08 Jan, 2025
1 min read

94 കോടി ടിക്കറ്റുകൾ വിറ്റുപോയവർഷം, ഇന്ത്യൻ സിനിമകളിൽ ഒന്നാമത് ഈ ഭാഷ; 2023ൽ ഇന്ത്യൻ സിനിമയുടെ ലാഭ കണക്കുകൾ ഇങ്ങനെ…

കൊവിഡ് പാൻഡമിക് കാലഘട്ടത്തിൽ നിന്നും ചലച്ചിത്ര മേഖല രക്ഷപ്പെട്ട വർഷമായിരുന്നു 2023. 2020 മുതൽ ഇങ്ങോട്ട് പലപ്പോഴും തിയേറ്ററുകൾ അടച്ചിട്ട നിലയിലായുരുന്നു. ഈ സമയത്ത് ഇന്ത്യൻ സിനിമകൾ ഒടിടിയിൽ സജീവമായെങ്കെലും സാമ്പത്തികമായി ഒരുപാട് നഷ്ടങ്ങളുണ്ടായി. എന്നാൽ 2023 ൽ ബോക്സ് ഓഫീസിൻറെ കാത്തിരുന്ന ആ മടങ്ങിവരവ് സംഭവിച്ചു. പല ഭാഷകളിലായി ഇന്ത്യൻ സിനിമ വലിയ വിജയങ്ങൾ കണ്ട 2023 ലെ സമ​ഗ്ര ബോക്സ് ഓഫീസ് റിപ്പോർട്ട് ഇപ്പോൾ പുറത്തെത്തിയിരിക്കുകയാണ്. പ്രമുഖ മീഡിയ കൺസൾട്ടിം​ഗ് സ്ഥാപനമായ ഓർമാക്സ് മീഡിയയാണ് […]

1 min read

തിരിച്ചുവരവ് ഗംഭീരമാക്കി ജയറാം…!!! ‘ഓസ്‍ലര്‍’ 11 ദിവസം കൊണ്ട് നേടിയ കളക്ഷന്‍

ജയറാമിനെ ഇഷ്ടപ്പെടുന്നവര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് അബ്രഹാം ഓസ്‍ലര്‍. ത്രില്ലർ സ്വഭാവത്തോട് കൂടി തുടങ്ങി ഇൻവേസ്റ്റിഗേറ്റീവ് മൂഡിൽ മുന്നോട്ട് പോകുന്ന സിനിമയാണ് എബ്രഹാം ഓസ്ലർ. എബ്രഹാം ഓസ്ലർ എന്ന കഥാപാത്രത്തെ പൂർണ്ണമായും ഉൾക്കൊണ്ട് അഭിനയിച്ച ജയറാം തന്റെ തിരിച്ചുവരവ് ഗംഭീരമാക്കിയിട്ടുണ്ട്. പ്രേക്ഷകരെ സിനിമയിൽ പിടിച്ചിരുത്താൻ സംവിധാന മികവുകൊണ്ട് കഴിഞ്ഞിട്ടുണ്ട്. ട്രെയിലറിൽ മമ്മൂട്ടി ശബ്ദ സാന്നിധ്യം അറിഞ്ഞപ്പോൾ മുതൽ മെഗാസ്റ്റാറിന്റെ എൻട്രിക്കായി കാത്തിരിക്കുകയായിരുന്നു തിയേറ്ററിലെ പ്രേക്ഷകർ. കാത്തിരുന്ന പ്രേക്ഷകരെ സാറ്റിസ്ഫൈ ചെയ്യിക്കുന്നതായിരുന്നു മമ്മൂട്ടിയുടെ കഥാപാത്രമായ അലക്സാണ്ടർ. വന്‍ […]

1 min read

വാലിബന് ഏറ്റവും അധികം ബുക്കിങ് നടന്ന ആ ജില്ല ഏത് ? ആവേശത്തോടെ ആരാധകർ 

സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബൻ. മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രം തിയറ്ററുകളിൽ അദ്ഭുതം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. വാലിബൻ ജനുവരി 25നാണ് പ്രേക്ഷകരിലേക്കെത്തുന്നത്. പ്രണയവും, വിരഹവും, ദുഃഖവും, അസൂയയും, സന്തോഷവും, പ്രതികാരവുമുള്ള ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ചിത്രം തിയറ്ററുകളിലേക്ക് എത്താന്‍ വെറും നാല് ദിനങ്ങള്‍ കൂടി മാത്രം. ഒരു വര്‍ഷം മുന്‍പ് ചിത്രം പ്രഖ്യാപിച്ച വേളയില്‍ത്തന്നെ സിനിമാപ്രേമികള്‍ക്കിടയില്‍ കൗതുകമുണര്‍ത്തിയ പ്രോജക്റ്റ് റിലീസിനോടടുക്കുമ്പോള്‍ ആവേശം ഇരട്ടിപ്പിച്ചിട്ടുണ്ട്. അഡ്വാന്‍സ് ബുക്കിംഗിലും തരംഗം തീര്‍ക്കുകയാണ് […]

1 min read

ഓസ്ലറിൻ്റെ കോടി കളക്ഷനുകൾ വാലിബൻ്റെ വരവോടെ അവസാനിക്കുമോ? ബോക്സ് ഓഫീസ് കണക്കുകൾ ഇനി എങ്ങനെയാവും ….!!

മലയാളത്തില്‍ പുതുവര്‍ഷത്തെ ശ്രദ്ധേയ റിലീസുകളില്‍ ഒന്നായിരുന്നു അബ്രഹാം ഓസ്‍ലര്‍. കുടുംബപ്രേക്ഷകരുടെ പ്രിയനായകന്‍ ജയറാമിനെ പുതുകാല പ്രേക്ഷകാഭിരുചികള്‍ക്കനുസരിച്ച് അവതരിപ്പിക്കുമെന്ന് കരുതപ്പെട്ടിരുന്ന ചിത്രമാണിത്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിലും ജയറാമിന്‍റെ തിരിച്ചുവരവ് ആയിരിക്കുമെന്ന് കരുതപ്പെട്ടിരുന്നു. മികച്ച ഓപണിംഗ് ലഭിച്ച ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് വിജയത്തില്‍ മറ്റൊരു ഘടകവും പ്രവര്‍ത്തിച്ചു. മമ്മൂട്ടിയുടെ അതിഥിവേഷമാണ് അത്. രണ്ടാം വാരാന്ത്യത്തിലും മികച്ച ബോക്സ് ഓഫീസ് പ്രകടനത്തിന് ഒരുങ്ങുകയാണ് ചിത്രം. ജനുവരി 11 ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. കേരളത്തില്‍ നിന്ന് […]

1 min read

തിയേറ്റർ ഇളക്കി മറിച്ച് ” ഓസ്‌ലർ ” രണ്ടാം ദിനത്തില്‍ നേടിയ കളക്ഷന്‍.

ജയറാം എന്ന നായകന്റെ തിരിച്ചുവരവ്, അത് ഏതൊരു മലയാളിയും കാത്തിരുന്ന ഒന്നായിരുന്നു. ആ തിരിച്ചുവരവിന് വഴിവെച്ചതിനൊപ്പം ഈ വര്‍ഷത്തെ ആദ്യ ഹിറ്റ് എന്ന പ്രതീതിയും എബ്രഹാം ഓസ്‌ലര്‍ റിലീസ് ദിവസം സൃഷ്ടിച്ചിട്ടുണ്ട്. ജയറാമിന്റെ വേറിട്ട വേഷവുമായി എത്തിയ ചിത്രമാണ് ഓസ്‍ലര്‍. പൊലീസ് ഓഫീസറായിട്ടാണ് ജയറാം വേഷമിട്ടത്. സംവിധാനം മിഥുൻ മാനുവേല്‍ തോമസായിരുന്നു. അടുത്തകാലത്ത് മലയാളത്തില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്താൻ ജയറാമിന്റെ ഓസ്‍ലറിന് കഴിഞ്ഞു . ആദ്യദിനം ആ​ഗോളതലത്തിൽ ജയറാം ചിത്രം നേടിയ കളക്ഷൻ […]

1 min read

ബോക്സ് ഓഫീസിൽ ഹിറ്റടിക്കുമോ ജയറാം ?? ‘അബ്രഹാം ഓസ്‌ലർ ‘ ആദ്യ ദിനം നേടിയ കളക്ഷൻ

മലയാളത്തില്‍ ജയറാമിന്‍റെ തിരിച്ചുവരവ് ചിത്രം ആവുമെന്ന് പ്രതീക്ഷിച്ചിരുന്ന ചിത്രമായിരുന്നു ഇന്നലെ തിയറ്ററുകളിലെത്തിയ അബ്രഹാം ഓസ്‍ലര്‍. ജയറാം ടൈറ്റില്‍ റോളില്‍ എത്തിയിരിക്കുന്ന ചിത്രത്തിന്‍റെ സംവിധാനം മിഥുന്‍ മാനുവല്‍ തോമസ് ആണ്. മെഡിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഒരു പൊലീസ് ഓഫീസര്‍ ആണ് ജയറാമിന്‍റെ കഥാപാത്രം. ജയറാമിനൊപ്പം അതിഥി താരമായി എത്തുന്ന മമ്മൂട്ടിയും സര്‍ജന്‍റെ റോളിലെത്തുന്ന ജഗദീഷുമടക്കം തിയറ്ററുകളില്‍ കൈയടി നേടുന്നുണ്ട്. ബോക്സ് ഓഫീസ് വിജയങ്ങള് നേടിയ താരങ്ങളിൽ ജയറാമും എത്തണമെന്ന് സിനിമാപ്രേമികള്‍ ഏറെക്കാലമായി ആഗ്രഹിക്കുന്നു. ജയറാഠ ആ […]

1 min read

ആ മമ്മൂട്ടി ചിത്രത്തേയും പിന്നിലാക്കി മോഹൻലാലിന്റെ നേര് …..!!

മലയാള സിനിമയിൽ അടുത്തകാലത്ത് റിലീസ് ചെയ്ത് ഏറ്റവും കൂടുതൽ ചർച്ചയായ ചിത്രമാണ് ‘നേര്’. പറഞ്ഞ പ്രമേയം കൊണ്ടും സമീപകാലത്തെ പരാജയങ്ങളിൽ നിന്നുള്ള മോഹൻലാലിന്റെ വൻ തിരിച്ചുവരവ് കൊണ്ടും ശ്രദ്ധിക്കപ്പെട്ട ചിത്രം. പബ്ലിക് പ്രോസിക്യൂട്ടർ വിജയ മോഹനായി മോഹൻലാൽ കസറിയപ്പോൾ സാറയായെത്തിയ അനശ്വര രാജനും കയ്യടി നേടി. ആദ്യദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി അടക്കം നേടിയ നേര് വിജയകരമായി പ്രദർശനം തുടരുകയാണ്. കഴിഞ്ഞ ദിവസം പുറത്തെത്തിയ കണക്കുകള്‍ അനുസരിച്ച് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 80 […]

1 min read

പണം വാരിക്കുട്ടി “നേര് ” കുതിക്കുന്നു ….!! ‘വിജയമോഹനും’ കൂട്ടരും ഒടിടിയിലേക്ക് ….

ഒരു സിനിമയുടെ വിജയം എന്നത് അതിന്റെ ബോക്സ് ഓഫീസ് കണക്കുകളും ഉൾപ്പെടുന്നതാണ്. ഇവയുടെ അടിസ്ഥാനത്തിലാണ് ഹിറ്റ്, സൂപ്പർ ഹിറ്റ്, മെഗാ ഹിറ്റ്, ബമ്പർ ഹിറ്റ് തുടങ്ങിയ ലേബലുകൾ സിനിമകൾക്ക് ലഭിക്കുക. അതുകൊണ്ട് തന്നെ തങ്ങളുടെ പ്രിയതാരങ്ങളുടെ സിനിമകൾ റിലീസ് ചെയ്ത ആദ്യദിനം മുതൽ അവസാനം വരെ എത്രനേടി എന്നറിയാൻ പ്രേക്ഷകർക്ക് ആകാംക്ഷ ഏറെയാണ്. അക്കൂട്ടത്തിൽ ഇടംപിടിച്ചിരിക്കുന്നൊരു മലയാള സിനിമയാണ് ‘നേര്’. മോഹൻലാൽ നായകനായി എത്തിയ ചിത്രം ജൈത്ര യാത്ര തുടരുകയാണ്. ആദ്യദിനം മുതൽ ബോക്സ് ഓഫീസിലും കസറുന്ന […]

1 min read

മമ്മൂട്ടിയും മോഹൻലാലുമല്ലാതെ മറ്റാര്?; മലയാള സിനിമയിൽ 80 കോടി ക്ലബിൽ ആരെല്ലാമെന്ന് നോക്കാം..!!

ഒരു സിനിമ എത്ര കാലം തിയേറ്ററുകളിൽ ഓടിയെന്ന് കണക്കാക്കി സിനിമയുടെ ജയപരാജയങ്ങൾ കണക്കാക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു മലയാള സിനിമയ്ക്ക്. അക്കാലത്ത് കളക്ഷൻ അപ്രധാനമായിരുന്നു. 365 ദിവസവും 400 ദിവസവുമൊക്കെ ഓടിയിട്ടുള്ള ജനപ്രിയ ചിത്രങ്ങൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ അതൊക്കെ വൈഡ് റിലീസിംഗിന് മുൻപും തിയറ്ററുകൾ എബിസി ക്ലാസുകളിലായി വിഭജിക്കപ്പെട്ടിരുന്നതിനും മുൻപായിരുന്നു. അതിന് ശേഷം വൈഡ് റിലീസിംഗ് സാധാരണമായതിന് ശേഷം കഴിഞ്ഞ ഒരു പത്ത് വർഷത്തിനിടെയാണ് ബോക്സ് ഓഫീസ് കണക്കുകൾ നിർമ്മാതാക്കൾ തന്നെ സിനിമകളുടെ പരസ്യത്തിന് ഉപയോഗിച്ച് തുടങ്ങിയത്. […]

1 min read

മോഹൻലാലിനെ ഇനി പിടിച്ചാൽ കിട്ടില്ല; രണ്ടാഴ്ച്ച കൊണ്ട് നേര് നേടിയത് എൺപത് കോടി

മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഇറങ്ങിയ കോർട് റൂം ഡ്രാമയാണ് നേര് എന്ന ചിത്രം. മാസ് ഡയലോ​ഗുകളോ സ്റ്റണ്ടോ ഇല്ലാതെ, എന്തിന് യാതൊരു താര പരിവേഷവും കൂടെയില്ലാതെ തിയേറ്ററുകളിലെത്തിയ മോഹൻലാൽ ചിത്രമാണ് നേര്. വർഷങ്ങൾക്ക് ശേഷമായിരിക്കും പ്രേക്ഷകർ ഇത്തരത്തിലൊരു മോഹൻലാലിനെ തിയേറ്ററിൽ കണ്ടത്. തിയേറ്ററുകളിൽ മികച്ച വിജയം നേടി മുന്നേറിക്കൊണ്ടിരിക്കുന്ന നേര് ആദ്യ ദിവസം തന്നെ കേരളത്തിൽ നിന്ന് മാത്രം 2.8 കോടി രൂപ കളക്ഷൻ നേടി എന്നത് അതിശയകരമായ വാർത്തയായിരുന്നു. ആഗോളതലത്തിൽ സിനിമ 80 കോടിയിലേക്ക് കുതിക്കുന്നു […]