പണം വാരിക്കുട്ടി “നേര് ” കുതിക്കുന്നു ….!! ‘വിജയമോഹനും’ കൂട്ടരും ഒടിടിയിലേക്ക് ….
1 min read

പണം വാരിക്കുട്ടി “നേര് ” കുതിക്കുന്നു ….!! ‘വിജയമോഹനും’ കൂട്ടരും ഒടിടിയിലേക്ക് ….

ഒരു സിനിമയുടെ വിജയം എന്നത് അതിന്റെ ബോക്സ് ഓഫീസ് കണക്കുകളും ഉൾപ്പെടുന്നതാണ്. ഇവയുടെ അടിസ്ഥാനത്തിലാണ് ഹിറ്റ്, സൂപ്പർ ഹിറ്റ്, മെഗാ ഹിറ്റ്, ബമ്പർ ഹിറ്റ് തുടങ്ങിയ ലേബലുകൾ സിനിമകൾക്ക് ലഭിക്കുക. അതുകൊണ്ട് തന്നെ തങ്ങളുടെ പ്രിയതാരങ്ങളുടെ സിനിമകൾ റിലീസ് ചെയ്ത ആദ്യദിനം മുതൽ അവസാനം വരെ എത്രനേടി എന്നറിയാൻ പ്രേക്ഷകർക്ക് ആകാംക്ഷ ഏറെയാണ്. അക്കൂട്ടത്തിൽ ഇടംപിടിച്ചിരിക്കുന്നൊരു മലയാള സിനിമയാണ് ‘നേര്’. മോഹൻലാൽ നായകനായി എത്തിയ ചിത്രം ജൈത്ര യാത്ര തുടരുകയാണ്. ആദ്യദിനം മുതൽ ബോക്സ് ഓഫീസിലും കസറുന്ന നേര് കേരള ബോക്സ് ഓഫീസിൽ പുത്തൻ റെക്കോർഡുകൾ സൃഷ്ടിക്കുകയും പഴയകാല റെക്കോർഡുകളെയാണ് സൃഷ്ടിച്ചത്. മലയാള സിനിമയിൽ അടുത്തകാലത്ത് റിലീസ് ചെയ്ത് ഏറ്റവും കൂടുതൽ ചർച്ചയായ ചിത്രമാണ് ‘നേര്’. പറഞ്ഞ പ്രമേയം കൊണ്ടും സമീപകാലത്തെ പരാജയങ്ങളിൽ നിന്നുള്ള മോഹൻലാലിന്റെ വൻ തിരിച്ചുവരവ് കൊണ്ടും ശ്രദ്ധിക്കപ്പെട്ട ചിത്രം.

പബ്ലിക് പ്രോസിക്യൂട്ടർ വിജയ മോഹനായി മോഹൻലാൽ കസറിയപ്പോൾ സാറയായെത്തിയ അനശ്വര രാജനും കയ്യടി നേടി. ഇപ്പോഴിതാ ഒടിടി റിലീസുമായി ബന്ധപ്പെട്ടപ്പെട്ട വിവരങ്ങളാണ് പുറത്തുവരുന്നത്. 2023 ഡിസംബർ 21നാണ് മോഹൻലാൽ ചിത്രം തിയറ്ററിൽ എത്തിയത്. നിലവിൽ മൂന്നാം വാരം പൂർത്തിയാക്കി നാലാം വാരത്തിലേക്ക് ചുവടുവയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് നേര്. ഒടിടി പ്ലെയുടെ റിപ്പോർട്ട് പ്രകാരം നേര് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ ആണ് സ്ട്രീമിം​ഗ് ചെയ്യുക. നാലാം വാരം പൂർത്തിയാക്കുമ്പോൾ പുതിയ ചിത്രങ്ങൾ ഒടിടിയിൽ എത്താറാണ് പതിവ്. ഏറ്റവും കൂടുതൽ ജനപ്രീതി നേടി ചിത്രങ്ങൾ മുന്നേറുകയാണെങ്കിൽ ഇക്കാര്യത്തിൽ മാറ്റംവരും. എന്തായാലും വാലിബൻ റിലീസിന് മുൻപ് നേര് ഒടിടിയിൽ എത്തുമെന്നാണ് വിലയിരുത്തൽ.

സസ്‍പെൻസുകളൊന്നും അധികമില്ലാത്ത ഒരു ചിത്രമാണെന്ന് സംവിധായകൻ ജീത്തു ജോസപ് മുൻകൂറായി അഭിമുഖങ്ങളില്‍ വെളിപ്പെടുത്തിയിരുന്നു. ഒരു ഇമോഷണല്‍ കോര്‍ട്ട് റൂം ചിത്രം പ്രതീക്ഷിച്ചാല്‍ നേര് നിരാശപ്പെടുത്തില്ല എന്നുമാണ് ജീത്തു ജോസഫ് നേരത്തെ വ്യക്തമാക്കിയത്. ജീത്തു ജോസഫിന്റെ വാക്കുകള്‍ വിശ്വസിച്ച് ചിത്രം കാണാൻ എത്തിയ പ്രേക്ഷകര്‍ നിരാശരരായില്ല എന്നത് പിന്നീട് സംഭിച്ചത്.മോഹൻലാലും വലിയ ആത്മവിശ്വാസത്തെയോടെയായിരുന്നു തന്റെ ചിത്രം നേരിനെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയത്. നേരില്‍ മോഹൻലാലിന്റെ സ്വാഭാവിക പ്രകടനം തന്നെ കാണാനാകുന്നു. വക്കീല്‍ വിജയമോഹനായി റിയലിസ്റ്റിക്കായിട്ടാണ് മോഹൻലാല്‍ ചിത്രത്തില്‍ ഉള്ളത്.2023 ലെ അവസാന മലയാളം ഹിറ്റ് എന്ന ടാഗും ഇതോടെ ഈ ജീത്തു ജോസഫ്- മോഹന്‍ലാല്‍ ചിത്രത്തിനാണ്.