“അഭിനയത്തെ പൂർണ്ണമായും ഒരു കലയായി കാണുന്നൊരു നടൻ, പല നടന്മാരിലും കാണാത്ത ചിലതുണ്ട് ഈ നടനിൽ”
1 min read

“അഭിനയത്തെ പൂർണ്ണമായും ഒരു കലയായി കാണുന്നൊരു നടൻ, പല നടന്മാരിലും കാണാത്ത ചിലതുണ്ട് ഈ നടനിൽ”

വ്യത്യസ്തമായ കഥാപാത്രങ്ങൾ തേടി, അവയ്ക്ക് പിന്നാലെ പോകുന്ന നടനാണ് മമ്മൂട്ടി. ഒരുപക്ഷേ പുതിയ തലമുറയിൽ പോലും അഭിനയത്തോട് ഇത്രയും അഭിനിവേശം ഉള്ളൊരു നടൻ വേറെ ഉണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. വിവിധ പകർന്നാട്ടങ്ങളിൽ എന്നും അമ്പരപ്പിച്ചു കൊണ്ടിരിക്കുന്ന നടനാണ് മമ്മൂട്ടി. നിലവിൽ ഭ്രമയു​ഗം എന്ന ചിത്രമാണ് മമ്മൂട്ടിടേതായി റിലീസിന് ഒരുങ്ങുന്നത്. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ച് ഫെയ്സ്ബുക്ക് പേജായ സിനി ഫൈലിൽ വന്ന കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

കുറിപ്പിൻ്റെ പൂർണരൂപം 

 

അഭിനയത്തെ പൂർണ്ണമായും ഒരു കലയായി കാണുന്നൊരു നടൻ. പല നടന്മാരിലും കാണാത്ത ചിലതുണ്ട് ഈ നടനിൽ. ഒരു കഥാപാത്രത്തിന്റെ ആഫ്റ്റർ എഫക്ടുകൾ അടുത്ത കഥാപാത്രത്തിലേക്ക് കൊണ്ടുവരാതെ പൂർണ്ണമായും ഒരു പുതിയ കഥാപാത്രം ആയി മാറുന്നത് കാണാം. ഡയലോഗ് ഡെലിവറി, ബോഡി ലാംഗ്വേജ്, ഉൾപ്പെടെ ഒരു കഥാപാത്രത്തെ സ്വാദീനിക്കുന്ന, അല്ലെങ്കിൽ ആ കഥാപാത്രത്തെ പൂർണ്ണതയിലേക്ക് എത്തിക്കുന്ന ഘടകങ്ങളെ കൃത്യമായി സന്നിവേശിപ്പിക്കാൻ ഉള്ള കഴിവ്. മമ്മൂട്ടി മാത്രം ആണ് അങ്ങനെ എന്നല്ല. അത്തരത്തിൽ ഒരുപാട് പേരുണ്ട്. പക്ഷെ ഈ അടുത്ത കാലത്ത് ഇദ്ദേഹം ചെയ്യുന്ന കഥാപാത്രങ്ങൾ ഒരു അഭിനയ പരിശീലകൻ എന്ന നിലയ്ക്ക് എന്നെ വല്ലാതെ സ്വാധീനിക്കാറുണ്ട്.

പലപ്പോഴും ട്രെയിനിങ് നൽകുമ്പോൾ റഫറൻസ് ആക്കി മാറ്റാൻ പറ്റുന്ന രീതിക്ക് ഇദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ സ്വീകരിക്കാൻ പറ്റാറുണ്ട്. സിനിമയുടെ പൂർണ്ണമായ വിജയ പരാജയങ്ങൾക്ക് അപ്പുറത്ത് മമ്മൂട്ടി എന്ന നടൻ തന്റെതായ ഒരു ഐഡന്റിറ്റി മാർക്ക്‌ ചെയ്യാറുണ്ട്. കണ്ണുകളുടെയോ അംഖ-ഉപാഖങ്ങളുടെ വളരെ മൈന്യൂട്ട് ചലനങ്ങളിൽ പോലും അത് വ്യക്തമാണ്.

അഭിനയത്തെ ഒരു കലയായി കാണുമ്പോഴും, തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിൽ ഉള്ള സൂക്ഷ്മതയും, അതിന്റെ പിന്നിൽ ഉള്ള റീസർച്ചും, കൃത്യമായ പരിശീലനവും ഒരു നടനെ പൂർണ്ണതയിലേക്ക് നയിക്കുന്നു…

 

-Shyam Zorba