01 Feb, 2025
1 min read

”നന്ദി, സുചിത്ര എന്ന സുന്ദരിക്ക് നിങ്ങളുടെ സിനിമയിൽ അവസരം നൽകിയതിന്”: വാലിബനിലെ രാജകുമാരിയെക്കുറിച്ച് ഹൈക്കോടതി വക്കീലിന്റെ കുറിപ്പ്

ലിജോ ജോസ് പെല്ലിശ്ശേരി- മോഹൻലാൽ കൂട്ടുകെട്ടിലിറങ്ങിയ മനോഹരകാവ്യമാണ് മലൈക്കോട്ടൈ വാലിബൻ എന്ന സിനിമ. സമ്മിശ്ര പ്രതികരണങ്ങൾ നേടിക്കൊണ്ട് ഈ ചിത്രം തിയേറ്ററിൽ മികച്ച കളക്ഷൻ നേടിക്കൊണ്ട് മുന്നേറുകയാണ്. അമർച്ചിത്ര കഥകളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ഇതിന്റെ കഥപറച്ചിൽ. മരുഭൂമികളിൽ വെച്ച് ചിത്രീകരിച്ച സിനിമയിലൂടെ ലിജോ ജോസ് പെല്ലിശ്ശേരി പ്രേക്ഷകന്റെ കണ്ണിനും മനസിനും ​ഗംഭീര വിഷ്വൽ ട്രീറ്റാണ് ഒരുക്കിയിരിക്കുന്നത്. അത്തരത്തിൽ മറ്റൊരു ഘടകമാണ് ചിത്രത്തിലെ നായികമാർ. വാലിബനിൽ പ്രധാനമായും മൂന്ന് നായികമാരാണുള്ളത്. ഇതിൽ സിനിമയുടെ തുടക്കത്തിൽ തന്നെ വാലിബനൊപ്പം കാണുന്ന […]

1 min read

‘പ്രായം വീണ്ടും റിവേഴ്സ് ഗിയറാണല്ലോ’ ; പുതിയ ലുക്കിൽ മാസായി മമ്മൂട്ടി

അഭിനയം കൊണ്ടും പ്രായം തട്ടാത്ത തന്റെ ലുക്കു കൊണ്ടുമൊക്കെ എന്നും അത്ഭുതപ്പെടുത്തുന്ന താരമാണ് മലയാളിയ്ക്ക് മമ്മൂട്ടി. 71 വയസ്സിലും പൗരുഷത്തിന്റെ പ്രതീകമായി ആരാധകർ മമ്മൂട്ടിയെ കാണുന്നു. മറ്റ് പല മുതിർന്ന നടൻമാരും nമാറിയ സിനിമാ ലോകത്തെ മനസ്സിലാക്കാതെ പോയപ്പോൾ മമ്മൂട്ടി പക്ഷെ ആ മാറ്റം ഉൾക്കൊണ്ടു. തന്റെ മികച്ച അഭിനയ പാടവം കൊണ്ട് പ്രേക്ഷകരെ ത്രസിപ്പിച്ച മമ്മൂട്ടി സനിമയിൽ അമ്പത് വർഷവും പിന്നിട്ടുകഴിഞ്ഞു. പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസമെന്നാണ് താരത്തെ കുറിച്ച് ആരാധകർ പറയുന്നത്. […]

1 min read

‘മസാലദോശയും സാമ്പാറും കിട്ടുമ്പോള്‍ ബീഫ് ആണ് പ്രതീക്ഷിച്ചത് എന്ന് പറയുന്നതുപോലെ ‘ ; ‘വാലിബന്‍’ പ്രതികരണങ്ങളെക്കുറിച്ച് അനുരാഗ്

മോഹൻലാൽ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. വൻ ഹൈപ്പോടെ എത്തിയ ചിത്രത്തിന് പക്ഷേ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതിനിടയിൽ മനപൂർവമായ ഡീഗ്രേഡിംഗ് സിനിമയ്ക്ക് നേരെ നടക്കുന്നെന്ന ആരോപണങ്ങളും ഉയരുകയാണ്. എന്നാല്‍ രണ്ടാം ദിനം മുതല്‍ പോസിറ്റീവ് അഭിപ്രായങ്ങള്‍ എത്തുകയും ചെയ്തു. എന്നിരിക്കിലും ആദ്യ പ്രതികരണങ്ങള്‍ ചിത്രത്തിന്‍റെ ബിസിനസില്‍ ഉണ്ടാക്കിയ ആഘാതം ഇപ്പോഴും നിലനില്‍ക്കുകയും ചെയ്യുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയാ നിരൂപണങ്ങളെക്കുറിച്ചുള്ള […]

1 min read

’43 വർഷത്തെ അഭിനയജീവതത്തിലൂടെ ഹെയ്റ്റ് ക്യാപയിൻ എന്ന കൂടോത്രങ്ങളെ നിസ്സാരമായി വലിച്ച് താഴെയിട്ടിട്ടുണ്ട്, കാരണം അയാളുടെ പേർ മോഹൻലാൽ എന്നാണ്’

സോഷ്യൽമീ‍ഡിയ തുറന്നാൽ മലൈക്കോട്ടൈ വാലിബൻ തരംഗമാണ്. സിനിമാപ്രേമികൾക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്ന സിനിമയാണ് മലൈക്കോട്ടൈ വാലിബൻ. ലിജോ ജോസ് പെല്ലിശ്ശേരി-മോഹൻലാൽ കൂട്ടുകെട്ടിൽ എത്തുന്ന സിനിമ എന്നതായിരുന്നു കാത്തിരിപ്പിന് ആകാംഷ കൂട്ടിയ പ്രധാന കാരണം. സിനിമ കണ്ടിറങ്ങിയവർ ഒരു നാടോടിക്കഥപോലെ സുന്ദരമെന്നാണ് പറയുന്നത്. എന്നാല് നെഗറ്റീവ് കമൻ്റ്സ് ധാരാളം വന്നിരുന്നു. ചിത്രത്തെ മനഃപൂർവം ഡിഗ്രഡ് ചെയ്യാനും പലരും ശ്രമിച്ചിരുന്നുവെന്നും അണിയറപ്രവർത്തകർ പറഞ്ഞിരുന്നു. ഇപ്പോഴിതാ മലൈക്കോട്ടൈ വാലിബനെ കുറിച്ച് നടൻ ഹരീഷ് പേരടി കുറിച്ച വാക്കുകൾ ശ്രദ്ധനേടുന്നു. 43 വർഷത്തെ അഭിനയജീവതത്തിലൂടെ […]

1 min read

”ചുമ്മാ കൂക്കുന്ന ചില സൈക്കിക്ക് മനുഷ്യരുമുണ്ട്; പ്രൊപ്പ​ഗാണ്ടകൾക്ക് ചെവികൊടുത്തില്ലേൽ വാലിബൻ നിങ്ങളെ നിരാശപ്പെടുത്തില്ല”

അതിശക്തമായ ഡീ​ഗ്രേഡിങ്ങുകളെ അതിജീവിച്ച് മലൈക്കോട്ടൈ വാലിബൻ എന്ന അത്ഭുത സിനിമ തിയേറ്ററുകളിൽ മികച്ച സ്വീകാര്യത നേടിയെടുക്കുകയാണ്. പ്രദർശനം മൂന്നാം ദിനത്തിലേക്ക് കടന്നപ്പോഴേക്കും നെ​ഗറ്റീവ് അഭിപ്രായങ്ങൾക്ക് മുകളിൽ ചുവന്ന കൊടി പാറിത്തുടങ്ങി. എൽജെപിയുടെ ഏറ്റവും മോശം പടം, മോഹൻലാലിന് അഭിനയിക്കാനറിയില്ല എന്നെല്ലാം തുടങ്ങി ബോഡി ഷേമിങ് പരാമർശങ്ങൾ വരെയുണ്ടായിരുന്നു കൂട്ടത്തിൽ. മലൈക്കോട്ടൈ വാലിബൻ എന്ന ഈ സിനിമയെക്കുറിച്ച് വേറിട്ട വായനുമായെത്തിയ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരം​ഗമാകുന്നത്. സിനിമയെ എൽജെപി എങ്ങനെ ആഖ്യാനിക്കുന്ന എന്നതിന്റെ വ്യത്യസ്ത ആശയങ്ങളാണ് […]

1 min read

“അഭിനയത്തെ പൂർണ്ണമായും ഒരു കലയായി കാണുന്നൊരു നടൻ, പല നടന്മാരിലും കാണാത്ത ചിലതുണ്ട് ഈ നടനിൽ”

വ്യത്യസ്തമായ കഥാപാത്രങ്ങൾ തേടി, അവയ്ക്ക് പിന്നാലെ പോകുന്ന നടനാണ് മമ്മൂട്ടി. ഒരുപക്ഷേ പുതിയ തലമുറയിൽ പോലും അഭിനയത്തോട് ഇത്രയും അഭിനിവേശം ഉള്ളൊരു നടൻ വേറെ ഉണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. വിവിധ പകർന്നാട്ടങ്ങളിൽ എന്നും അമ്പരപ്പിച്ചു കൊണ്ടിരിക്കുന്ന നടനാണ് മമ്മൂട്ടി. നിലവിൽ ഭ്രമയു​ഗം എന്ന ചിത്രമാണ് മമ്മൂട്ടിടേതായി റിലീസിന് ഒരുങ്ങുന്നത്. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ച് ഫെയ്സ്ബുക്ക് പേജായ സിനി ഫൈലിൽ വന്ന കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കുറിപ്പിൻ്റെ പൂർണരൂപം    അഭിനയത്തെ പൂർണ്ണമായും ഒരു കലയായി കാണുന്നൊരു […]

1 min read

ദുബൈയിൽ കുടുംബസമേതം മമ്മൂട്ടിയും മോഹൻലാലും; കൊച്ചിയിലെത്തിയാൽ ഉടൻ വാലിബൻ കാണുമെന്ന് മമ്മൂട്ടി

ഇന്നലെയാണ് മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രത്തെ സോഷ്യൽമീഡിയയിലൂടെ വ്യാപകമായി ഡീ​ഗ്രേഡ് ചെയ്യുന്നുതായി വാർത്തകളുണ്ട്. പലരും സിനിമ കാണാതെയാണ് മോശം അഭിപ്രായങ്ങൾ പറഞ്ഞ് പരത്തുന്നത്. എന്നാൽ മോഹൻലാൽ ഇപ്പോൾ ഇതിലൊന്നും ഇടപെടുന്നില്ല. അദ്ദേഹത്തിന്റെയും മമ്മൂട്ടിയുടെയും ഒന്നിച്ചുള്ള ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ട്രെൻ‍ഡിങ്. മമ്മൂട്ടിയുടെ ഭാര്യ സുൽഫത്തും മോഹൻലാലിന്റെ ഭാര്യ സുചിത്രയുമുണ്ട് ചിത്രങ്ങളിൽ. ദുബൈയിൽ വെച്ചാണ് താരങ്ങൾ കുടുംബസമേതം കണ്ടുമുട്ടിയിരിക്കുന്നത്. വാലിബന് ശേഷം എമ്പുരാനിൽ അഭിനയിക്കുന്നതിനായി യു.എസ്സിലേക്ക് പോകുന്ന വഴിക്കാണ് മോഹൻലാൽ ദുബൈയിൽ എത്തിയത്. […]

1 min read

“നന്ദി ഭദ്രൻ സാർ , ശ്രീ രാജൻ പി ദേവ് സാറിന് ഈ കിടിലൻ കഥാപാത്രത്തെ നൽകിയതിന് “

മലയാള സിനിമയുടെ ചരിത്രത്തിൽ രേഖപ്പെടുത്തിയ സിനിമയായാണ് മോഹൻലാൽ ചിത്രം സ്ഫ‌ടികം അറിയപ്പെടുന്നത്. ഭദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ആട് തോമ എന്ന കഥാപാത്രത്തെ ആയിരുന്നു മോഹൻലാൽ അവതരിപ്പിച്ചത്. തിലകൻ, ഉർവശി, കെപിഎസി ലളിത തുടങ്ങി വൻ താര നിര അണിനിരന്ന ചിത്രം തിയറ്ററിൽ വൻ വിജയം നേടി. പുതിയ സാങ്കേതിക മികവുകളോടെ റീ മാസ്റ്ററിങ് ചെയ്തതിന് ശേഷമാണ് ചിത്രം വീണ്ടും തിയേറ്ററുകളിൽ എത്തിയിരുന്നു. വൻ സ്വീകരണം അന്നും ലഭിച്ചു. ഇപ്പോഴിതാ ചിത്രത്തിലെ രാജൻ പി ദേവിൻ്റെ […]

1 min read

തിയേറ്റർ ആളിക്കത്തിക്കാൻ ഫഫ; ആവേശം ടീസർ പുറത്ത്

2023ലെ ഹിറ്റ് ചിത്രമായ രോമാഞ്ചത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ആവേശം എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. രോമാഞ്ചം പ്രേക്ഷകരെ നിർത്താതെ ചിരിപ്പിച്ചുവെങ്കിൽ ഫഹദ് ഫാസിൽ മാസ് ലുക്കിലെത്തുന്ന ആവേശം എങ്ങനെയാകുമെന്ന് കണ്ടറിയാം. ചിത്രത്തിൽ രംഗൻ എന്ന ഗുണ്ടാ കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. താരത്തിന്റെ വ്യത്യസ്ത ഗെറ്റപ്പും മാനറിസങ്ങളും പ്രേക്ഷകരെ ഇതിനകെ ആവേശത്തിലാക്കികഴിഞ്ഞു. ഒരു മിനുട്ട് 43 സെക്കൻഡ് ദൈർഘ്യമുള്ള ടീസറാണ് പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിന് സമൂഹമാധ്യമങ്ങളുലുൾപ്പെടെ വൻ സ്വീകാര്യതയായിരുന്നി ലഭിച്ചത്. മൻസൂർ […]

1 min read

”രജനികാന്തിന്റെ നരപോലും പ്രശ്നമാകുന്ന ഇൻഡസ്ട്രി, ഇവിടെയാണ് മമ്മൂട്ടി സ്വവർ​ഗാനുരാ​ഗിയായി എത്തുന്നത്”; ആർജെ ബാലാജി

നടൻ മമ്മൂട്ടിയുടെ ഏറ്റവും ഒടുവിലിറങ്ങിയ ചിത്രമായിരുന്നു കാതൽ ദി കോർ. തിയേറ്ററിൽ വിജയം കണ്ട സിനിമ എന്നതിലുപരി താരം ചെയ്ത കഥാപാത്രത്തെ പ്രശംസിച്ച് ലോകത്തിന്റെ പല കോണുകളിൽ നിന്നും മികച്ച അഭിപ്രായങ്ങൾ വന്നു. തെന്നിന്ത്യയിൽ ഇപ്പോഴുള്ള മുൻനിര താരങ്ങളെല്ലാം ചെയ്യാൻ മടിക്കുന്ന കഥാപാത്രത്തെയാണ് അദ്ദേഹം വെള്ളിത്തിരയിലെത്തിച്ചത്. ജയിലർ ചെയ്യുന്ന സമയത്ത് രജനികാന്തിന്റെ ലുക്ക് പോലും വലിയ വെല്ലുവിളി ഉയർത്തിയിരുന്നു എന്ന് നെൽസൺ ഈയടുത്ത് പറഞ്ഞിരുന്നു. ഈ പ്രസ്താവനയെ മുൻനിർത്തി കാതലിലെ മമ്മൂട്ടിയുടെ പ്രകടനത്തെ കുറിച്ച് നടനും സംവിധായകനുമായ […]