Artist
”അഴകിയ രാവണൻ ചെയ്യേണ്ടിയിരുന്നത് മോഹൻലാൽ”; എന്തുകൊണ്ട് തിയേറ്ററിൽ പരാജയപ്പെട്ടു എന്നറിയില്ലെന്ന് കമൽ
കമൽ സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായിരുന്നു അഴകിയ രാവണൻ. പക്ഷേ പടം ഹിറ്റായത് തിയേറ്ററുകളിൽ ആയിരുന്നില്ല. പിന്നീട് ടെലിവിഷനിലൂടെയാണ് സിനിമയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചത്. ചിത്രത്തിലെ പാട്ടുകൾ എല്ലാം മിനിസ്ക്രീൻ പ്രേക്ഷകർ ഹിറ്റ് ആക്കുകയും ചെയ്തിരുന്നു. അഴകിയ രാവണൻ എന്ന ഈ സിനിമ പുറത്തിറങ്ങി വർഷങ്ങൾക്ക് ഇപ്പുറവും ചിത്രത്തിന് ആരാധകർ ഏറെയാണ്. മമ്മൂട്ടി ഗ്രേ ഷേഡുള്ള കഥാപാത്രമായി എത്തിയ ചിത്രത്തിൽ ബിജു മേനോൻ, ശ്രീനിവാസൻ, കൊച്ചിൻ ഹനീഫ, ഇന്നസെന്റ്, ഭാനുപ്രിയ തുടങ്ങിയവർ ആയിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ […]
മോഹൻലാൽ- സത്യൻ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും?; സൂചന നൽകി അഖിൽ സത്യൻ
മോഹൻലാൽ – സത്യൻ അന്തിക്കാട് കൂട്ടുകെട്ട് മലയാളികളുടെ ഇഷ്ട കോമ്പോയാണ്. മോഹൻലാലിനെ പ്രധാന കഥാപാത്രമാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം തന്നെ ഇവിടെ വളരെയേറെ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുകയാണെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സത്യൻ അന്തിക്കാടിന്റെ മകനും സംവിധായകനുമായ അഖിൽ സത്യനാണ് മോഹൻലാൽ- സത്യൻ അന്തിക്കാട് ടീം വീണ്ടും ഒന്നിക്കുന്നുവെന്ന സൂചന നൽകിയത്. ഇൻസ്റ്റഗ്രാമിലൂടെ മോഹൻലാലും സത്യൻ അന്തിക്കാടും വനിതാ ഫിലിം അവാർഡ് വേദിയിൽ നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് അഖിൽ ഇക്കാര്യം […]
ആവേശത്തിന് ശേഷം ഫഹദിന്റെ അടുത്ത ചിത്രം അൽത്താഫിനൊപ്പം; ഓടും കുതിര ചാടും കുതിര തുടങ്ങി
ഫഹദ് ഫാസിലിന്റെ ആവേശം വൻ ഹിറ്റായി കത്തി കയറി നിൽക്കുകയാണ്. ഇപ്പോഴിതാ താരത്തിന്റെ പുതിയ സിനിമയുടെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചിരിക്കുകയാണ്. അൽത്താഫ് സലിം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഓടും കുതിര ചാടും കുതിര എന്ന ചിത്രത്തിലാണ് ഫഹദ് പുതിയതായി അഭിനയിക്കുന്നത്. കല്യാണി പ്രിയദർശൻ, രേവതി പിള്ള എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. നിർമ്മാതാവ് ആഷിഖ് ഉസ്മാന്റെ പിതാവ് ഉസ്മാൻ ആണ് സ്വിച്ചോൺ കർമ്മം നിർവഹിച്ചത്. സംവിധായകൻ അൽത്താഫ് സലിമിന്റെ ഭാര്യ ശ്രുതി ശിഖാമണി ഫസ്റ്റ് ക്ലാപ്പടിച്ചു. […]
”ഞാൻ ഭാവനയോട് ചെയ്ത അപരാധമാണത്, ഒരുപാട് പഴി കേൾക്കേണ്ടി വന്നു അതിന്”; മനസ് തുറന്ന് കമൽ
മലയാള സിനിമയുടെ ക്ലാസിക് സംവിധായകനാണ് കമൽ. അദ്ദേഹം മലയാളി പ്രേക്ഷകർക്കായി ഒരുക്കിയ സിനിമകളിൽ മിക്കതും ഹിറ്റായിരുന്നു, അതിലുപരി കലാമൂല്യമുള്ളതും. എൺപതുകളിൽ സംവിധായകന്റെ കുപ്പായമണിഞ്ഞ അദ്ദേഹം ഇപ്പോൾ നല്ല സിനിമകൾ ചെയ്യുന്നു. 1986-ൽ പുറത്തിറങ്ങിയ ‘മിഴിനീർപൂക്കൾ’ എന്ന ചിത്രത്തിലൂടെയാണ് കമൽ സംവിധാനം രംഗത്തേക്ക് എത്തിയത്. കാക്കോത്തി കാവിലെ അപ്പൂപ്പൻ താടികൾ, ഉണ്ണികളേ ഒരു കഥ പറയാം, ഉള്ളടക്കം, മഴയെത്തും മുൻപെ, നിറം, മധുരനൊമ്പരക്കാറ്റ്, നമ്മൾ, പെരുമഴക്കാലം, കറുത്ത പക്ഷികൾ, സെല്ലുലോയ്ഡ് ഇതെല്ലാം കമലിന്റെ മികച്ച സിനിമകളാണ്. യുവതാരങ്ങളെ പ്രധാന […]
”ചെറുപ്പക്കാരെയൊന്നും ജീവിക്കാൻ സമ്മതിക്കില്ല അല്ലേ?”; മമ്മൂട്ടിയുടെ ഫോട്ടോ കണ്ട് അത്ഭുതപ്പെട്ട് ആരാധകർ
മമ്മൂട്ടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളൊന്നും ഈയിടെയായി കാണാനില്ലല്ലോ എന്ന് ആരാധകർ അടക്കം പറഞ്ഞ് തുടങ്ങിയപ്പോഴേക്കും കൊടുങ്കാറ്റായി പുതിയ ഫോട്ടോ വന്നു. ഇത്തവണ ഏറെ വ്യത്യസ്തമായ ലുക്കിലാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഒരൊറ്റ ഫോട്ടോയിലൂടെ സോഷ്യൽ മീഡിയ തൂക്കാൻ മമ്മൂട്ടിയെ പോലെ മറ്റാർക്കും ആവില്ല എന്നത് പകൽ പോലെ സത്യമായ കാര്യമാണ്. മലയാള സിനിമയിലെ തന്നെ സ്‌റ്റൈൽ ഐക്കൺ ആണ് മമ്മൂട്ടി എന്ന ബഹുമുഖ പ്രതിഭ. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത് മമ്മൂട്ടിയുടെ പുതിയ ചിത്രമാണ്. കൗ ബോയ് ഹാറ്റ് ധരിച്ച് സൂപ്പർ […]
”ഞാൻ എപ്പോഴും സെക്സ് ആസ്വദിച്ചിട്ടുണ്ട്, ആ സിനിമയ്ക്ക് ശേഷം മെച്ചപ്പെട്ടോ എന്ന് ചോദിച്ചാൽ തീർച്ചയായും”; വിദ്യാ ബാലൻ
ഹാഫ് മലയാളിയായ വിദ്യാ ബാലനോട് മലയാളികൾക്ക് പ്രത്യേക ഇഷ്ടമാണ്. അതുകൊണ്ട് അവരുടെ ഓരോ വിശേഷങ്ങളും നല്ല താൽപര്യത്തോട് തന്നെയാണ് കേൾക്കാറുള്ളതും. ഇപ്പോൾ താരം തനിക്ക് ഡേർട്ടി പിക്ചർ എന്ന സിനിമയിൽ അഭിനയിച്ചതിന് ശേഷമുണ്ടായ മാറ്റങ്ങൾ വെളിപ്പെടുത്തുകയാണ്. അന്തരിച്ച നടി സിൽക് സ്മിതയ ജീവിതത്തെ ആസ്പദമാക്കിയെടുത്ത സിനിമയിൽ അതീവ ഗ്ലാമറസ് ആയാണ് വിദ്യയെ പ്രേക്ഷകർ കണ്ടത്. ഈ സിനിമയിൽ അഭിനയിച്ചതിന് ശേഷം തനിക്ക് സ്വന്തം ശരീരവുമായി കൂടുതൽ മാനസിക ബന്ധമുണ്ടാക്കാൻ സാധിച്ചുവെന്ന് പറഞ്ഞിരിക്കുകയാണ് വിദ്യാ ബാലൻ ഇപ്പോൾ. മുമ്പൊരിക്കൽ […]
”സുരേഷ് ഗോപിയുടെ പാർട്ടിയോട് എനിക്ക് താൽപര്യമില്ല”; ജനാധിപത്യത്തിൽ എല്ലാ കള്ളൻമാർക്കും രക്ഷപ്പെടാൻ പഴുതുകളുണ്ടെന്ന് ശ്രീനിവാസൻ
സുരേഷ് ഗോപിയുടെ പാർട്ടിയോട് തനിക്ക് താൽപര്യമില്ലെന്ന് വെളിപ്പെടുത്തി നടൻ ശ്രീനിവാസൻ രംഗത്ത്. തൃപ്പൂണിത്തുറയിൽ വോട്ട് ചെയ്ത ശേഷമാണ് താരം മാധ്യമങ്ങളോട് പ്രതികരിച്ചത്. ജനാധിപത്യത്തിൽ തനിക്ക് താൽപര്യമില്ലെന്നും ജനാധിപത്യത്തിൽ എല്ലാ കള്ളൻമാർക്കും രക്ഷപ്പെടാൻ കുറേ പഴുതുകളുണ്ട് എന്നും ശ്രീനിവാസൻ കൂട്ടിച്ചേർത്തു. ”സുരേഷ് ഗോപിയെ വ്യക്തിപരമായി എനിക്ക് വളരെ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ പാർട്ടിയോടൊന്നും എനിക്ക് താൽപര്യമില്ല. പക്ഷെ അദ്ദേഹത്തോട് എനിക്ക് താൽപര്യമുണ്ട്” എന്നാണ് ശ്രീനിവാസൻ പറയുന്നത്. പിണറായിക്ക് എതിരെയുള്ള ജനവിധിയാണോ മോദിക്കെതിരെയുള്ള ജനവിധിയാണോ എന്ന ചോദ്യത്തോടും ശ്രീനിവാസൻ പറയുന്നത്. ”ഇത് […]
”കേരളത്തിലെ പ്രേക്ഷകർ പഠിപ്പുള്ളവരാണ്, അതുകൊണ്ട് മമ്മൂട്ടിയുടെ സിനിമ സ്വീകരിച്ചു”; ഖാൻമാർ പോലും ഇങ്ങനെ ചെയ്യില്ലെന്ന് വിദ്യാ ബാലൻ
നടൻ മമ്മൂട്ടിക്ക് പ്രശംസകളുമായി ബോളിവുഡ് താരം വിദ്യാ ബാലൻ. ഖാൻമാർക്ക് പോലും ‘കാതൽ’ എന്ന സിനിമ ചെയ്യാനുള്ള ധെര്യമുണ്ടാവില്ല എന്നാണ് വിദ്യയുടെ അഭിപ്രായം. ബോളിവുഡിൽ നിന്നും കാതൽ പോലൊരു സിനിമ ഉണ്ടാകില്ല. കേരളത്തിലെ പ്രേക്ഷകർ സാക്ഷരരാണ്. അവർ തുറന്ന മനസോടെ ഇത് സ്വീകരിക്കും എന്നാണ് വിദ്യ ബാലൻ പറയുന്നത്. ”അഭ്യസ്തവിദ്യരായ പ്രേക്ഷകരാണ് കേരളത്തിലുള്ളത് എന്ന കാര്യം ഉൾക്കൊള്ളണ്ണം. അതൊരു വലിയ വ്യത്യാസം തന്നെയാണ്. കാതൽ എന്ന സിനിമ മമ്മൂട്ടി ചെയ്തത് കേരളത്തിൽ അങ്ങനെയൊരു ചിത്രം ചെയ്യുന്നത് കുറച്ചുകൂടി […]
”ബാക്കി തുക 25000 രൂപയും വാങ്ങി ഏട്ടരയുടെ ലാസ്റ്റ് ബസ്സിൽ പോകാനുള്ളതാ”: അന്നും ഇന്നും ഒരേപോലെ പ്രസക്തിയുള്ള മാലയോഗം
ലോഹിതദാസും കെ കൃഷ്ണകുമാറും തിരക്കഥയെഴുതി സിബി മലയിൽ സംവിധാനം ചെയ്ത് തൊണ്ണൂറുകളിൽ തിയേറ്ററുകളിലെത്തിയ സിനിമയാണ് മാലയോഗം. ഏറെ കാലിക പ്രസക്തിയുള്ള പ്രമേയവുമായി വന്ന് പ്രേക്ഷകരുടെ ഉള്ളുലച്ച ചിത്രമായിരുന്നു ഇത്. ഇപ്പോൾ മാലയോഗം എന്ന സിനിമയെ കുറിച്ച് മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഷമീർ കെ എൻ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ… ഇങ്ങനെ, കിട്ടാനുള്ള […]
”മോഹൻലാലിന് ആരെയും ഒന്നിനെയും പേടിയില്ല, ആ ഭയമില്ലായ്മയാണ് അയാളെ സമ്പൂർണ്ണ കലാകാരനാക്കുന്നത്”; ഹരീഷ് പേരടി
വനിത സംഘടിപ്പിച്ച താരനിശയിൽ പങ്കെടുത്ത് നൃത്തം ചെയ്യുന്ന മോഹൻലാലിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ടായിരുന്നു. ഷാരൂഖിന്റെ ജവാൻ എന്ന സിനിമയിലെ സിന്ദ ബിന്ദ പാട്ടിനാണ് മോഹൻലാൽ ചുവട് വെച്ചത്. സംഭവം സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയതിന് പിന്നാലെ വീട്ടിൽ ഡിന്നറിന് ക്ഷണിച്ചും മറുപടി നൽകിയും ഇരുവരും എക്‌സിൽ നിറഞ്ഞു നിന്നിരുന്നു. സൂപ്പർ താരങ്ങളുടെ ഈ സംഭാഷണം ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തിൽ മോഹൻലാലിനെ പുകഴ്ത്തി കൊണ്ട് ഹരീഷ് പേരടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഷാരൂഖിനെ അഡ്രസ് […]