയ ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടെങ്കിലും ടെലിവിഷനില്‍ എത്തിയതോടെ വലിയ ശ്രദ്ധനേടി. അമല്‍ നീരദ് സംവിധാനം ചെയ്ത സിനിമയിലെ മിക്ക സീനുകളുടെയും പെര്‍ഫെക്ഷന്‍ ഇന്ന് പ്രേക്ഷകര്‍ എടുത്ത് പറയുന്നതാണ്. അതുവരെ കാണാത്തൊരു രൂപത്തിലും ഭാവത്തിലുമാണ് ബിഗ് ബിയില്‍ അമല്‍ നീരദ് മമ്മൂട്ടിയെ അവതരിപ്പിച്ചത്. വര്‍ഷങ്ങളായി ബിഗ് ബിയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. 2017 ലാണ് രണ്ടാം ഭാഗം വരുമെന്ന ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുന്നത്. എന്നാലിപ്പോഴിതാ മറ്റൊരു വന്‍ അപ്‌ഡേറ്റാണ് പുറത്തുവരുന്നത്.

ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം ബിഗ് ബി വീണ്ടും തിയേറ്ററുകളിലേക്ക് എത്താ ന്‍ പോവുകയാണ്. 4K യിലേക്ക് റീമാസ്റ്റര്‍ ചെയ്ത ബിഗ് ബി 2024 ല്‍ വീണ്ടും തിയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്നാണ് ഇപ്പോള്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. തിയേറ്റര്‍ റിലീസ്‌ന് ശേഷം എച്ച് ആര്‍ ഒ ടി റ്റിയിലും സിനിമ റിലീസ് ചെയ്യും. ബിഗ് ബി തിയേറ്ററില്‍ മിസ്സ് ആയവര്‍ക്ക് വന്‍ ട്രീറ്റ് ലോഡിങ് ആണ് എന്നാണ് ചിത്രത്തിന്റെ ആരാധകര്‍ ഈ വാര്‍ത്തയോട് പ്രതികരിക്കുന്നത്. മമ്മൂക്കയുടെ എന്‍ട്രി ഒക്കെ തിയറ്ററില്‍ ഇരുന്നു കാണുബോള്‍ വന്‍ എക്‌സ്പീരിയന്‍സ് ആകുമെന്നാണ് കരുതുന്നതെന്നും, സിനിമയുടെ രണ്ടാം ഭാഗം വരും മുന്‍പ് ആദ്യ ഭാഗം കാണുന്നത് നല്ലതാണെന്നും പ്രേക്ഷകര്‍ പറയുന്നു.

 

അതേസമയം അമല്‍ നീരദ്- മമ്മൂട്ടി കോംബോയില്‍ മറ്റൊരു ചിത്ര കൂടി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ബിലാലിന് മുമ്പാണ് ഈ ചിത്രം ഒരുങ്ങുക. ഭീഷ്മപര്‍വ്വത്തിനുശേഷം മമ്മൂട്ടിയും അമല്‍ നീരദും ബിലാലിനുവേണ്ടി ഒരുമിക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ബിലാലിന് മുന്‍പ് മറ്റൊരു ചിത്രം ചെയ്യാന്‍ മമ്മൂട്ടിയും അമല്‍നീരദും തീരുമാനിക്കുകയായിരുന്നു. വന്‍വിജയം നേടിയ ഭീഷ്മപര്‍വ്വത്തിനുശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒരുമിക്കുന്നത് ആരാധകര്‍ ഉറ്റുനോക്കുന്നുണ്ട്. പുതുവര്‍ഷത്തില്‍ മമ്മൂട്ടിയുടെ മേജര്‍ പ്രോജക്ടുകളിലൊന്നാണിത്. മമ്മൂട്ടി നായകനായ ബിഗ് ബി എന്ന ചിത്രത്തിലൂടെയാണ് അമല്‍ നീരദ് സംവിധായകന്റെ കുപ്പായം അണിയുന്നത്. മമ്മൂട്ടി ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് ബിഗ് ബിയിലെ ബിലാല്‍ ജോണ്‍ കുരിശുങ്കല്‍ എന്ന മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രം. ഇരുവരും രണ്ടാംവരവില്‍ ഒന്നിച്ച ഭീഷ്മപര്‍വ്വത്തില്‍ മമ്മൂട്ടിയുടെ മൈക്കളിള്‍ എന്ന കഥാപാത്രം മാസും ക്‌ളാസും ചേര്‍ന്നതായിരുന്നു. മൂന്നാം അങ്കത്തിന് വീണ്ടും ഒരുങ്ങുന്നതിന്റെ ആവേശമാണ് ആരാധകര്‍ക്ക്.