ബാലതാരത്തില്‍ നിന്നും നായികയിലേക്കുള്ള വളര്‍ച്ച! ‘ട്രഡീഷണല്‍’ ലുക്കില്‍ തിളങ്ങിയ എസ്തറിന്റെ ഫോട്ടോകള്‍ വൈറല്‍
മലയാള സിനിമയില്‍ ബാലതാരമായി കടന്നുവന്ന് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ചലച്ചിത്ര താരമാണ് എസ്തര്‍ അനില്‍. അജി ജോണ്‍ സംവിധാനം ചെയ്ത നല്ലവന്‍ എന്ന ചിത്രത്തിലൂടെയാണ് എസ്തര്‍ ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്ന് ഒരു യാത്രയില്‍, കുഞ്ഞനന്തന്റെ കട, മല്ലൂസിംഗ്, ഡോക്ടര്‍ ലൗ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. പിന്നീട്, 2013ല്‍ പുറത്തിറങ്ങിയ ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന ചിത്രത്തില്‍ അഭിനയിച്ച് എസ്തര്‍ കൂടുതല്‍ പ്രേക്ഷക ശ്രദ്ധ നേടി. തുടര്‍ന്ന് ഷാജി എന്‍ കരുണ്‍ സംവിധാനം […]
തീയറ്ററുകളില്‍ തല ഉയര്‍ത്തിപിടിച്ച് പാപ്പന്‍! 18 ദിവസം കൊണ്ട് നേടിയത് 50 കോടി കളക്ഷന്‍; സുരേഷ് ഗോപിയുടെ വമ്പന്‍ തിരിച്ചു വരവെന്ന് പ്രേക്ഷകര്‍
സുരേഷ് ഗോപി -ജോഷി കൂട്ടുകെട്ടില്‍ ഒരുങ്ങിയ പാപ്പന്‍ 18 ദിവസം കൊണ്ട് വന്‍ വിജയകുതിപ്പില്‍ എത്തിയിരിക്കുകയാണ്. 18 ദിവസത്തിനുള്ളില്‍ പാപ്പന്‍ അന്‍പത് കോടി ക്ലബ്ബില്‍ ഇടം നേടിയിരിക്കുന്നുവെന്ന വാര്‍ത്തയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിടുന്നത്. പാപ്പന്‍ സിനിമയുടെ ഔദ്യോഗിക ഫേസ്ബുക്ക് വഴിയാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. റിലീസ് ദിനത്തില്‍ കേരളത്തില്‍ നിന്ന് ചിത്രം നേടിയത് 3.16 കോടി ആയിരുന്നു. രണ്ടാംദിനമായ 3.87 കോടിയും മൂന്നാം ദിനം 4.53 കോടിയും പാപ്പന്‍ നേടിയിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം ജോഷി- […]
‘കായംകുളം കൊച്ചുണ്ണി’ക്ക് ശേഷം റോഷന്‍ ആന്‍ഡ്രൂസ് – നിവിന്‍ പോളി കൂട്ടുകെട്ട് വീണ്ടുമെത്തുന്നു! ; ‘സാറ്റര്‍ഡേ നൈറ്റ്’ ഒഫീഷ്യല്‍ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി
ബോക്‌സ് ഓഫീസില്‍ വന്‍ വിജയം നേടിയ ‘കായംകുളം കൊച്ചുണ്ണി’ക്കു ശേഷം നിവിന്‍ പോളി – റോഷന്‍ ആന്‍ഡ്രൂസ് ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം ‘സാറ്റര്‍ഡേ നൈറ്റ്’ ഒഫീഷ്യല്‍ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. മലയാളികളുടെ ഇഷ്ട കൂട്ടുകെട്ടായ നിവിന്‍ പോളി, അജു വര്‍ഗ്ഗീസ് എന്നിവര്‍ക്കൊപ്പം സിജു വില്‍സന്‍, സൈജു കുറുപ്പ്, പ്രതാപ് പോത്തന്‍, സാനിയ ഇയ്യപ്പന്‍, മാളവിക ശ്രീനാഥ്, ഗ്രെയ്‌സ് ആന്റണി, ശാരി, വിജയ് മേനോന്‍, അശ്വിന്‍ മാത്യു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജിത്ത് വിനായക […]
‘ഉള്ള ജോലി നഷ്ടപ്പെടുത്തി സിനിമാക്കാരനാകാന്‍ നോക്കരുത്’; മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ 1992 ലെ, ആദ്യ വിദേശ അഭിമുഖം വൈറലാവുന്നു!
മലയാളികളുടെ സ്വകാര്യ അഹങ്കാരമായ, മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാര്‍ ആണ് നാം എല്ലാം സ്‌നേഹത്തോടെ വിളിക്കുന്ന മമ്മൂക്ക. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ആരാധകരെ കൈയ്യിലെടുത്ത മഹാനടനാണ് അദ്ദേഹം. പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസമെന്നാണ് താരത്തെ കുറിച്ച് ആരാധകര്‍ പലപ്പോഴും പറയാറുള്ളത്. ആ പ്രിയ നടന്റെ മുഖം വെള്ളിത്തിരയില്‍ പതിഞ്ഞിട്ട് അരനൂറ്റാണ്ട് പിന്നിട്ടു. പലപ്പോഴും മമ്മൂട്ടിയുടേതായി പുറത്തുവരുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ, മമ്മൂട്ടിയുടെ പഴയൊരു അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.1992 ല്‍ […]
‘ സിനിമയില്‍ തന്നെ സിഗരറ്റ് വലിക്കാന്‍ പഠിപ്പിച്ചത് ജോജുവാണ്’ ; ആശ ശരത്ത് പറയുന്നു
മലയാളികള്‍ക്ക് മികച്ച കഥാപാത്രങ്ങള്‍ സമ്മാനിച്ച്, പ്രേക്ഷകരുടെ മനസ് കവര്‍ന്ന താരമാണ് ആശ ശരത്ത്. കുങ്കുമപ്പൂവ് എന്ന പരമ്പയാണ് ആശ ശരത്തിനെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാക്കിയത്. പിന്നീട് സിനിമയിലും താരം അഭിനയിച്ചു. അതില്‍ ദൃശ്യം എന്ന ചിത്രത്തിലെ ആശ ശരത്തിന്റെ ഐജി വേഷം കൂടുതല്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും തന്റെ കഴിവ് തെളിയിച്ച നടിയാണ് ആശ ശരത്ത്. ‘ സക്കറിയയുടെ ഗര്‍ഭിണികള്‍’ എന്ന സിനിമയിലൂടെയാണ് ആശ ശരത്ത് വെള്ളിത്തിരയില്‍ പ്രവേശിക്കുന്നത്. നിഴലും നിലാവും പറയുന്നത് […]
‘മേ ഹൂം മൂസ’യിലെ ലിറിക്കല്‍ ഗാനം പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍
പാപ്പന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം സുരേഷ് ഗോപി പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് ‘മേ ഹൂം മൂസ’. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ് ഇപ്പോള്‍. സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി ‘സൗ രംഗ് മില്‍ക്കെ’ എന്ന ദേശഗാനമാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയത്. ശങ്കര്‍ മഹാദേവനാണ് ഗാനം ആലപിച്ചിരിക്കുന്നത്. സജ്ജാദിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ശ്രീനാഥ് ശിവശങ്കര്‍ ആണ്. ‘ഭാരതീയന്റെ ആത്മാഭിമാനത്തിന്റെ അമൃത് മഹോത്സവം. ഓരോ സ്വാതന്ത്ര്യ ദിനവും ആഘോഷിക്കുമ്പോഴും ആഘോഷിക്കപ്പെടുമ്പോഴും […]
60കാരന്‍ ടോം ക്രൂയിസിനെ നോക്കെന്ന് വിദേശികൾ ; ഞങ്ങടെ 71കാരന്‍ മമ്മൂക്കയെ നോക്കെന്ന് മലയാളികള്‍
മലയാള സിനിമയിലെ പ്രിയതാരമാണ് മമ്മൂട്ടി. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ആരാധകരെ കൈയ്യിലെടുത്ത മമ്മൂക്ക മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ്. പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസമെന്നാണ് താരത്തെ കുറിച്ച് ആരാധകര്‍ പലപ്പോഴും പറയാറുള്ളത്. പലപ്പോഴും മമ്മൂട്ടിയുടേതായി പുറത്തുവരുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ മെഗാസ്റ്റാറിന്റെ സൗന്ദര്യത്തെ കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം, കാര്യം എന്താണെന്ന് വെച്ചാല്‍…സിനിമ ഇന്‍ മെംമ്‌സ് എന്ന ഫേസ്ബുക്ക് പേജില്‍ അമേരിക്കന്‍ നടനായ ടോം ക്രൂയ്സിന്റെ പ്രായത്തെ കുറിച്ച് വന്ന […]
ചര്‍ക്കയില്‍ നൂല്‍നൂറ്റ് സൗബിന്‍, ഇന്ദിരയായി മഞ്ജു വാര്യര്‍! സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് ‘വെള്ളരി പട്ടണം’ ടീം
മഞ്ജു വാര്യര്‍, സൗബിന്‍ ഷാഹിര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് വെള്ളരി പട്ടണം. മാധ്യമപ്രവര്‍ത്തകനായ ശരത് കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുകയാണ് അണിറപ്രവര്‍ത്തകര്‍. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രൂപത്തിലാണ് മഞ്ജുവാര്യര്‍ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചര്‍ക്കയില്‍ നൂല്‍നൂറ്റാണ് സൗബിന്‍ ഷാഹിറുള്ളത്. സ്വാതന്ത്യ ദിനമായ ആഗസ്റ്റ് 15ന് തന്നെ, സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. വ്യത്യസ്ത ലുക്കിലാണ് മഞ്ജുവും, […]
മലയാളത്തിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘ അയ്യപ്പനും കോശിയും’ തമിഴില്‍ റീമേക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നു; തുറന്നു പറഞ്ഞ് ലോകേഷ് കനകരാജ്
തമിഴിലെ പ്രശസ്ത സംവിധായകനാണ് ലോകേഷ് കനകരാജ്. ചുരുങ്ങിയ കാലം കൊണ്ടാണ് അദ്ദേഹം മികച്ച സംവിധായകന്‍ എന്ന നിലയില്‍ പ്രശസ്തനായത്. തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകനാണ് അദ്ദേഹം. 2017ല്‍ മാനഗരം എന്ന ചിത്രവുമായി തമിഴ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച ലോകേഷ് മാനഗരം, കൈതി, മാസ്റ്റര്‍ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളാണ് സംവിധാനം ചെയ്തത്. അതില്‍ ഏറ്റവും ഒടുവില്‍ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ വിക്രം എന്ന ചിത്രം സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെയിടയില്‍ ഇടം നേടിയിരുന്നു. കമല്‍ഹാസനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രം വന്‍ […]
ദളപതി 67 മുഴുനീള ആക്ഷന്‍ ചിത്രം! ചിത്രത്തില്‍ വിജയ്‌ക്കൊപ്പം ആക്ഷന്‍ കിംഗ് അര്‍ജുനും!
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജ്- വിജയ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘ദളപതി 67’. ‘മാസ്റ്ററി’ന് ശേഷം ഒന്നിക്കുന്ന ചിത്രമാണിത്. ഇപ്പോഴിതാ ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കുകയാണ് ലോകേഷ് കനകരാജ്. ‘ദളപതി 67’ന്റെ കാസ്റ്റിംഗിനെ കുറിച്ചുള്ള വാര്‍ത്തകളാണ് അവ. ആക്ഷന്‍ കിംഗ് അര്‍ജുന്‍ ചിത്രത്തില്‍ അഭിനയിച്ചേക്കുമെന്നാണ് പറയുന്നത്. ‘വിക്ര’ത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമായതിനാല്‍ ‘ദളപതി 67’ല്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷകളാണ് ഈ ചിത്രത്തിന്മേല്‍ ഉള്ളത്. എന്നാല്‍ ദളപതി 67 എന്ന ചിത്രത്തില്‍ […]